തിരുവനന്തപുരം ∙ ഫെബ്രുവരി 19ന് ചാക്കയിൽ നിന്നു നാടോടി ദമ്പതികളുടെ 2 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് പിടികൂടിയ പ്രതി വർക്കല അയിരൂർ സ്വദേശി ഹസൻകുട്ടി എന്ന കബീർ മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടതായി വിവരം. പതിനൊന്നുകാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ജാമ്യം കിട്ടി ജനുവരി 22ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ ഒരു മാസത്തിനുള്ളിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കൊല്ലം ചിന്നക്കടയിൽ നിന്ന് ഇന്നലെ രാവിലെയാണ് ഹസൻകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ പോക്സോ […]
എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകൾക്കും ഇന്ന് തുടക്കമാകും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക. 25 ന് പരീക്ഷ അവസാനിക്കും. പരീക്ഷ, സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് മന്ത്രി ആശംസകളും നേർന്നു.
നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി
ഹരിപ്പാട്: നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി. പരിശോധനക്കിടയിൽ ഉദ്യോഗസ്ഥരുടെ കണ്ണിൽ കുരുമുളക് സ്‌പ്രേ അടിച്ചു രക്ഷപെടാനും ശ്രമം. കുമാരപുരം താമല്ലാക്കൽ മണിമന്ദിരം വീട്ടിൽ അനിൽ ബാബു (26) എന്നയാളുടെ വീട്ടിൽ നിന്നുമാണ് ഡാൻസഫ് സ്ക്വാഡ് രണ്ട് കിലോ കഞ്ചാവ് പിടികൂടിയത്. പരിശോധനയ്ക്ക് ഇടയിൽ അരുൺ ബാബു ഡാൻസഫ് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു. തുടർന്ന് ഹരിപ്പാട് നിന്നുമുള്ള കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. അനിൽ […]
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു; 5 പേർക്ക് പരിക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് കാർ യാത്രികരായ 5 പേർക്ക് പരിക്കേറ്റു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടം നടന്നത്. കാർ യാത്രികരായ അഞ്ച്പേരെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഏറ്റവും പിന്നിലായിട്ടാണ് ആംബുലൻസ് പോയിരുന്നത്. മുഖ്യമന്ത്രിയുടെ വാഹനവും ഒപ്പം ഉണ്ടായിരുന്ന പോലീസ് വാഹനങ്ങളും കടന്ന് പോയതിന് ശേഷം ഈ വാഹനം അൽപം പിന്നിലായി പോയിരുന്നു.
കാഞ്ഞൂർ പഞ്ചായത്ത്; വിജി ബിജു പ്രസിഡന്റാകും
കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജി ബിജു പ്രസിഡന്റാകും. യുഡിഎഫിൽ നടന്ന ചർച്ചയെ തുടർന്നാണ് വിജി പ്രസിഡന്റാകുന്നത്. തിങ്കളാഴ്ച്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഒരു വർഷമാണ് വിജിയുടെ കാലാവധി. തുടർന്ന് പ്രിയ രഘു പ്രസിഡന്റാകും. കെ.എൻ കൃഷ്ണകുമാർ വൈസ് പ്രസഡന്റ് സ്ഥാനം രാജിവക്കും. അദ്യ വർഷം സിമി ടിജോയും പിന്നീട് സരിതാ ബാബുവും വൈസ് പ്രസിഡന്റാകും. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഗ്രേസി ദയാനന്ദൻ പ്രസിഡന്റ് സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15 […]
കാഞ്ഞൂർ പഞ്ചായത്ത് വിജി ബിജു പ്രസിഡന്റാകും
കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജി ബിജു പ്രസിഡന്റാകും. യുഡിഎഫിൽ നടന്ന ചർച്ചയെ തുടർന്നാണ് വിജി പ്രസിഡന്റാകുന്നത്. തിങ്കളാഴ്ച്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഒരു വർഷമാണ് വിജിയുടെ കാലാവധി. തുടർന്ന് പ്രിയ രഘു പ്രസിഡന്റാകും. കെ.എൻ കൃഷ്ണകുമാർ വൈസ് പ്രസഡന്റ് സ്ഥാനം രാജിവക്കും. അദ്യ വർഷം സിമി ടിജോയും പിന്നീട് സരിതാ ബാബുവും വൈസ് പ്രസിഡന്റാകും. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഗ്രേസി ദയാനന്ദൻ പ്രസിഡന്റ് സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15 […]
ലോറി ബൈക്കിലിടിച്ച് എസ്എഫ്‌ഐ നേതാവിന് ദാരുണാന്ത്യം
തൃശൂര്‍:അമിത വേഗതയിലെത്തിയ ടോറസ് ലോറി ബൈക്കിന് പിന്നിലിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ എസ്.എഫ്.ഐ നേതാവിന് ദാരുണാന്ത്യം. എസ്.എഫ്.ഐ പഴഞ്ഞി മേഖലാ സെക്രട്ടറിയും പഴഞ്ഞി എം.ഡി കോളജ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയുമായ പഴഞ്ഞി ചെറുതുരുത്തി മണ്ടുംപാല്‍ വീട്ടില്‍ അനില്‍കുമാര്‍ – മാലതി ദമ്പതികളുടെ മകള്‍ അപര്‍ണ (18) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11ന് ചൊവ്വന്നൂര്‍ പന്തല്ലൂരിലാണ് അപകടമുണ്ടായത്. എസ്.എഫ്.ഐ കുന്നംകുളം ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുഹൃത്തും സമ്മേളന പ്രതിനിധിയുമായ അക്ഷയിന്റെ ബൈക്കില്‍ കുന്നംകുളത്ത് നിന്നും ചൊവ്വന്നൂര്‍ പാടത്തെ […]
ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് ബ്രഹ്‌മ; കാലടി ആദിശങ്കര മുന്നിൽ
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്‌നോളജിയിൽ നടക്കുന്ന ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2024’ സമാപിച്ചു. പോയന്റ് നിലയിൽ കാലടി ആദിശങ്കര മുന്നിൽ. ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നായി മുവ്വായിരത്തോളം വിദ്യാർത്ഥികളാണ് ബ്രഹ്‌മയിൽ പങ്കെടുത്തത്. 5 വേദികളിലാണ് മത്സരങ്ങൾ നടന്നത്. 6 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് നൽകിയത്. മത്‌സര ഫലം: ആദ്യ ഒന്നും രണ്ടും സ്ഥാനക്കാർ കൊറിയോ നൈറ്റ് 1 ആദിശങ്കര കാലടി 2. മാർ ബസേലിയോസ് കോളേജ് തിരുവനന്തപുരം. വോയ്‌സ് […]
വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി
അങ്കമാലി: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. അങ്കമാലി പീച്ചാനിക്കാട് കരിയാട്ടുപറമ്പിൽ വൈഷ്ണവ്(25) നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. അങ്കമാലി, ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതശ്രമം, കഠിന ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ന്യായവിരോധമായി സംഘം ചേരൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ആഗസ്റ്റിൽ അയിരൂർ തിരുകൊച്ചി റസിഡൻസിയിലെ […]
മൊബൈൽ മോഷ്ടാവായ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കുന്നത്തുനാട്: മൊബൈൽ മോഷ്ടാവായ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ . ആസാം നാഗോൺ സോൽഗുരി സ്വദേശി അട്ബൂർ റഹ്മാൻ (22)നെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ 26 ന് മണ്ണൂരിൽ സ്ത്രീകൾ താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് മൂന്ന് വില കൂടിയ ഫോണുകളും പണവും മോഷ്ടിക്കുകയായിരുന്നു. തുടർന്ന് നടന്ന ശാസ്ത്രീയാന്വേഷണത്തിൽ മലപ്പുറത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച ഫോണുകൾ പട്ടാമ്പി, തൃശൂർ എന്നിവിടങ്ങളിലെ കടകളിൽ വിൽക്കുകയായിരുന്നു. ഇത് പോലീസ് കണ്ടെടുത്തു. ഇൻസ്പെക്ടർ വി.പി സുധീഷ്, എസ്.ഐമാരായ കെ.ആർ അജേഷ്, […]
സോളാർ വിളക്കുകളിൽ സ്ഥാപിച്ചിട്ടുള്ള ബാറ്ററി മോഷ്ടിച്ച രണ്ടംഗ സംഘം പിടിയിൽ
മൂവാറ്റുപുഴ: വഴിയരികിലെ സോളാർ വിളക്കുകളിൽ സ്ഥാപിച്ചിട്ടുള്ള ബാറ്ററി മോഷ്ടിച്ച രണ്ടംഗ സംഘം പോലീസ് പിടിയിൽ. പല്ലാരിമംഗലം അടിവാട് കുറ്റിയാനിക്കുന്നേൽ വിഷ്ണു (21), പുത്തൻ പുരക്കൽ ബിജുമോൻ (37) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് ഒമ്പതു ബാറ്ററികൾ പിടികൂടി. പുലർച്ചെ മൂന്നു മണിയോടെ എം.സി റോഡിലെ സോളാർ വിളക്കിൽ നിന്ന് കപ്പിയും കയറും ഉപയോഗിച്ച് ബാറ്ററികൾ മോഷ്ടിച്ച് ഇറക്കുന്നത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സമീപത്ത് മോഷ്ടാക്കളുടെ കാർ നമ്പർ പ്ലേറ്റ് മടക്കിയ നിലയിൽ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. […]
ബിജെപി കേരളത്തിൽ12 മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രമന്ത്രി അമിത്ഷാ ഗാന്ധിനഗറിലും മത്സരിക്കും. കേരളത്തിൽ12 മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയാകും. കാസർകോഡ് – എം എൽ അശ്വനി, തൃശൂർ – സുരേഷ് ഗോപി, ആലപ്പുഴ – ശോഭ സുരേന്ദ്രൻ, പത്തനംതിട്ട – അനിൽ ആന്റണി, കണ്ണൂർ – സി രഘുനാഥ്, മലപ്പുറം – ഡോ. […]
ബോധപൂര്‍വമായ ലൈംഗികാതിക്രമം; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം
കോഴിക്കോട് വെച്ച് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബോധപൂര്‍വമായ ലൈംഗികാതിക്രമം എന്ന ഐപിസിയിലെ 354ആം വകുപ്പ് ചുമത്തിയാണ് കുറ്റപത്രം നല്‍കിയത്. മാനഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചുവെന്ന കേരള പൊലീസ് ആക്ടിലെ 119 A വകുപ്പും ചുമത്തിയിട്ടുണ്ട്. നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഫെബ്രുവരി 26ന് നല്‍കിയ കുറ്റപത്രത്തില്‍ തിരുത്തലുകള്‍ വരുത്തി പുതിയ കുറ്റപത്രം ഇന്നാണ് നല്‍കിയത്.
സ്വർണകള്ളക്കടത്തിനിടയിൽ ഒരു വനിതയുൾപ്പെടെ മൂന്ന് പേർ പിടിയിലായി
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനതാവളത്തിൽ സ്വർണകള്ളക്കടത്തിനിടയിൽ ഒരു വനിതയുൾപ്പെടെ മൂന്ന് പേർ കസ്റ്റംസിൻ്റെ പിടിയിലായി ദുബൈയിൽ നിന്നും വന്ന പട്ടാമ്പി സ്വദേശി മിഥുനിൽ നിന്നും 797 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. 3 ഗുളികകളുടെ രൂപത്തിലാക്കിയാണ് സ്വർണം ശരീരത്തിലൊളിപ്പിച്ചത്. ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരൻ 1182 ഗ്രാം സ്വർണം നാല് ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു. കൂടാതെ സ്വർണ ചെയിനും വളയും കണ്ടെടുത്തു. അബുദാബിയിൽ നിന്നും വന്ന കാസർക്കോ ഡ് സ്വദേശിനിയായ ഫാത്തിമ എന്ന സ്ത്രീയിൽ […]
സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളെല്ലാം പിടിയില്‍
വയനാട്:വയനാട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണത്തിൽ എല്ലാ പ്രതികളും പിടിയിൽ. മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ളവരാണ് പിടിയിലായത്. കീഴടങ്ങാൻ വരുമ്പോൾ കൽപ്പറ്റയിൽ വെച്ചാണ് സിന്‍ജോ പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ എന്നീ പ്രതികളും പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണ. ആരും സഹായത്തിന് എത്താത്ത നിസ്സഹായത. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് […]
സംസ്കൃത സർവ്വകലാശാലയിൽ നാല് വർഷ ബിരുദ കോഴ്സുകൾ ഈ വർഷം തുടങ്ങും
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം ജനറൽ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക്, മോഹിനിയാട്ടം, ഭരതനാട്യം, മ്യൂസിക്, ഫൈൻ ആർട്സ്, തിയറ്റർ, കായികപഠനം, അറബിക്, ഉറുദു, മാനുസ്ക്രിപ്റ്റോളജി, ആയുർവേദം, വേദിക് സ്റ്റഡീസ്, ട്രാൻസ്‍ലേഷൻ സ്റ്റഡീസ്, കംപാരറ്റീവ് ലിറ്ററേച്ചർ, ജോഗ്രഫി, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളിലാണ് നാല് വർഷ ബിരുദ […]
സിദ്ധാർഥന്‍റെ മരണം; വെറ്ററിനറി സർവകലാശാല വിസിയെ സസ്പെൻഡ് ചെയ്ത് ഗവർണർ
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാ ശാല ക്യാംപസ് വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയായ പ്രഫ. എം.ആർ. ശശീന്ദ്രനാഥിനെതിരെയാണ് ഗവർണറുടെ നടപടി. സർവകലാ ക്യാംപസിൽ എസ്എഫ്ഐ നേതാക്കളുടെ ക്രൂര മർദനത്തിനിരയായി രണ്ടാം വർഷ ബിരുദ വിദ്യാർഥി ജെ.എസ്. സിദ്ധാർഥനെ (20) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് രാജ്ഭവൻ പുറപ്പെടുവിച്ചു. സിദ്ധാർഥൻ നേരിട്ട അതിക്രമം തടയാൻ സർവകലാശാല വിസിക്ക് വൻ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം […]
വന്യമൃഗ ആക്രമണം; വകുപ്പിന്റെ പട്രോളിംങ് ശക്തമാക്കും
അങ്കമാലി : അങ്കമാലി നിയോജകമണ്ഡലത്തിന്‍റെ മലയോര മേഖലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ അടിക്കടിയുണ്ടാകുന്ന വന്യജീവി ആക്രമണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാന്‍ റോജി എം. ജോണ്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ജനപ്രതിനിധികളുടേയും, വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും, പൊതുപ്രവര്‍ത്തകരുടേയും യോഗം ചേര്‍ന്നു. ബന്ധപ്പെട്ട പ്രദേശങ്ങളില്‍ വനം വകുപ്പിന്‍റെ പട്രോളിംങ് കൂടുതല്‍ ശക്തിപ്പെടുത്തുവാനും ജനജാഗ്രതാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുവാനും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. ഇതോടൊപ്പം വനമേഖലയിലുള്ള റോഡുകളുടെ ഇരുവശത്തും പഞ്ചായത്തുമായി സഹകരിച്ച് തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടുത്തി അടിക്കാട് വെട്ടി നീക്കം ചെയ്യുവാനും, ക്യഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിന് […]
തിരുനാരായണപുരം ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടികയറി
കാഞ്ഞൂർ: തിരുനാരായണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടികയറി. തന്ത്രി മഠസി വാസുദേവൻ നമ്പൂതിരി കൊടിയേറ്റി. 8 വരേയാണ് ഉത്സവം. 5 നു രാത്രി 7ന് ഓട്ടൻതുള്ളൽ അരങ്ങേറും. വലിയ വിളക്ക് ദിവസമായ 7 നു രാവിലെ 9 നു ശീവേലി, പഞ്ചാരിമേളം, 10നു സർപ്പങ്ങൾക്കു നൂറും പാലും, രാത്രി 10നു വിളക്കിനെഴുന്നള്ളിപ്പ്, പള്ളിവേട്ട, പള്ളിക്കുറുപ്പ്, വലിയ കാണിക്ക, മേളം എന്നിവയുണ്ടാകും. സമാപന ദിവസമായ 8 നു രാവിലെ 6.30 ന് ആറാട്ടിനെഴുന്നള്ളിപ്പ്, ആറാട്ട്, മേളം, കൊടിക്കീഴിൽ […]