ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു

കൊച്ചി: കുടുംബവഴക്കിനെ തുടർന്നു ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു. എറണാകുളം നായരമ്പലം സ്വദേശി അറയ്ക്കൽ ജോസഫാണു കൊല്ലപ്പെട്ടത്. ജോസഫിന്റെ ഭാര്യ പ്രീതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈപ്പിൻ നായരമ്പലത്തു ഞായറാഴ്ച വൈകിട്ട് ആറോടെയാണു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹമോചനത്തിനു കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്പതികൾ. 2 വീടുകളിലായാണു താമസിച്ചിരുന്നത്. കാറ്ററിങ് ജോലികൾ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന കെട്ടിടത്തിനടുത്തു ജോലി ആവശ്യത്തിനു വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണു വിവരം. […]

മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാല അറസ്റ്റിൽ

കൊച്ചി:  നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ നൽകിയ പരാതിയിലാണ് കടവന്ത്ര പൊലീസിന്റെ നടപടി. പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് പൊലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങൾ അറസ്റ്റിന് കാരണമായെന്നാണ് വിവരം

നിരോധിത പുകയില വിൽപന; പിതാവും മകനും അറസ്റ്റില്‍

കല്‍പ്പറ്റ: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പിതാവും മകനും അറസ്റ്റില്‍. കമ്പളക്കാട് തൂമ്പറ്റ വീട്ടില്‍ ടി. അസീസ് (52), ഇയാളുടെ മകന്‍ സല്‍മാന്‍ ഫാരിസ് (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം  കല്‍പ്പറ്റ ഗവണ്മെന്റ് എല്‍. പി സ്‌കൂളിന് സമീപം വച്ചാണ് വില്‍പ്പനക്കായി കൈവശം വെച്ചിരുന്ന അഞ്ച് പാക്കറ്റ് ഹാന്‍സും ഏഴ് പാക്കറ്റ് കൂള്‍ ലിപ് എന്ന ലഹരി വസ്തുവുമായി അസീസ് കല്‍പ്പറ്റ പൊലീസിന്റെ പിടിയിലാവുന്നത്. പിന്നീട് ഇയാളുടെ കമ്പളക്കാടുള്ള വീട്ടില്‍ കമ്പളക്കാട് പൊലീസ് നടത്തിയ […]

ദേശീയ പാതയിലെ കുഴിയിൽ വീണു, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കൽ ജോർജിന്റെ മകൻ നിഖിലാണ് മരിച്ചത്‌. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശത്ത് ശനിയാഴ്ച്ച രാത്രിയിലായിരുന്നു അപകടമുണ്ടായത്. ദേശീയ പാതയിലൂടെ ബൈക്കുമായി പോയ നിഖിൽ കുഴിയിൽ വീഴുകയായിരുന്നു. റോഡ് നിർമ്മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മരിച്ചു.

കാഞ്ഞൂരിന്റെ ശബ്ദമായിരുന്ന ജോർജ് കോയിക്കര അന്തരിച്ചു

കാഞ്ഞൂർ : കാഞ്ഞൂരിന്റെ ശബ്ദമായി ജോർജ് കോയിക്കര (79) അന്തരിച്ചു. വാർദ്ധക്യ സഹചമായ അസുഖത്തെ തുടർന്ന് ചികിത്‌സയിലായിരുന്നു. കാഞ്ഞൂർ സെന്റ്: മേരീസ് ഫൊറോന പളളിയിൽ ജനുവരിയിൽ നടക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് വിശുദ്ധന്റെ തിരുസ്വരൂപം അങ്ങാടി പ്രദക്ഷിണത്തിനായി എഴുന്നള്ളിക്കുമ്പോൾ വർഷങ്ങളായി ഉച്ചഭാഷിണിയിൽ അനൗൺസ്‌മെന്റ് നടത്തിയിരുന്നത് ജോർജായിരുന്നു. 15-ാം വയസ്സിലാണ് ജോർജ് കാഞ്ഞൂർ തിരുനാളിന് ഉച്ചഭാഷി അനൗൺസ്‌മെന്റ് തുടങ്ങിയത്. വർഷങ്ങൾക്കിപ്പുറവും ജോർജിന്റെ ശബ്ദദത്തിന് ഇടർച്ചകളൊന്നുമുണ്ടായില്ല. ഒരു വർഷം പോലും ജോർജ് തന്റെ സേവനം മുടക്കിയിരുന്നില്ല. തിരുനാൾ ആരംഭിച്ചാൽ മൈക്കിനു […]

നടിയുടെ പരാതി; സ്വാസിക, ബീന ആന്റണി അടക്കം 3 പേർക്കെതിരെ കേസ്

കൊച്ചി : യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ സിനിമാ താരങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. ബീന ആന്റണി ഒന്നാംപ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമർശം നടത്തിയെന്നാണ് നടിയുടെ പരാതി.

തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി കേസിൽ യുവതി അറസ്റ്റിൽ

ഞാറക്കൽ: തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി കേസിൽ യുവതി അറസ്റ്റിൽ. എളങ്കുന്നപ്പുഴ മാലിപ്പുറം കർത്തേടം വലിയപറമ്പിൽ വീട്ടിൽ മേരി ഡീന (31) യെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. തപാൽ വകുപ്പിൽ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് ഞാറക്കൽ സ്വദേശിയായ പരാതിക്കാരനെ വിശ്വസിപ്പിച്ച് 1050000 രൂപയും, ചക്യാത്ത് സ്വദേശിനിയായ വനിതയിൽ നിന്നും 800000 രൂപയുമാണ് ഇവർ തട്ടിയത്. മേരി ഡീനയ്ക്കെതിരെ കളമശ്ശേരി സ്റ്റേഷനിൽ സമാന കേസ് നിലവിലുണ്ട്. ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്റെ […]

തിരുവോണം ബമ്പർ; 25 കോടിയുടെ ഭാ​ഗ്യവാൻ കർണാടകയിൽ

മലയാളി സ്വപ്നം കണ്ട ഓണം ബംബര്‍ ഫലം പോയത് കര്‍ണാടകയിലേക്ക്. കര്‍ണാടക സ്വദേശി അല്‍ത്താഫ് ആണ് ഓണം ബംബര്‍ അടിച്ച ഭാഗ്യവാന്‍. ഇന്നലെ ഓണം ബംബര്‍ നറുക്കെടുപ്പ് കഴിഞ്ഞതുമുതല്‍ 25 കോടി ആര്‍ക്കെന്ന മലയാളിയുടെ ആകാംക്ഷയ്ക്കാണ് കര്‍ണാടകയില്‍ അവസാനമാകുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും വാങ്ങിയ ടിക്കറ്റ് ആണ് അല്‍ത്താഫിന്റെ വീട്ടിലേക്ക് ഭാഗ്യം എത്തിച്ചത്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 15 വര്‍ഷമായി ടിക്കറ്റ് എടുക്കുന്നു. ഫുള്‍ ഹാപ്പി എന്നാണ് അല്‍ത്താഫ് പ്രതികരിച്ചത്. സുൽത്താൻ […]

കാലടിയിൽ ബിവറേജിന് സ്വാഗതം; ജനകീയ സമിതി. പറ്റില്ലെന്ന് പൗരസമിതി

കാലടി: കാലടിയിൽ വരുന്ന ബിവറേജ് ഔട്ട്‌ലെറ്റിന് അനുകൂലമായും പ്രതികൂലമായും ഫ്‌ളെക്‌സുകൾ. മലയാറ്റൂർ റോഡിലാണ് ഫ്‌ളെക്‌സുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാലടി മലയാറ്റൂർ റോഡിൽ പുതിയ ബിവറേജ് ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് ഇരു സംഘടനകളും ഫ്‌ളെക്‌സുകളുമായി എത്തിയിരിക്കുന്നത്. ആദ്യം പൗരസമിതിയുടെ പേരിലാണ് ഫ്‌ളെക്‌സ് സ്ഥാപിച്ചത്. കാലടി ജനവാസ മധ്യത്തിൽ ബിവറേജ് ഔട്ട്‌ലെറ്റ് അനുവദിച്ച് ജനങ്ങളുടെ സ്വെര്യ ജീവിതം തകർക്കാനുളള നടപടി നിർത്തലാക്കണം എന്നാണ് പൗരസമിതി ഫ്‌ളക്‌സിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് ജനകീയ സമിതി ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചത്. ബാറുകാരുടെ കയ്യിയിൽ […]

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

ദില്ലി: പ്രമുഖ വ്യവസായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ 4 ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ്  അദ്ദേഹത്തെ […]

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

ഞാറക്കൽ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. നായരമ്പലം പുത്തൻവീട്ടിൽ കടവ് അനൂപ് (49) നെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഞാറക്കൽ വാടകയ്ക്ക് താമസിക്കുന്ന മുളവുകാട് സ്വദേശിക്കാണ് പണം നഷ്ടമായത്. വിദേശത്ത് ആളുകളെ ജോലിക്ക് കൊണ്ടുപോകുന്നതിനുള്ള ലൈസൻസ് ഉണ്ടെന്നും ജോബ് കൺസൾട്ടൻസി ഉണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പു നടത്തിയത്. ഓസ്ട്രേലിയയിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പലതവണകളായി ഗൂഗിൾ പേ വഴി 119100 രൂപ തട്ടിയ കേസിലെ രണ്ടാം പ്രതിയാണ് പിടിയിലായത്. […]

തിരുവോണം ബമ്പർ 25 കോടി; TG 434222 നമ്പറിന്‌

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ബിആർ 99 ലോട്ടറി ഫലം പ്രഖ്യാപിച്ചു.  TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് രണ്ട് മണി കഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്. 25 കോടിയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ), മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന […]

നടൻ ടി പി മാധവൻ അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര നടൻ നടൻ ടി പി മാധവൻ അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

കാലടി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. മറ്റൂർ തോട്ടകം നെടുവേലി വീട്ടിൽ കിരൺ ഷാജി (29) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കാലടി, അങ്കമാലി, കോടനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ പൊതുജനങ്ങൾക്കിടയിൽ സുരക്ഷിതത്ത്വമില്ലായ്മയും ഭയവും ഉണ്ടാക്കുന്ന രീതിയിൽ കൊലപാതകശ്രമം, അടിപിടി, ആയുധ നിയമ പ്രകാരമുള്ള […]

കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് അറസ്റ്റിൽ

കൊച്ചി: കഴി‌ഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരിവസ്തുക്കൾ കൈവശം വെച്ചതിനാണ് അറസ്റ്റ്. ഓം പ്രകാശിനൊപ്പം പിടിയിലായ ഷിഹാസ് എന്നയാളിൽ നിന്ന് പൊലീസ് കൊക്കൈൻ പിടികൂടിയിരുന്നു. കൊച്ചി മരട് പൊലീസാണ് കഴി‌ഞ്ഞ ദിവസം ഓം പ്രകാശിനെ കസ്റ്റഡിയിൽ എടുത്തത്. ബോൾഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് ഇയാൾ മൊഴി നൽകിയയത്. നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും. തലസ്ഥാനം […]

തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം സംഗീത് ചാക്യാർക്ക് സമ്മാനിച്ചു

തിരുവൈരാണിക്കുളം: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം സമ്മാനിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഗീതാകുമാരി കൂത്ത് – കൂടിയാട്ടം കലാകാരൻ സംഗീത് ചാക്യാർക്ക് പുരസ്കാരം സമ്മാനിച്ചു.30000 രൂപയും മെമൻ്റോയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഉപഹാരം. ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് പി.യു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുരസ്കാര ജഡ്ജിംഗ് കമ്മിറ്റി അംഗം നടുവം ഹരി നമ്പൂതിരി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. പുരസ്കാര ജേതാവ് സംഗീത് ചാക്യാർ മറുപടി പ്രഭാഷണം നടത്തി. ക്ഷേത്ര […]

വീട് കയറി ആക്രമിച്ച് 45കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

മൂവാറ്റുപുഴ: വീട് കയറി ആക്രമിച്ച് നാൽപ്പത്തിയഞ്ചുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെള്ളൂർക്കുന്നം കാവുങ്കര മോളേക്കുടിമല ഭാഗത്ത് നെടുമ്പുറത്ത് വീട്ടിൽ അബിമോൻ (33) , കാവുങ്കര ഉറവക്കുഴി മുസ്ലീം പള്ളി ഭാഗത്ത് കല്ലുമൂട്ടിൽ വീട്ടിൽ മാഹിൻ നാസ്സിർ (33) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പേഴയ്ക്കാപ്പിള്ളി ഭാഗത്തുള്ള അർഷാദിനെ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആക്രമിച്ചത്. അബിമോൻ ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ മാറി നിന്ന് സംസാരിക്കാൻ പറഞ്ഞതാണ് വൈരാഗ്യകാരണം. തുടർന്നാണ് വീടുകയറി ആക്രമിച്ചത്. അബി മോന് […]

മോഷണത്തിനായ് തയ്യാറെടുക്കുന്നതിനിടയിൽ രണ്ട് പേർ പോലീസ് പിടിയിൽ

ആലുവ: മോഷണത്തിനായ് തയ്യാറെടുക്കുന്നതിനിടയിൽ രണ്ട് പേർ പോലീസ് പിടിയിൽ. ആലപ്പുഴ ചേർത്തല പള്ളിപ്പുറം അമ്പനാട്ട് വീട്ടിൽ മഹേഷ് (48), ഇടുക്കി കുമളി ചക്കു വള്ളം ആനക്കര വാഴയിൽ വീട്ടിൽ തോമസ് ജോൺ (38) എന്നിവരെയാണ് ആലുവ പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം ആലുവ മുനിസിപ്പൽ ടൗൺ ഹാളിന് പുറകുവശംകാട് പിടിച്ച പ്രദേശത്ത് വച്ചാണ് സംശയാസ്പദമായ സാഹചര്യത്തിൽ മോഷ്ടാക്കളെ കണ്ടത്. കൈയിലെ ബാഗ് പരിശോദിച്ചപ്പോൾ ബാഗിൽ വീടുകൾ കുത്തിതുറക്കാൻ വേണ്ടിയുള്ള രണ്ട്ഇരുമ്പ് ആയുധങ്ങൾ തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്നു. ചോദ്യം […]

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ നവരാത്രി മഹോത്സവം തുടങ്ങി

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ നവരാത്രി മഹോത്സവം തുടങ്ങി.  നവരാത്രി മഹോത്സവം മഹാരാജാസ് കോളേജ് എം.എ. മ്യൂസിക് വിഭാഗം മുൻ മേധാവി ജി. ഭുവനേശ്വരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണൻ, സെക്രട്ടറി എ.എൻ. മോഹനൻ, ജോയിന്റ്‌ സെക്രട്ടറി അശോക് കൊട്ടാരപ്പിള്ളി, അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, പി.വി. ദിലീപ് കുമാർ, മാനേജർ എം.കെ. കലാധരൻ എന്നിവർ സംസാരിച്ചു. ദിവസവും വൈകീട്ട് ഏഴിന് തിരുവാതിരകളി, നൃത്തനൃത്യങ്ങൾ, ഭജന തുടങ്ങിയ പരിപാടികൾ ഉണ്ടാകും. പത്തിന് വൈകീട്ട് ആറിന് നവരാത്രിമണ്ഡപത്തിൽ […]

രണ്ട് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

പെരുമ്പാവൂർ : രണ്ട് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ഒഡീഷ റായ്ഗഡ ചന്ദ്രപ്പൂർ സ്വദേശി ഡാനിയൽ ജിയോജ് രംഗ (32), ജിഹായ ജിയോജ് രംഗ (20) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. മത്സ്യ ചന്തയിൽ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.വിൽപ്പനയ്ക്കായി എത്തിയതാണ് രണ്ടു പേരും. കഞ്ചാവ് തൂക്കുന്ന ത്രാസും ഇവരിൽ നിന്ന് കണ്ടെടുത്തു. ഒഡീഷയിൽ നിന്നും കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ചെറുകിട കച്ചവടം നടത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് വിൽപ്പന. […]