12

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
220 views 3 sec 0 Comment

അപൂർവ മുഴ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ

admin - July 8, 2026

അങ്കമാലി:  നെഞ്ചിൻകൂടിനകത്ത് പിൻഭാഗത്തായി നട്ടെല്ലിനോട് ചേർന്ന് കിടക്കുന്ന ഗുരുതരമായ മുഴ (posterior mediastinal tumor) റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ. 37 വയസ്സുകാരിയായ ലേഡി ഡോക്ടറുടെ നെഞ്ചിലെ മുഴയാണ് അത്യാധുനിക റോബോട്ടിക് തൊറാസിക് സർജറിയിലൂടെ പൂർണ്ണമായും പുറത്തെടുത്തത്.

സാധാരണഗതിയിൽ ഇത്തരം സാഹചര്യങ്ങളിൽ നെഞ്ചിൻകൂട് തുറന്നുള്ള ശസ്ത്രക്രിയയാണ് (posterolateral thoracotomy) ചെയ്തുവരുന്നത്. ഇതിനായി പിൻഭാഗത്ത് 12 മുതൽ 15 സെന്റിമീറ്റർ വരെ നീളത്തിൽ വലിയ മുറിവുണ്ടാക്കേണ്ടി വരാറുണ്ട്. എന്നാൽ അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. റിനെറ്റ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അത്യാധുനിക റോബോട്ടിക് ശസ്ത്രക്രിയയുടെ സഹായത്തോടെ ചെറിയ താക്കോൽദ്വാര മുറിവുകളിലൂടെ മുഴ പൂർണ്ണമായും വിജയകരമായി പുറത്തെടുക്കുകയായിരുന്നു.

പരമ്പരാഗത ശസ്ത്രക്രിയകളെ അപേക്ഷിച്ച് രോഗികൾക്ക് വലിയ ആശ്വാസമാണ് റോബോട്ടിക് ശസ്ത്രക്രിയകൾ നൽകുന്നത്. ശസ്ത്രക്രിയ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഇതിലൂടെ സാധിക്കും. ഇത്തരം ശസ്ത്രക്രിയകൾക്ക് ശേഷം ഐ.സി.യു (ICU) വാസം അധികം ആവശ്യമില്ലെന്നതും, രോഗികൾക്ക് വളരെ പെട്ടെന്ന് തന്നെ തങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കുമെന്നതുമാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും ഡോ. റിനെറ്റ് സെബാസ്റ്റ്യൻ പറഞ്ഞു.

വലിയ മുറിവുകളില്ലാതെ ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞതിനാൽ രോഗിക്ക് മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും വളരെ കുറവായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അതിവേഗം സുഖം പ്രാപിച്ച രോഗി 4 ദിവസത്തിനുള്ളിൽ തന്നെ ആശുപത്രി വിടുകയും ചെയ്തു.

ഡോ. റിനെറ്റ് സെബാസ്റ്റ്യൻ, ഡോ. ഷാജി കെ ആയില്ലത്ത്, ഡോ. സുജിത് ചെറുവള്ളി, ഡോ. ഡോൺ ജോസ് എന്നിവരടങ്ങിയ മെഡിക്കൽ സംഘം ചികിത്സയുടെ ഭാഗമായി.

PREVIOUS

സന്ധി ചലനശേഷി വീണ്ടെടുക്കാൻ ഗെയിം സാങ്കേതികവിദ്യ; ആദിശങ്കരയിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന അംഗീകാരം

NEXT

പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ട വിചാരണ; 3 യുവാക്കളെ തല മൊട്ടയടിച്ചു
Related Post
July 24, 2024
വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി
December 18, 2025
ശങ്കര പുരസ്ക്കാരം ശ്രീകുമാരൻ തമ്പിയ്ക്ക്; ഒരു ലക്ഷത്തി ഒന്ന് രൂപയും വെങ്കല  ശില്പവും 20 ന് സമ്മാനിക്കും
October 10, 2026
ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ.എൽ.എസ്.സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026’
March 24, 2024
ഭീഷണി പ്പെടുത്തി കവർച്ച നടത്തിയ കേസിലെ ഒന്നാം പ്രതി പിടിയിൽ
Comments are closed.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
October 11, 2026
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
October 11, 2026
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
October 11, 2026
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
October 10, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
News Vision
News Vision
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ
News Vision
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും
News Vision
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി

Recent Posts

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
  • തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
  • നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
  • വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
  • ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ.എൽ.എസ്.സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026’
© Copyright 2025 - Newsvision. All Rights Reserved