23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
532 views 0 sec 0 Comment

കാത്തുനിന്നു മടുത്തപ്പോൾ കെഎസ്ആർടിസി ബസ് ഓടിച്ചു വീട്ടിലേക്ക്; യുവാവ് പിടിയിൽ

admin - July 20, 2024

പുനലൂർ : ബസ് കാത്തുനിന്നു മടുത്തപ്പോൾ ‘കയ്യിൽ കിട്ടിയ’ കെഎസ്ആർടിസി ബസ് ഓടിച്ചു വീട്ടിലേക്കു പോയ യുവാവ് ‘തൊണ്ടി’ സഹിതം പിടിയിൽ. പുനലൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം അർധരാത്രിയാണു സംഭവം. ലോറി ഡ്രൈവർ കൂടിയായ തെന്മല ഉറുകുന്ന് ആര്യ ഭവനിൽ ബിനീഷ്കുമാർ (23) ആണു പിടിയിലായത്.

വീട്ടിലേക്കു പോകാൻ സ്റ്റാൻഡിൽ ഏറെനേരം കാത്തു നിന്നപ്പോഴാണു ഡിപ്പോയ്ക്കു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ആർഎഎ 121 –ാം നമ്പർ വേണാട് ഓർഡിനറി ബസ് ബിനീഷ് കുമാറിന്റെ ശ്രദ്ധയിൽപെട്ടത്. പിറ്റേന്നു രാവിലെ തിരുവനന്തപുരത്തേക്കു പുറപ്പെടാൻ ഒതുക്കിയിട്ടതായിരുന്നു ബസ്. ഈ ഭാഗത്തു വെളിച്ചം കുറവായിരുന്നു. ബട്ടൺ അമർത്തിയാൽ സ്റ്റാർട്ട് ആകുന്ന സംവിധാനമായതു കാര്യങ്ങൾ എളുപ്പമാക്കി. ബസ് ഓടിച്ചു വീട്ടിലേക്കു പുറപ്പെട്ടു. പുനലൂർ തൂക്കുപാലത്തിനു സമാന്തരമായ വലിയ പാലം പിന്നിട്ടു ടിബി ജംക്‌ഷനിലേക്കു പോകവേ, ഹെഡ് ലൈറ്റ് ഇല്ലാതെ പാഞ്ഞുവരുന്ന ബസ് ഹൈവേ പൊലീസ് കണ്ടു.

അവർ കൈ കാണിച്ചെങ്കിലും ബിനീഷിനു നിർത്താൻ തോന്നിയില്ല. റൂട്ട് മാറ്റിപ്പിടിച്ച് ഐക്കരക്കോണം റോഡിലൂടെ പാഞ്ഞു. ഒരു കിലോമീറ്ററോളം ഓടിച്ച ശേഷം ബസ് നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പാഞ്ഞെത്തിയ പൊലീസ് ഓവർടേക്ക് ചെയ്ത് ഒറ്റപ്പിടിത്തത്തിന് ആളിനെ ‘പൂട്ടി’; ബസും കസ്റ്റഡിയിൽ. 30 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ബസ് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതിനു പുനലൂർ പൊലീസ് കേസെടുത്തു ബിനീഷിനെ റിമാൻഡ് ചെയ്തു. തുടർനടപടികൾക്കു ശേഷം ബസ് അടുത്ത ദിവസം കെഎസ്ആർടിസിക്കു വിട്ടുനൽകും.

PREVIOUS

മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ 23വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം

NEXT

പനി ബാധിച്ച് ത്ത് വയസുകാരി മരിച്ചു
Related Post
January 29, 2025
സ്‌കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്; 9 -ാം ക്ലാസുകാരനെ കുത്തി പ്ലസ് വണ്‍ വിദ്യാർഥി
March 11, 2024
ഇലക്റ്ററൽ ബോണ്ട് വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണം; എസ്ബിഐക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം
June 13, 2026
മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി
February 26, 2024
ഷൂസിനകത്ത് ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണം പിടികൂടി
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved