20

Nov

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
41 views 3 sec 0 Comment

ജീവിത ശൈലി രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ തടയാൻ ലേക്‌ഷോർ ഇന്‍റഗ്രേറ്റഡ് മെറ്റബോളിക് സെന്‍ററിന് സാധിക്കും: മന്ത്രി കെ. മുരളീധരൻ

admin - November 20, 2026

കൊച്ചി: ജീവിത ശൈലി രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ തടയാൻ ലേക്‌ഷോർ ഇന്‍റഗ്രേറ്റഡ് മെറ്റബോളിക് സെന്‍ററിന് കഴിയുമെന്ന് ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം മന്ത്രി കെ. മുരളീധരൻ. പ്രമേഹം, അമിതവണ്ണം, ഫാറ്റി ലിവർ തുടങ്ങിയ മെറ്റാബോളിക് രോഗങ്ങളുടെ വർധിച്ചുവരുന്ന വെല്ലുവിളികൾ നേരിടുന്നതിന് ഏഴ് സ്പെഷ്യലൈസ്ഡ് വിഭാഗങ്ങളെ സമന്വയിപ്പിച്ച് വി.പി.എസ് ലേക്‌ഷോർ ആശുപത്രി ആരംഭിച്ച ഇന്‍റഗ്രേറ്റഡ് മെറ്റബോളിക് സെന്‍റർ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാംക്രമികേതര രോഗങ്ങളുടെ വലിയ വെല്ലുവിളിയാണ് നാട് നേരിടുന്നതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ഇത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിന് കൂടി പ്രാധാന്യം നൽകുന്ന നയമാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കണമെങ്കിൽ ചികിത്സാരംഗത്ത് നൂതന സൗകര്യങ്ങൾ ഒരുക്കണം. നിരവധിയാളുകൾക്ക് ഈ സെന്‍റർ വലിയ സഹായകമാകും. സ്വകാര്യ മേഖലയിൽ ഇത്തരം സംരംഭങ്ങൾ ഉണ്ടാകുന്നത് തീർച്ചയായും സംസ്ഥാനത്തെ ആരോഗ്യ രംഗത്തിന് കരുത്തേകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാർ സമാനമായ ആരോഗ്യപദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചലച്ചിത്ര താരം നിഖില വിമൽ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. ജീവിത ശൈലി രോഗങ്ങൾക്ക് വ്യത്യസ്ത സ്പെഷ്യലൈസേഷനുകളുടെ ചികിത്സ ഒരു കുടക്കീഴിൽ ലഭിക്കുന്നുവെന്നത് മികച്ച തുടക്കമാണെന്ന് നിഖില വിമൽ അഭിപ്രായപ്പെട്ടു. വ്യത്യസ്ത വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സമീപത്തേക്ക് പോകുന്നതിന് പകരം സമഗ്ര ചികിത്സ ഒരിടത്ത് ലഭ്യമാക്കുന്ന രീതി രോഗികൾക്ക് വളരെ സൗകര്യപ്രദമായിരിക്കും. അതിനാൽ തന്നെ ഇത് അഭിനന്ദനാർഹമായ കാര്യമാണ്. ഇളവുകളോടെയാണ് ചികിത്സ ലഭ്യമാക്കുന്നത് എന്നത് സാധാരണക്കാർക്ക് ഉൾപ്പെടെ സഹായകമാകുമെന്നും നിഖില വിമൽ വ്യക്തമാക്കി.

വി.പി.എസ് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഏറ്റവും മികച്ച ചികിത്സ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയെന്ന മഹത്തായ ആശയമാണ് ഇന്‍റഗ്രേറ്റഡ് മെറ്റബോളിക് സെന്‍ററിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏറ്റവും നൂതന ചികിത്സ യാഥാർഥ്യമാക്കി ആശുപത്രിയിലെത്തുന്നവർക്ക് കൈതാങ്ങാകുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്യാസ്ട്രോഎന്‍ററോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്‍റുമായ ഡോ. റോയ് ജെ. മുക്കട പദ്ധതി വിശദീകരിച്ചു. മെറ്റബോളിക് ആരോഗ്യപ്രശ്നങ്ങൾ മുൻകൂട്ടി കണ്ടെത്തി സംയോജിത ചികിത്സ ഉറപ്പാക്കുകയാണ് സെന്‍ററിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സങ്കീർണതകൾ വരാതെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃപ്പൂണിത്തുറ എം.എൽ.എ ദീപക് ജോയ് മുഖ്യാതിഥിയായിരുന്നു. വി.പി.എസ് ലേക്‌ഷോർ മെഡിക്കൽ സർവിസസ് ചീഫ് ഡോ. മറിയ വർഗീസ്, നെഫ്രോളജി വിഭാഗം മേധാവി ഡോ. എബി എബ്രഹാം, എൻഡോക്രൈനോളജി സീനിയർ കൺസൾട്ടന്‍റ് ഡോ. വിവേക് മാത്യു, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സ്മിത ജോയ്, കാർഡിയോളജി വിഭാഗം മേധാവി ഡോ. സിബി ഐസക്, ചീഫ് ഡയറ്റീഷ്യൻ ഡോ. മഞ്ജു പി. ജോർജ്, ഫിസിയോതെറാപ്പി വിഭാഗം മാനേജർ പി.വി. മനു എന്നിവർ പങ്കെടുത്തു. വി.പി.എസ് ലേക്‌ഷോർ ഗ്രൂപ്പ് സി.ഒ.ഒ ലക്ഷ്മൺ സേതുരാമൻ സ്വാഗതവും സി.ഇ.ഒ ജയേഷ് വി.നായർ നന്ദിയും പറഞ്ഞു.

എൻഡോക്രൈനോളജി, ഗ്യാസ്ട്രോഎൻട്രോളജി, കാർഡിയോളജി, നെഫ്രോളജി, ന്യൂട്രീഷൻ, ഫിസിയോതെറാപ്പി, ഗൈനക്കോളജി എന്നീ ഏഴ് വിഭാഗങ്ങളെയാണ് ഏകോപിത ചികിത്സാ സംവിധാനത്തിനായി ഈ സെന്‍ററിൽ സമന്വയിപ്പിച്ചിരിക്കുന്നത്. ഓരോ രോഗത്തെയും വെവ്വേറെ ചികിത്സിക്കുന്നതിന് പകരം, രോഗിയുടെ ആകെയുള്ള മെറ്റാബോളിക് ആരോഗ്യം വിലയിരുത്തി അനുബന്ധ അപകടസാധ്യതകൾ കണ്ടെത്തുകയും സംയോജിത ചികിത്സാ പദ്ധതി തയ്യാറാക്കുകയുമാണ് സെന്‍ററിലൂടെ ലക്ഷ്യമിടുന്നത്.

സെന്‍ററിലെത്തുന്ന ഓരോ രോഗിയെയും രക്തത്തിന്‍റെയും യൂറിന്‍റെയും പരിശോധനകൾ അടങ്ങുന്ന ഒരു സ്റ്റാൻഡേർഡ് മെറ്റബോളിക് പരിശോധനയ്ക്ക് വിധേയമാക്കും. പ്രമേഹം, അമിതവണ്ണം, ഫാറ്റി ലിവർ, ഹൃദയ-വൃക്ക രോഗങ്ങൾ, രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, പേശീക്ഷയം, പോഷകാഹാരക്കുറവ് എന്നിവ കണ്ടെത്തുന്നതിനാണിത്. പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങളിൽ കൺസൾട്ടേഷൻ നടത്തുന്നതിന് പകരം രോഗികളെ ആവശ്യമായ വിദഗ്ധ ഡോക്ടർമാരുടെ അടുത്തേക്ക് മാത്രമായി റഫർ ചെയ്യുന്നതാണ് രീതി.

ആശുപത്രിയുടെ ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ്സ് സംവിധാനവുമായി സംയോജിപ്പിച്ചിട്ടുള്ള പ്രത്യേക മെറ്റബോളിക് ഡാഷ്‌ബോർഡ് സെന്‍ററിന്‍റെ പ്രധാന സവിശേഷതകളിലൊന്നാണ്. കളർ കോഡിംഗ് സംവിധാനത്തിലൂടെയാണ് ഇവിെട രോഗികളുടെ പരിശോധനാ ഫലങ്ങൾ പ്രദർശിപ്പിക്കുന്നത്. പരിശോധന ഫലം സാധാരണ നിലയിലാണെങ്കിൽ പച്ച, അപകടസാധ്യതയുള്ള നിലയിലാണെങ്കിൽ മഞ്ഞ, ഉയർന്ന അപകടസാധ്യതയാണെങ്കിൽ ഓറഞ്ച്, രോഗം സ്ഥിരീകരിച്ച സാഹചര്യമാണെങ്കിൽ ചുവപ്പ് എന്നിങ്ങനെയാണ് നിറങ്ങൾ. ശരീരഭാരം, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, കരളിന്‍റെ ആരോഗ്യ സൂചകങ്ങൾ എന്നിവയിലുണ്ടാകുന്ന മാറ്റങ്ങൾ കാലക്രമേണ നിരീക്ഷിക്കാനും ഈ ഡാഷ്‌ബോർഡ് ഡോക്ടർമാരെ സഹായിക്കുന്നു.

ബയോപ്സി കൂടാതെ തന്നെ കരളിന്‍റെ കാഠിന്യവും കൊഴുപ്പിന്‍റെ അളവും മനസിലാക്കുന്നതിന് ഫൈബ്രോസ്കാൻ സാങ്കേതികവിദ്യയും സെന്‍ററിൽ ഉപയോഗിക്കുന്നുണ്ട്. ഫാറ്റി ലിവർ വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും ഇത് സഹായകമാകും. തുടർചികിത്സ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി, സെന്‍ററിൽ രജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് വിവിധ വിഭാഗങ്ങളിൽ മുൻഗണനാടിസ്ഥാനത്തിലുള്ള സേവനവും ദീർഘകാല തുടർപരിശോധനകളും ലഭിക്കും. ഫോളോഅപ്പ് കോഓർഡിനേറ്റർ രോഗികളെ ബന്ധപ്പെട്ട് തുടർചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിലയിരുത്തുകയും ചെയ്യും.

കേരളത്തിൽ വർധിച്ചുവരുന്ന മെറ്റാബോളിക് ആരോഗ്യപ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഐസിഎംആർ- ഐഎൻഡിഐഎബി (ICMR-INDIAB) ദേശീയ പഠനമനുസരിച്ച് കേരളത്തിലെ പ്രായപൂർത്തിയായവരിൽ 25.5 ശതമാനം പേർക്ക് പ്രമേഹവും 18.3 ശതമാനം ആളുകളിൽ പ്രീ-ഡയബറ്റിസും (പ്രമേഹത്തിന് തൊട്ടുമുമ്പുള്ള അവസ്ഥ) ഉണ്ട്. ഈ അവസ്ഥകൾ അമിതവണ്ണം, ഫാറ്റി ലിവർ, രക്തസമ്മർദം, ഹൃദ്രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ രോഗം നേരത്തെ കണ്ടെത്തി ഏകോപിതമായ ചികിത്സ നൽകുന്നതിന് ഏറെ പ്രധാനപ്പെട്ടതാണ്.

‘ഒരു പരിശോധന, ഒരു രോഗ സാധ്യത വിലയിരുത്തൽ, ഒരു ഏകോപിത ചികിത്സാ പദ്ധതി’ എന്നതിലൂടെ മെറ്റാബോളിക് ആരോഗ്യത്തിന് കൃത്യമായ ഒരു ചികിത്സ നൽകാനാണ് സെന്‍റർ ലക്ഷ്യമിടുന്നത്. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രമാണിതെന്ന് വി.പി.എസ്. ലേക്‌ഷോർ ആശുപത്രി വ്യക്തമാക്കുന്നു. ആശുപത്രി മാനേജ്‌മെന്‍റ് പ്രതിനിധികൾ, ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

PREVIOUS

അരിയിൽ ഷുക്കൂർ വധക്കേസ്; കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം
Related Post
November 7, 2023
രണ്ട് അതിഥി തൊഴിലാളികളുടെ കൊലപാതകം; പ്രതിയെ പിടികൂടി
October 12, 2024
കാഞ്ഞൂരിന്റെ ശബ്ദമായിരുന്ന ജോർജ് കോയിക്കര അന്തരിച്ചു
July 31, 2025
കാലടി മറ്റൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
August 17, 2025
ആദിശങ്കരയ്ക്ക് രാജ്യപുരസ്‌കാർ അവാർഡ്
Comments are closed.
ജീവിത ശൈലി രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ തടയാൻ ലേക്‌ഷോർ ഇന്‍റഗ്രേറ്റഡ് മെറ്റബോളിക് സെന്‍ററിന് സാധിക്കും: മന്ത്രി കെ. മുരളീധരൻ
November 20, 2026
അരിയിൽ ഷുക്കൂർ വധക്കേസ്; കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം
November 19, 2026
സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം; മറ്റൂരിൽ യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
November 17, 2026
പി.കെ. ദാസ് മെഡിക്കോ ക്രിക്കറ്റ് ലീഗ്: വി.പി.എസ് ലേക്‌ഷോര്‍ ചാമ്പ്യന്മാർ
November 17, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജീവിത ശൈലി രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ തടയാൻ ലേക്‌ഷോർ ഇന്‍റഗ്രേറ്റഡ് മെറ്റബോളിക് സെന്‍ററിന് സാധിക്കും: മന്ത്രി കെ. മുരളീധരൻ
News Vision
News Vision
അരിയിൽ ഷുക്കൂർ വധക്കേസ്; കൊലക്കുറ്റം തെളിഞ്ഞ ഏഴ്
News Vision
സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം; മറ്റൂരിൽ യുവാവിനെ ആക്രമിച്ച
News Vision
പി.കെ. ദാസ് മെഡിക്കോ ക്രിക്കറ്റ് ലീഗ്: വി.പി.എസ്

Recent Posts

  • ജീവിത ശൈലി രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ തടയാൻ ലേക്‌ഷോർ ഇന്‍റഗ്രേറ്റഡ് മെറ്റബോളിക് സെന്‍ററിന് സാധിക്കും: മന്ത്രി കെ. മുരളീധരൻ
  • അരിയിൽ ഷുക്കൂർ വധക്കേസ്; കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം
  • സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം; മറ്റൂരിൽ യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
  • പി.കെ. ദാസ് മെഡിക്കോ ക്രിക്കറ്റ് ലീഗ്: വി.പി.എസ് ലേക്‌ഷോര്‍ ചാമ്പ്യന്മാർ
  • കാലടിയിൽ വാഹനാപകടം; വ്യാപാരിക്ക് ദാരുണാന്ത്യം
© Copyright 2025 - Newsvision. All Rights Reserved