കോട്ടയം: കോട്ടയം പിണ്ണക്കനാട്ടെ സിസ്റ്റർ ജോസ് മരിയ കൊലക്കേസിൽ പ്രതി സതീശ് ബാബുവിനെ കോടതി വെറുതെ വിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. മൈലാടി എസ് എച്ച് കോൺവെൻ്റിലെ എഴുപത്തിയഞ്ചുകാരി സിസ്റ്റർ ജോസ് മരിയയെ പ്രതി മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2015 ഏപ്രിൽ 17 നായിരുന്നു സംഭവം. പ്രതി കാസർകോഡ് സ്വദേശി സതീശ് ബാബുവാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം അഡീഷണൽ സെഷൻസ് […]
പോലീസിനെ വെടിവച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തെളിവെടുപ്പ് നടത്തി
ആലുവ: ആലുവയിൽ മോഷണം നടത്തി അജ്മീറിലേക്ക് കടക്കുകയും അവിടെ വച്ച് പോലീസിനെ വെടിവച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ഉത്തരാഖണ്ഡ് സ്വദേശികളായ സജാദ് , ഡാനിഷ് എന്നിവരെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ വീടുകൾ, താമസിച്ച സ്ഥലങ്ങൾ, മോഷണ ബൈക്ക് ഉപേക്ഷിച്ച ഇടം തുടങ്ങി സ്ഥലങ്ങളിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന യുടെ മേൽനോട്ടത്തിലാണ് തെളിവെടുപ്പ് നടത്തിയത്. മോഷണം നടത്തിയ രീതിയും, രക്ഷപ്പെട്ടതുമെല്ലാം പ്രതികൾ വിവരിച്ചു. ഉത്തരാഖണ്ഡിൽ സജാദ് ഓട്ടോറിക്ഷ ഓടിക്കുകയാണ്. ഡാനിഷ് കൂലിപ്പണിക്കാരനും […]
ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ
ആലുവ: ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ .മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (24), കണ്ണന്തറയിൽ താമസിക്കുന്ന മൂവാറ്റുപുഴ പഴയിടത്ത് വീട്ടിൽ ആഷിക് (18) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. ഇരുപതാം തീയതി പകൽ 11ന് പട്ടിമറ്റം കൈതക്കാട് ഭാഗത്തുള്ള വീടിനു മുന്നിൽ നിൽക്കുകയായിരുന്ന 76 വയസുള്ള വൃദ്ധയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തിങ്കളാഴ്ച മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പ്രതികളെ […]
മദ്യപിച്ച് വീടിന് വെളിയിൽ വെയിലത്ത് കിടന്നയാൾ സൂര്യതാപമേറ്റ് മരിച്ചു
പാലക്കാട്: സൂര്യതാപമേറ്റ് വയോധികൻ മരിച്ചു. പാലക്കാട് കുത്തനൂരിലാണ് സംഭവം. പനയങ്കടം വീട്ടിൽ ഹരിദാസൻ (65) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് വീടിന് സമീപത്ത് ദേഹമാസകലം പൊള്ളലേറ്റ് മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. സൂര്യതാപമേറ്റാണ് മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അമിതമായി മദ്യപിച്ച ശേഷം വീടിന് സമീപത്ത് വെയിലത്ത് കിടക്കുകയായിരുന്നുവെന്നും ഈ സമയത്ത് കടുത്ത ചൂടിൽ സൂര്യതാപമേറ്റാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറയുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സമാനമായ സംഭവം പാലക്കാട് അട്ടപ്പാടിയിലും സ്ഥിരീകരിച്ചിട്ടുണ്ട്. അട്ടപ്പാടിയിൽ മദ്യലഹരിയിൽ കിടന്നയാളാണ് […]
മാർട്ടിൻ ഡൊമിനിക് ഏക പ്രതി; കളമശേരി സ്ഫോടന കേസ് കുറ്റപത്രം സമർപ്പിച്ച് പൊലീസ്
കൊച്ചി: എട്ട് പേർ കൊല്ലപ്പെട്ട കളമശേരി സ്ഫോടന കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി മാർട്ടിൻ ഡോമാനികാണ് കേസിലെ ഏക പ്രതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ 29 നായിരുന്നു കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ എട്ട് പേരുടെ ജീവനെടുത്ത സ്ഫോടനം നടന്നത്. യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍റെ അവസാന ദിവസമായിരുന്നു സ്ഫോടനം. രാവിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ തുടങ്ങി. 9.20 ഓടെ ആളുകൾ എത്തിയിരുന്നു. 9.30 ഓടെയാണ് […]
അങ്കമാലി നഗരസഭ കാര്യാലയത്തിന് ബോംബ് ഭീഷണി
അങ്കമാലി: അങ്കമാലി നഗരസഭ കാര്യാലയത്തിന് ബോംബ് ഭീഷണി. പോലീസ് സ്‌ക്വാഡ് പരിശോധന നടത്തുന്നു. ചൊവ്വാഴ്ച രാവിലെ 11:30 യോടെ അങ്കമാലി പോലീസ് സ്‌റ്റേഷനിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. മൊബൈൽ നമ്പറിൽ നിന്നും വിളിച്ച ആളാണ് നഗരസഭ ഓഫീസിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിച്ചത്. 5 ബോംബുകൾ വച്ചിട്ടുണ്ടെന്നാണ് വിളിച്ചയാൾ പറഞ്ഞത്. ഇരിങ്ങാലക്കുടയിൽ നിന്നാണ് ഫോൺ എത്തിയത്.
നെടുമ്പാശ്ശേരിയിൽ യുവതിയുടെ മൃതദേഹം പാളത്തിൽ
ആലുവ : എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി. നെടുമ്പാശ്ശേരിക്കടുത്ത് നെടുവന്നൂരിൽ റെയിൽ പാളത്തിൽ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ട്രെയിനിൽ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയിൽവേ അധികൃതരും പൊലീസും അറിയിച്ചു. ആലുവയ്ക്കടുത്ത് തായിക്കാട്ടുകര മാന്ത്രയ്ക്കൽ റെയിൽവേ ലൈനിൽ 53 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹവും കണ്ടെത്തി. ട്രെയിനിടിച്ച നിലയിലാണ് മൃതദേഹം. സമീപത്ത് മണ്ണംതുരുത്ത് സ്വദേശി സാബു എന്ന പേരിലുള്ള ലൈസൻസ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.
തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു
തൃശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്‍റെ വീട്ടിലെ കിണറ്റില്‍ കാട്ടാന അബദ്ധത്തില്‍ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുകയായിരുന്നു. ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് കാണുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കടക്കം സംശയം തോന്നുകയും ചെയ്തതോടെ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്. ഇതോടെ മണിക്കൂറുകളോളം നീണ്ട രക്ഷാദൗത്യത്തിനാണ് അര്‍ത്ഥമില്ലാതെ പോയിരിക്കുന്നത്. കഴിയുന്നത് പോലെയെല്ലാം ആനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നാണ് […]
ഏകീകൃത കുര്‍ബാന നടപ്പിലാക്കണം, ഇല്ലെങ്കില്‍ അച്ചടക്ക നടപടിയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഈ മാസം 25ന് മുമ്പ് ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. കുര്‍ബാനയുടെ ഏകീകൃത ക്രമം നടപ്പിലാക്കാത്ത വൈദികര്‍ക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്. ഏകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ വിട്ടുവീഴ്ചയില്ല. ഇനി മുന്നറിയിപ്പില്ലെന്നും അച്ചടക്ക നടപടി മാത്രമാണെന്നും എറണാകുളം അതിരൂപതയിലെ മുഴുവന്‍ വൈദികര്‍ക്കും അയച്ച കത്തില്‍ പറയുന്നു. അഡ്മിനിസ്‌ട്രേറ്ററുടെയും പൊന്തിഫിക്കല്‍ ഡെലഗേറ്റ്‌സിന്റെയും ഭരണത്തിലിരിക്കുന്ന […]
കാട്ടാന കിണറ്റില്‍ വീണു
തൃശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കാട്ടാന കിണറ്റിൽ വീണു. വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്‍റെ കിണറ്റിലാണ് കാട്ടാന വീണത്. ഇപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുകയാണ്. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണര്‍ തന്നെയാണിത്. അല്‍പം ആഴമുള്ള കിണറാണ്. അബദ്ധത്തില്‍ കാട്ടാന വീണതാണ് സംഭവം. കാടിനോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ തന്നെ ഇവിടെ കാട്ടാന വരുന്നത് അപൂര്‍വമല്ല. ഇപ്പോള്‍ ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി ആനയെ പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ട് […]
കൊല്ലം എൻഡിഎ സ്ഥാനാർത്ഥിയെ ആക്രമിച്ച കേസ്; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
കൊല്ലം: കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണ കുമാറിനെ ആക്രമിച്ച കേസിൽ ബി ജെ പി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുളവന സ്വദേശി സനലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കൃഷ്ണകുമാറിനെ സ്വീകരിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ താക്കോൽ കൊണ്ടതാണെന്ന് പ്രതി പൊലീസിന് മൊഴി നൽകി. സിപിഎമ്മിനെതിരെ പ്രസംഗിച്ചതിന് ബോധപൂർവം ആക്രമിച്ചെന്നായിരുന്നു സ്ഥാനാർത്ഥിയുടെ പരാതി. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന കുറ്റമാണ് പൊലീസ് ചുമത്തിയത്. മുളവന ചന്തമുക്കിൽ വച്ചാണ് കൃഷ്ണകുമാറിന് കണ്ണിന് പരിക്കേറ്റത്. […]
മരവും വൈദ്യുതി പോസ്റ്റും ദേഹത്ത് വീണ് 10 വയസുകാരന് ദാരുണാന്ത്യം
ആലുവ: പുറയാർ ഗാന്ധി പുരത്ത് മരവും വൈദ്യുതി പോസ്റ്റും കടപുഴകി സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന 10 വയസുകാരൻ്റെ ദേഹത്ത് വീണ് ദാരുണ മരണം സംഭവിച്ചു. അമ്പാട്ടു വീട്ടിൽ നൗഷാദിൻ്റെ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് 6.15നായിരുന്നു അപകടമുണ്ടായത്. തൊട്ടടുത്ത ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം കളിക്കാൻ പോകുമ്പോഴായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.ഉമ്മ: ഫൗസിയ സഹോദരൻ: ഫർഹാൻ.എടനാട് വിജ്ഞാനപീഠം പബ്ളിക് സ്കൂൾ വിദ്യാർഥികളാണ് ഇരുവരും.
ശോചനീയമായ ലൈബ്രറി നവീകരിച്ച് ആദിശങ്കരയിലെ വിദ്യാർത്ഥികൾ
കാലടി: കാലടി ആദിശങ്കര എൻജിനീയറിംഗ് കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയർസ് (ഐഇഇഇ) സ്റ്റുഡന്റസ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പാണിയേലി കനക പബ്ലിക് ലൈബ്രറി നവീകരിക്കുകയും ആധുനിക വത്കരിക്കുകയും ചെയ്തു. ഐഇഇഇയുടെ ഹ്യുമാനിറ്റേറിയൻ പ്രോജെക്ടിന്റെ ഭാഗമായുള്ള ലൈബ്രറി ‘അഡ്വാൻസ്‌മെന്റ് ആൻഡ് റെവിറ്റലൈസേഷൻ ഫോർ കോളാബൊറേറ്റീവ് ലേർണിങ് എന്ന പദ്ധതി വഴിയാണ് ലൈബ്രറി നവീകരിച്ചത്. 1963ൽ പ്രവർത്തനം ആരംഭിച്ച ലൈബ്രറി കാലപ്പഴക്കം കൊണ്ട് വളരെ ശോചനീയമായ അവസ്ഥയിലായിരുന്നു. ഇരുപതോളം വിദ്യാർത്ഥികൾ ആറു മാസം കൊണ്ട് മൂന്ന് ഘട്ടങ്ങളായി […]
60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി
ആലപ്പുഴ: ആലപ്പുഴ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചുറ്റികയ്കക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. റോസമ്മ രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചതിലെ എതിർപ്പ് ആണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. മരണപ്പെട്ടു എന്ന് മനസ്സിലായതോടെ വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്ത് മറവു ചെയ്യുകയായിരുന്നു. ഈ മാസം 17-ാം തീയതി രാത്രിയാണ് സംഭവം. 18 ന് കാണാതായിട്ടും ആരും പോലീസിനെ അറിയിച്ചിരുന്നില്ല. മകൻ സാനു ഇരുപതാം തീയതിയാണ് ആലപ്പുഴ […]
വോട്ടെടുപ്പിന് മുൻപ് ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിയ്ക്ക് അസാധാരണ വിജയം. വോട്ടെടുപ്പിന് മുൻപ് സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളുകയും ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും പിന്മാറുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പിന് മുമ്പേ വിജയിച്ചത്. കഴിഞ്ഞ ദിവസം സൂറത്തിലെ കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുഭാണിയുടെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ സൂക്ഷ്മപരിശോധനക്ക് ശേഷം തള്ളിയിരുന്നു. നാമനിർദേശ പത്രികയിൽ നിലേഷിനെ നിർദേശിച്ച മൂന്നു പേരും പിന്മാറിയതാണ് പത്രിക തള്ളാൻ കാരണം. മെയ് ഏഴിനാണ് ഗുജറാത്തിൽ […]
9 വയസുകാരിയെ ബലാത്സഗം ചെയ്ത കേസില്‍ കളരി പരിശീലകന് 64 വര്‍ഷം തടവ് ശിക്ഷ
കൊച്ചി: കളരിപ്പയറ്റ് പരിശീലത്തിനെത്തിയ 9 വയസുകാരിയെ ബലാത്സഗം ചെയ്ത കേസില്‍ കളരി പരിശീലകന് 64 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എരൂര്‍ എസ്എംപി കോളനിയിലെ സെല്‍വരാജനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2.85 ലക്ഷം രൂപ പിഴയുമടക്കണം. പോക്സോയും ബലാത്സംഗവുമടക്കം സെല്‍വരാജനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചു. കളരി പരിശീലനത്തിത്തിയ പെണ്‍കുട്ടിയ 2016 ഓഗസ്റ്റ് മുതല്‍ 2017 ഓഗസ്റ്റ് വരെ പലതവണ ബലാത്സംഗം ചെയ്തെന്നും, ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പ്രതി കുട്ടിക്ക് അശ്ലീല ദൃശ്യങ്ങൾ കാണിച്ചുകൊടുത്തെന്നും […]
അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും
അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. അതിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചു. 55 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് ബാങ്കിൽ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആവശ്യമായ രേഖകൾ ഇല്ലാതെയും, സംഘത്തിലെ മെമ്പർമാർ അല്ലാത്തവർക്കും, അർഹതയില്ലാത്തവർക്കും സംഘത്തിൽ നിന്നും ലോണുകൾ അനുവദിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തിലെ ഡയറക്ടർമാർക്കും ജീവനക്കാർക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 20 പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. പി.ടി. പോൾ, പി.വി പൗലോസ്, കെ.ജി രാജപ്പൻ, രശ്മി, […]
സുരേഷ് ഗോപിയുടെ ഫ്ലക്സിൽ ഇന്നസെന്റിന്റെ ചിത്രം; അനുവാദത്തോടെയല്ലെന്ന് കുടുംബം
തൃശൂർ: ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തിൽ. സുരേഷ് ഗോപിയുടെ ഫ്ലക്സിൽ ഇന്നസെന്റിന്റെ ചിത്രം ചേർത്തതാണ് വിവാദമായത്. അനുവാദത്തോടെയല്ല ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം പറഞ്ഞു. പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മകൻ സോണറ്റ് വ്യക്തമാക്കി. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തിരഞ്ഞെടുപ്പ് ഫ്ലക്സിലാണ് ഇന്നസെന്റിന്റെ ചിത്രവുമുള്ളത്.
പക്ഷിപ്പനി; കേരള-തമിഴ്നാട് അതിർത്തി ജില്ലകളിൽ പരിശോധന കർശനമാക്കി
ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തി ജില്ലകളിൽ പരിശോധന കർശനമാക്കി. വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്‍റെ സംഘം ചരക്കുവണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആലപ്പുഴയിലെ കൂടുതൽ മേഖലകളിലേക്ക് പക്ഷിപ്പനി വ്യാപിക്കുകയാണ് . പക്ഷിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ പൊതുജനാരോഗ്യവകുപ്പിനെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.