അങ്കമാലി: റോജി എം ജോണ്‍ എം.എല്‍.എയുടെ അതിജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു നല്‍കുന്ന ഇരുപത്തിഒന്നാമത്തെ വീടിന്‍റെ താക്കോല്‍ദാനം കറുകുറ്റി പഞ്ചായത്തിലെ പാറപ്പുറത്ത് എം.എല്‍.എ നിര്‍വ്വഹിച്ചു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് ബാബു സാനി അദ്ധ്യക്ഷത വഹിച്ചു. സ്വന്തമായി വീടില്ലാതെ ബുദ്ധിമുട്ടുന്ന കാഞ്ഞിരക്കാട്ട് വീട്ടില്‍ വാസുവിന്‍റെ കുടുംബത്തിനാണ് എം.എല്‍.എ മുന്‍കയ്യെടുത്ത് വീട് നിര്‍മ്മിച്ച് നല്‍കിയത്.
ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാജി ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലതിക ശശികുമാര്‍, കെ.പി.അയ്യപ്പന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പി.ഐ. സഹദേവന്‍, ഷിജി സജീവ്, പഞ്ചായത്തംഗങ്ങളായ നൈജോ ജോര്‍ജ്ജ്, ആന്‍റണി പാലാട്ടി, പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഷാജു വി തെക്കേക്കര, ആലൂവ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയവന്‍ ഡയറക്ടര്‍ ബോര്‍ഡംഗം കെ.പി പോളി, മുന്‍ പഞ്ചായത്തംഗങ്ങളായ സി.പി സെബാസ്റ്റ്യന്‍, എ.ഡി. പേളി, റോയ് വര്‍ഗ്ഗീസ്, കെ.കെ. അരുണ്‍കുമാര്‍, ബിജികുമാരി രഘുസത്തമന്‍, റോസി പോള്‍, സഹകരണ ബാങ്ക് പ്രസിഡന്‍റ് ജോണി പള്ളിപ്പടന്‍, അഡ്വ. ജിനോ കല്ലറയ്ക്കല്‍, ബാബു മണിയംകുഴി എന്നിവര്‍ സന്നിഹിതരായിരുന്നു.



