കാലടി: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ വാട്ട്‌സ് ആപ്പിലൂടെ വധഭീഷണി മുഴക്കുകയും, അപവാദ പ്രചരണം നടത്തുകയും ചെയ്ത കാലടി ശ്രീഭൂതപുരം സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. വാഴേലി ഫൈസലിനെതിരെയാണ് കാലടി പൊലീസ് കേസെടുത്തിരിക്കുന്നത്.നാട്ടിലെ വാട്ട്‌സ് ആപ്പ് കൂട്ടായ്മയിലാണ് വളരെമോശമായ പ്രതികരണം നടത്തിയത്.കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിലാണ് നടപടി.



