Crime
കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനന്യ 13, അമേയ 10, അനാമിക ഏഴ് എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ അനാമികയുടെ നില അതീവ ഗുരുതരമാണ്. ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. […]
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ മനോജിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. 2019ല്‍ ഹൗസ് സര്‍ജന്‍സിക്കിടെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്ന വനിത ഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്. വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ഡോക്ടറിൽനിന്ന് ഇ മെയിൽ വഴി വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് പൊലീസ് നടപടി. കഴിഞ്ഞ ദിവസമാണ് ഡോ. മനോജിനെതിരെ വനിതാ ഡോക്ടര്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. പക്ഷേ അതില്‍ നടപടികളൊന്നും ഉണ്ടായില്ലെന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. തുടര്‍ന്ന് ആരോഗ്യവകുപ്പ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഡയറക്ടറോട് റിപ്പോര്‍ട്ട് […]
ആലുവ: മയക്ക് മരുന്ന് പിടികൂടുന്നതിന് പെരുമ്പാവൂരും ആലുവയിലും പോലീസ് പ്രത്യേക പരിശോധന നടത്തി. പെരുമ്പാവൂരിൽ നടന്ന റെയ്ഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റതിന് പത്ത് കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നൂറിലേറെ പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടി. വിറ്റ വകയിൽ ഇരുപത്തിമൂവായിരത്തോളം രൂപ കണ്ടെടുത്തു. രാസലഹരി ഉപയോഗിക്കുന്ന സിറിഞ്ചു കളും പിടികൂടി. ഇതര സംസ്ഥാനത്തൊഴിലാളികൾക്കെതിരെയാണ് കേസ്. ആലുവ റെയിൽവേ സ്റ്റേഷനിലും പരിസരത്തും പരിശോധനയുണ്ടായിരുന്നു. മയക്കുമരുന്നു പിടികൂടാൻ പ്രാഗത്ഭ്യം നേടിയ നാർക്കോട്ടിക്ക് സ്നിഫർ ഡോഗിന്റെ സഹായത്തോടെയായിരുന്നു പരിശോധന നടത്തിയത്. ജില്ലാ […]
ആലുവ: കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ മർദ്ദിച്ച കേസിൽ യാത്രക്കാരൻ റിമാൻഡിൽ. ആലുവ എസ്.എൻ.പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ചെമ്മശേരി വീട്ടിൽ ശ്രീഹരി (22) യാണ് റിമാന്റിലായത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധുവായ രാഹുലിനെ ആലുവ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരിന്നു. കഴിഞ്ഞ ജൂലൈയിൽ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് സർവ്വീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടറെ ആലുവ മാർക്കറ്റ് പരിസരത്തെത്തിയപ്പോൾ വാക്ക് തർക്കത്തിന്‍റെ പേരിൽ മർദ്ദിക്കുകയായിരുന്നു. ശ്രീഹരി ആലുവയിൽ അടി പിടിക്കേസിലും പോക്സോ കേസുകളിലും പ്രതിയാണ്. പോക്സോ കേസിൽ അടുത്തിടെയാണ് […]
കാലടി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അയ്യമ്പുഴ ഉപ്പുകല്ല് ഭാഗത്ത് തേലക്കാടൻ വീട്ടിൽ ടോണി (26) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കാലടി, പള്ളുരുത്തി, മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, മാരക മയക്കുമയക്കുമരുന്നായ എം.ഡി.എം.എയുടെ വിൽപ്പന എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ്. 2016 ൽകാലടി സനൽ വധകേസിൽ മൂന്നാം […]
ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച ആള്‍ക്കെതിരെ കേസ്. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ ചിത്രത്തിന് ഒപ്പം മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള അടിക്കുറിപ്പും ഇയാള്‍ എഴുതിയിരുന്നു. ഇയാള്‍ക്കെതിരെ 153, പോക്‌സോ ആക്ട് എന്നിവ ചുമതിയാണ് കേസ് എടുത്തത്. കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ക്കൊപ്പം പ്രതിയ്‌ക്കെതിരെ ശരിഅത്തിലെ നിയമ പ്രകാരം കേസെടുക്കണമെന്നും മുഹമ്മദ് അഷ്‌റഫ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട എസ്പിയുടെ നിര്‍ദേശ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതിയെ അറസ്റ്റ് […]
ചിന്നക്കലാൽ: ഇടുക്കി ചിന്നക്കനാലിൽ കായംകുളം പൊലീസിനെ ആക്രമിച്ച് ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിൽ. കായംകുളം സ്വദേശി കൊച്ചുമോൻ, കൃഷ്ണപുരം സ്വദേശി പി. സജീർ എന്നിവരാണ് പിടിയിലായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്ന് ശാന്തൻപാറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ ക്വട്ടേഷൻ സംഘത്തിലെ എല്ലാവരും അറസ്റ്റിലായി. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ക്വട്ടേഷൻ സംഘത്തിലെ നാല് പേരെ, സംഭവം നടന്ന തിങ്കളാഴ്ച തന്നെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. […]
കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം. ഇതിനായി സഹായം ചെയ്ത് നൽകിയ പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിലായി. 2023 മാർച്ച് മാസം ആദ്യം സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലുളള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയുടെ സുഹൃത്ത് കണ്ണൂർ മുണ്ടയാട് സ്വദേശിനിയായ 29-കാരി അഫ്സീന പിപിയെ കോഴിക്കോട് ടൌൺ പൊലീസ് അസിസ്റ്റ്ന്റ് കമ്മീഷണർ ബിജുരാജ് പി അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ ജോലി ചെയ്തു വരികയായിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയുമായി സൌഹൃദം സ്ഥാപിച്ചു. ശേഷം […]
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം സൗഹൃദമുണ്ടാക്കി വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിക്കുന്ന സംഘത്തിനെതിരെ തലസ്ഥാന പോക്‌സോ കോടതിയിൽ കുറ്റപത്രം. എറണാകുളത്തു നിന്നും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കളിയിക്കാവിള സ്വദേശിനിയായ പാറശ്ശാലയിലെ പ്ലസ് വൺ സ്‌കൂൾ വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി നക്ഷത്രഹോട്ടലിലെത്തിച്ച് ആദ്യരാത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് രാത്രിയും പകലും പീഡിപ്പിച്ച കേസിൽ കാമുകനും നാലു സുഹൃത്തുക്കളും പിടിയിലായ സംഭവത്തിൽ തിരുവനന്തപുരം പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. റൂറൽ പാറശ്ശാല പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. പെൺകുട്ടിയുടെ കാമുകനായ ആലുവയ്ക്കു സമീപം ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസിൽ […]
ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ അസഫാക്ക് ആലത്തിനെതിരെ എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോർട്ട് (അട്രോസിറ്റി എഗൈൻസ്റ്റ് വുമൻ ആൻറ് ചിൽഡ്രൻ) ൽ ആണ് അന്വേഷണ സംഘത്തലവനായ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. ശക്തമായ സാഹചര്യ തെളിവുകളുടെയും, സൈൻറിഫിക്ക്, സൈബർ ഫോറൻസിക്ക് തെളിവുകളുടെയും, ഡോക്ടർമാരുടെ റിപ്പോർട്ടിന്‍റെയും, മെഡിക്കൽ രേഖകളുടേയും അടിസ്ഥാനത്തിൽ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. അറുനൂറ്റി നാൽപത്തിയഞ്ച് പേജുള്ള കുറ്റപത്രത്തിൽ 99 സാക്ഷികളാണ് […]
തൃശൂർ: തൃശൂരിൽ മൂർക്കനിക്കരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ നാല് പ്രതികൾ അറസ്റ്റിൽ. അഖിൽ എന്ന യുവാവിനെ കുത്തിക്കൊന്ന നാലംഗ സംഘമാണ് അറസ്റ്റിലായത്. കൊഴുക്കുള്ളി സ്വദേശികളായ അനന്തകൃഷ്ണൻ, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് പിടിയിലായത്. ഇരട്ടസഹോദരങ്ങളായ വിശ്വജിത്തും ബ്രഹ്മജിത്തും ഒളിവിലാണ്. കുമ്മാട്ടി ആഘോഷത്തിനിടെ നൃത്തം ചെയ്യുമ്പോഴുണ്ടായ തർക്കമാണ് കൊലയ്ക്കു കാരണം. കുത്തേറ്റ മുളയം സ്വദേശി ജിതിൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുകയാണ്.
കാസർകോഡ്: കുമ്പളയിലെ ഫർഹാസിന്റെ അപകടമരണത്തിൽ ആരോപണ വിധേയനായ എസ്.ഐ രജിത്തിന്റെ കുടുംബത്തിന് ഭീഷണിയെന്ന് പരാതി. കുമ്പളയിലെ വാടക ക്വാർട്ടേഴ്സിന് പുറത്ത് നിന്ന് ഭീഷണിപ്പെടുത്തുന്ന യുവാക്കളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തെ തുടർന്ന് രജിത്തിന്റെ പിതാവിന്റെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സബ് ഇന്‍സ്പെക്ടര്‍ രജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപു, രഞ്ജിത്ത് എന്നിവരെ കാഞ്ഞങ്ങാട് ഹൈവേ പൊലീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. 17 വയസുകാരന്‍ ഫര്‍ഹാസ് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. മാറ്റി […]
ത്തനംതിട്ട: തിരുവല്ല പരുമലയിൽ ഓണാഘോഷ പരിപാടിക്കിടെ 22 കാരിയെ കടന്ന് പിടിച്ച സംഭവത്തിൽ 60 കാരനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. പരുമല പ്ലാമൂട്ടിൽ വീട്ടിൽ പി കെ സാബുനെയാണ് അറസ്റ്റ് ചെയ്തത്. പരുമല സെൻ്റ് ഗ്രിഗോറിയോസ് ആശുപത്രിക്ക് സമീപം ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ഇന്ന് വൈകിട്ടോടെ ആയിരുന്നു സംഭവം. ഓണാഘോഷ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മദ്യപിച്ച് ലക്കുകെട്ട ഇയാൾ പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് സംഘാടകർ ചേർന്ന് തടഞ്ഞുവെച്ച പ്രതിയെ പുളിക്കീഴ് പൊലീസിന് […]
കൊല്ലം: കൊല്ലം ചിതറയിൽ പെട്രോൾ പമ്പിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്നു. ദർപ്പക്കാട് സ്വദേശി 34 വയസുള്ള സെയ്ദലി എന്ന ബൈജുവാണ് മരിച്ചത്. നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് ആറേകാലോടെയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്നു കൊലപാതകം. പെട്രോൾ അടിക്കാൻ കാറിലെത്തിയതായിരുന്നു ബൈജുവും നാല് സുഹൃത്തുക്കളും. പെട്രോൾ അടിച്ച ശേഷം വാഹനം മാറ്റി നിർത്തി ഇവർ തമ്മിൽ വാക്കുതർക്കവും ബഹളവും ഉണ്ടായി. തർക്കത്തിനിടെ തൊട്ടു പിന്നാലെ കാറിൽ നിന്നിറങ്ങിയ രണ്ടു പേർ ബൈജുവിനെ വലിച്ചിറക്കി ഇന്റർലോക്ക് തറയോട് കൊണ്ട് […]
കോട്ടയം: കോട്ടയം നീണ്ടൂരിൽ തിരുവോണ രാത്രി ഉണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു. മദ്യപാനത്തെ തുടർന്ന് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തിൽ കലാശിച്ചത്. നീണ്ടൂർ ഓണംതുരുത്ത് സ്വദേശി അശ്വിൻ ആണ് കൊല്ലപ്പെട്ടത്. 23 വയസ് മാത്രമായിരുന്നു പ്രായം. അശ്വിൻ ഉൾപ്പെട്ട സംഘവും മറ്റൊരു സംഘവും തമ്മിൽ ഇന്നലെ രാത്രി നീണ്ടൂരിലെ ബാറിൽ വച്ച് സംഘർഷമുണ്ടായി. ഇതിന്റെ തുടർച്ചയായി ഓണം തുരുത്ത് കവലയിൽ വച്ച് ഇരു കൂട്ടരും വീണ്ടും ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലിനിടെയാണ് അശ്വിനും സുഹൃത്ത് അനന്ദുവിനും […]
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 44 കോടിരൂപയുടെ ലഹരിമരുന്നുമായി ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് പിടിയിൽ. മുസഫർപൂർ സ്വദേശി രാജീവ് കുമാറാണ് മയക്കുമരുന്നുമായി പിടിയിലായത്. നെയ്‌റോബിയിൽ നിന്നും കരിപ്പൂരിൽ ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ എത്തിയത്. ഡിആർഐ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. മൂന്നരകിലോ കഞ്ചാവും ഒന്നേമുക്കാൽ കിലോ ഹെറോയ്‌നുമാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്.
കുന്നംകുളം: ബെംഗളൂരുവിൽനിന്ന് കൊറിയർ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിൽ. കുന്നംകുളം ആനായ്ക്കൽ സ്വദേശി വൈശാഖാണ് പിടിയിലായത്. ബെംഗളൂരുവിൽനിന്ന് കഞ്ചാവ് അയച്ച ശേഷം അത് വാങ്ങാനായി കൊറിയർ ഏജൻസിയിൽ വന്നപ്പോഴാണ് അറസ്റ്റിലായത്. 22 വയസുള്ള വൈശാഖിനെ തൃശ്ശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡാണ് പിടികൂടിയത്. ബെംഗളൂരുവിൽനിന്ന് ശേഖരിച്ച കഞ്ചാവ് വൈശാഖ് തന്നെയാണ് കുന്നംകുളത്തേക്ക് കൊറിയറായി അയചച്ചത്. കുന്നംകുളം വടക്കാഞ്ചേരി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ കൊറിയർ ഏജൻസി വഴിയാണ് കഞ്ചാവ് അയച്ചത്. ക്രാഫ്റ്റ്മാൻ എന്ന വ്യാജ കമ്പനിയുടെ […]
അങ്കമാലി: അങ്കമാലിയില്‍ ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കൊല്ലം തൃക്കടവൂര്‍ സ്വദേശി ഹരികൃഷ്ണനാണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്നും 27 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഇതിന് പുറമേ കഞ്ചാവും ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഓണക്കാലത്തെ കര്‍ശന നിരീക്ഷണത്തിനിടെയാണ് അങ്കമാലിയില്‍ എക്സൈസ് സംഘത്തിന് യുവാവ് മയക്കുമരുന്നുമായി വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തി. ഹരികൃഷ്ണനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതിന് പിന്നാലെ പരിശോധന തുടങ്ങി. […]
പാലക്കാട്: ബിസ്ക്കറ്റ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ നാല് കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ആലപ്പുഴ – ധൻബാദ് എക്സ്പ്രസിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഓണക്കാലത്തെ ലഹരി ഒഴുക്ക് തടയാനുള്ള പരിശോധനയിൽ ആണ് എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്. കേരളത്തിലാദ്യമായാണ് ബിസ്‌ക്കറ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച കഞ്ചവ് പിടികൂടുന്നതെന്ന് വിവരങ്ങളും പുറത്ത് വരുന്നുണ്ട്. മാരിലൈറ്റിന്റെ ബിസ്ക്കറ്റിന്‍റെ പായ്ക്കറ്റിൽ അതേ രൂപത്തില്‍ തന്നെയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആറ് ബിസ്ക്കറ്റ് പായ്ക്കറ്റുകളിലായി 22 കവറുകളിൽ തിരിച്ചറിയാൻ കഴിയാത്ത […]
ഇടുക്കി: ചിന്നക്കനാലില്‍ കിഡ്നാപ്പ് കേസ് പ്രതികളെ പിടിക്കാനെത്തിയ കായംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം. സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു. പുലര്‍ച്ച രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിലെ പ്രതികളെ തേടിയായിരുന്നു പൊലീസ് സംഘം ചിന്നക്കനാലിലെത്തിയത്. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവർ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇവർ രക്ഷപ്പെടുത്തി. പൊലീസ് വാഹനത്തിന്റെ താക്കോലും ഔരിയെടുത്ത് കൊണ്ട് പോയി. എസ് ഐ അടക്കം 5 പൊലീസുകാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പരിക്കേറ്റവർ മൂന്നാര്‍ ടാറ്റാ ടീ […]