കാഞ്ഞൂർ: ASISC കേരള റീജിയണൽ കൾച്ചറൽ ഫെസ്റ്റിവലിൽ ഭരതനാട്യം കാറ്റഗറി 4-ൽ ഒന്നാം സ്ഥാനം നേടി ജോയന്ന ജെ. സെബാസ്റ്റ്യൻ. മണ്ണുത്തി ഡോൺ ബോസ്കോ ICSE സ്കൂളിൽ നടന്ന സംസ്ഥാനതല മത്സരത്തിലാണ് ജോയന്ന മികച്ച നേട്ടം കൈവരിച്ചത്.
ഡിസ്‌നി ക്രൂസ് ലൈനിൽ എക്സിക്യൂട്ടീവ് പേസ്ട്രി ഷെഫായ കാഞ്ഞൂർ തെറ്റയിൽ ജീസ്മോൻ സെബാസ്റ്റ്യന്റെയും കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ജിനി വർഗീസിന്റെയും മകളാണ് ജോയന്ന. സെന്റ് പാട്രിക്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
ശ്രീ കലാക്ഷേത്ര അമൽ നാഥിന്റെ ശിക്ഷണത്തിലാണ് ജോയന്ന ഭരതനാട്യം അഭ്യസിക്കുന്നത്. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ ജോയന്നയെ അധ്യാപകരും കുടുംബാംഗങ്ങളും നാട്ടുകാരും അഭിനന്ദിച്ചു.



