ആലുവ: ഏഴ് കിലോയോളം കഞ്ചാവുമായി രണ്ട് പേർ ആലുവയിൽ പോലീസ് പിടിയിൽ ചൂണ്ടി ചങ്ങനം കുഴിയിൽ മണികണ്ഠൻ( ബിലാൽ 30) ചൂണ്ടി പുറത്തും മുറിയിൽ പ്രദീഷ് (36) എന്നിവരെയാണ് ഡാൻസാഫ് ടീമും, ആലുവ പോലീസും ചേർന്ന് അണ്ടിക്കമ്പനി ഭാഗത്ത് നിന്ന് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ അറസ്റ്റിലാകുന്നത്. ഒറിസയിലെ വിജയനഗരത്തിലെ ഉൾവനത്തിൽ നിന്നും പ്രത്യക ഏജന്റ് വഴിയാണ് കഞ്ചാവ് വാങ്ങിയത്. കിലോയ്ക്ക് […]
വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി
കാലടി: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. കാലടി മഞ്ഞപ്ര ശാന്തിനഗർ ഭാഗത്ത് കിലുക്കൻ വീട്ടിൽ സോണൽ ഡേവിസ് (23) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി, അങ്കമാലി, അയ്യമ്പുഴ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, അടിപിടി, അതിക്രമിച്ച് കയറൽ, സ്ഫോടന നിയമം, ആയുധ നിയമം, ഭീഷണിപ്പടുത്തൽ തുടങ്ങിയ കേസുകളിൽ […]
തുറവൂരിൽ ദിവസങ്ങളോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി
അങ്കമാലി: അങ്കമാലി തുറവൂർ കൊമരയിൽ ദിവസങ്ങളോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി.ജാതി തോട്ടത്തിനുള്ളിൽ മരത്തിൽ തൂങ്ങിയ നിലയിലാണ്. മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്. ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അങ്കമാലി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. ജാതിത്തോട്ടം വൃത്തിയാക്കാൻ എത്തിയ തൊഴിലാളിയാണ് മൃതദേഹം കണ്ടത്. ഉടൻതന്നെ തോട്ടം ഉടമയേയും അങ്കമാലി പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. നിലവിൽ അങ്കമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ മിസ്സിംഗ് കേസുകൾ നിലവിലില്ലെന്നും പോലീസ് അറിയിച്ചു. തുടർനടപടികൾക്ക് ശേഷം മാത്രമേ മൃതദേഹം […]
വിദ്യാർഥിനി ബസിനടിയിൽപ്പെട്ട സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
പെരുമ്പാവൂർ : നാലാം ക്ലാസ് വിദ്യാർഥിനി സ്കൂൾ ബസിന് അടിയിൽപ്പെട്ട സംഭവത്തിൽ പ്രതിയായ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. പെരുമ്പാവൂർ മെക്ക സ്കൂളിലെ ബസ് ഡ്രൈവർ ഉമ്മറിന്റെ (54) ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 12-ന് ഒക്കലിലാണ് സംഭവം. വീടിനു മുന്നിൽ സഹോദരിയോടൊപ്പം സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി ബസിനു മുന്നിലൂടെ റോഡിന്റെ മറുഭാഗത്തേക്ക് കടക്കുമ്പോഴാണ് ബസ് അശ്രദ്ധമായി മുന്നോട്ടെടുത്തത്. ബസിന്റെ അടിയിൽ ഇരുവശങ്ങളിലെയും ചക്രങ്ങൾക്ക് നടുവിൽ വീണതിനാൽ കുട്ടി കാര്യമായ […]
മുപ്പത്തിയഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ
ആലുവ: മുപ്പത്തിയഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ. തൃക്കാക്കര കുന്നത്ത്കൃഷ്ണപുരം വീട്ടിൽ വിഷ്ണു (36) നെയാണ് കുന്നത്ത്നാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് പന്ത്രണ്ട് മാല പൊട്ടിക്കൽ കേസും, ഒരു ബൈക്ക് മോഷണവും. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ചാലക്കുടിയിലെ ബാർ ഹോട്ടലിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. പിടികൂടുന്നതിനിടയിൽ പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്. കിഴക്കമ്പലത്തെ മെഡിക്കൽ ഷോപ്പിൽ മരുന്ന് മേടിക്കാനെത്തിയ […]
സഹൃദയ കലാവേദി ആൻഡ് ലൈബ്രറി സുവർണ്ണ ജുബിലി ഭവനം; താക്കോൽ ദാനം വെളളിയാഴ്ച്ച
കാലടി: മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറി സുവർണ്ണ ജൂബിലിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ ദാനം വെളളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് നടക്കും. ലൈറ്റ് ഇൻ ലൈഫ് സ്വിറ്റ്സർലാന്റ് എന്ന സംഘടനയുടെ 116-ാം മത്തെ വീട് നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചു കിട്ടിയ തുകയും സഹൃദയ ലൈബ്രറി സമാഹരിച്ച തുക ചേർത്ത് പത്തര ലക്ഷം വില വരുന്ന വീടാണ് നിർമ്മിച്ച് കൈമാറുന്നത്.ലൈറ്റ് ഇൻ ലൈഫ് സംഘടനയുടെ പ്രസിഡന്റ് എ.പി. ഷാജി എടത്തല താക്കോൽ കൈമാറും. […]
അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസ്; പ്രതി സവാദിനെ പ്രൊ. ടി ജെ ജോസഫ് തിരിച്ചറിഞ്ഞു
കൊച്ചി:മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിമാറ്റിയ കേസിലെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമായ സവാദിനെ പ്രൊ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് ഒന്നാം പ്രതി സവാദിനെ പ്രൊ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ സവാദിനെ കഴിഞ്ഞ ആഴ്ച കണ്ണൂരിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. 13 വർഷമായി ഒളിവിലായിരുന്ന സവാദിനെ കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. മട്ടന്നൂരിൽ ഷാജഹാൻ എന്ന പേരിൽ ഒളിവിൽ താമസിച്ച് […]
പടയണി കാണാൻ പോയ വിദ്യാർത്ഥി അപകടത്തിൽപ്പെട്ട് മരിച്ചു
പത്തനംതിട്ട: കൂട്ടുകാർക്കൊപ്പം പത്തനംതിട്ട കൂട്ടാങ്കലിൽ പടയണി കാണാൻ പോയ വിദ്യാർത്ഥി അപകടത്തിൽപ്പെട്ട് മരിച്ചു. കറിക്കാട്ടൂർ സി സി എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ശ്രീശാന്ത് എസ് ആണ് മരിച്ചത്. വെള്ളാവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സുരേഷ് മൈലാട്ടുപാറയുടെ മകനാണ് ശ്രീശാന്ത്. പടയണി കാണാൻ സുഹൃത്തുക്കൾക്കൊപ്പമാണ് പോയത്. മടങ്ങിവരും വഴി കാൽ വഴുതി വീണ് തലയ്ക്ക് പരിക്കേറ്റായിരുന്നു മരണമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ഉണ്ടായ സംഭവത്തെ പറ്റി പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച പ്രതിയ്ക്ക് ഇരുപത് വർഷം കഠിന തടവും പിഴയും
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതിയ്ക്ക് ഇരുപത് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. പല്ലാരിമംഗലം മടിയൂർ ഇഞ്ചക്കുടിയിൽ വീട്ടിൽ ജെയ്ലാനി (44) യെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി.അനീഷ് കുമാർ ശിക്ഷിച്ചത്. 2019 ൽ ആണ് സംഭവം. പോത്താനിക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ജി.സുരേഷ് കുമാർ, എസ്.ഐ എം.എസ്.മനോജ്, എ.എസ്.ഐമാരായ സലിം, ബിജു ഭാസ്കർ സീനിയർ സി.പി.ഒ മാരായ സുജ കുമാരി, അബ്ദുൾ റഷീദ് തുടങ്ങിയവരാണ് അന്വേഷണ […]
ശ്രീശങ്കര കോളേജിലെ നാല് വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം
കാലടി: കാലടി ശ്രീശങ്കര കോളേജിലെ നാല് വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം നേടി. പി.സി മണികണ്ഠൻ (ബിഎസ്ഇ സ്റ്റാറ്റിസ്റ്റിക്സ്) അലീന അഗസ്റ്റിൻ (ബിഎസ്ഇ ഫിസിക്സ്) എം.കെ ഫാത്തിമ റംസീന (മൈക്രോബയോളജി) ദേവിനന്ദന ദാസ് (മൈക്രോബയോളജി) എന്നിവർക്കാണ് പ്രതിഭാ പുരസ്ക്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപ വീതം ഇവർക്ക് ലഭിക്കും. നെല്ലാട് പടിഞ്ഞാറേത്തടത്ത് വീട്ടിൽ പി.എൻ ചന്ദ്രന്റെയും, വി.ജി ബേബിയുടെയും മകനാണ് മണികണ്ഠൻ. അങ്കമാലി തുറവൂർ പാലാട്ടികൂനത്താൻ വീട്ടിൽ പി.ഒ അഗസ്റ്റിന്റെയും, അൽഫോൻസ അഗസ്റ്റിന്റെയും മകളാണ് അലീന. […]
ദേശീയ പോലീസ് മീറ്റിൽ പഞ്ചഗുസ്തിയിൽ വെങ്കല മെഡൽ നേടി കെ.എസ്.വൈശാഖ്
ആലുവ: ദേശീയ പോലീസ് മീറ്റിൽ കേരളാ പോലീസിന്റെ യശസുയർത്തിയ പഞ്ചഗുസ്തി താരത്തിന് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ അഭിനന്ദനം. കോടനാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എസ്.വൈശാഖിനെയാണ് ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് അഭിനന്ദിച്ചത്. ഹരിയാനയിൽ നടന്ന ദേശീയ പോലീസ് മീറ്റിൽ രാജ്യത്തെ പ്രശസ്തരായ 25 ഓളം പഞ്ചഗുസ്തി താരങ്ങളോട് മത്സരിച്ചാണ് വെങ്കല മെഡൽ നേടിയത്. അറുപത് കിലോ കാറ്റഗറിയിലാണ് ഹരിയാന, പഞ്ചാബ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ പഞ്ചഗുസ്തി മത്സരാർത്ഥികളോട് പൊരുതി […]
ശിവരാജ് സിംഗ് ചൗഹാൻ കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി
കാലടി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി ദേശീയ നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. മധ്യപ്രദേശിലെ ഓംകാരേശ്വറിലെ നിർമ്മിച്ച ശങ്കര പ്രതിമയുടെ നിർമാണത്തിന് ഇവിടെ നിന്നും മണ്ണ് കൊണ്ടുപോകാൻ ശിവരാജ് സിംഗ് ചൗഹാൻ കുടുംബസമേതം വന്നിരുന്നു. പ്രതിമ നിർമ്മാണം പൂർത്തീകരിച്ച സന്തോഷത്തിൽ ഇവിടെ എത്തിയ അദ്ദേഹം ക്ഷേത്രസന്നിധിയിൽ വൃക്ഷതൈ നടുകയും ചെയ്തു. ക്ഷേത്രത്തിൽ എത്തിയ ശിവരാജ് സിംഗ് ചൗഹാനെ ആദിശങ്കര ജന്മഭൂമി ക്ഷേത്രം മാനേജർ സുബ്രമണ്യ അയ്യർ, അസിസ്റ്റന്റ് മാനേജർ […]
മംഗല്യം സമൂഹ വിവാഹത്തിന് അപേക്ഷ ക്ഷണിച്ചു
കാലടി: തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് നടത്തി വരുന്ന മംഗല്യം സമൂഹ വിവാഹത്തിന് നിർധനരായ യുവതിയുവാക്കളുടെ മാതാപിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 22 മുതൽ ക്ഷേത്ര ട്രസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നൽകേണ്ട അവസാന തിയതി ഫെബ്രവരി അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര ട്രസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2600182, 0484 2601182. തിരുവൈരാണിക്കുളം ക്ഷേത്രം 2013 ൽ ആരംഭിച്ച സമൂഹവിവാഹ പദ്ധതി പ്രകാരം ഇതുവരെ 114 യുവതികൾക്കാണ് മംഗല്യഭാഗ്യം ലഭിച്ചത്. ഒരു […]
മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. എസ്എഫ്ഐ നേതാവ് നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതി പിടിയിൽ
പെരുമ്പാവൂർ:റോഡിലൂടെ നടന്നുപോയ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ . മുടിയ്ക്കൽ കൂനൻ പറമ്പ് വീട്ടിൽ അജാസ് (28) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ പതിനഞ്ചിന് രാവിലെ അല്ലപ്ര തുരുത്തിപ്പിള്ളി റോഡിലൂടെ ജോലിക്ക് നടന്നുപോയ യുവതിയ്ക്ക് നേരെയാണ് സ്ക്കൂട്ടറിലെത്തിയ പ്രതി വാഹനം നിർത്തി നഗ്നതാ പ്രദർശനം നടത്തുകയും ആക്രമിക്കുകയും ചെയ്തത്. തുടർന്ന് യുവതി പെരുമ്പാവൂർ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ അജാസിനെ ബുധനാഴ്ച പിടികൂടുകയായിരുന്നു […]
അമിത പലിശ വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയെടുത്ത അച്ഛനും മകനും അറസ്റ്റിൽ
തിരുവനന്തപുരം: അമിത പലിശ വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയെടുത്ത അച്ഛനും മകനും അറസ്റ്റിൽ. വട്ടിയൂർക്കാവ് സ്വദേശികളായ സന്തോഷ്, ദീപക് എന്നിവരെയാണ് മ്യൂസിയം പൊലിസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷമായി ദില്ലിയിൽ ഒളിവിലായിരുന്നു ഇരുവരും. വട്ടിയൂർക്കാവ് പ്രവർത്തിച്ചിരുന്ന ജി.ക്യാപിറ്റൽ എന്ന സ്ഥാപനം വഴിയാണ് അച്ഛനും മകനും സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ഒരു ലക്ഷത്തിന് പ്രതിദിനം മുന്നൂറ് രൂപയായിരുന്നു പലിശ വാഗ്ദാനം. നടൻ കൊല്ലം തുളസി ഉള്‍പ്പെടെ 200 ലധികം പേർ ഇവിടെ പണം നിക്ഷേപിച്ചു. സന്തോഷും മകൻ ദീപകുമാണ് […]
അയ്യപ്പൻ മന്ത്രിയുടെ രൂപത്തിലെത്തിയതു കൊണ്ട് മികച്ച ദർശനം കിട്ടി; ഷൺമുഖ അമ്മാൾ
പത്തനംതിട്ട: സന്നിധാനത്ത് എത്തിയ 103 വയസുള്ള മധുര സ്വദേശി ഷൺമുഖ അമ്മാളിന് അയ്യനെ കൺകുളിർക്കെ കാണാൻ സഹായിയായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ചൊവ്വാഴ്ച പകൽ പന്ത്രണ്ടോടെ സന്നിധാനത്തു നിന്ന് മടങ്ങാനൊരുങ്ങി തന്ത്രിയെ കണ്ടിറങ്ങിയപ്പോഴാണ് കൂട്ടം തെറ്റി നിൽക്കുന്ന ഷൺമുഖ അമ്മാൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കി. പിന്നീട് ബന്ധുക്കൾ വരുന്നതു വരെ ഷൺമുഖ അമ്മാളിനെ എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിനടുത്ത് ഇരുത്തി. അയ്യപ്പൻ മന്ത്രിയുടെ രൂപത്തിലെത്തിയതു കൊണ്ട് മികച്ച ദർശനം കിട്ടിയെന്ന് […]
കാലടിയെ ഭക്തിസാന്ദ്രമാക്കി പുത്തൻകാവ് ക്ഷേത്രത്തിൽ പൊങ്കാലയർപ്പണം
കാലടി : പുത്തൻകാവ് ഭദ്രകാളീക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്സവത്തിന്റെ പൊങ്കാലയ്ക്കും മകര ഊട്ടിനും താലഘോഷയാത്രയ്ക്കുമായി പതിനായിരക്കണക്കിന് ഭക്തർ അദ്വൈതഭൂമിയിലെത്തി. രാവിലെ 101 കരിക്കിന്റെ അഭിഷേകത്തോടെ മകരച്ചൊവ്വ ചടങ്ങുകൾ തുടങ്ങി. മേൽശാന്തി കിരൺ കൃഷ്ണൻ നമ്പൂതിരി ശ്രീകോവിലിലെ വിളക്കിൽനിന്ന് പകർന്നുനൽകിയ ദീപം അടുപ്പുകളിലേക്ക് കൊളുത്തിയതോടെ പൊങ്കാലയർപ്പണത്തിന് തുടക്കമായി. അറുനൂറോളം പൊങ്കാലയടുപ്പുകൾ ക്രമീകരിച്ചിരുന്നു. ദേവിയുടെ നടയിൽ സംസ്കൃത സർവകലാശാലാ സംഗീതവിഭാഗം മുൻ മേധാവി പ്രീതി സതീഷിന്റെ സംഗീതാരാധന നടന്നു. പൊങ്കാലയടുപ്പുകളിൽ വെളിച്ചപ്പാട് അജയൻ സ്വാമിയുടെ സാന്നിധ്യത്തിൽ മേൽശാന്തി തീർഥം തളിച്ചതോടെ പൊങ്കാലയർപ്പണം […]
റോജി എം ജോൺ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ; സമിതി എഐസിസി പുനസംഘടിപ്പിച്ചു
തിരുവനന്തപുരം:കെപിസിസി രാഷ്ട്രീകാര്യ സമിതി എഐസിസി പുനസംഘടിപ്പിച്ചു.എംപിമാരും പുതുമുഖങ്ങളുമടക്കം 36 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്.കഴിഞ്ഞ തവണ 21 അംഗങ്ങളായിരുന്നു സമിതിയിലുണ്ടായിരുന്നത്.അംഗങ്ങളുടെ എണ്ണം 36 ആക്കിയാണ് ഇത്തവണ കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിച്ചത്. 19 പേരാണ് പുതുമുഖങ്ങൾ. ശശി തരൂർ അടക്കം അഞ്ച് എംപിമാരെ പുതുതായി ഉൾപ്പെടുത്തി.കെസി വേണുഗോപാല്‍ പക്ഷത്തിനാണ് സമിതിയില്‍ മുന്‍തൂക്കം. ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കാനാണ് 21 അംഗ രാഷ്ട്രീയകാര്യസമിതി 36പേരടങ്ങിയ ജംബോ കമ്മിറ്റിയാക്കിയത്. രാഷ്ട്രീയ കാര്യ സമിതിയില്‍ അഞ്ച് ഒഴിവുകളായിരുന്നു നികത്തേണ്ടിയിരുന്നത്. പ്രവർത്തക സമിതി അംഗമായ ശശിതരൂർ, […]
കൊച്ചിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ, പൂക്കള്‍ വിതറി വഴിനീളെ സ്വീകരണം
കൊച്ചി:കൊച്ചിയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ.വൈകിട്ട് 7.40ഓടെയാണ് റോഡ് ഷോ ആരംഭിച്ചത്. പ്രധാനമന്ത്രിയെ കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്. പൂക്കളാല്‍ അലങ്കരിച്ച തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ.പൂക്കള്‍ വിതറിയും കൈകള്‍ വീശിയും മുദ്രവാക്യം വിളിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.റോഡിനിരുഭാഗവും അണിനിരന്ന പ്രവര്‍ത്തകരെ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും നരേന്ദ്ര മോദിക്കൊപ്പം തുറന്ന വാഹനത്തില്‍ അനുഗമിച്ചു. ആയിരകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് റോഡ് ഷോ […]