23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
467 views 0 sec 0 Comment

പ്രൊഫ. കെ. കെ. ഗീതാകുമാരി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റു

admin - March 22, 2024

കാലടി:ഡോ. പ്രൊഫ. കെ. കെ. ഗീതാകുമാരി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റു. നിലവിൽ കാലിക്കറ്റ് സർവ്വകലാശാല സംസ്കൃത വിഭാഗം പ്രൊഫസറാണ്. കാലടി മുഖ്യകേന്ദ്രത്തിലെ ഭരണനിർവ്വഹണ സമുച്ചയത്തിൽ രജിസ്ട്രാർ ഡോ. ഉണ്ണികൃഷ്ണൻ പി. ബൊക്കെ നൽകി പ്രൊഫ. കെ. കെ. ഗീതാകുമാരിയെ സ്വീകരിച്ചു. ഫിനാൻസ് ഓഫീസർ ശ്രീകാന്ത് എസ്. സന്നിഹിതനായിരുന്നു. ഗീതാകുമാരിയെ വിസിയാക്കി ഗവർണർ ഉത്തരവിറക്കുകയായിരുന്നു. നിലവിലെ വിസിയെ ഗവർണർ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതേ തുടർന്നാണ് പുതിയെ വിസിയെ ഗവർണർ നിയമിച്ചത്.

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സംസ്കൃതം സാഹിത്യ വിഭാഗത്തിൽ 1994ൽ ലക്ചററായി ഔദ്യോഗിക ജീവിതമാരംഭിച്ച പ്രൊഫ. ഗീതാകുമാരി, സർവ്വകലാശാലയുടെ തിരൂർ പ്രാദേശിക ക്യാമ്പസിലെ അധ്യാപികയായിരുന്നു. പിന്നീട് കാലിക്കറ്റ് സർവ്വകലാശാലയുടെ സംസ്കൃത വിഭാഗത്തിൽ 2004ൽ റീഡറായി സർവ്വീസിൽ പ്രവേശിച്ചു. 30 വ‍ർഷത്തെ ബിരുദാനന്തരബിരുദ അധ്യാപന പരിചയമുണ്ട്. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിൽ നിന്നും സംസ്കൃതത്തിൽ ഡോക്ടറേറ്റ് നേടി. സംസ്കൃതം സാഹിത്യം, സംസ്കൃതം വ്യാകരണം, പുരാണേതിഹാസം, ഇംഗ്ലീഷ്, ഫിലോസഫി, ഭാഷാശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദവും ബി. എഡ്., എം. ഫിൽ., ഡിപ്ലോമ ഇൻ പ്രാകൃത് എന്നിവയും നേടിയിട്ടുണ്ട്.

കാലിക്കറ്റ്, കണ്ണൂർ, കേരള സർവ്വകലാശാലകളിൽ ഡോക്ടറൽ കമ്മിറ്റി ചെയർമാനായിരുന്നു. കാലിക്കറ്റ് സർവ്വകലാശാലയുടെ ഫാക്കൽറ്റി ഓഫ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ച‍ർ വിഭാഗം ഡീനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ കുന്നത്തങ്ങാടി സ്വദേശിനിയാണ്.

PREVIOUS

സംസ്കൃത സർവകലാശാല; ഡോ. കെകെ ​ഗീതാകുമാരി പുതിയ വിസി

NEXT

ലോറിയുടെ പിന്നിലിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാൾ ലോറി എടുക്കുന്നതിനിടെ ലോറിക്കടിയിൽപ്പെട്ട് മരിച്ചു
Related Post
February 18, 2026
സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
March 14, 2025
കളമശ്ശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലില്‍ വന്‍ ലഹരി ശേഖരം; 2 കിലോ കഞ്ചാവ് പിടികൂടി
October 8, 2023
അപകടത്തില്‍ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ്‌ പോലീസ്
April 30, 2025
അഭിഭാഷകൻ ബി. എ ആളൂർ അന്തരിച്ചു
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved