കാലടി: തിരുവൈരാണിക്കുളത്ത് ഏപ്രിൽ 7മുതൽ 13 വരെ തിരുവൈരാണിക്കുളം ഫെസ്റ്റ് നടത്തുന്നു. കലാപരിപാടികൾ, വ്യാപാര മേളകൾ, ഫുഡ് ഫെസ്റ്റ് എന്നിവ ഉൾപ്പെടുന്നതാണ് ഫെസ്റ്റ്. ഫെസ്റ്റിൻ്റെ ഭാഗമായി മാർച്ച് 24 ഞായർ രാവിലെ 7 മുതൽ മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 8547769454 എന്ന നമ്പരിൽ പേരും ഫോൺ നമ്പറും വാട്സ് ആപ്പ് ചെയ്യുക. ഫിനിഷ് ചെയ്യുന്ന എല്ലാവർക്കും മെഡൽ
മാവേലിക്കരയിലും ചാലക്കുടിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്
കോട്ടയം: ലോകസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കര , ചാലക്കുടി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. റബർ ബോർഡ് വൈസ് ചെയർമാൻ കെ. എ. ഉണ്ണികൃഷ്ണൻ ആണ് ചാലക്കുടിയിലെ സ്ഥാനാർഥി. കെപിഎംഎസ് നേതാവ് ബൈജു കലാശാല മാവേലിക്കരയിൽ മത്സരിക്കും. കോട്ടയം , ഇടുക്കി സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം രണ്ടുദിവസത്തിനുശേഷം നടത്തുമെന്ന് ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. ഇടുക്കി സീറ്റിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിലെ ആശയക്കുഴപ്പമാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് സൂചന. കോട്ടയത്ത് തുഷാർ തന്നെ മത്സരിക്കും എന്നുള്ള കാര്യം ഉറപ്പായിട്ടുണ്ട്. […]
സിദ്ധാര്‍ത്ഥൻ കേസ് അന്വേഷണം സിബിഐക്ക്
തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം.സിദ്ധാർത്ഥന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ട് ഇന്ന് ആവശ്യമുന്നയിച്ചു. കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു. എസ് എഫ് ഐ വിദ്യാര്‍ത്ഥികളടക്കമാണ് കേസിൽ പ്രതികൾ. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്. എന്നാൽ ചില പ്രതികളെ മനപ്പൂര്‍വം സംരക്ഷിക്കുന്നുവെന്ന ആരോപണമാണ് കുടുംബം ഉയര്‍ത്തുന്നത്. അതിനിടെ, സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ആന്‍റി റാഗിംഗ് സ്ക്വാഡിന്‍റെ നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്തുവന്നു. സർവകലാശാലയിൽ […]
ആറര കിലോ കഞ്ചാവും 23 ഗ്രാം ഹെറോയിനുമായി ചോട്ടാ ഭായി പിടിയിൽ
പെരുമ്പാവൂർ: ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കുന്നത്തുനാട് എക്‌സൈസ് നടത്തിയ പരിശോധനയിൽ അതിഥിതൊഴിലാളികൾക്കിടയിൽ ‘ചോട്ടാഭായി’ എന്നറിയപ്പെടുന്ന ആസ്സാം സ്വദേശി ഇത്താഹിജുൽ ഹഖിനെ (20) കഞ്ചാവും ഹെറോയിനുമായി പിടികൂടി. ഇയാൾ വില്പനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന ആറര കിലോ കഞ്ചാവും 23 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. വെള്ളിയാഴ്ച അർദ്ധരാത്രയിൽ കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ ആണ് പ്രതിയുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയത്. ഒരുവർഷമായി ജോലി തേടി പെരുമ്പാവൂരിൽ എത്തിയ പ്രതി ജോലി അന്വേഷിച്ചെങ്കിലും സ്ഥിരമായി […]
രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ; കേരളത്തിലെ 16 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് കോൺഗ്രസ്
ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സര്‍പ്രൈസ് സ്ഥാനാർത്ഥിയായി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ പട്ടികയിലിടം പിടിച്ചപ്പോൾ കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേക്ക് മാറ്റി. ഷാഫി പറമ്പിലാണ് മുരളീധരന് പകരം വടകരയിലിറങ്ങുക. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയാകും. ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കും. കണ്ണൂരിൽ സുധാകരൻ മാറിനിൽക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സിറ്റിംഗ് സീറ്റിൽ മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ എംപിയായിരുന്ന ടിഎൻ പ്രതാപനാണ് മുരളീധരന്റെ തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് ചുമതല. മറ്റു സീറ്റുകളിൽ […]
ആലുവ ശിവരാത്രി മണപ്പുറത്ത് പോലീസ് കൺട്രോൾ റൂം
ആലുവ : ആലുവ ശിവരാത്രി മണപ്പുറത്ത് പോലീസ് കൺട്രോൾ റൂം ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അജിത് കുമാർ, എ.എസ്.പി അണ്ടർ ട്രയ്നി അഞ്ജലി ഭാവന, അഡീഷണൽ എസ്.പി പി.എംപ്രദീപ്, ഡി.വൈ.എസ്.പിമാരായ എ.പ്രസാദ്, വി.അനിൽ, വിശാൽ ജോൺസൻ, ഇൻസ്പെക്ടർ എം.എം.മഞ്ജു ദാസ് മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആഘോഷങ്ങൾ കഴിയുന്നതു വരെ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. നിരീക്ഷണ ക്യാമറകൾ പരിശോധിക്കുന്ന സംവിധാനം, അടിയന്തിര സാഹചര്യങ്ങൾ […]
ബസിൽ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് പിടിയിൽ
ആലുവ: ബസിൽ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് പിടിയിൽ. ആലപ്പുഴ തിരുവമ്പാടി ബാത്തിൽ ജഹാസ് വീട്ടിൽ അബ്ദുൾ റഹിം സേഠ് (28) നെയാണ് ആലുവ പോലീസ് പിടികൂടിയത്. 3 ന് രാത്രി ഒമ്പതരയോടെയാണ് സംഭവം. പാലക്കാട് നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് അടുത്തിരുന്ന് യാത്ര ചെയ്യുകയായിരുന്ന പ്രതി അതിക്രമം കാണിക്കുകയായിരുന്നു. പറവൂർക്കവലയിൽ വച്ചായിരുന്നു സംഭവം.
ബസ് യാത്രക്കാരിയുടെ പണമടങ്ങിയ പേഴ്‌സ് മോഷ്ടിച്ച സ്ത്രി പിടിയിൽ
ആലുവ: എടപ്പള്ളി – പൂക്കാട്ടുപടി റോഡില്‍ ഓടുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്ത സ്ത്രീയുടെ പേഴ്സില്‍ സൂക്ഷിച്ചിരുന്ന 13,000 രൂപ ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ കാര്‍ഡ്, എ.ടി.എം കാര്‍ഡുകൾ എന്നിവ അടങ്ങിയ പേഴ്സ് മോഷണം ചെയ്ത കേസിൽ തമിഴ്നാട് സ്വദേശിനി പിടിയിൽ. മധുര മീനാക്ഷി അമ്മാന്‍ കോവില്‍ തെരുവില്‍ ഡോര്‍ നമ്പര്‍ 6-ല്‍ താമസിക്കുന്ന മാരി (20) യെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ആറാം തീയതിയാണ് സംഭവം. കങ്ങരപ്പടിയില്‍ നിന്നും ബസിൽ കയറി പൂക്കാട്ടുപടിയില്‍ ഇറങ്ങിയ […]
ബലി തർപ്പണത്തിന് ആയിരങ്ങളെ വരവേൽക്കാൻ കാലടി പെരിയാർ മണപ്പുറം ഒരുങ്ങി
കാലടി: ബലി തർപ്പണത്തിന് ആയിരങ്ങളെ വരവേൽക്കാൻ കാലടി പെരിയാർ മണപ്പുറം ഒരുങ്ങി. രാത്രി 12നു ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. കർമങ്ങൾ ചെയ്യാൻ മണപ്പുറത്ത് 8 ബലിത്തറകളും പരികർമികളും സജ്ജരാണ്. ഇന്നു വൈകിട്ട് 6.30 നു തിരുവാതിര, കോലാട്ടം, 8നു ശാസ്ത്രീയ നൃത്തം, 8.30 നു സാംസ്കാരിക സമ്മേളനം എന്നിവയുണ്ടാകും. സാംസ്കാരിക സമ്മേളനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും. ശിവരാത്രി ആഘോഷ സമിതി പ്രസിഡന്റ്വ.എസ്.സുബിൻകുമാർ അധ്യക്ഷത വഹിക്കും. കാലടി ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമം പ്രസിഡന്റ് സ്വാമി ശ്രീവിദ്യാനന്ദ […]
കാട്ടാന ആക്രമണത്തില്‍ രണ്ട് മരണം കൂടി
നീലഗിരി: ഗൂഡല്ലൂരിലും മസിനഗുഡിയിലുമായി രണ്ട് പേര്‍ കൂടി കാട്ടാന ആക്രമണത്തില്‍ മരിച്ചു. ദേവര്‍ശാലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ് (50), മസിനഗുഡിയില്‍ കര്‍ഷകനായ നാഗരാജ് എന്നിവരാണ് മരിച്ചത്. ദേവർശാലയില്‍ സർക്കാർ മൂല എന്ന സ്ഥലത്ത് വച്ചാണ് മാദേവ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഈ ആന ഇപ്പോഴും പ്രദേശത്ത് പരിഭ്രാന്തി പരത്തി തുടരുകയാണ്. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിക്കുകയാണ്. മസിനഗുഡിയിൽ പുലർച്ചെ നാലിനുണ്ടായ ആക്രമണത്തിലാണ് കർഷകനായ നാഗരാജ് മരിച്ചത്. രണ്ട് ആക്രമണവും നടത്തിയത് രണ്ട് ആനകളാണ്. കാട്ടാന, കാട്ടുപോത്ത്,കാട്ടുപന്നി […]
അപ്രതീക്ഷിത നീക്കം: തൃശ്ശൂരിൽ കെ മുരളീധരൻ
ന്യൂഡൽഹി: അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം. വടകരയിലെ സിറ്റിങ്ങ് എം പി കെ മുരളീധരൻ തൃശ്ശൂരിൽ മത്സരിക്കും. തൃശ്ശൂരിലെ സിറ്റിങ്ങ് എം പി ടി എൻ പ്രതാപൻ പട്ടികയിൽ ഇടം നേടിയില്ല. പ്രതാപനെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരിഗണിക്കുമെന്നാണ് ധാരണ. മുരളീധരൻ മാറുന്ന വടകരയിൽ ഷാഫി പറമ്പിൽ എംഎൽഎയോ ടി സിദ്ദിഖ് എംഎൽഎയോ മത്സരിക്കും. ആലപ്പുഴയിൽ കെ സി വേണുഗോപാൽ തന്നെ മത്സരത്തിനിറങ്ങാനാണ് ധാരണയായിരിക്കുന്നത്. ബാക്കി സിറ്റിംഗ് എംപിമാർ മത്സരിക്കാനാണ് ധാരണ. വയനാട്ടിൽ രാഹുൽ […]
ഒട്ടുപാൽ മോഷണം നടത്തിയ കേസിലെ പ്രതികൾ കസ്റ്റഡിയിൽ
മൂവാറ്റുപുഴ: മൂവാറ്റുപുഴ തൃക്കളത്തൂർ ഭാഗത്തുനിന്നും ഒട്ടുപാൽ മോഷണം നടത്തിയ കേസിലെ പ്രതികൾ കസ്റ്റഡിയിൽ . പേഴക്കാപ്പിള്ളി മേനാംതുണ്ടത്ത് നിബിൻ (24), വീട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്നജോയൽ സെബാസ്റ്റ്യൻ (26) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ 23 ന് ആണ് സംഭവം.അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ബി കെ അരുൺ എസ് ഐ ശാന്തി കെ ബാബു,സീനിയർ സിവിൽ പോലീസ് ഓഫീസർ കെ കെ ജയൻ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് ഷഹീൻ, റോബിൻ പി തോമസ്, എ.ജെ […]
പണം വാങ്ങി വഞ്ചിച്ച കേസിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞത് മറ്റൊരു തട്ടിപ്പ്
കുറുപ്പംപടി: പണം വാങ്ങി വഞ്ചിച്ച കേസിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞത് മറ്റൊരു തട്ടിപ്പ് കേസുകൂടി. അശമന്നൂർ നെടുങ്ങപ്ര കൂഴഞ്ചിറയിൽ വീട്ടിൽ ലിബിന ബേബി (30)യെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത് ഓടക്കാലി സ്വദേശിയിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്. ദേശസാൽകൃത ബാങ്കിൽ സ്വർണ്ണം പണയം വച്ചിരിക്കുകയാന്നെന്നും അതെടുക്കാൻ സഹായിച്ചാൽ സ്വർണ്ണം ഓടക്കാലി സ്വദേശിയ്ക്ക് വിൽകാമെന്നും യുവതി അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 4 ലക്ഷം രൂപ നൽകിയത്. പണം കിട്ടിയതിനെ തുടർന്ന് ലിബിന ബാങ്കിലെത്തി നാലായിരം രൂപ […]
സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് വിസിമാരെ ഗവർണർ പുറത്താക്കി
തിരുവനന്തപുരം:കാലിക്കറ്റ്, സംസ്‌കൃത എന്നീ സര്‍വകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിനെയും സംസ്‌കൃത വിസി ഡോ. എം വി നാരായണനെയുമാണ് പുറത്താക്കിയത്. യുജിസി യോഗ്യത ഇല്ലാത്തത്തിന്‍റെ പേരിലാണ് ഗവർണറുടെ നടപടി. സേർച്ച് കമ്മിറ്റിയിൽ ഒറ്റപ്പേര് മാത്രം വന്നതാണ് സംസ്‌കൃത വിസിക്ക് വിനയായത്. സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി ഉണ്ടായതാണ് കാലിക്കറ്റ് വിസിക്ക് പ്രശ്നമായത്. ഹിയറിങ്ങിന് ശേഷമാണ് ഗവർണറുടെ നടപടി. അതേസമയംസ ഡിജിറ്റൽ, ഓപ്പൺ വിസിമാരുടെ കാര്യത്തിൽ യുജിസി അഭിപ്രായം തേടിയിട്ടുണ്ട്. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വിസി മുബാറക് […]
നവവധു ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: വിവാഹം നടന്ന് പതിനഞ്ചാം ദിവസം നവവധു ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പന്നിയോട് തണ്ണിച്ചാംകുഴി സോനാ ഭവനില്‍ സോന(24) ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിലാണ് കാട്ടാക്കട പൊലീസ് പന്നിയോട് കല്ലാമം കല്ലറക്കുഴി ഷിബിന്‍ ഭവനില്‍ ഉണ്ണി എന്ന വിപിന്‍(28)നെ അറസ്റ്റ് ചെയ്തത്. മകളുടെ മരണം അന്വേഷിക്കണമെന്നു മാതാപിതാക്കള്‍ പരാതിനല്‍കിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സോനയുടെ മരണത്തിന് വിപിന്റെ മാനസികവും ശാരീരികവുമായ പീഡനവും കാരണമായതായി വ്യക്തമായതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി […]
പിറന്നാളിന് സമ്മാനമായി ബൈക്ക്; അമ്മയെ ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയ 23കാരൻ അപകടത്തിൽ മരിച്ചു
കൊച്ചി: പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങാൻ അമ്മയെ ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയ യുവാവ് അപകടത്തിൽ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (23) ആണ് കടവന്ത്ര എളംകുളത്തുണ്ടായ അപകടത്തിൽ മരിച്ചത്. പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങാനാണ് നിധിൻ അമ്മയ്ക്കൊപ്പം കടവന്ത്രയിലുള്ള ബൈക്ക് ഷോറൂമിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ എത്തിയത്. ടെസ്റ്റ് ഡ്രൈവിനിടെ എളംകുളം ഭാഗത്തെത്തി യു ടേൺ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മെട്രോ പില്ലറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അഞ്ചുമിനിറ്റിലേറെ […]
ഡോക്ടറുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം
തിരുവനന്തപുരം: ആറ്റിങ്ങല്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം. ദന്തൽ സർജൻ ഡോക്ടർ അരുൺ ശ്രീനിവാസിന്‍റെ കുന്നിലെ വീടാണ് ബുധനാഴ്ച രാത്രി കുത്തിത്തുറന്ന് മോഷണം നടത്തിയത്.50 പവനും നാലര ലക്ഷം രൂപയും ആണ് മോഷണം പോയിരിക്കുന്നത്. ഡോക്ടറും കുടുംബാംഗങ്ങളും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വീട് കുത്തിത്തുറന്ന് കിടപ്പുമുറിയിലെ ലോക്കര്‍ തകര്‍ത്താണ് മോഷണം നടത്തിയത്. ഡോക്ടറും വീട്ടുകാരും ഒരു ബന്ധുവീട്ടില്‍ പോയ സമയമായിരുന്നു ഇത്. ബന്ധുവിൻ്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ അരുൺ രാത്രി […]
പ്രസവിച്ച കുഞ്ഞിനെ പാറമടയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു
കൊച്ചി:പ്രസവിച്ച കുഞ്ഞിനെ പാറമടയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തിരുവാണിയൂർ പഴുക്കാമറ്റം വീട്ടിൽ ശാലിനി (40) നെയാണ് എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് (സ്ത്രീകളുടെയും കുട്ടികളുടെയും) കോടതി ജഡ്ജി കെ.സോമൻ ജീവപര്യന്തം തടവും 50000 രൂപ പിഴയും വിധിച്ചത്. ഭർത്താവുമായി അകന്നു കഴിയുന്ന കാലത്ത് ഗർഭിണിയായ യുവതി പ്രസവശേഷം കുട്ടിയെ ഷർട്ടിൽ പൊതിഞ്ഞ് കല്ലുകെട്ടി പാറമടയിൽ എറിയുകയായിരുന്നു. പ്രസവശേഷം വീട്ടിൽ അവശനിലയിൽ കിടന്ന ശാലിനിയെ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ […]