07

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
239 views 1 sec 0 Comment

ഉറ്റവർ കയ്യൊഴിഞ്ഞ കാൻസർ രോഗി; ഹൈന്ദവാചാരപ്രകാരം നാരായണൻ്റെ ചിതയ്ക്ക് തീകൊളുത്തി ഇർഫാന ഇഖ്ബാൽ

admin - June 27, 2026

കാസർകോട്: മതസൗഹാർദ്ദത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഉദാത്തമായ മാതൃക കാണിച്ച് കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ. ഉറ്റവർ ഉപേക്ഷിച്ച ഇതരമതസ്ഥനായ വയോധികന്റെ മൃതദേഹം ഏറ്റെടുത്ത്, മകളുടെ സ്ഥാനത്ത് നിന്ന് ഹൈന്ദവാചാരപ്രകാരം ചിതയ്ക്ക് തീകൊളുത്തിയാണ് ഇർഫാന മാതൃകയായത്. മുഹറം വ്രതമെടുക്കുന്ന വേളയിലായിരുന്നു സമുദായത്തിൽ നിന്നുള്ള എതിർപ്പുകൾ പോലും വകവെയ്ക്കാതെ, മതത്തേക്കാൾ വലുതാണ് മനുഷ്യത്വമെന്ന് ഇർഫാന തെളിയിച്ചത്.

മഞ്ചേശ്വരം താലൂക്കിലെ മീഞ്ച പഞ്ചായത്തിലെ ചിഗ്റുപദവ് സ്വദേശിയായ നാരായണൻ (64) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് വ്യാഴാഴ്ച അന്തരിച്ചത്. വായിൽ ക്യാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ ഒരു മാസം മുൻപാണ് കടവരാന്തയിൽ പട്ടിണി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജില്ലാ പഞ്ചായത്ത് മെമ്പറും വനിതാ ലീഗ് നേതാവുമായ ഇർഫാന ഇഖ്ബാലിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറെയും മെഡിക്കൽ ഓഫീസറെയും വിവരമറിയിച്ച്, ഷെയ്ഖ് സായിദ് ഫൗണ്ടേഷൻ പ്രവർത്തകരുടെ സഹായത്തോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നാരായണൻ ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

നാരായണൻ മുൻ ആർ.എസ്.എസ് പ്രവർത്തകനായിരുന്നു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും മരണവിവരമറിഞ്ഞ് സംഘടനയുടെ പ്രവർത്തകരോ ഉറ്റവരോ ആരും തന്നെ മൃതദേഹം ഏറ്റെടുക്കാൻ എത്തിയിരുന്നില്ല. മഞ്ചേശ്വരം പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് നാരായണന്റെ രണ്ട് ഭാര്യമാരും മക്കളും സഹോദരിയും മൃതദേഹം ഏറ്റെടുത്തു സംസ്കരിക്കുന്നതിനായി ഇർഫാനയ്ക്ക് സമ്മതപത്രം നൽകുകയായിരുന്നു. ഈ സമ്മതപത്രം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കൈമാറിയാണ് മൃതദേഹം വിട്ടുകിട്ടിയത്.

തുടർന്ന് ആംബുലൻസിൽ ഉപ്പളയിൽ എത്തിച്ച മൃതദേഹം ചെറുഗോളി പൊതുശ്മാശാനത്തിലേക്ക് മാറ്റി. അവിടെ വെച്ച് മകളുടെ സ്ഥാനത്ത് നിന്നുകൊണ്ട് ഹൈന്ദവാചാരപ്രകാരമുള്ള അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ച ഇർഫാന നാരായണന്റെ ചിതയ്ക്ക് തീകൊളുത്തുകയായിരുന്നു. സാമൂഹ്യപ്രവർത്തകരായ റിയാസ് പിലാത്തറ, മെഹ്മൂദ് കൈകമ്പ തുടങ്ങിയവരും ഈ കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

അപ്രതീക്ഷിതമായി ലഭിച്ച ഈ നിയോഗം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ വലിയ സംതൃപ്തിയുണ്ടെന്ന് ഇർഫാന ഇഖ്ബാൽ പ്രതികരിച്ചു. നിലവിൽ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ ഇർഫാന ഇഖ്ബാൽ, ഉറ്റവർ നഷ്ടപ്പെട്ട് തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന അഗതികൾക്കായി ഉപ്പളയിൽ പ്രവർത്തിക്കുന്ന ‘ഷെയ്ഖ് സായിദ് വൃദ്ധസദനം’ എന്ന സ്ഥാപനത്തിന്റെ സ്ഥാപക കൂടിയാണ്. അമ്പതോളം അന്തേവാസികളാണ് നിലവിൽ ഈ സ്ഥാപനത്തിൽ സംരക്ഷണയിൽ കഴിയുന്നത്.

PREVIOUS

നോവായി മാറി പതിനാറുകാരൻ ജുവിൻ; മരണത്തിലും 7 പേർക്ക് ജീവന്റെ വെളിച്ചമേകി മടക്കം

NEXT

സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
Related Post
November 6, 2024
സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡമ്മി നോട്ടുകൾ നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ.
March 30, 2024
അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ച നാൽപ്പത്തിരണ്ടര ലിറ്റർ മദ്യവുമായി 2 പേർ പിടിയിൽ
March 21, 2025
ബാർ ജീവനക്കാരൻ്റെ കഴുത്തിൽ കത്തിവച്ച് കവർച്ച നടത്തിയകേസിൽ നാല് പേർ പിടിയിൽ
January 13, 2024
‘യൂട്യൂബർ 50 ലക്ഷം നഷ്ടപരിഹാരം നൽകണം’; ട്രാൻസ്ജെൻഡർ നൽകിയ മാനനഷ്ടക്കേസിൽ കോടതി ഉത്തരവ്
Comments are closed.
വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
October 6, 2026
കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ മൗനത്തിൽ കെ എസ് യു പ്രവർത്തകർക്കിടയിൽ അമർഷം
October 6, 2026
പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
September 28, 2026
വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം
September 27, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
News Vision
News Vision
കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ
News Vision
പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ
News Vision
വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ

Recent Posts

  • വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
  • കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ മൗനത്തിൽ കെ എസ് യു പ്രവർത്തകർക്കിടയിൽ അമർഷം
  • പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
  • വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം
  • അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിൻ
© Copyright 2025 - Newsvision. All Rights Reserved