മതമൈത്രിയുടെ സംഗമ ഭൂമിയായി തിരുവൈരാണിക്കുളം

കാലടി: മതമൈത്രിയുടെയും സാഹോദര്യത്തിൻ്റെയും മണ്ണായ തിരുവൈരാണിക്കുളത്തെ നടതുറപ്പ് മഹോത്സവത്തിൻ്റെ പ്രവർത്തനങ്ങളും ഒരുക്കങ്ങളും വീക്ഷിക്കുന്നതിനായി ക്രൈസ്തവ പുരോഹിതൻമാർ ക്ഷേത്രത്തിലെത്തി.കാഞ്ഞൂർ സെൻ്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.ജോയ് കണ്ണമ്പുഴയും ട്രസ്റ്റിമാരുമാണ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് പി യു രാധാകൃഷ്ണൻ, സെക്രട്ടറി എ എൻ മോഹനൻ എന്നിവർ  സ്വീകരിച്ചു. നടതുറപ്പ് മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളെ കുറിച്ച് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വിവരിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങളാണ് ക്ഷേത്ര ട്രസ്റ്റ് നടത്തുന്നതെന്നും തുടർന്നും കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റടുത്ത് […]

തിരുവൈരാണിക്കുളത്ത് നടതുറപ്പ് മഹോത്സവം; ഭക്തൻ ചുമർചിത്രം സമർപ്പിച്ചു

കാലടി: തിരുവൈരാണിക്കുളത്ത് നടതുറപ്പ് മഹോത്സവത്തിന് എത്തിയ ഭക്തൻ ശ്രീപാർവ്വതിദേവിയുടെ നടയിൽ ചുമർചിത്രം സമർപ്പിച്ചു. അങ്കമാലി വേങ്ങൂർ സ്വദേശി രവിശങ്കർ മേനോനാണ് വഴിപാടായി ചിത്ര സമർപ്പണം നടത്തിയത്. കഴിഞ്ഞ വർഷത്തെ നട തുറപ്പുത്സവത്തിനെത്തിയപ്പോൾ അഭീഷ്ട കാര്യസാദ്ധ്യത്തിനായി നടയിൽ നിന്ന് പ്രാർത്ഥിക്കുകയും ഒരു വർഷത്തിനുള്ളിൽ അത് സാദ്ധ്യമാവുകയും ചെയ്തു. തുടർന്ന് ദേവിയുടെ അനുഗ്രഹഫലം ലഭിച്ചെന്ന വിശ്വാസത്തിൽ മനസ്സിൽ നിനച്ച വഴിപാട് നടത്തുകയായിരുന്നന്ന് അദ്ദേഹം പറഞ്ഞു. കേരളീയ ചുവർച്ചിത്ര രചനാ സംമ്പ്രദായത്തിൽ രചിച്ച പാർവതി സ്വയംവരം(ഗിരിജ കല്യാണം) ആലേഖനം ചെയ്ത ചിത്രമാണ് […]

കാലടി പുത്തന്‍കാവില്‍ മകരച്ചൊവ്വ ഭക്തിസാന്ദ്രമായി

കാലടി: പുത്തന്‍കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്‌സവത്തിനായി പതിനായിരങ്ങള്‍ അദ്വൈതഭൂമിയിലെത്തി. ക്ഷേത്രപരിസരത്തും പുത്തന്‍കാവ് റോഡിലുമായി ഒരുക്കിയ അറുനൂറിലേറെ അടുപ്പുകളില്‍ രാവിലെ ഭക്തര്‍ ദേവിക്ക് പൊങ്കാലയര്‍പ്പിച്ചു. സമൂഹപൊങ്കാലയിലും നിരവധി സ്ത്രീകള്‍ പങ്കാളികളായി. ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി കിരണ്‍ കൃഷ്ണന്‍ നമ്പൂതിരി ദീപം പകര്‍ന്നു നല്‍കി. ദീപം അടുപ്പുകളില്‍ തെളിച്ചതോടെ പൊങ്കാലയര്‍പ്പണത്തിന് തുടക്കമായി. സംസ്‌കൃത സര്‍വകലാശാല സംഗീത വിഭാഗം മുന്‍ മേധാവി പ്രീതി സതീഷ് സംഗീതാരാധന നടത്തി. വെളിച്ചപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പൊങ്കാലയടുപ്പുകളില്‍ തീര്‍ഥം തളിച്ചതോടെ പൊങ്കാലയര്‍പ്പണം പൂര്‍ത്തിയായി. തുടര്‍ന്ന്, […]

കാലടിയിൽ സ്‌കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് പണം കവർന്ന സംഭവം ആസൂത്രണം ജയിലിൽ വച്ച്; 10 പേർ പിടിയിൽ

കാലടിയിൽ സ്കൂട്ടർ യാത്രികനെ കുത്തി വീഴ്ത്തി 22 ലക്ഷം കവർന്ന കേസിൽ 10 പേർ പിടിയിൽ. കൊടുങ്ങല്ലൂർ കോതപറമ്പ് കുറുപ്പശേരി വീട്ടിൽ വിഷ്ണുപ്രസാദ് (ബോംബ് വിഷ്ണു 31), പെരിഞ്ഞനം മൂന്നു പിടിക പുഴംകര ഇല്ലത്ത് വീട്ടിൽ അനീസ് (22), വരന്തരപ്പിള്ളി തുണ്ടിക്കട വീട്ടിൽ അനിൽ കുമാർ (26),മൂന്നുപീടിക പുഴം കര ഇല്ലത്ത് അൻസാർ (49), പെരിഞ്ഞനം, പണിക്കശ്ശേരി വീട്ടീൽ സഞ്ജു (26), ലോകമലേശ്വരം പുന്നക്കൽ വീട്ടിൽ ഷെമു (26), പതിനെട്ട് വയസുകാരായ പെരിഞ്ഞനം സ്വദേശി നവീൻ , […]

കാലടിയിൽ സ്‌കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് പണം കവർന്ന സംഭവം ആസൂത്രണം ജയിലിൽ വച്ച്; 10 പേർ പിടിയിൽ

കാലടിയിൽ സ്കൂട്ടർ യാത്രികനെ കുത്തി വീഴ്ത്തി 22 ലക്ഷം കവർന്ന കേസിൽ 10 പേർ പിടിയിൽ. കൊടുങ്ങല്ലൂർ കോതപറമ്പ് കുറുപ്പശേരി വീട്ടിൽ വിഷ്ണുപ്രസാദ് (ബോംബ് വിഷ്ണു 31), പെരിഞ്ഞനം മൂന്നു പിടിക പുഴംകര ഇല്ലത്ത് വീട്ടിൽ അനീസ് (22), വരന്തരപ്പിള്ളി തുണ്ടിക്കട വീട്ടിൽ അനിൽ കുമാർ (26),മൂന്നുപീടിക പുഴം കര ഇല്ലത്ത് അൻസാർ (49), പെരിഞ്ഞനം, പണിക്കശ്ശേരി വീട്ടീൽ സഞ്ജു (26), ലോകമലേശ്വരം പുന്നക്കൽ വീട്ടിൽ ഷെമു (26), പതിനെട്ട് വയസുകാരായ പെരിഞ്ഞനം സ്വദേശി നവീൻ , […]

കാഞ്ഞൂർ പാറപ്പുറത്ത് മാനസിക രോഗി വ്യാപാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു

കാഞ്ഞൂർ :  കാഞ്ഞൂർ പാറപ്പുറത്ത് മാനസിക രോഗി വ്യാപാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. രവിക്കാണ് പരിക്കേറ്റത്. സുരേഷ് ആണ് ആക്രമിച്ചത്. രാവിലെ 4 മണിയോടെയായിരുന്നു സംഭവം. രവി പാറപ്പുറത്തെ തൻ്റെ കട തുറക്കാനെത്തിയപ്പോഴായിരുന്നു സംഭവം. സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്ക് പരിക്കേറ്റ രവി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപടനില തരണം ചെയ്തു. നേരത്തെയും സുരേഷ് ഇത്തരത്തിൽ ചിലർക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ട്.

വൈദികനിൽ നിന്നും ഹണി ട്രാപ്പ് വഴി 41.52 ലക്ഷം രൂപ തട്ടി; അന്യ സംസ്ഥാന സ്വദേശികളായ യുവതിയും, യുവാവും പിടിയില്‍

വൈക്കം: ഹണി ട്രാപ്പിൽ കുടുക്കി വൈദികനിൽ നിന്നും 41.52 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്യ സംസ്ഥാന സ്വദേശികളായ യുവതിയെയും, യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂർ സ്വദേശികളായ നേഹ ഫാത്തിമ (25), ഇവരുടെ സുഹൃത്ത് സാരഥി(29) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. വൈദികൻ പ്രിൻസിപ്പലായി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഇതിനുശേഷം ഇവർ ഇദ്ദേഹത്തെ വീഡിയോ കോൾ വിളിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി […]

മലയാളത്തിന്റെ പ്രിയ ​ഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി

തൃശൂർ: മലയാളത്തിന്റെ പ്രിയ ഭാവ ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തില്‍ ആയിരത്തിലേറെ പാട്ടുകൾ സമ്മാനിച്ച അദ്ദേഹത്തിന്‍റെ സ്വരം, സിനിമകളിലും ലളിതഗാനത്തിലും ഭക്തിഗാനത്തിലും തരംഗമായി മാറിയിരുന്നു.

കെഎസ്ആർടിസി കണ്ടക്ടറെ മർദിച്ച എസ്‌ഐയെ കാലടി പോലീസ് കസ്റ്റടിയിലെടുത്തു

കാലടി: കെഎസ്ആർടിസി കണ്ടക്ടറെ മർദിച്ച എസ്‌ഐയെ കാലടി പോലീസ് കസ്റ്റടിയിലെടുത്തു. കൊരട്ടി സ്വദേശി ഷാൻ ഷൗക്കത്ത് അലിയെ ആണ് പോലീസ് കസ്റ്റഡിയെലുത്തത്. തൃശൂർ പോലീസ് ക്യാമ്പിലെ എസ്‌ഐ ആണ് ഷാൻ. ഇന്നലെ വൈകീട്ട് മറ്റൂരിൽ വച്ചായിരുന്നു സംഭവം.  

കാലടിയിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കാലടി: കൈപ്പട്ടൂർ ഇഞ്ചക്ക കവലക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാണിക്കമംഗലം കളരിക്കൽ പരേതനായ ശശിധരൻ മകൻ അനിൽ കുമാർ (23) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയിലാണ് അപകടം. മാണിക്കമംഗലം ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനും, നാടൻ പാട്ടുസംഘത്തിൻ്റെ നാടൻ പാട്ടുകൾക്കും ശേഷം മറ്റൂർ പോയി തിരികെ വരവ ഇഞ്ചക്ക കവല കഴിഞ്ഞുള്ള വളവിലാണ് അപകടം. കൂട്ടുകാരനോടൊപ്പം യാത്ര ചെയ്യവെ ഇരുചക്ര വാഹനം സ്കിഡ് ചെയ്താണ് അപകടമുണ്ടായത്. അപകടത്തിൽ അനിൽ കാനയിലേക്ക് തെറിച്ചു […]

കാലടിയിൽ സ്‌കൂട്ടർ യാത്രികനായ പച്ചക്കറി മാനേജരെ കുത്തിപ്പരിക്കേൽപിച്ച് പണം കവർന്ന സംഭവത്തിൽ മുഖ്യ പ്രതിയടക്കം പിടിയിൽ

കാലടി: കാലടിയിൽ സ്‌കൂട്ടർ യാത്രികനെ കുത്തി പരിക്കേൽപ്പിച്ച് പണം കവർന്ന കേസിൽ മുഖ്യ പ്രതിയടക്കം 4 പേർ പിടിയിൽ. വയനാട്ടിൽ നിന്നുമാണ് മുഖ്യ പ്രതിയെ പിടികൂടിയത്ത്. കൈപ്പമംഗലം സ്വദേശി അസീസ് ആണ് പിടിലായ മുഖ്യ പ്രതി. കഴിഞ്ഞ മാസം 27 നാണ് കാലടി ബിഎസ്എൻഎൽ റോഡിൽ വച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്‌കൂട്ടറിൽ വരികയായിരുന്ന വികെഡി വെജിറ്റബിൾസ് മാനേജർ തങ്കച്ചനെ കുത്തി പരിക്കേൽപ്പിച്ച് 20 ലക്ഷം രൂപ കവർന്നത്. സംഭവശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. പ്രതികളെ റിമാൻ്റ് […]

നൂറ് ഗ്രാം എംഡിഎംഎയുമായി യുവതിയുൾപ്പടെ രണ്ട് പേർ പിടിയിൽ

നെടുമ്പാശേരി: നൂറ് ഗ്രാം എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ. ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലുവ സെമിനാരിപ്പടി കൊച്ചുപണിക്കോടത്ത് ആസിഫ് അലി (26), കൊല്ലം കന്നിമേൽച്ചേരി മകം വീട്ടിൽ ആഞ്ജല (22) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും, നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബംഗലൂരുവിൽ നിന്ന് വന്ന ബസിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടികൂടിയ രാസലഹരിക്ക് […]

സ്വാമി ഗിരിശാനന്ദജി കാലടിയില്‍

കാലടി : ശ്രീരാമകൃഷ്ണ മിഷന്‍ ആഗോള ഉപാദ്ധ്യക്ഷന്‍ ശ്രീമദ് സ്വാമി ഗിരീശാനന്ദജി മഹരാജ് ജനുവരി 11 ന് കേരളത്തിലെത്തുന്നു. വൈകിട്ട് 4.30 ന് കൊച്ചി വിമാനത്താവളത്തിലെത്തുന്ന സ്വാമിജിയ്ക്ക് കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ അദ്ധ്യക്ഷന്‍ സ്വാമി ശ്രീവിദ്യാനന്ദയുടെ നേതൃത്വത്തില്‍ പൂര്‍ണ്ണ കുംഭ സ്വീകരണം നല്‍കും. ജനു. 15 വരെ കാലടി അദ്വൈതാശ്രമത്തില്‍ നടക്കുന്ന വിവിധ ആഘോഷ പരിപാടികളില്‍ പങ്കെടുക്കും.  12 ന് ദേശീയ യുവജന ദിനാഘോഷത്തില്‍ മുഖ്യാതിഥിയായിരിക്കും. 14 ന് അദ്വൈതാശ്രമത്തില്‍ ഭക്തജനങ്ങള്‍ക്ക് മന്ത്രദീക്ഷ നല്‍കുന്നതാണ്. 16 […]

പ്രധാന മന്ത്രിയുമായി സംവദിക്കാൻ ആദിശങ്കര എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനിയും

കാലടി:ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ജനുവരി 11 – 12 തിയതികളിൽ ഡൽഹിയിൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൽ പങ്കെടുക്കാൻ  കാലടി ആദി ശങ്കര എൻജിനീയറിങ് കോളജിലെ എൻ എസ് എസ് വോളണ്ടീയറായ ദേവിക ജി എ തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ വ്യാപകമായി നടത്തപ്പെട്ട ഓൺലൈൻ ക്വിസ് മത്സരത്തിലും പ്രബന്ധരചനാ മത്സരത്തിലും മികവ് പുലർത്തിയ ദേവിക തിരുവനന്തപുരത്തു വച്ചുനടന്ന പ്രബന്ധ അവതരണത്തിലും അഭിമുഖത്തിലും മികച്ച പ്രകടനം നടത്തിയാണ് ഈ നേട്ടത്തിലേക്ക് എത്തിയത്. പ്രധാനമന്ത്രിയുമായി സംവദിക്കാനും […]

മാണിക്കമംഗലം ടൂറിസം ഡെസ്റ്റിനേഷൻ ആൻ്റ് ഓപ്പൺ ജിം : 7 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും

കാലടി: മാണിക്കമംഗലം ടൂറിസം ഡെസ്റ്റിനേഷൻ ആൻ്റ് ഓപ്പൺ ജിംനേഷ്യത്തിൻ്റെ ഉദ്ഘാടനം 7 ന് നടക്കുമെന്ന് റോജി എം ജോൺ എം.എൽ.എ., ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി എന്നിവർ അറിയിച്ചു.7 ന് വൈകീട്ട് 6 ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും. റോജി എം ജോൺ എം എൽ എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി. മുഖ്യാതിഥിയാകും.ടൂറിസം ഡയറക്ടർ ശ്രീമതി ശിഖ സുരേന്ദ്രൻ ഐ എ എസ് , അങ്കമാലി […]

അങ്കമാലിയിൽ വാഹനാപകടം; അധ്യപകന് ദാരുണാന്ത്യം

അങ്കമാലി: അങ്കമാലിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കോളേജ് പ്രൊഫസർ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് (42) ആണ് മരിച്ചത്, അങ്കമാലി ഫിസാറ്റ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ആണ്

പെരുമ്പാവൂരില്‍ തെങ്ങ് കടപുഴകി ദേഹത്ത് വീണ് 5 വയസുകാരന് ദാരുണാന്ത്യം

പെരുമ്പാവൂര്‍: തെങ്ങ് കടപുഴകി ​ദേഹ​ത്ത് വീണതിനെ തുടർന്ന് പെരുമ്പാവൂരിൽ 5 വയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ (5) ആണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തെങ്ങിന്‍റെ അടിഭാഗം കേടായി നിന്നത് ശ്രദ്ധയിൽ പെടാതെ സമീപത്ത് തീ ഇട്ടിരുന്നു. തണുപ്പകറ്റാൻ തെങ്ങിന് അടുത്തു വന്നുനിന്നതായിരുന്നു കുട്ടിയെന്നാണ് വിവരം.

ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ പുരോഗതി

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ വീണു പരുക്കേറ്റ എംഎൽഎ ഉമ തോമസിന്‍റെ ആരോഗ്യ നിയലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുളളറ്റിൻ. ഉമ തോമസിന്‍റെ തലയ്ക്ക് ഉണ്ടായ മുറിവുകൾ ഭേദപ്പെട്ടു വരുകയാണെന്നും ആളുകളെ തിരിച്ചറിയുന്നുണ്ടെന്നും ഡോക്‌ടർമാർ വ്യക്തമാക്കി. ശ്വാസകോശത്തിലെ ‌പരുക്ക് വെല്ലുവിളിയുളളതാണ്. വാരിയെല്ല് പൊട്ടിയതിനാൽ അണുബാധയ്ക്ക് സാധ്യതയുണ്ട്. ശ്വാസകോശത്തിലെത്തിയ രക്തം പൂർണമായും മാറ്റാൻ സാധിച്ചിട്ടില്ലെന്നും ഡോക്‌ടർമാർ വ്യക്തമാക്കി. വെന്‍റിലേറ്ററിൽ തുടരുകയാണെങ്കിലും എംഎൽഎ യുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ട്. കൈകാലുകൾ മാത്രം ചലിപ്പിച്ച ഉമ തോമസ് ബുധനാഴ്ച ശരീരമാകെ ചലിപ്പിച്ചു. […]

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മന്ത്രിമാര്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗാര്‍ഡ് ഒഫ് ഓണര്‍ അടക്കം ചടങ്ങുകളും സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാജ്ഭവനിൽ സംഘടിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏരി​യ​യിൽ എത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും […]

കലൂർ നൃത്ത പരിപാടി അപകടം; മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കൊച്ചി: ഉമ തോമസ് എംഎൽഎ കലൂർ സ്റ്റേഡിയത്തിന്‍റെ വിഐപി ഗ‍്യാലറിയിൽ നിന്ന് വീണ് പരുക്കേറ്റ കേസിൽ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഘ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. മൃദംഗ വിഷൻ പ്രൊപ്രൈറ്റർ നികോഷ് കുമാർ വ‍്യാഴാഴ്ച ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകണം. എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. മൃദംഗ വിഷന് കൂടുതൽ ബാങ്ക് അക്കൗണ്ട് ഉണ്ടോയെന്ന് പരിശോധിച്ചു വരുകയാണെന്നും നൃത്താധ‍്യാപകർ പണം കൈമാറിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.