വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടം പറമ്പ് സ്വദേശി ഷൗക്കത്ത് ആണ് ആത്മഹത്യ ചെയ്തത്. ഷൗക്കത്തിന്റെ വീട്ടിൽ വച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫിറ്റ്നസിനായി ഏജൻ്റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർടിഒയെ ബന്ധപ്പെട്ടതിനാൽ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചെന്ന് ഷൗക്കത്ത് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. തൻ്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് ആണെന്നും ഷൗക്കത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, മോട്ടോർവാഹന വകുപ്പ് […]
ബൈക്കുകൾ കൂട്ടിയിടിച്ച് ശ്രീമൂലനഗരത്ത് യുവാവിന് ദാരുണാന്ത്യം
കാലടി: ബൈക്കുകൾ കൂട്ടിയിടിച്ച് ശ്രീമൂലനഗരം സ്വദേശി മരിച്ചു. ചൊവ്വര മാടവന വീട്ടിൽ തോമസിന്റെ മകൻ ഷാരോൺ (26) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 7.30ഓടെ ശ്രീമൂലനഗരത്താണ് അപകടം. ഷാരോൺ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ എത്തിയ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷാരോണിനെ പ്രദേശവാസികൾ ചേർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്യാറ്ററിങ് ജോലിക്കാരനായ ഷാരോൺ ജോലിയുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നു അപകടം. വ്യാഴാഴ്ച വൈകിട്ട് നാലിന് ചൊവ്വര സെന്റ് ജോസഫ് പള്ളിയിൽ സംസ്കാരം […]
ജയിൽ ചാടിയ പ്രതി ആധാർ കാർഡ് തിരികെ വാങ്ങാൻ പൊലീസ് സ്റ്റേഷനിൽ; പിടിക്കപ്പെടുമെന്ന് ഭയന്ന് ഓടി രക്ഷപ്പെട്ടു
പെരുമ്പാവൂർ: ആലുവ സബ് ജയിലിൽ നിന്നും കഴിഞ്ഞ ദിവസം രക്ഷപ്പെട്ട പ്രതി ആധാർ കാർഡ് തിരികെ വാങ്ങാനായി പൊലീസ് സ്റ്റേഷനിൽ എത്തി. അസം സ്വദേശിയായ മധുർജ്യ സോനേവാൽ ആണ് തന്നെ കസ്റ്റഡിയിൽ എടുത്ത സമയത്ത് പൊലീസ് വാങ്ങി വെച്ച ആധാർ കാർഡ് ആവശ്യപ്പെട്ട് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ സ്റ്റേഷനിൽ എത്തിയ പ്രതിക്ക്, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തന്നെ തിരിച്ചറിയുമോ എന്ന സംശയം പെട്ടെന്നുണ്ടായി. വീണ്ടും പിടിക്കപ്പെടുമെന്ന് ഭയന്നതോടെ ആധാർ കാർഡിനായി കാത്തുനിൽക്കാതെ ഇയാൾ അവിടെ നിന്നും […]
വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ: പരിശോധന ശക്തമാക്കും
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ പരിശോധന ശക്തമാക്കും. വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പിഴ ചുമത്തും. പിഴ ഈടാക്കിയാൽ മോഡിഫിക്കേഷൻ മാറ്റി വീണ്ടും വാഹനം ഹാജരാക്കേണ്ടതുണ്ട്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്. എല്ലാ ആർടിഓമാരും സെപ്റ്റംബർ 3ന് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത കമ്മീഷണറേറ്റ് നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ 3 മാസക്കാലയളവിൽ അനധികൃത മോഡിഫിക്കേഷനിൽ എടുത്ത നടപടി അറിയിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. റീലുകൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന […]
ആലുവ സബ് ജയിലില്‍ നിന്ന് മോഷണക്കേസ് പ്രതി ജയിൽ ചാടി; അന്വേഷണം ഊര്‍ജിതം
ആലുവ: ആലുവ സബ് ജയിലില്‍ നിന്നും റിമാന്‍ഡ് പ്രതി ജയിൽ ചാടി. മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന അസം സ്വദേശി മധുര്‍ജ്യ സോനെവാലാണ് ഇന്ന് വൈകീട്ട് ജയില്‍ ചാടിയത്. സഹ തടവുകാര്‍ക്കൊപ്പം കുളിക്കാനായി പുറത്തേക്കിറങ്ങിയപ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പൊലീസും ജയില്‍ അധികൃതരും ചേര്‍ന്ന് പ്രദേശത്തും സമീപ ജില്ലകളിലും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
ഇതര സംസ്ഥാനത്തൊഴിലാളിയായ ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയിൽ
പെരുമ്പാവൂർ: ഇതര സംസ്ഥാനത്തൊഴിലാളിയായ ഇരുചക്രവാഹന മോഷ്ടാവ് പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ ഡാർജിലിങ്ങ് സ്വദേശി നിരുപം സിംഗ് (28 ) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഒരാഴ്ചയ്ക്കുള്ളിൽ പെരുമ്പാവൂർ ഭാഗത്ത് നിന്നും ഒരു എൻഫീൽഡ് മോട്ടോർ സൈക്കിളും ഒരു സ്കൂട്ടറും മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ. മോഷണം നടന്ന സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സി സി ടി വി ക്യാമറകൾ ഉൾപ്പടെ വിശദമായി പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അന്വേഷണത്തിൽ കളമശ്ശേരിയിൽ നിന്ന് ഒരു സ്കൂട്ടറും , ആലുവ […]
അതിജീവനം: ഇരുപത്തിഒന്നാമത്തെ വീടിന്‍റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു
അങ്കമാലി: റോജി എം ജോണ്‍ എം.എല്‍.എയുടെ അതിജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു നല്‍കുന്ന ഇരുപത്തിഒന്നാമത്തെ വീടിന്‍റെ താക്കോല്‍ദാനം കറുകുറ്റി പഞ്ചായത്തിലെ പാറപ്പുറത്ത് എം.എല്‍.എ നിര്‍വ്വഹിച്ചു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് ബാബു സാനി അദ്ധ്യക്ഷത വഹിച്ചു. സ്വന്തമായി വീടില്ലാതെ ബുദ്ധിമുട്ടുന്ന കാഞ്ഞിരക്കാട്ട് വീട്ടില്‍ വാസുവിന്‍റെ കുടുംബത്തിനാണ് എം.എല്‍.എ മുന്‍കയ്യെടുത്ത് വീട് നിര്‍മ്മിച്ച് നല്‍കിയത്. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാജി ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലതിക ശശികുമാര്‍, കെ.പി.അയ്യപ്പന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പി.ഐ. സഹദേവന്‍, ഷിജി […]
ഉറക്കത്തിലെ കൂർക്കംവലി നിസാരമാക്കരുത്; സ്ലീപ് അപ്നിയ തിരിച്ചറിയാം
കൂർക്കംവലി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാണോ? ഉറക്കത്തിലെ കൂർക്കംവലിയുടെ പേരിൽ പരിഹാസപാത്രങ്ങളാകേണ്ടി വരുന്നവരാണ് നമ്മളിൽ പലരും. നമ്മുടെ കൂർക്കം വലി കാരണം മറ്റുള്ളവരുടെ ഉറക്കവും നഷ്ടപ്പെട്ടേക്കാം. നേരിയതോ വല്ലപ്പോഴുമുള്ളതോ ആയ കൂർക്കംവലി ആശങ്കയ്ക്ക് വഴിവെക്കുന്നില്ല. ശിശുക്കളിൽ ഉൾപ്പെടെ ഇത് കാണാറുമുണ്ട്. അതേസമയം, ശ്വാസതടസ്സത്തോടെയുള്ള കൂർക്കംവലി ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ പോലുള്ള ഗുരുതര ഉറക്ക ഉറക്ക തകരാറുകളുടെ ലക്ഷണമാകാം. ശ്വാസനാളത്തിൽ വായുവിന്‍റെ സഞ്ചാരത്തിനുണ്ടാകുന്ന ഭാഗികമായ തടസ്സമാണ് കൂർക്കം വലിക്ക് കാരണമാകുന്നത്. എന്താണ് സ്ലീപ്പ് അപ്നിയ? ഉറക്കത്തിൽ ശ്വാസോച്ഛ്വാസം ആവർത്തിച്ചു നിലയ്ക്കാനും തുടരാനും […]
പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം
പെരുമ്പാവൂർ: പെരുമ്പാവൂർ നെടുങ്ങപ്രയിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം. നെടുങ്ങപ്ര സ്വദേശി ബേസിലിന്‍റെ മകൻ ജോഷ്വാ ബേസിലാണ് മരിച്ചത്. പിതാവിനോടൊപ്പം കടയിൽ പോയി മടങ്ങി വരവേ വീടിന്‍റെ പരിസരത്ത് വച്ചാണ് അപകടം. വളവിൽ ടോറസ് അമിതവേഗതയിൽ വന്നപ്പോൾ കുട്ടിക്ക് മാറാൻ സാധിച്ചില്ല എന്നാണ് പറയുന്നത്.



