21

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
44 views 0 sec 0 Comment

അങ്കമാലിയിൽ 4 കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ

admin - September 21, 2026

അങ്കമാലി: അങ്കമാലി അങ്ങാടിക്കടവ് റോഡിൽ നാല് കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുഷിദാബാദ് സ്വദേശികളായ ഹബിബുർ റഹ്മാൻ മണ്ഡൽ (55), ഹബിബുർ റഹ്മാൻ (37) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം.

തൃശൂർ, ആലുവ റെയിൽവേ സ്റ്റേഷനുകളിലെ പരിശോധന ഒഴിവാക്കുന്നതിനായി പ്രതികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം യൂബർ ടാക്സിയിൽ അങ്കമാലിയിലെത്തുകയായിരുന്നു. തുടർന്ന് താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്.അങ്കമാലി മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുന്നതിനായാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായി എക്സൈസ് അറിയിച്ചു.

അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിലാണ് പരിശോധനയും അറസ്റ്റും നടന്നത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജു പി.കെ., സുരേഷ് ബാബു പി.എൻ., പ്രിവന്റീവ് ഓഫീസർ ഷിബു എം.എ., പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ജോമോൻ കെ.യു., സിവിൽ എക്സൈസ് ഓഫീസർമാരായ അജീഷ് മോഹൻ, നൗഫൽ എസ്., സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ് പി.ബി. എന്നിവർ സംഘത്തിലുണ്ടായിരുന്നു.

സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ ആരംഭിച്ചു.

PREVIOUS

സെപ്റ്റംബർ 21: ലോക അൽഷിമേഴ്സ് ദിനം അവർ ഈ ചോദ്യങ്ങൾ നിങ്ങളോട് ആവർത്തിക്കുന്നുണ്ടോ? അൽഷിമേഴ്സിനെക്കുറിച്ച് പ്രശസ്ത ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ പറയുന്നു
Related Post
June 25, 2024
കാഞ്ഞൂരിലെ അപകട കുഴി; കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയുടെ കൈയ്ക്ക് പൊട്ടൽ. വിദേശയാത്ര മുടങ്ങി
June 9, 2024
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും
August 8, 2024
അവസാനത്തെ പ്രതീക്ഷ: വിനേഷിന്‍റെ അപ്പീൽ സ്വീകരിച്ചു
November 30, 2023
താറാവ് ഫാമിലെ കൊലപാതകം; പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ
Comments are closed.
അങ്കമാലിയിൽ 4 കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
September 21, 2026
സെപ്റ്റംബർ 21: ലോക അൽഷിമേഴ്സ് ദിനം അവർ ഈ ചോദ്യങ്ങൾ നിങ്ങളോട് ആവർത്തിക്കുന്നുണ്ടോ? അൽഷിമേഴ്സിനെക്കുറിച്ച് പ്രശസ്ത ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ പറയുന്നു
September 21, 2026
എറണാകുളം–അങ്കമാലി അതിരൂപത മോൺസിഞ്ഞോർ ഫാ. ആൻറണി പുന്നശ്ശേരി നിര്യാതനായി
September 21, 2026
അങ്കമാലിയിൽ ബന്ധുക്കളായ യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ചനിലയിൽ
September 19, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

അങ്കമാലിയിൽ 4 കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
News Vision
News Vision
സെപ്റ്റംബർ 21: ലോക അൽഷിമേഴ്സ് ദിനം അവർ
News Vision
എറണാകുളം–അങ്കമാലി അതിരൂപത മോൺസിഞ്ഞോർ ഫാ. ആൻറണി പുന്നശ്ശേരി
News Vision
അങ്കമാലിയിൽ ബന്ധുക്കളായ യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ചനിലയിൽ

Recent Posts

  • അങ്കമാലിയിൽ 4 കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
  • സെപ്റ്റംബർ 21: ലോക അൽഷിമേഴ്സ് ദിനം അവർ ഈ ചോദ്യങ്ങൾ നിങ്ങളോട് ആവർത്തിക്കുന്നുണ്ടോ? അൽഷിമേഴ്സിനെക്കുറിച്ച് പ്രശസ്ത ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ പറയുന്നു
  • എറണാകുളം–അങ്കമാലി അതിരൂപത മോൺസിഞ്ഞോർ ഫാ. ആൻറണി പുന്നശ്ശേരി നിര്യാതനായി
  • അങ്കമാലിയിൽ ബന്ധുക്കളായ യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ചനിലയിൽ
  • ഡൽഹിയെ നടുക്കി ക്രൂര ബലാത്സംഗ കൊലപാതകം; 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊന്നു
© Copyright 2025 - Newsvision. All Rights Reserved