16

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
152 views 0 sec 0 Comment

ആലുവയിൽ പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്ന് പ്രതികൾ പിടിയിൽ

admin - September 15, 2026

ആലുവ: ആലുവ റെയിൽവേ സ്റ്റേഷന് സമീപം വച്ച് കോടനാട് സ്വദേശിയായ പ്രവാസി യുവാവിനെ ആക്രമിച്ച് പണവും ആഭരണവും കവർന്ന സംഭവത്തിൽ പോലീസ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ (38), തിരുവനന്തപുരം പള്ളിക്കൽ ചെമ്പിളവിള സജാദ് ഷാജഹാൻ (25), നെടുമ്പാശ്ശേരി മേക്കാട് മാളിയേക്കൽ വീട്ടിൽ ജോബി (44) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 13 പുലർച്ചെ 3:30-ഓടെയാണ് സംഭവം നടന്നത്. ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ്റെ നിർദ്ദേശാനുസരണം ആലുവ ഡി വൈ എസ് പി ബൈജു പൌലോസിൻെറ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പരിക്കേറ്റ പ്രവാസിയിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലും സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പ്രദേശത്തെ സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അന്വേഷണത്തിന്റെ ഭാഗമായി ആലുവ പോലീസ് നൂറോളം പേരെ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും നിരവധി സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ചെയ്തു. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന ഈ കേസിന്റെ അന്വേഷണം ദുഷ്കരമായിരുന്നിട്ടും രാത്രികാല ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരുൾപ്പെടെ നൂറോളം പേരെ ചോദ്യം ചെയ്തതിൽ നിന്നും അവരിൽ നിന്നും കിട്ടിയ വിവരങ്ങളിൽ നിന്നും പോലീസ് പ്രതികളെക്കുറിച്ചുള്ള സൂചനകളിലേക്ക് എത്തിയത്. തുടർന്ന്, ഈ കേസിലെ മുഖ്യപ്രതി എന്ന് സംശയിക്കുന്നയാൾസംഭവത്തിനു ശേഷം കൊല്ലൂരിലേക്ക് രക്ഷപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് ആലുവ സി ഐ പി എം ഷമീറിൻെറ നേതൃത്വത്തിലുള്ള സംഘം കൊല്ലൂരിലേക്ക് പുറപ്പെട്ടെങ്കിലും മൊബൈൽ ഫോൺ കാസർഗോഡ് ഉപേക്ഷിച്ച പ്രതി പെരുമ്പാവൂരിന് സമീപമായി എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ആലുവ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിയുടെ കൈവശത്ത് നിന്നും സർജിക്കൽ ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ രഹസ്യമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മറ്റു പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു. ഒന്നാം പ്രതി പരാതിക്കാരനിൽ നിന്ന് കവർന്ന മാല വിൽക്കാൻ ഏൽപ്പിച്ചിരുന്ന മൂന്നാം പ്രതിയെ ആലുവ എസ്എച്ച്ഒ രഞ്ജിത്ത് മാത്യുവിൻെറ നേതൃത്വത്തിലുള്ള സംഘം അങ്കമാലിയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയും പ്രതിയിൽ നിന്നും സ്വർണ്ണ നിറത്തിലുള്ള മാല കണ്ടെടുക്കുകയും ചെയ്തു. സജാദ് ഷാജഹാനെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്നുമാണ് പിടികൂടിയത്. ഒന്നും രണ്ടും പ്രതികൾക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ട്രാൻസ്ജെൻഡേഴ്സിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ആലുവ ഡി വൈ എസ് പി ബൈജു പൌലോസിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ആലുവ സി ഐ പി എം ഷമീർ, എസ് ഐ മാരായ രഞ്ജിത്ത് മാത്യു, അനൂപ്, സജീഷ് , എ എസ് ഐ സുനിൽകുമാർ, സിപിഒ മാരായ മാഹിൻഷാ അബൂബക്കർ, കെ എം മനോജ്‌, ഷഹീൻ, ഷിബിൻ, അനിൽജിത്ത്, ശ്രീരാജ്, രജീഷ് അരവിന്ദ് എന്നിവരാണ് ഉണ്ടായിരുന്നത്.

PREVIOUS

മദ്യലഹരിയിൽ മകന്റെ ആക്രമണം; പിതാവ് മരിച്ചു
Related Post
July 19, 2024
ലോകമെമ്പാടും വിൻഡോസ് കംപ്യൂട്ടറുകൾ നിശ്ചലമായി; ബാങ്കുകളുടേയും വിമാനത്താവളങ്ങളുടേയും പ്രവർത്തനങ്ങളെ ബാധിച്ചു
July 9, 2026
പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ട വിചാരണ; 3 യുവാക്കളെ തല മൊട്ടയടിച്ചു
March 24, 2024
പെട്രോൾ പമ്പിലെത്തി ദേഹത്ത് തീകൊളുത്തിയ യുവാവ് മരിച്ചു
September 20, 2023
വടിയിൽ കാവിക്കൊടി കെട്ടി കാണിച്ച് ട്രെയിൻ തടഞ്ഞു; യുവാവ് അറസ്റ്റിൽ
Comments are closed.
ആലുവയിൽ പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്ന് പ്രതികൾ പിടിയിൽ
September 15, 2026
മദ്യലഹരിയിൽ മകന്റെ ആക്രമണം; പിതാവ് മരിച്ചു
September 14, 2026
കാലടിയിൽ 5 വയസുകാരിക്ക് ദാരുണാന്ത്യം
September 12, 2026
അങ്കമാലി വേങ്ങൂർ എംസി റോഡിൽ വാഹനാപകടം ബൈക്ക് യാത്രികന് ദാരുണാന്ത്യം
September 11, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ആലുവയിൽ പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്ന് പ്രതികൾ പിടിയിൽ
News Vision
News Vision
മദ്യലഹരിയിൽ മകന്റെ ആക്രമണം; പിതാവ് മരിച്ചു
News Vision
കാലടിയിൽ 5 വയസുകാരിക്ക് ദാരുണാന്ത്യം
News Vision
അങ്കമാലി വേങ്ങൂർ എംസി റോഡിൽ വാഹനാപകടം ബൈക്ക്

Recent Posts

  • ആലുവയിൽ പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്ന് പ്രതികൾ പിടിയിൽ
  • മദ്യലഹരിയിൽ മകന്റെ ആക്രമണം; പിതാവ് മരിച്ചു
  • കാലടിയിൽ 5 വയസുകാരിക്ക് ദാരുണാന്ത്യം
  • അങ്കമാലി വേങ്ങൂർ എംസി റോഡിൽ വാഹനാപകടം ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • ‘സ്വിച്ചിട്ട് നിർത്താനാകില്ല’; വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങളുടെ സഹകരണം തേടി മന്ത്രി സണ്ണി ജോസഫ്
© Copyright 2025 - Newsvision. All Rights Reserved