Crime
കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശി അനുവിന്‍റെ മരണത്തില്‍ മലപ്പുറം സ്വദേശി കസ്റ്റഡിയില്‍. സംഭവം നടന്ന സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ്, ഇയാളെ കസ്റ്റഡിയിലെടുത്തത്. അനുവിന്‍റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ നേരത്തെ പൊലീസ് എത്തിച്ചേര്‍ന്നിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളെ കണ്ടെത്തിയത്. നേരത്തെ മോഷണക്കേസുകളിൽ അടക്കം ഉൾപ്പെട്ടയാളാണ് […]
പെരുമ്പാവൂർ: ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ആസാം നൗഗവ് ജൂറിയ സ്വദേശി റൂഹുൽ അമീൻ (44), ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി സുരേന്ദ്ര പട്ടേൽ (56) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഒക്കൽ കാരിക്കോട് ഭാഗത്ത് വീട് വാടകയ്ക്ക് എടുത്തായിരുന്നു മയക്ക്മരുന്ന് വ്യാപാരം. മുറിക്കകത്ത് പ്രത്യേക അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആസാമിൽ നിന്നും തീവണ്ടി മാർഗമാണ് കഞ്ചാവ് എത്തിച്ചിരുന്നത്. ചെറിയ പൊതികളാക്കി രണ്ടായിരം രൂപയ്ക്കാണ് വിൽപ്പന. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും മലയാളികളായ യുവാക്കൾക്കിടയിലും ആണ് ഇവർ വില്പന […]
കൊച്ചി: ബിൽഡിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി അതുപയോഗിച്ച് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറിൽനിന്ന് 41 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് ബിഹാർ സ്വദേശികൾ കൂടി അറസ്റ്റിൽ. ബിഹാർ സ്വദേശികളായ അജിത് കുമാർ (20), ഗുൽഷൻ കുമാർ (25) എന്നിവരെയാണ് ബിഹാറിലെ ഗോപാൽ ഗഞ്ചിൽനിന്നു കൊച്ചി സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ നാലുപേരെ കേസിൽ ബിഹാറിൽ നിന്ന് പിടികൂടിയിരുന്നു. ഇവരിൽനിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂട്ടുപ്രതികളെ […]
കാഞ്ഞൂർ: വധശ്രമ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കാലടി കാഞ്ഞൂർ വെട്ടിയാടൻ വീട്ടിൽ ആഷിക് (26) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. കാലടി, നെടുമ്പാശ്ശേരി, അങ്കമാലി, പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കഠിനദേഹോപദ്രവം, അതിക്രമിച്ച് കയറ്റം, ന്യായവിരോധമായ സംഘം ചേരൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടയൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. […]
ഒറ്റപ്പാലം: ആക്രിക്കച്ചവടത്തിന്റെ മറവില്‍ ഒറ്റപ്പാലം പാവുക്കോണത്ത് വന്‍തോതില്‍ ശേഖരിച്ചുവെച്ച ചന്ദനം പോലീസ് പിടിച്ചെടുത്തു. കച്ചവടം നടത്തിയിരുന്നയാള്‍ അറസ്റ്റില്‍. ഓങ്ങല്ലൂര്‍ വാടാനാംകുറിശ്ശി പുതുക്കാട്ടില്‍ ഹസനെ (42) യാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം പാവുക്കോണം കോട്ടക്കുളത്തുനിന്ന് 2,906 കിലോഗ്രാം വരുന്ന ചന്ദനമാണ് പോലീസ് പിടിച്ചെടുത്തത്. കോട്ടക്കുളത്തിനടുത്ത് ഹസന്റെ തറവാട് വീടിന് സമീപത്തുള്ള ആക്രിസാധനങ്ങള്‍ വില്‍പ്പന നടത്തുന്ന ഷെഡില്‍നിന്നാണ് ചന്ദനം കണ്ടെടുത്തത്. തടികള്‍, തൊലികളയാത്ത മുട്ടികള്‍, കമ്പുകള്‍, ചീളുകള്‍, പൊടി അങ്ങനെ പല രൂപത്തിലാണ് ചന്ദനം കണ്ടെത്തിയിട്ടുള്ളത്. ഷെഡില്‍ […]
തൃശൂര്‍:പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വര്‍ഷം തടവും 1,85,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി. ജഡ്ജ് രവിചന്ദറാണ് വിധി പറഞ്ഞത്. 2010 മുതല്‍ 2016 ഏപ്രില്‍ വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വെള്ളിക്കുളങ്ങര പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ കുറ്റിച്ചിറ സ്വദേശി അനില്‍കുമാറിനെതിരെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 14 സാക്ഷികളേയും 19 രേഖകളും തെളിവുകളായി നല്‍കി. വെള്ളിക്കുളങ്ങര പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ […]
പാലക്കാട്:ഉത്സവപ്പറമ്പിൽ നിന്നും മാല മോഷണത്തിനിടെ മോഷ്ടാക്കൾ പിടിയിൽ. പാലക്കാട് തൃത്താല ആലൂർ പൂരത്തിനിടെ മോഷണം നടത്തിയ തമിഴ്നാട് സേലം സ്വദേശിനികളായ കസ്തൂരി, രേവതി എന്നിവരാണ് പിടിയിലായത്. ആലൂർ സ്വദേശിനി സുകന്യയുടെ മാലയാണ് ഇവർ മോഷ്ടിക്കാൻ ശ്രമിച്ചത്. മോഷണ ശ്രമത്തിനിടെയാണ് തൃത്താല പൊലീസ് പ്രതികളെ പിടികൂടിയത്.
പെരുമ്പാവൂർ: ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കുന്നത്തുനാട് എക്‌സൈസ് നടത്തിയ പരിശോധനയിൽ അതിഥിതൊഴിലാളികൾക്കിടയിൽ ‘ചോട്ടാഭായി’ എന്നറിയപ്പെടുന്ന ആസ്സാം സ്വദേശി ഇത്താഹിജുൽ ഹഖിനെ (20) കഞ്ചാവും ഹെറോയിനുമായി പിടികൂടി. ഇയാൾ വില്പനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന ആറര കിലോ കഞ്ചാവും 23 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. വെള്ളിയാഴ്ച അർദ്ധരാത്രയിൽ കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ ആണ് പ്രതിയുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയത്. ഒരുവർഷമായി ജോലി തേടി പെരുമ്പാവൂരിൽ എത്തിയ പ്രതി ജോലി അന്വേഷിച്ചെങ്കിലും സ്ഥിരമായി […]
ആലുവ: എടപ്പള്ളി – പൂക്കാട്ടുപടി റോഡില്‍ ഓടുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്ത സ്ത്രീയുടെ പേഴ്സില്‍ സൂക്ഷിച്ചിരുന്ന 13,000 രൂപ ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ കാര്‍ഡ്, എ.ടി.എം കാര്‍ഡുകൾ എന്നിവ അടങ്ങിയ പേഴ്സ് മോഷണം ചെയ്ത കേസിൽ തമിഴ്നാട് സ്വദേശിനി പിടിയിൽ. മധുര മീനാക്ഷി അമ്മാന്‍ കോവില്‍ തെരുവില്‍ ഡോര്‍ നമ്പര്‍ 6-ല്‍ താമസിക്കുന്ന മാരി (20) യെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ആറാം തീയതിയാണ് സംഭവം. കങ്ങരപ്പടിയില്‍ നിന്നും ബസിൽ കയറി പൂക്കാട്ടുപടിയില്‍ ഇറങ്ങിയ […]
മൂവാറ്റുപുഴ: മൂവാറ്റുപുഴ തൃക്കളത്തൂർ ഭാഗത്തുനിന്നും ഒട്ടുപാൽ മോഷണം നടത്തിയ കേസിലെ പ്രതികൾ കസ്റ്റഡിയിൽ . പേഴക്കാപ്പിള്ളി മേനാംതുണ്ടത്ത് നിബിൻ (24), വീട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്നജോയൽ സെബാസ്റ്റ്യൻ (26) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ 23 ന് ആണ് സംഭവം.അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ബി കെ അരുൺ എസ് ഐ ശാന്തി കെ ബാബു,സീനിയർ സിവിൽ പോലീസ് ഓഫീസർ കെ കെ ജയൻ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് ഷഹീൻ, റോബിൻ പി തോമസ്, എ.ജെ […]
കുറുപ്പംപടി: പണം വാങ്ങി വഞ്ചിച്ച കേസിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞത് മറ്റൊരു തട്ടിപ്പ് കേസുകൂടി. അശമന്നൂർ നെടുങ്ങപ്ര കൂഴഞ്ചിറയിൽ വീട്ടിൽ ലിബിന ബേബി (30)യെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത് ഓടക്കാലി സ്വദേശിയിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്. ദേശസാൽകൃത ബാങ്കിൽ സ്വർണ്ണം പണയം വച്ചിരിക്കുകയാന്നെന്നും അതെടുക്കാൻ സഹായിച്ചാൽ സ്വർണ്ണം ഓടക്കാലി സ്വദേശിയ്ക്ക് വിൽകാമെന്നും യുവതി അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 4 ലക്ഷം രൂപ നൽകിയത്. പണം കിട്ടിയതിനെ തുടർന്ന് ലിബിന ബാങ്കിലെത്തി നാലായിരം രൂപ […]
അട്ടപ്പാടി: നൂറ് കിലോയിലധികം മാനിറച്ചിയുമായി അട്ടപ്പാടി സാമ്പാര്‍കോഡ് വനത്തില്‍ നിന്നും അഞ്ചുപേര്‍ അറസ്റ്റില്‍. രണ്ട് മാനുകളെ വേട്ടയാടി ഇറച്ചിയാക്കി മാറ്റിയ സംഘത്തില്‍ ഒരാള്‍ വനപാലകരെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. പിടിയിലായ അഞ്ചുപേരും ഓടി രക്ഷപ്പെട്ടയാളും മലപ്പുറം, അട്ടപ്പാടി സ്വദേശികളാണ്. സാമ്പാര്‍കോഡ് വനത്തിനുള്ളില്‍ രാത്രിയിലാണ് സംഘമെത്തിയത്. നാടന്‍ തോക്കുപയോഗിച്ച് രണ്ട് പുള്ളി മാനുകളെ വേട്ടയാടി. ഇറച്ചി വേര്‍തിരിക്കുന്നതിനിടയില്‍ രാവിലെ വനപാലക സംഘം സ്ഥലത്തെത്തി. ആറുപേരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഒരാളൊഴികെ അഞ്ചുപേരും പിടിയിലായി. സോബി, സമീര്‍, മുഹമ്മദ് റാഫി, മുഹമ്മദ് മുസ്തഫ, […]
പെരുമ്പാവൂർ: നിരവധി മോഷണക്കേസുകളിലെ പ്രതി പോലീസ് പിടിയിൽ. അടിമാലി വെള്ളത്തൂവൽ ഇരുന്നൂറു ഏക്കർ ചക്കിയാങ്കൽ വീട്ടിൽ പത്മനാഭൻ (64) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ജനുവരി ഇരുപതിന് രാത്രി മുടിക്കൽ ഷറഫിയ സ്കൂളിന്‍റെ ഓഫീസ് പൊളിച്ച് അകത്ത് കയറി മോഷണം നടത്തുകയും പള്ളി വക ഭണ്ഡാരം പൊളിച്ചു മോഷണം നടത്തുകയും ചെയ്തതിനാണ് പെരുമ്പാവൂർ പോലീസ് ഇയാളെ പിടികൂടിയത്. തൃശ്ശൂർ പോട്ടൂർ എന്ന സ്ഥലത്ത് ഒളിവിൽ കഴിയവെ ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ജനുവരി ഏഴിന് തൃശൂർ […]
തിരുവനന്തപുരം ∙ ഫെബ്രുവരി 19ന് ചാക്കയിൽ നിന്നു നാടോടി ദമ്പതികളുടെ 2 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് പിടികൂടിയ പ്രതി വർക്കല അയിരൂർ സ്വദേശി ഹസൻകുട്ടി എന്ന കബീർ മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടതായി വിവരം. പതിനൊന്നുകാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ജാമ്യം കിട്ടി ജനുവരി 22ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ ഒരു മാസത്തിനുള്ളിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കൊല്ലം ചിന്നക്കടയിൽ നിന്ന് ഇന്നലെ രാവിലെയാണ് ഹസൻകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ പോക്സോ […]
ഹരിപ്പാട്: നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി. പരിശോധനക്കിടയിൽ ഉദ്യോഗസ്ഥരുടെ കണ്ണിൽ കുരുമുളക് സ്‌പ്രേ അടിച്ചു രക്ഷപെടാനും ശ്രമം. കുമാരപുരം താമല്ലാക്കൽ മണിമന്ദിരം വീട്ടിൽ അനിൽ ബാബു (26) എന്നയാളുടെ വീട്ടിൽ നിന്നുമാണ് ഡാൻസഫ് സ്ക്വാഡ് രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. പരിശോധനയ്ക്ക് ഇടയിൽ അരുൺ ബാബു ഡാൻസഫ് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു. തുടർന്ന് ഹരിപ്പാട് നിന്നുമുള്ള കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. അനിൽ […]
മൂവാറ്റുപുഴ: വഴിയരികിലെ സോളാർ വിളക്കുകളിൽ സ്ഥാപിച്ചിട്ടുള്ള ബാറ്ററി മോഷ്ടിച്ച രണ്ടംഗ സംഘം പോലീസ് പിടിയിൽ. പല്ലാരിമംഗലം അടിവാട് കുറ്റിയാനിക്കുന്നേൽ വിഷ്ണു (21), പുത്തൻ പുരക്കൽ ബിജുമോൻ (37) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് ഒമ്പതു ബാറ്ററികൾ പിടികൂടി. പുലർച്ചെ മൂന്നു മണിയോടെ എം.സി റോഡിലെ സോളാർ വിളക്കിൽ നിന്ന് കപ്പിയും കയറും ഉപയോഗിച്ച് ബാറ്ററികൾ മോഷ്ടിച്ച് ഇറക്കുന്നത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സമീപത്ത് മോഷ്ടാക്കളുടെ കാർ നമ്പർ പ്ലേറ്റ് മടക്കിയ നിലയിൽ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. […]
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനതാവളത്തിൽ സ്വർണകള്ളക്കടത്തിനിടയിൽ ഒരു വനിതയുൾപ്പെടെ മൂന്ന് പേർ കസ്റ്റംസിൻ്റെ പിടിയിലായി ദുബൈയിൽ നിന്നും വന്ന പട്ടാമ്പി സ്വദേശി മിഥുനിൽ നിന്നും 797 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. 3 ഗുളികകളുടെ രൂപത്തിലാക്കിയാണ് സ്വർണം ശരീരത്തിലൊളിപ്പിച്ചത്. ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരൻ 1182 ഗ്രാം സ്വർണം നാല് ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു. കൂടാതെ സ്വർണ ചെയിനും വളയും കണ്ടെടുത്തു. അബുദാബിയിൽ നിന്നും വന്ന കാസർക്കോ ഡ് സ്വദേശിനിയായ ഫാത്തിമ എന്ന സ്ത്രീയിൽ […]
കൊച്ചി: കൊച്ചിയിൽ ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം. 13 പേരെ പൊലീസ് പിടികൂടി. മൂന്ന് സ്ത്രീകളും 10 പുരുഷന്മാരുമാണ് പിടിയിലായത്. കൂടുതൽ പേർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. പിടിയിലായവരെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലിസി ആശുപത്രിക്ക് സമീപം കെട്ടിടം വാടകക്കെടുത്ത് ഹോം സ്റ്റേ എന്ന പേരിൽ അനാശാസ്യ പ്രവർത്തനം നടത്തുകയായിരുന്നു. കുപ്രസിദ്ധനായ ഗുണ്ടയുടെ നേതൃത്വത്തിലാണ് അനാശാസ്യം. ഇയാളുടെ കൂട്ടാളിയുടെ […]
കുറുപ്പംപടി: ഏഴരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി വിദ്യാധർ ബഹ്റ (30) നെയാണ് റൂറൽ ഡാൻസാഫ് ടീമും കുറുപ്പംപടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പെരുമ്പാവൂർ ഇരിങ്ങോളിന് സമീപത്തു നിന്നാണ് പിടിച്ചെടുത്തത്. കാറിന്‍റെ ഡിക്കിയിൽ ബാഗിൽ എട്ട് പ്രത്യേക പായ്ക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഒഡീഷയിൽ നിന്ന് ട്രയിൻ മാർഗമാണ് കഞ്ചാവ് ആലുവയിലെത്തിച്ചത്. ഇവിടെ അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പനയായിരുന്നു […]