Crime
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് യുവതിയെ ലഹരിക്കടിമയായ യുവാവ് വീട്ടിൽ കയറി വെട്ടി. പാമ്പാടുംപാറ സ്വദേശി വിജിത്ത് ആണ് അക്രമം നടത്തിയത്. പരുക്കേറ്റ മുണ്ടിയെരുമ സ്വദേശിയായ യുവതിയെ തേനി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. യുവതി മാത്രമുള്ള സമയത്ത് വിട്ടിലെകത്തിയ പ്രതി വീടിന്‍റെ വാതില്‍ ചവിട്ടി തുറന്ന് യുവതിയെ ആക്രമിക്കുകായയിരുന്നു. യുവതിയെ വിജിത്ത് കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഇത് എതിര്‍ത്തതോടെ കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് വെട്ടി. കഴുത്തിന് നേരെയാണ് കത്തി വീശിയത്. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ […]
തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജൻ പിടിയിലായി. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രിയരഞ്ജനെ പിടികൂടിയത്. തമിഴ് നാട് അതിർത്തിയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുൻവൈരാഗ്യം ഉണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യം കൂടെ പുറത്ത് വന്നതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ […]
ആലുവ പീഡനക്കേസില്‍ ഒരാളെക്കൂടി പ്രതിചേര്‍ത്തു. ബിഹാര്‍ സ്വദേശി മുഷ്താക്കിനെയാണ് പ്രതി ചേര്‍ത്തത്. പ്രതി ക്രിസ്റ്റലിന് വിവരങ്ങള്‍ നല്‍കിയത് ഇയാളാണ്. മുഷ്താക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വീട്ടില്‍ പെണ്‍കുട്ടി മാത്രമാണെന്ന് പ്രതിയെ അറിയിച്ചത് മുഷ്താക്കായിരുന്നു. രാവിലെ രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഷ്താക്കിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ അച്ഛന്‍ ജോലിക്കായി പുറത്തുപോയെന്ന വിവരം മുഷ്താക്ക് അറിയിച്ചതിനെ തുടര്‍ന്നാണ് ക്രിസ്റ്റിന്‍ രാജ് വീട്ടിലെത്തിയതും മോഷണം നടത്തുന്നതിനിടെ കുട്ടിയെ എടുത്തുകൊണ്ടു പോയി […]
ആലുവ: നിരവധി മോഷണക്കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം മഴുവന്നൂർ വാരിക്കാട്ടിൽ വീട്ടിൽ ഷിജു ( പങ്കൻ 42 )നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടി ന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുന്നത്തുനാട്, കുറുപ്പംപടി, മൂവാറ്റുപുഴ, കാലടി, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിൽ മോഷണക്കേസുകളിൽ പ്രതിയാണ്. 2022 ൽ 6 മാസക്കാലത്തേക്ക് കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. പുറത്തിറങ്ങിയ ഇയാൾ […]
തിരുവനന്തപുരം പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി കാറിടിച്ച് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ അകന്ന ബന്ധുവായ യുവാവ് കാറിടിപ്പിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ ഓഗസ്റ്റ് 30ന് വൈകിട്ടാണ് വീടിന് സമീപത്തെ റോഡില്‍ കാറിടിച്ച് മരിച്ചത്. നാലാഞ്ചിറ സ്വദേശിയുമായ പ്രീയരഞ്ചനാണ് കാറോടിച്ചത്. ക്ഷേത്രപരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് മാതാപിതാക്കള്‍ പരാതി നല്‍കി. കഴിഞ്ഞ ഏപ്രിലില്‍ വീടിനോട് ചേര്‍ന്നുള്ള ക്ഷേത്രപരിസരത്ത് പ്രീയരഞ്ചന്‍ മൂത്രം ഒഴിച്ചതിനെ ആദിശേഖര്‍ ചോദ്യം […]
തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പൂവച്ചൽ സ്വദേശിയായ 10 വയസ്സുകാരൻ ആദി ശേഖറിന്റെ മരണത്തിലാണ് വഴിതിരിവുണ്ടായിരിക്കുന്നത്. മരണത്തിൽ നരഹത്യ വകുപ്പ് ചുമത്തി പൊലീസ് അകന്ന ബന്ധുവിനെതിരെ കേസെടുത്തു. പൂവ്വച്ചൽ സ്വദേശിയായ പ്രിയരഞ്ജനെതിരെയാണ് കേസ്. കഴിഞ്ഞ 31നാണ് പുളിങ്കോട് ക്ഷേത്രത്തിന് സമീപം ആദി ശേഖർ വാഹനമിടിച്ച് മരിച്ചത്. വാഹനപകടമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് നരഹത്യ സംശയം പൊലീസിന് ബലപ്പെട്ടത്. ക്ഷേത്രമതിലിന് സമീപം പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദി ശേഖർ ചോദ്യം ചെയ്തിരുന്നു. […]
തൃശൂർ : വിയ്യൂർ ജയിലിലെ തടവുപുള്ളി ജയിൽ ചാടി. തമിഴ്നാട് സ്വദേശി ഗോവിന്ദ് രാജാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ജയിൽ ചാടിയത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. പൂന്തോട്ടം നനയ്ക്കാനായി തടവുകാരെ പുറത്തിറക്കിപ്പോൾ സഹ തടവുകാരും ഉദ്യോഗസ്ഥരും കാണാതെ ഇയാൾ മതിലുചാടുകയായിരുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
മൂന്ന് മാസം പ്രായമുള്ള വളർത്തുനായയ്ക്ക് നിർബന്ധിച്ച് മദ്യം നൽകുന്ന യുവതിയുടെ വിഡിയോ പുറത്ത്. ബിയർ കുപ്പി നായ്ക്കുട്ടിയുടെ വായയിൽ വയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് തട്ടിമാറ്റാൻ ശ്രമിക്കുന്നുണ്ട്. ഡെറാഡൂണിലാണ് സംഭവം. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവതിക്കെതിരെ വിമർശനവും ഉയർന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു റസ്റ്ററന്റിൽ ജോലിചെയ്യുന്ന 20കാരി ഡെറാഡൂണിലെ റേസ് കോഴ്സിലാണ് താമസിക്കുന്നത്. കൂടെ താമസിക്കുന്ന സുഹൃത്തിന്റെ നായ്ക്കുട്ടിയെയാണ് മറ്റ് സുഹൃത്തുകൾക്കൊപ്പം ചേർന്ന് യുവതി മദ്യം നൽകാൻ നോക്കിയത്. ഈ സമയം നായയുടെ ഉടമ അവിടെയുണ്ടായിരുന്നില്ല. […]
ആലുവ: മൂന്നരക്കിലയോളം കഞ്ചാവുമായി നാല് യുവാക്കൾ ആലുവയിൽ പോലീസ് പിടിയിൽ. ശ്രീമൂലനഗരം സ്വദേശികളായ പറയ്ക്കശേരി അഖിൽ സോമൻ (25) മേച്ചേരിൽ ആദിൽ യാസിൻ (20), മേച്ചേരിൽ മുഹമ്മദ് യാസിൻ (24), മുല്ലശേരി മുഹമ്മദ് ആഷിഖ് (23) എന്നിവരെയാണ് ഡിസ്ട്രിക്ട് ആൻറി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് പിടികൂടിയത്. ഒറീസയിൽ നിന്ന് വാങ്ങി തീവണ്ടി മാർഗമാണ് […]
പെരുമ്പാവൂർ: ഫ്രാൻസിലേക്ക് വർക്ക് വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഒക്കൽ കിണത്തടി വിള വീട്ടിൽ ആനന്ദ് (33) നെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ചേരാനല്ലൂർ സ്വദേശികളായ രണ്ടുപേരിൽ നിന്നായി നാല് ലക്ഷം രൂപ വീതമാണ് ഇയാൾ വാങ്ങിയത്. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. നെടുമ്പാശേരിയിലെ ഒരു ഹോട്ടൽ ജീവനക്കാരനായിരുന്ന ആനന്ദ് സമാനമായ വേറെയും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഡി.വൈ.എസ് പി […]
ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റൽ രാജിനെ റിമാൻഡ് ചെയ്തു. പ്രതി ക്രിസ്റ്റൽ രാജിനെതിരെ പോക്സോ, ബലാത്സംഗം, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതിയെ 7 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. കസ്റ്റഡി അപേക്ഷ പോക്സോ കോടതി തിങ്കളാഴ്ച പരിഗണിക്കും. പെൺകുട്ടിയെ പീഡിപ്പിച്ചത് ക്രിസ്റ്റൽരാജ് ഒറ്റയ്ക്കാണെന്നാണ് കണ്ടെത്തൽ. കേസിൽ മറ്റു പ്രതികൾ ഇല്ല. മോഷണ ശ്രമത്തിനിടയിലാണ് പീഡനം നടന്നത് ആലുവ റൂറൽ എസ് പി വിവേക് കുമാർ വ്യക്തമാക്കി. മോഷണത്തിനായാണ് പ്രതി […]
കണ്ണൂര്‍: കൂത്തുപറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. കൂത്തുപറമ്പ് എലിപ്പറ്റച്ചിറ ജയേഷിനെയാണ് തളിപ്പറമ്പ പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.
ആലുവ: ആലുവ ചാത്തൻ പുറത്ത് ഏട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി നാട്ടുകാരൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞുവെന്നും ആളെ ഉടൻ പിടികൂടുമെന്നും എറണാകുളം റൂറൽ എസ് പി വിവേക് കുമാർ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് രക്തത്തിൽ കുളിച്ച നിലയിൽ, കുട്ടിയെ കണ്ടെത്തിയത്. […]
ആലുവ: കേരളത്തെ ഞെട്ടിച്ച് വീണ്ടും പീഡനം. ആലുവയിൽ ഇതര സംസ്ഥാന ജിവനക്കാരുടെ എട്ടു വയസസുകാരിയെയാണ് ക്രൂര പീഡനത്തിന് ഇരയാക്കിയത്. അതിക്രൂര പീഡനമാണ് നടന്നത്. ഉറങ്ങി കടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ചാത്തൻപുറത്താണ് ഉപക്ഷേച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പാടത്ത് നിന്നും രക്തം വാർന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തു. ഇതര സംസ്ഥാന തൊഴിലാളിയാണ് പീഡനത്തിന് പിന്നിലെന്നാണ് സൂചന. സമീപത്തെ സി.സി.ടി.വികളിൽ നിന്ന് പ്രതിയുടെതെന്ന് […]
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടത്താണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറ്റത്താണ് കുഴിച്ചുമൂടിയത്. രാജ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ സഹോദരനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളുടെ സഹോദരൻ ബിനുവിനെയാണ് പൊലീസ് പിടികൂടി. പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ് പറഞ്ഞു.
കാലടി: പുതുപ്പളളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം ആക്രമണത്തിൽ കലാശിച്ചു. ഒരാൾക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് വെട്ടിയത്. ദേവസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തലക്ക് ഗുരുതര പരിക്കേറ്റ ജോൺസനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പൊതിയക്കരയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകീട്ട് പുതുപ്പിളളി ഇലക്ഷനിലെ വിജയിക്ക് ലഭിക്കുന്ന ഭൂരിപക്ഷത്തെക്കുറിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.
തിരുവനന്തപുരം: യൂട്യൂബർ മുകേഷ് എം നായർക്കെതിരെ രണ്ട് എക്സൈസ് കേസുകൾ കൂടി. ബാറുകളിലെ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയതിനാണ് കേസ്. ബാർ ലൈസൻസികളെയും പ്രതി ചേർത്തു. കൊട്ടാരക്കര, തിരുവനന്തപുരം ഇൻസ്പെക്ടർമാരാണ് ഇയാൾക്കെതിരെ കേസെടുത്തത്. നേരത്തെ കൊല്ലത്തും മുകേഷ് നായർക്കെതിരെ കേസെടുത്തിരുന്നു. കൊല്ലത്തെ ഒരു ബാറിലെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നൽകിയതിനാണ് ഇന്നലെ എക്സൈസ് കേസെടുത്തത്. കൊല്ലത്തെ ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സമൂഹ്യമാധ്യമങ്ങളിൽ പരസ്യം നൽകിയതിനായിരുന്നു കേസ്. ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. […]
മലപ്പുറം: എടക്കരയില്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസില്‍ കീഴടങ്ങി. വഴിക്കടവ് മരുത ആനടിയില്‍ പ്രഭാകരന്‍ ആണ് കൊല്ലപ്പെട്ടത്. പ്രതിയും പ്രഭാകരന്റെ മരുമകനുമായ മനോജ് കൃത്യത്തിന് ശേഷം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിുകയായിരുന്നു. കുടുംബ വഴക്കിനെത്തുടര്‍ന്ന് മദ്ദളപ്പാറയിലെ പ്രഭാകരന്റെ വീട്ടില്‍ വച്ച് ഇയാളെ മരുമകനായ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മനോജിന്റെ ഭാര്യയും മക്കളും പ്രഭാകരനൊപ്പം അവരുടെ കുടുംബവീട്ടിലായിരുന്നു കുറച്ച് ദിവസമായി കഴിഞ്ഞിരുന്നതെന്നും ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ച നടന്നിരുന്നതായും അധികൃതര്‍ അറിയിച്ചു. […]
കൽപ്പറ്റ: കൽപ്പറ്റ ബിവറേജസിനു മുന്നിൽ മദ്യലഹരിയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുത്തൂർവയൽ സ്വദേശി നിഷാദ് ബാബുവാണ് മരിച്ചത്. ഇയാൾക്ക് കല്ലുകൊണ്ട് തലയ്ക്ക് അടിയേൽക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേരെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച നിഷാദ് ബാബുവിൻ്റെ സുഹൃത്തുക്കളായ ചക്കര ശമീർ, കൊട്ടാരം ശരീഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. മരിച്ച നിഷാദ് ബാബു സുഹൃത്തുക്കളായ ചക്കര ശമീർ, കൊട്ടാരം ശരീഫ് എന്നിവർക്കൊപ്പമിരുന്നു മദ്യപിച്ചിരുന്നു. ശേഷം കൽപ്പറ്റ ബിവറേജസിന് സമീപത്തെത്തി വീണ്ടും മദ്യം വാങ്ങാൻ […]
പെരുമ്പാവൂരിൽ പെൺകുട്ടിയെയും മാതാപിതാക്കളെയും വെട്ടിയ ശേഷം പ്രതി ജീവനൊടുക്കി. രായമംഗലത്താണ് വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് മൂന്നു പേരെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത്. രായമംഗലം കാണിയാട്ട് ഔസേപ്പ്, ഇദ്ദേഹത്തിന്റെ ഭാര്യ ചിന്നമ്മ, മകൾ നഴ്‌സിംഗ് വിദ്യാർഥിനി അൽക്ക എന്നിവർക്കാണ് പരിക്കേറ്റത്, ആൽക്കയുടെ പരിക്ക് ഗുരുതരമാണ്. ഇവർക്ക് കഴുത്തിനും തലക്കും പരിക്കേറ്റുണ്ട്. ഉച്ചയ്ക്ക് 12 മുക്കാലിനായിരുന്നു സംഭവം. മാരകായുധവുമായി എത്തിയ ഇരിങ്ങോൾ സ്വദേശി എൽദോസ് ആണ് വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം എൽദോസ് വീടിനുളളിൽ തൂങ്ങിമരിക്കുകയായാരുന്നു. […]