FEATURED
- November 7, 2023
737 views 0 sec

അങ്കമാലി: അങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട. 50 ഗ്രാം എം.ഡി.എം.എ യുമായ് രണ്ടു പേർ പോലീസ് പിടിയിൽ . നോർത്ത് പറവൂർ സ്വദേശികളായ സിയ രാജീവ്, സജിത്ത് എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വന്ന ടൂറിസ്റ്റ് ബസിൽ നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെടുത്തത്.

FEATURED
- November 7, 2023
578 views 0 sec

പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. 32 വയസുള്ള ഊർമിളയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഊർമിളയും ഭർത്താവ് സജേഷ് ഏറെ കാലമായി പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു. ഇതിനിടയിൽ ഇന്ന് രാവിലെ ഭർത്താവ് ഊർമിളയുടെ വീട്ടിലെത്തുകയും തർക്കങ്ങളുണ്ടാവുകയുമായിരുന്നു. തുടർന്ന് ഊർമിള ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. വഴിയിൽ പാടത്ത് വെച്ച് ഭർത്താവ് ഊർമിളയെ ആക്രമിച്ചു. സംഭവം കണ്ട പ്രദേശവാസികൾ ഉടൻ തന്നെ യുവതിയെ ചിറ്റൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഭർത്താവ് സംഭവ സ്ഥലത്ത് നിന്ന് […]

FEATURED
- November 4, 2023
860 views 0 sec

കാലടി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. അയ്യമ്പുഴ മുരിങ്ങേടത്തുപാറ കൂട്ടാല വീട്ടിൽ നിഖിൽ (26) നെ യെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐ ജിപുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. അയ്യമ്പുഴ, കാലടി , പീച്ചി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, കവർച്ച, കഠിന ദേഹോപദ്രവം, ന്യായ വിരോധമായി സംഘം ചേരൽ […]

FEATURED
- November 3, 2023
459 views 0 sec

ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വിധി നാളെ. അന്വേഷണവും വിചാരണയും റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയ കേസില്‍ കുറ്റകൃത്യം നടന്ന് നൂറാം ദിവസമാണ് എറണാകുളം പോക്സോ കോടതി വിധി പറയുന്നത്. കേസിലെ ഏക പ്രതി അസഫാക് ആലത്തിനെതിരെ കൊലക്കുറ്റം, ബലാല്‍സംഗം ഉള്‍പ്പെടെ 16 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഈ വർഷം ജൂലൈ 28നാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബിഹാറുകാരായ ദമ്പതികളുടെ അഞ്ചുവയസുള്ള മകളെ വൈകീട്ട് മൂന്നരയോടെ കാണാതായി. പരാതി ലഭിച്ചതിന് പിന്നാലെ […]

FEATURED
- November 3, 2023
607 views 0 sec

കൂത്താട്ടുകുളം: ഹണി ട്രാപ്പ് രണ്ട് യുവതികളടക്കം നാല് പേർ പിടിയിൽ. കൊല്ലം ചടയമംഗലം വലിയകുഴി നൗഫൽ മൻസലിൽ അൽ അമീൻ (23), ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കൽ അഭിലാഷ് (28), ശാന്തൻപാറ ചെരുവിൽ പുത്തൻ വീട്ടിൽ ആതിര (28), അടിമാലി കാട്ടാഞ്ചേരി വീട്ടിൽ അക്ഷയ (21) എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്‍റെ പിടിയിലായത്. മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറാണ് ഹണി ട്രാപ്പിന് ഇരയായത്. യൂട്യൂബിൽ നിന്നും ലഭിച്ച നമ്പർ വഴി അക്ഷയയാണ് ഇയാളുമായി ചങ്ങാത്തം കൂടിയത്. സുഖമില്ലാതെ കിടക്കുന്ന അനിയന് […]

FEATURED
- November 3, 2023
375 views 0 sec

തിരുവനന്തപുരം: മുൻ വൈരാഗ്യം, നെയ്യാറ്റിൻകരയിൽ ക്ഷേത്ര പൂജാരിയെ വെട്ടിയ കേസിൽ പ്രതികളായ രണ്ടു പേരെ തമിഴ്നാട്ടിൽ നിന്നും പിടികൂടി. നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണത്ത് വച്ച് മുൻ വൈരാഗ്യത്തിന്റെ പേരിൽ ക്ഷേത്ര പൂജാരിയെ വെട്ടിപ്പരിക്കൽപ്പിച്ച പ്രതികളെ മാരായമുട്ടം പോലീസ് പിടികൂടി. ചായ്ക്കോട്ടുകോണം, ലക്ഷ്മി നിവാസിൽ ബിനോയ് (34), ഉദിയൻകുളങ്ങര, പുതുക്കുളങ്ങര പുത്തൻവീട്ടിൽ സുബിൻ (22 ) എന്നിവരെയാണ് മാരായമുട്ടം പോലീസ് തമിഴ്നാട്ടിൽ നിന്നും ഇരുവരെയും പിടികൂടിയത്. കഴിഞ്ഞമാസം 29ന് രാത്രി പത്തുമണിയോടെ ചായ്ക്കോട്ടുകോണത്ത് വച്ച് വെൺകുളം സ്വദേശിയും നെടുങ്കോട് ദേവീക്ഷേത്രത്തിലെ […]

FEATURED
- November 2, 2023
964 views 0 sec

കാലടി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. അയ്യമ്പുഴ ചാത്തക്കുളം മുണ്ടാടൻ വീട്ടിൽ എബി (28) യെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടു കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. അയ്യമ്പുഴ, കാലടി, പീച്ചി, കൊരട്ടി, എളമക്കര പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, കവർച്ച ആയുധ നിയമം, ന്യായവിരോധമായി […]

FEATURED
- November 2, 2023
1,679 views 0 sec

കാലടി: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിന് പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതി 20 വർഷം ശിക്ഷ വിധിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി അഫ്‌സലിനെതിരെയാണ് പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതി ജഡ്ജി ദിനേശ് എം പിള്ള ശിക്ഷ വിധിച്ച ഉത്തരവായത്. 2020 ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഫെസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. പിന്നീട് പെൺകുട്ടിയുടെ […]

FEATURED
- November 1, 2023
790 views 0 sec

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം പുല്ലൂർമുക്കിൽ നഗ്നനായെത്തിയ യുവാവ് ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്നെന്ന് പരാതി. അബ്‍ദുള്‍ കരീം എന്നയാളിന്‍റെ വീട്ടിൽ വളർത്തിയിരുന്ന ആറ് മാസം പ്രായമുള്ള ആട്ടിൻകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിയായ ശങ്കരൻ എന്ന് വിളിക്കുന്ന അജിത്തിനെ ഇതുവരെ പിടികൂടാനായിട്ടില്ല. വീടിന് പുറത്തെ കുളിമുറിയിൽ സ്ഥിരമായി ആളനക്കം ഉണ്ടായിരുന്നതായി അബ്ദുൽ കരീം പറയുന്നു. രാത്രിയിൽ കുളിമുറിയിൽ ഒരാൾ കയറി കുളിക്കുകയും സ്ത്രീകളുടെ വസ്ത്രം ധരിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു സിസിടിവി സ്ഥാപിച്ചത്. ഈ സിസിടിവിയിലാണ് ആട്ടിൻകുട്ടിയെ പിടിച്ച് കൊണ്ട് പോകുന്ന […]

FEATURED
- November 1, 2023
579 views 0 sec

ആലുവ : ഇതര മതക്കാരനുമായുള്ള മകളുടെ പ്രണയത്തെ എതിർത്ത അച്ഛൻ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു. ആലുവയിലാണ് ദാരുണ സംഭവമുണ്ടായത്. കുട്ടിയുടെ വായിൽ ബലമായി വിഷമൊഴിച്ച് നൽകിയാണ് കൊല്ലാൻ ശ്രമിച്ചത്. എറണാകുളം സ്വദേശിയായി പതിനാലുകാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ദേഹത്താകെ കമ്പിവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചിട്ടുമുണ്ട്. കുട്ടിയുടെ അച്ഛൻ അബീസിനെ ആലുവ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

FEATURED
- October 30, 2023
782 views 0 sec

കൊച്ചി: ഞായറാഴ്ച കളമശേരിയിൽ സ്‌ഫോടനം നടന്ന യഹോവാ സാക്ഷികളുടെ പ്രാർഥനാ യോഗത്തിൽ പങ്കെടുത്ത പച്ചാളം സ്വദേശിനിയുടെ വീട്ടിൽ നിന്ന് 27.5 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും മോഷ്ടിച്ച യഹോവാ വിശ്വാസി പോലീസിന്റെ പിടിയിൽ. എറണാകുളം ബോസ് നഗർ പറയന്തറ ജോർജ് പ്രിൻസ് (36) ആണ് പിടിയിലായത്. 29 ന് രാവിലെ 8.30 ന് പച്ചാളം സ്വദേശി തങ്കം ജോണിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കമ്പിപ്പാര ഉപയോഗിച്ച് അടുക്കള വാതിൽ പൊളിച്ചു പ്രതി അകത്തു കടന്നു. […]

FEATURED
- October 30, 2023
1,289 views 0 sec

കോഴിക്കോട്:കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കാലിക്കറ്റ് സർവകലാശാല ജീവനക്കാരൻ അറസ്റ്റിൽ. സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി റെജി(51) ആണ് അറസ്റ്റിലായത്. കുറ്റിപ്പുറം പൊലീസാണ് പ്രതിയെ പിടികൂടിയത്. രാവിലെ 11 മണിയോടെയാണ് സംഭവം. തൃശൂർ-കോഴിക്കോട് കെഎസ്ആർടിസി ബസിൽ വച്ചാണ് 28 കാരി ലൈംഗികാതിക്രമത്തിനിരയായത്. യുവതിയുടെ സമീപത്ത് നിൽക്കുകയായിരുന്ന ഇയാൾ പലതലവണ സ്പർശിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് യുവതി ബസ് ജീവനക്കാരെ വിവരം അറിയിക്കുന്നത്. പിന്നാലെ ജീവനക്കാർ കുറ്റിപ്പുറം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ബസ് മലപ്പുറം കുറ്റിപ്പുറത്ത് എത്തിയപ്പോഴാണ് […]

FEATURED
- October 30, 2023
501 views 0 sec

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. മലപ്പുറം ജില്ലയിലെ വഴിക്കടവ് വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസറായ സമീറിനെയാണ് വിജിലൻസ് സംഘം ഇന്ന് ഉച്ചയോടെ പിടികൂടിയത്. കൈവശവകാശ രേഖ നൽകുന്നതിനായി ബിജു എൽ സി എന്ന വഴിക്കടവ് സ്വദേശിയായ വ്യക്തിയോട് ആയിരം രൂപയാണ് വില്ലേജ് ഓഫീസറായ സമീർ കൈക്കൂലി വാങ്ങിയത്. എന്നാൽ ബിജു വിവരം വിജിലൻസ് സംഘത്തെ അറിയിക്കുകയായിരുന്നു. വിജിലൻസ് ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് ഇന്ന് വിജിലൻസ് സംഘം വഴിക്കടവ് വില്ലേജ് ഓഫീസിൽ […]

FEATURED
- October 29, 2023
607 views 0 sec

കൊച്ചി: നിർമ്മാണം നിർത്തിവച്ചിരിക്കുന്ന വീട്ടിൽ മോഷണം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നുപേരടക്കം ആറ് പേർ പിടിയിൽ. ഐക്കരനാട് സൗത്ത് കിങ്ങിണി മറ്റം പ്ലാപ്പിള്ളിൽ ബേസിൽ സാജു (19), കടമറ്റം പെരുമറ്റത്തിൽ അഭയകുമാർ (18), ഐക്കരനാട് പുതുപ്പനത്ത് വാടകയ്ക്ക് താമസിക്കുന്ന ഓണക്കൂർ പെരിയപ്പുറം ചോവേലിക്കുടിയിൽ നന്ദു (18), പ്രായപൂർത്തിയാകാത്ത മൂന്നു പേർ എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് പിടികൂടിയത് കോലഞ്ചേരി പട്ടണത്തിനോട് ചേർന്ന് നിർമ്മാണം നിർത്തി വച്ചിരിക്കുന്ന വീട്ടിൽ നിന്നുമാണ് ഒരു ലക്ഷത്തോളം രൂപ വില വരുന്ന നിർമ്മാണസാമഗ്രികൾ മോഷ്ടിച്ചത്. കാർ […]

FEATURED
- October 28, 2023
577 views 1 sec

ഞാറയ്ക്കൽ: അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തിയ ശേഷം പിടിച്ചുപറി നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മട്ടാഞ്ചേരി പുതിയ റോഡിൽ പനച്ചിക്കൽപ്പറമ്പിൽ വീട്ടിൽ ഷാജഹാൻ (ഇക്രു 28), മട്ടാഞ്ചേരി കമ്മ്യൂണിറ്റി ഹാൾ റോഡിൽ അഭിലാഷ് (അഭി 25) എന്നിവരെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് ഞാറയ്ക്കൽ ഗവ. ആശുപത്രിയ്ക്ക് സമീപത്തായിരുന്നു സംഭവം. മോട്ടോർ സൈക്കിൾ സ്കിഡ് ചെയ്ത് അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ച ശേഷം ഇയാളെ ഭീഷണിപ്പെടുത്തി പണവും, വില കൂടിയ ഹെൽമെറ്റും കവർച്ച ചെയ്യുകയായിരുന്നു. […]

FEATURED
- October 28, 2023
592 views 1 sec

16 വയസുള്ള വിദ്യാര്‍ത്ഥിക്ക് സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോകളും അയച്ച് കൊടുത്ത 24 -കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ യുഎസ് കോടതി ആറ് കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമമായ സ്നാപ് ചാറ്റ് വഴി അധ്യാപിക വിദ്യാര്‍ത്ഥിയോട് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുകയും പിന്നാലെ സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോകളും അയച്ച് കൊടുക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മിസോറിയിലെ സെന്‍റ് ജെയിംസിലെ അധ്യാപിക റിക്കി ലിൻ ലാഫ്‌ലിൻ (24) ആണ് അറസ്റ്റിലായത്. ബലാത്സംഗശ്രമം, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വയ്ക്കൽ, സാക്ഷിയെ […]

FEATURED
- October 25, 2023
928 views 0 sec

ആലുവ: എട്ടുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയ്ക്ക് ഒമ്പതര വർഷം കഠിന തടവും നാൽപ്പതിനായിരം രൂപയും ശിക്ഷ വിധിച്ചു. ഇടുക്കി മണിപ്പാറ വെങ്ങാതോട്ടത്തിൽ ജോയി വർക്കി (61) യെയാണ് മൂവാറ്റുപുഴ പോക്സോ അഡീഷണൽ സ്പെഷൽ കോടതി ജഡ്ജി പി.വി.അനീഷ് കുമാർ തടവും പിഴയും വിധിച്ചത്. 2016 ൽ ആണ് സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇൻസ്പെക്ടർ ജി.സുരേഷ് കുമാർ, എസ്.ഐമാരായ കെ.എം.അശോകൻ, പി.എം.ഷാജി, വി.സി.വിഷ്ണുകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പി.ആർ.ജമുന […]

FEATURED
- October 23, 2023
2,216 views 0 sec

പെരുമ്പാവൂർ: കെഎസ്ആർടിസി ബസ്സിൽ യുവതിക്കുനേരെ യുവാവിന്റെ നഗ്നത പ്രദർശനം. പ്രതിയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി മുഹമ്മദ്‌ അസറുദ്ദീൻ ആണ് പിടിയിലായത്. ഇന്ന് ഉച്ചയോടു കൂടിയാണ് സംഭവം ഉണ്ടായത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിലെ യാത്രക്കാരനായിരുന്നു പ്രതി. പെരുമ്പാവൂർ ഡിപ്പോയിൽ നിന്നും പുറപ്പെട്ട ബസ് വല്ലം പള്ളിപ്പടിയിൽ എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരിക്ക് മുന്നിൽ ഇയാൾ നഗ്നത പ്രദർശനം നടത്തി. യാത്രക്കാരി ബഹളം വച്ചതിനെ തുടർന്ന് ബസ് നിർത്തിയ […]

FEATURED
- October 23, 2023
3,376 views 0 sec

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. മദ്യ ലഹരിയിൽ ശല്യം പതിവായതോടെയാണ് മകനെ അമ്മ കോടാലി കൊണ്ട് വെട്ടിയത്. ഈ മാസം 20 നായിരുന്നു ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ അനുദേവൻ (45)ആണ് ഇന്ന് മരിച്ചത്. സംഭവത്തിൽ അമ്മ സാവിത്രിയമ്മ (73)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിൽ സ്ഥിരമായി എത്തുന്ന മകന്റെ ശല്യം സഹിക്കാതെയായിരുന്നു ആക്രമണമെന്ന് അമ്മ പൊലീസിന് മൊഴി നൽകി.

FEATURED
- October 23, 2023
789 views 0 sec

പെരുമ്പാവൂർ: കെഎസ്ആർടിസി ബസ്സിൽ യുവതിക്കുനേരെ യുവാവിന്റെ നഗ്നത പ്രദർശനം. പ്രതിയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി മുഹമ്മദ്‌ അസറുദ്ദീൻ ആണ് പിടിയിലായത്. ഇന്ന് ഉച്ചയോടു കൂടിയാണ് സംഭവം ഉണ്ടായത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിലെ യാത്രക്കാരനായിരുന്നു പ്രതി. പെരുമ്പാവൂർ ഡിപ്പോയിൽ നിന്നും പുറപ്പെട്ട ബസ് വല്ലം പള്ളിപ്പടിയിൽ എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരിക്ക് മുന്നിൽ ഇയാൾ നഗ്നത പ്രദർശനം നടത്തി. യാത്രക്കാരി ബഹളം വച്ചതിനെ തുടർന്ന് ബസ് നിർത്തിയ […]