27

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
67 views 3 sec 0 Comment

വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം

admin - September 27, 2026

കൊച്ചി: കുളിക്കുന്നതിനിടെ വയറിന്റെ വലതുഭാഗത്ത് ചെറിയൊരു തടിപ്പ് കണ്ടപ്പോൾ 24-കാരനായ യുവാവ് കരുതിയത് ഏതെങ്കിലും ചെറിയ പ്രാണി കടിച്ചതാകാം എന്നാണ്. എന്നാൽ നിസ്സാരമെന്നു കരുതിയ തടിപ്പിന് പിന്നിൽ ഒരു ചക്കയോളം വലിപ്പമുള്ള, നാല് കിലോഗ്രാം ഭാരമുള്ള കൂറ്റൻ കരൾ ട്യൂമറാണെന്ന് യുവാവ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ കോംപ്രഹൻസിവ് ലിവർ കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഹെപ്പറ്റോപാങ്ക്രിയാറ്റോബിലിയറി ആൻഡ് ലിവർ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഫദ്‌ൽ എച്ച്. വീരാൻകുട്ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഏറെ വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയയിലൂടെ ട്യൂമർ വിജയകരമായി നീക്കം ചെയ്തത്. ഡോ. ജോൺ മണിപ്പാടം, ഡോ. ഷഫീഖ്, ഡോ. അരവിന്ദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

യുവാവ് ആദ്യം വെല്ലൂരിലെ ഒരു ആശുപത്രിയിലാണ് ചികിത്സ തേടിയത്. അവിടെവെച്ച് കരളിലെ ട്യൂമറിന്റെ ബയോപ്സി ചെയ്തു. തുടർന്ന് സങ്കീർണ കരൾ രോഗങ്ങൾക്ക് ലഭ്യമായ മികച്ച ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും ഡോക്ടർമാരെക്കുറിച്ചും അന്വേഷിച്ചറിഞ്ഞ കുടുംബം കൊച്ചിയിലെ വി.പി.എസ് ലക്ഷ്ഷോർ ആശുപത്രിയിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇവിടുത്തെ കോംപ്രഹൻസിവ് ലിവർ കെയർ ഇൻസ്റ്റിറ്റ്യൂട്ടിൽ യുവാവിനെ വിശദമായ പരിശോധനകൾക്ക് വിധേയനാക്കി.

ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം വൈദികനാകാൻ ആഗ്രഹിക്കുന്ന യുവാവിന് മറ്റ് ഗുരുതരമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു മാസം മുൻപ് മാത്രമാണ് വയറിൽ തടിപ്പ് ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി യുവാവിൽ ഈ അർബുദ ട്യൂമർ നിശബ്ദമായി വളരുകയായിരുന്നു എന്ന് പരിശോധനയിൽ വ്യക്തമായി.

യുവാവിൽ കണ്ടെത്തിയത് ന്യൂറോ എൻഡോക്രൈൻ ട്യൂമർ (NET) വിഭാഗത്തിൽപ്പെടുന്ന ട്യൂമറാണെന്ന് ഡോ. ഫദ്‌ൽ എച്ച്. വീരാൻകുട്ടി പറഞ്ഞു. ചെറുകുടലിന്റെ മുകൾഭാഗത്ത് വെറും നാല് ഗ്രാം മാത്രം വലിപ്പത്തിലായിരുന്നു ഇതിൻ്റെ തുടക്കം. അവിടെനിന്നും ഇത് കരളിലേക്ക് പടരുകയായിരുന്നു. കുടലിലെ ട്യൂമർ കാര്യമായ മാറ്റമില്ലാതെ തുടർന്നപ്പോൾ കരളിലേക്ക് പടർന്ന ട്യൂമർ വളർന്ന് നാല് കിലോഗ്രാം വലിപ്പത്തിലെത്തി. ട്യൂമറിന്റെ വലിപ്പ കൂടുതൽ മാത്രമല്ല, പ്രധാന രക്തക്കുഴലുകളെയും മറ്റ് സുപ്രധാന ഭാഗങ്ങളെയും അമർത്തിക്കൊണ്ടാണ് ഇത് സ്ഥിതി ചെയ്തിരുന്നത് എന്നതും ശസ്ത്രക്രിയ ഏറെ സങ്കീർണ്ണമാക്കി.
പ്യുവർ ആന്റീരിയർ അപ്രോച്ച് (Pure anterior approach) എന്ന സംവിധാനം ഉപയോഗിച്ചാണ് ട്യൂമർ നീക്കം ചെയ്തത് – അദ്ദേഹം കൂട്ടിച്ചേർത്തു.

ലേക്‌ഷോറിൽ നടത്തിയ അത്യാധുനിക റേഡിയോ ഐസോട്ടോപ്പ് അധിഷ്ഠിത സ്കാനിംഗിലൂടെയാണ് കുടലിലെ ട്യൂമർ കൃത്യമായി കണ്ടെത്താനും തുടർന്നുള്ള ചികിത്സ ആസൂത്രണം ചെയ്യാനും സാധിച്ചതെന്ന് കോംപ്രഹൻസിവ് ലിവർ കെയർ ഇൻസ്റ്റിറ്റ്യൂട്ട് കൺസൾട്ടന്റ് ഹെപ്പറ്റോളജിസ്റ്റ് ഡോ. വിഷ്ണു ഗിരീഷ് പറഞ്ഞു.

പ്രധാന രക്തക്കുഴലുകളെയും ചുറ്റുമുള്ള അവയവങ്ങളെയും ട്യൂമർ അമർത്തിയത് ശസ്ത്രക്രിയ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കി. എങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിക്കുകയും ഒരു ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യപ്പെടുകയും ചെയ്തു. അദ്ദേഹം ഇപ്പോൾ കൂടുതൽ സുഖം പ്രാപിച്ചു വരികയാണെന്നും ഡോ. വിഷ്ണു വ്യക്തമാക്കി.

ചില ന്യൂറോ എൻഡോക്രൈൻ ട്യൂമറുകൾ വ്യക്തമായ ലക്ഷണങ്ങളൊന്നും പ്രകടമാക്കാതെ എങ്ങനെ വലിയ നിലയിൽ വളരാമെന്നതിന് ഉദാഹരണമാണ് ഈ കേസ് എന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഇവിടെ ചെറുകുടലിലെ പ്രാഥമിക ട്യൂമർ വളരെ ചെറുതായി തുടർന്നപ്പോൾ, കരളിലേക്ക് പടർന്ന ട്യൂമർ വൻതോതിൽ വളരുകയായിരുന്നു. വയറ്റിൽ അസാധാരണമായ തടിപ്പോ വീക്കമോ ശ്രദ്ധയിൽ പെട്ടാൽ കൃത്യമായ ഇമേജിംഗ് പരിശോധനകളും വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരെ സമന്വയിപ്പിച്ചുള്ള വിലയിരുത്തലും അനിവാര്യമാണെന്ന വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നതെന്ന് ഡോ. വിഷ്ണു കൂട്ടിച്ചേർത്തു.

PREVIOUS

അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിൻ
Related Post
June 13, 2024
നിരവധി കേസുകളിലെ പ്രതികളെ കാപ്പ ചുമത്തി നാട് കടത്തി
November 2, 2023
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
September 20, 2024
പൾസർ സുനി പുറത്തേക്ക്; ജാമ്യത്തിൽ വിട്ടു
November 16, 2023
ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി; മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെയാണ് പരാതി
Comments are closed.
വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം
September 27, 2026
അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിൻ
September 24, 2026
കാഞ്ഞൂർ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ; കമ്മിറ്റി രൂപീകരിച്ചു
September 22, 2026
കാഞ്ഞൂർ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് തിരുനാൾ; കമ്മിറ്റി രൂപീകരിച്ചു
September 22, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം
News Vision
News Vision
അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിൻ
News Vision
കാഞ്ഞൂർ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ; കമ്മിറ്റി
News Vision
കാഞ്ഞൂർ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് തിരുനാൾ; കമ്മിറ്റി

Recent Posts

  • വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം
  • അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിൻ
  • കാഞ്ഞൂർ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ; കമ്മിറ്റി രൂപീകരിച്ചു
  • കാഞ്ഞൂർ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് തിരുനാൾ; കമ്മിറ്റി രൂപീകരിച്ചു
  • അങ്കമാലിയിൽ 4 കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
© Copyright 2025 - Newsvision. All Rights Reserved