Crime
അങ്കമാലി: രാസലഹരിയുമായി അങ്കമാലിയിൽ രണ്ട് പേർ പിടിയിൽ. ഇരുപത്തിയഞ്ച് ഗ്രാം എം.ഡി.എം.എ യുമായി രണ്ടു പേർ പോലീസ് പിടിയിൽ. ഞാറയ്ക്കൽ വളപ്പിൽ താമസിയ്ക്കുന്ന മട്ടാഞ്ചേരി ചക്കരയിടുക്ക് കുറുങ്ങാട്ടിൽ ഫൈസൽ (48), ചക്കരയിടുക്ക് കാട്ടൂക്കാരൻ കുഞ്ഞുമുഹമ്മദ് (48) എന്നിവരെയാണ് ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശേധനയിൽ അങ്കമാലി ടി.ബി ജംഗ്ഷനിൽ വച്ചാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. […]
മലപ്പുറത്ത് പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മതപ്രഭാഷകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവി (41) ആണ് അറസ്റ്റിലായത്. തന്നെ നിരന്തരമായി പീഡിപ്പിച്ചു എന്നാണ് മതപ്രഭാഷകന് എതിരെ കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഷാക്കിർ ബാഖവി പിടിയിലായത്. പ്രമുഖ മത പ്രഭാഷകനും യൂട്യൂബ് ചാനൽ ഉടമയുമാണ് പ്രതി. കുട്ടി സ്കൂൾ ടീച്ചറോട് പീഡന വിവരം തുറന്നു പറയുകയായിരുന്നു. തുടർന്നാണ് വഴിക്കടവ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വന്തം ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യക്കുള്ള ശിക്ഷ, […]
തൃശ്ശൂർ: സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് സംഭവം നടന്നത്. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകര്‍ പറയുന്നത്. തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാർ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് […]
കാലടി: അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്‌സയിൽ കഴിയുകയിയിരുന്ന ചൊവ്വര സ്വദേശി മരിച്ചു. ബദ്‌രുദീൻ (78) ആണ് മരിച്ചത്. ഇന്ന് വെളുപ്പിനാണ് മരിച്ചത്. ആഗസ്റ്റ് 8 നായിരുന്നു ആക്രമണം നടന്നത്. ചത്തീസ്ഗഡ് സ്വദേശി മനോജ് സാബുവാണ് ആക്രമണം നടത്തിയത്. സാബുവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു. തലക്ക് ഗരുതര പരിക്കേറ്റ ബദ്‌രുദീൻ അമൃത ആശുപത്രിയിൽ ചികിത്‌സയിലായിരുന്നു.
ഞാറയ്ക്കൽ: മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 89 വയസുകാരി പിടിയിൽ . മുരുക്കുംപാടം ഭൈമേൽ വീട്ടിൽ ജെസിയെയാണ് ഞാറയ്ക്കൽ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 211 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെടുത്തു. ഉണക്ക മീൻ കച്ചവടത്തിന്റെ മറവിൽ മദ്യവും പുകയില ഉൽപന്നങ്ങളും വിൽക്കുകയായിരുന്നു ഇവർ. ഡമ്മി സി.സി.ടി.വി ക്യാമറയും സ്ഥാപിച്ചിരുന്നു. സമീപവാസികളുടെ പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഇൻസ്പെക്ടർ എ.എൽ യേശുദാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ജു മോൾ […]
പെരുമ്പാവൂർ: പെരുമ്പാവൂർ മുടിക്കലിൽ പുഴയുടെ തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം. ഇതുമായി ബന്ധപെട്ട് ഒരുമിച്ച് താമസിക്കുന്ന ആസാം നൗഗാവ് പാട്ടിയചാപ്പരിയിൽ മുക്സിദുൽ ഇസ്ലാം (31) ആസാം മുരിയാഗൗവിൽ മുഷിദാ ഖാത്തൂൻ (31) എന്നിവരെ പെരുമ്പാവൂർ പോലീസ് ആസാമിൽ നിന്നും പിടികൂടി. ഇവരുടെ പത്ത് ദിവസം പ്രായമായ പെൺകുഞ്ഞിനെ ഇവർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒക്ടോബർ 8 ന് വൈകീട്ട് 6 മണിയോടെ മുടിയ്ക്കൽ ഇരുമ്പുപാലത്തിനടുത്ത് പുഴയോട് ചേർന്നാണ് […]
മൂവാറ്റുപുഴ: ഒഡീഷയിൽ നിന്നും അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ഗോപാൽ മാലിക്കിനെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പ് ഉൾപെടെയുള്ള കാര്യങ്ങൾ നടക്കും. കൃത്യം നടത്തിയ ശേഷം പുലർച്ചെ തന്നെ ഒഡീഷയിലേക്ക് ട്രയിൻ മാർഗം കടക്കുകയായിരുന്നു. സംഭവമറിഞ്ഞ ഉടനെ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ പി.എം ബൈജു എന്നിവരടങ്ങുന്ന […]
ആലുവ: ആലുവയിൽ 5 വയസ്സുകാരിയെ കൊലപെടുത്തിയ കേസിലെ പ്രതി അസ്‌ഫാക് ആലത്തിനുള്ള ശിക്ഷ ശിശുദിനമായ നവംബർ 14 ന് പ്രഖ്യാപിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്ന് ഇന്ന് പ്രൊസിക്യൂഷൻ ആവർത്തിച്ചു. പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂർവങ്ങളിൽ അപൂർവമാണെന്നും ബലാത്സംഗത്തിന് ശേഷം മാലിന്യക്കൂമ്പാരത്തിലെ ദുർഗന്ധം പോലും ശ്വസിക്കാൻ അനുവദിക്കാതെ 5 വയസുകാരിയെ ക്രൂരമായി കൊലപെടുത്തിയെന്നും പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്യുകയായിരുന്നു പ്രതി. ഈ കുട്ടി ജനിച്ച വർഷം മറ്റൊരു […]
പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയ്ക്ക് 26 വർഷം കഠിന തടവും മുപ്പത്തിഅയ്യായിരം രൂപ പിഴയും വിധിച്ചു. കടുവാൾ സലിം കോർട്ടേഴ്സിൽ താമസിക്കുന്ന വട്ടേക്കാട്ട് വീട്ടിൽ രാജു (53) വിനെയാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി ദിനേഷ്.എം.പിള്ള കഠിന തടവും പിഴയും വിധിച്ചത്. 2021 ൽ ആണ് സംഭവം. പെൺകുട്ടിയെ രാജു തട്ടി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇൻസ്പെക്ടർമാരായ സി.ജയകുമാർ, ആർ.രഞ്ജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ സി.കെ.മീരാൻ തുടങ്ങിയവരാണ് അന്വേഷണം നടത്തി […]
ആലുവ:നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. ചേലാമറ്റം വല്ലം സ്രാമ്പിക്കൽ വീട്ടിൽ ആദിൽഷാ (27) യെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. പെരുമ്പാവൂർ, പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, കവർച്ച, അതിക്രമിച്ച് കടക്കൽ, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ […]
അങ്കമാലി: അങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട. 50 ഗ്രാം എം.ഡി.എം.എ യുമായ് രണ്ടു പേർ പോലീസ് പിടിയിൽ . നോർത്ത് പറവൂർ സ്വദേശികളായ സിയ രാജീവ്, സജിത്ത് എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വന്ന ടൂറിസ്റ്റ് ബസിൽ നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെടുത്തത്.
അങ്കമാലി: അങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട. 50 ഗ്രാം എം.ഡി.എം.എ യുമായ് രണ്ടു പേർ പോലീസ് പിടിയിൽ . നോർത്ത് പറവൂർ സ്വദേശികളായ സിയ രാജീവ്, സജിത്ത് എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബാംഗ്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വന്ന ടൂറിസ്റ്റ് ബസിൽ നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെടുത്തത്.
പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. 32 വയസുള്ള ഊർമിളയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഊർമിളയും ഭർത്താവ് സജേഷ് ഏറെ കാലമായി പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു. ഇതിനിടയിൽ ഇന്ന് രാവിലെ ഭർത്താവ് ഊർമിളയുടെ വീട്ടിലെത്തുകയും തർക്കങ്ങളുണ്ടാവുകയുമായിരുന്നു. തുടർന്ന് ഊർമിള ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. വഴിയിൽ പാടത്ത് വെച്ച് ഭർത്താവ് ഊർമിളയെ ആക്രമിച്ചു. സംഭവം കണ്ട പ്രദേശവാസികൾ ഉടൻ തന്നെ യുവതിയെ ചിറ്റൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഭർത്താവ് സംഭവ സ്ഥലത്ത് നിന്ന് […]
കാലടി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. അയ്യമ്പുഴ മുരിങ്ങേടത്തുപാറ കൂട്ടാല വീട്ടിൽ നിഖിൽ (26) നെ യെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐ ജിപുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. അയ്യമ്പുഴ, കാലടി , പീച്ചി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, കവർച്ച, കഠിന ദേഹോപദ്രവം, ന്യായ വിരോധമായി സംഘം ചേരൽ […]
ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വിധി നാളെ. അന്വേഷണവും വിചാരണയും റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയ കേസില്‍ കുറ്റകൃത്യം നടന്ന് നൂറാം ദിവസമാണ് എറണാകുളം പോക്സോ കോടതി വിധി പറയുന്നത്. കേസിലെ ഏക പ്രതി അസഫാക് ആലത്തിനെതിരെ കൊലക്കുറ്റം, ബലാല്‍സംഗം ഉള്‍പ്പെടെ 16 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഈ വർഷം ജൂലൈ 28നാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബിഹാറുകാരായ ദമ്പതികളുടെ അഞ്ചുവയസുള്ള മകളെ വൈകീട്ട് മൂന്നരയോടെ കാണാതായി. പരാതി ലഭിച്ചതിന് പിന്നാലെ […]
കൂത്താട്ടുകുളം: ഹണി ട്രാപ്പ് രണ്ട് യുവതികളടക്കം നാല് പേർ പിടിയിൽ. കൊല്ലം ചടയമംഗലം വലിയകുഴി നൗഫൽ മൻസലിൽ അൽ അമീൻ (23), ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കൽ അഭിലാഷ് (28), ശാന്തൻപാറ ചെരുവിൽ പുത്തൻ വീട്ടിൽ ആതിര (28), അടിമാലി കാട്ടാഞ്ചേരി വീട്ടിൽ അക്ഷയ (21) എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്‍റെ പിടിയിലായത്. മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറാണ് ഹണി ട്രാപ്പിന് ഇരയായത്. യൂട്യൂബിൽ നിന്നും ലഭിച്ച നമ്പർ വഴി അക്ഷയയാണ് ഇയാളുമായി ചങ്ങാത്തം കൂടിയത്. സുഖമില്ലാതെ കിടക്കുന്ന അനിയന് […]
തിരുവനന്തപുരം: മുൻ വൈരാഗ്യം, നെയ്യാറ്റിൻകരയിൽ ക്ഷേത്ര പൂജാരിയെ വെട്ടിയ കേസിൽ പ്രതികളായ രണ്ടു പേരെ തമിഴ്നാട്ടിൽ നിന്നും പിടികൂടി. നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണത്ത് വച്ച് മുൻ വൈരാഗ്യത്തിന്റെ പേരിൽ ക്ഷേത്ര പൂജാരിയെ വെട്ടിപ്പരിക്കൽപ്പിച്ച പ്രതികളെ മാരായമുട്ടം പോലീസ് പിടികൂടി. ചായ്ക്കോട്ടുകോണം, ലക്ഷ്മി നിവാസിൽ ബിനോയ് (34), ഉദിയൻകുളങ്ങര, പുതുക്കുളങ്ങര പുത്തൻവീട്ടിൽ സുബിൻ (22 ) എന്നിവരെയാണ് മാരായമുട്ടം പോലീസ് തമിഴ്നാട്ടിൽ നിന്നും ഇരുവരെയും പിടികൂടിയത്. കഴിഞ്ഞമാസം 29ന് രാത്രി പത്തുമണിയോടെ ചായ്ക്കോട്ടുകോണത്ത് വച്ച് വെൺകുളം സ്വദേശിയും നെടുങ്കോട് ദേവീക്ഷേത്രത്തിലെ […]
കാലടി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. അയ്യമ്പുഴ ചാത്തക്കുളം മുണ്ടാടൻ വീട്ടിൽ എബി (28) യെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടു കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. അയ്യമ്പുഴ, കാലടി, പീച്ചി, കൊരട്ടി, എളമക്കര പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, കവർച്ച ആയുധ നിയമം, ന്യായവിരോധമായി […]
കാലടി: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിന് പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതി 20 വർഷം ശിക്ഷ വിധിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി അഫ്‌സലിനെതിരെയാണ് പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതി ജഡ്ജി ദിനേശ് എം പിള്ള ശിക്ഷ വിധിച്ച ഉത്തരവായത്. 2020 ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഫെസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. പിന്നീട് പെൺകുട്ടിയുടെ […]