പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം

മൂവ്വാറ്റുപുഴ: മൂവ്വാറ്റുപുഴ കദളിക്കാട് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ മുഹമ്മദിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശരീരത്തിലൂടെ കാർ കയറ്റിയിറക്കി. രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത് പ്രതികൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.  

പോലീസ് ഉദ്യോഗസ്ഥനെ കാറടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം

മൂവ്വാറ്റുപുഴ: മൂവ്വാറ്റുപുഴ കദളിക്കാട് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കാറടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. കല്ലൂർക്കാട്‌ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ മുഹമ്മദിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശരീരത്തിലൂടെ കാർ കയറ്റിയിറക്കി. രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത് പ്രതികൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.

കൊട്ടിയൂർ ബാവലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയെ യുവാക്കൾ രക്ഷപെടുത്തി

കണ്ണൂർ: കൊട്ടിയൂർ ബാവലിപ്പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയെ പ്രദേശത്തുണ്ടായിരുന്ന യുവാക്കൾ രക്ഷപെടുത്തി. കൊട്ടിയൂർ വൈശാഖോത്സവത്തിൽ അച്ഛനോടൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു കുട്ടി. ഇതിനിടെയാണ് ബാവാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടത്. കുട്ടി ഒഴുക്കിൽപ്പെട്ടതു കണ്ടതോടെ സംഭവ സ്ഥലത്തുണ്ടായിരുന്ന യുവാക്കൾ പുഴയിലിറങ്ങി കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു.  

പാലത്തിൽ വീണ്ടും കുഴികൾ അടിയന്തിര നടപടി വേണം :  പഞ്ചായത്ത് പ്രസിഡൻ്റ്

കാലടി :പാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെട്ടതോടെ ആരംഭിച്ചിട്ടുള്ള ഗതാഗതം കുരുക്ക് പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് അധികൃതരോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി.പാലത്തിലേയും എം.സി.റോഡിലേയും അറ്റകുറ്റപണികള്‍ നടത്തിയിട്ട് ദിവസങ്ങളായിട്ടുള്ളു. ടാറിംഗ് ജോലികൾ ചെയ്ത രാത്രിയിൽ പെയ്ത മഴ മൂലം ഈ പ്രവർത്തിക്ക് ആയുസ്സുണ്ടായില്ല. വീണ്ടും രൂപപ്പെട്ടീട്ടുള്ള കുഴികൾ അടിയന്തിരമായി അടച്ച് ഗതാഗതം സുഗമമാക്കാൻ നടപടിയെടുക്കണം. മുൻപ് കുഴികൾ രൂപപ്പെട്ടു തുടങ്ങിപ്പോൾ മുതൽ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും നടപടി വൈകിയതിനാൽ രണ്ടാഴ്ചയോളം കാലടി ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി. […]

കെനിയയിലെ വാഹനാപകടം: 5 മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും

തിരുവനന്തപുരം: കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച അഞ്ച് കേരളീയരുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ 8.45ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗസ് (7) എന്നിവരാണ് അപകടത്തിൽ മരിച്ചത്.   കെനിയയിൽ നിന്നു കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങൾക്കും ഒപ്പമുള്ള […]

വിമാനാപകടത്തിൽ മരിച്ച രഞ്ജിത‌യെക്കുറിച്ച് അശ്ലീല കമന്‍റ്; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട താലൂക്ക് ഡെപ്യൂട്ടി തഹസിൽദാറെ സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രനെതിരേ നടപടി സ്വീകരിച്ചതായി റവന്യൂ മന്ത്രി കെ. രാജനാണ് അറിയിച്ചത്. ഹീനമായ നടപടിയാണ് തഹസിൽദാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജില്ലാകലക്‌ടർക്ക് നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. രഞ്ജിതയെ ജാതീയമായി അധിക്ഷേപിച്ചായിരുന്നു പവിത്രന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്. അസഭ്യം കലർന്ന രീതിയിലായിരുന്നു പരാമർശം. രഞ്ജിതയിക്ക് അനുശോചനം അറിയിച്ചുള്ള കുറിപ്പിന് താഴെയായിരുന്നു […]

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ അനസ്തേഷ‍്യ നൽകിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

തൃശൂർ: ശസ്ത്രക്രിയക്കായി അനസ്തേഷ‍്യ നൽകിയതിനു പിന്നാലെ ഹൃദയാഘാതം മൂലം രോഗി മരിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. കോടശേരി വയലാത്ര വാവൽത്താൻ സിദ്ധാർഥൻ മകൻ സിനീഷ് (34) ആണ് മരിച്ചത്. ഹെർണിയ ഓപ്പറേഷനു വേണ്ടി വെള്ളിയാഴ്ച രാവിലെയോടെയാണ് സിനീഷിന് അനസ്തേഷ‍്യ നൽകിയിരുന്നത്. എന്നാൽ അനസ്തേഷ‍്യ നൽകിയതിനു പിന്നാലെ അലർജി ഉണ്ടായതിനെ തുടർന്ന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടർന്ന് ഇയാളെ സെന്‍റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അവിടെവച്ച് വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയും രോഗി മരിക്കുകയുമായിരുന്നു. വ‍്യാഴാഴ്ചയോടെയായിരുന്നു സിനീഷിനെ താലൂക്ക് ആശുപത്രിയിൽ […]

പന്തീരാങ്കാവിൽ 40 ലക്ഷം കവർന്ന സംഭവം: പ്രതി പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്നും പണം തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. 40 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതി ഷിബിൻ ലാലിനെയാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച (June 13) പുലര്‍ച്ചെ തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസിൽനിന്നാണ് ഇയാൾ പിടിയിലാവുന്നത്. എന്നാൽ നഷ്ടപ്പെട്ട പണം കണ്ടെത്താനായിട്ടില്ല. ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്. ഫറോക്ക് എസിപിയുടെ ഓഫിസിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. നേരത്തേ, പ്രതി പണവുമായി കടന്നുകളയാൻ […]

ഷീല സണ്ണിയെ വ്യാജ ലഹരികേസിൽ കുടുക്കിയ സംഭവം; ബന്ധുവായ ലിവിയ കസ്റ്റ‍ഡിയിൽ

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ ജോസ്. ദുബായിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവർ പിടിയിലായിരിക്കുന്നത്. ലിവിയയെ പിടികൂടാൻ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബംഗ്ലൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു ലിവിയ. സഹോദരിയുടെ അമ്മായിയമ്മയായ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരി കേസിൽ പ്രതിയാക്കുകയായിരുന്നു. തുടർന്ന് പൊലീസ് ചോദ്യം ചെയ്യാൻ‌ വിളിപ്പിച്ചപ്പോൾ ദുബായിലേക്ക് പോകുകയായിരുന്നു. ലിവിയയെ നാളെ […]

പ്രധാനമന്ത്രി പരിക്കേറ്റവരെ കണ്ടു; അപകട സ്ഥലവും സന്ദർശിച്ചു

അഹമ്മദാബാദ് : അഹമ്മദാബാദിൽ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തിന് സമീപത്തെ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എയർ ഇന്ത്യ സിഇഒ, അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥർ അടക്കം പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അപകട സ്ഥലത്ത് നിന്നും പ്രധാനമന്ത്രി, പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു.  

വിമാന ദുരന്തം: മരിച്ചവരുടെ ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും

അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതമാണ് ധനസഹായം നൽകുക. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും അപകടത്തെ തുടർന്ന് തകർന്ന മെ‍ഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടം പുനർനിർമ്മിക്കുമെന്നും കമ്പനി വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരെ കണ്ടെത്താനായി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ തുടങ്ങി. മൃതദേഹങ്ങൾ കൈമാറുന്നതിൻ്റെ ഭാഗമായാണ് തീരുമാനം. ബിജെ മെഡിക്കൽ കോളേജിലെ കസോതി ഭവനിലാണ് രക്ത സാമ്പിൾ ശേഖരണ നടപടികൾ തുടങ്ങിയത്. […]

അഹമ്മദാബാദ് വിമാന ദുരന്തം; മരണം 242. ആരും രക്ഷപ്പെട്ടില്ല

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ ആരും രക്ഷപ്പെട്ടില്ല.മരണം 242. മലയാളി പുല്ലാട് സ്വദേശി നഴ്‌സ് മരിച്ചു. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ആകെ 61 […]

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി നഴ്സും; മരിച്ചത് പത്തനംതിട്ട സ്വദേശിനി രഞ്ജിത ആർ.നായർ

പത്തനംതിട്ട: അഹമദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനിയായ നഴ്സും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ ര‍ഞ്ജിത ആർ.നായർ (39) ആണ് മരിച്ചത്. ഒമാനിൽ നഴ്സായിരുന്ന രഞ്ജിതയ്ക്ക്, യുകെയിൽ നഴ്സായി ജോലി ലഭിച്ചിരുന്നു. ലണ്ടനിലേക്കു പോകാനായി കൊച്ചിയിൽനിന്ന് ഇന്നലെയാണ് അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്. അഹമ്മദാബാദിലെ ജനവാസ മേഖലയിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ171 വിമാനമാണ് ഇന്ന് ഉച്ചയോടെ ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നുവീണത്. വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് […]

എറണാകുളം റൂറൽ ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ: എറണാകുളം റൂറൽ ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. അങ്കമാലിയിലും ആലുവയിലുമായി 220 ഗ്രാം എം.ഡി.എം.എയും മൂന്നു കിലോഗ്രാം കഞ്ചാവും പിടികൂടി. അങ്കമാലിയിൽ ഇരുന്നുറ് ഗ്രാം എം.ഡി.എം.എയുമായി കണ്ണൂർ കതിരൂർ നല്ലച്ചേരിമുക്ക് മറിയം വില്ലയിൽ റിഷാൻ മായൻ (32), ആലുവയിൽ 20 ഗ്രാം എം.ഡി.എം.എയും, 3 കിലോ കഞ്ചാവും ആയി കോട്ടപ്പടി പുത്തൻപുരയിൽ നിബിൻ തങ്കപ്പൻ (39) എന്നിവരെയാണ് റൂറൽ ഡാൻസാഫ് ടീമും, അങ്കമാലി ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം ഹേമലതയ്ക്ക് […]

ആദിശങ്കരയിൽ ത്രിദിന അന്താരാഷ്ട്ര കോൺഫറൻസ് ആരംഭിച്ചു

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ അന്താ രാഷ്ട്ര കോൺഫറൻസ് ആരംഭിച്ചു. ഐ ഇ ഇ കേരള ചെയർ ഡോ. ബി എസ് മനോജ്‌ ഉദ്ഘാടനം നിർവഹിച്ചു, ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ ആനന്ദ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ സീ മെറ്റ് ശാസ്ത്രജ്ഞൻ ഡോ. എം.എൻ മുരളീധരൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എസ്. ശ്രീപ്രിയ, പ്രൊഫ. ഡോ. പി. ആർ ബിപ്പിൻ, ഡോ. ശ്രീന ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധവും നൂതനവുമായ സാങ്കേതിക […]

കൊലപാതകക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി

അങ്കമാലി : കൊലപാതകക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി. 2020 ൽ തുറവുർ പെരിങ്ങാംപറമ്പ് സ്വദേശിയായ ആന്റണിയെ (ജിസ്മോൻ) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നെടുമ്പാശേരി ചെറിയ വാപ്പാലശേരി പുത്തൻവീട്ടിൽ ബേസിൽ ബേബി (30 ) യുടെ ജാമ്യമാണ് റദ്ദാക്കിയത് . ജാമ്യത്തിലിറങ്ങിയ ഇയാൾ അങ്കമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ടതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നിർദ്ദേശപ്രകാരം നെടുമ്പാശേരി ഇൻസ്പെക്ടർ പറവൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു . ജാമ്യവ്യവസ്ഥ ലംഘിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് […]

വിമാനത്താവളത്തോടു ചേർന്നുള്ള കല്ലുംകൂട്ടം– കല്ലയം റിങ് റോഡ്: പാതയോരത്ത് കാടും പടർപ്പും;

ശ്രീമൂലനഗരം: കൊച്ചി വിമാനത്താവളത്തോടു ചേർന്നുള്ള കല്ലുംകൂട്ടം– കല്ലയം റിങ് റോഡിന്റെ ഇരുഭാഗത്തും കാടും പടർപ്പും നിറഞ്ഞു. വൈദ്യുതി വിളക്കുകൾ ഇല്ലാത്തതിനാൽ റോഡിൽ രാത്രികാലങ്ങളിൽ കൂരിരുട്ടാണ്. കാഞ്ഞൂർ, ശ്രീമൂലനഗരം പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന മൂന്നു കിലോമീറ്റർ നീളമുള്ള റോഡ് വിമാനത്താവളത്തിന്റെ തെക്കുവശത്തെ മതിലിനോടു ചേർന്ന‌ാണ്. വിമാനത്താവളമുണ്ടായപ്പോൾ മുറിഞ്ഞു പോയ റോഡുകൾക്കു പകരം ജനങ്ങളുടെ സഞ്ചാരാവശ്യത്തിന് സിയാൽ നിർമിച്ച റോഡിൽ   പ്രഭാത, സായാഹ്ന സവാരികൾക്കും വിമാനത്താവളത്തിന്റെ കാഴ്ച ആസ്വദിക്കാനും കാറ്റേറ്റ് ഇരിക്കാനും  ഒട്ടേറെയാളുകൾ എത്തുന്നുണ്ട്.     രാത്രിസമയത്ത് റിങ്റോഡിലെ ഇരുട്ടു […]

രാജ്യത്ത് കൊവിഡ് കേസുകൾ 7000 കടന്നു, 31 ശതമാനവും കേരളത്തിൽ

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ ഏഴായിരം കടന്നു. 24 മണിക്കൂറിനിടെ 306 കേസുകൾ കൂടിയായതോടെ ആകെ കേസുകൾ 7121 ആയി ഉയർന്നു. 6 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതിൽ 3 മരണം കേരളത്തിലാണ്. പുതുതായി 170 കേസുകൾ കൂടി സ്ഥിരീകരിച്ച കേരളത്തിൽ ആകെ രോ​ഗികൾ 2223 ആയി. ദില്ലി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അഞ്ഞൂറിൽ കൂടുതൽ കേസുകളുണ്ട്. 87 വയസുള്ള സ്ത്രീയും, 78 ഉം 69 ഉം വയസുള്ള പുരുഷൻമാരുമാണ് കഴിഞ്ഞ ദിവസം കൊവിഡ് […]

എംഎസ്‌സി എൽസ 3 അപകടം; കപ്പൽ കമ്പനിയെ ഒന്നാം പ്രതിയാക്കി കേസ്

കൊച്ചി: കൊച്ചി തീരത്ത് എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കപ്പൽ കമ്പനിയെ ഒന്നാം പ്രതിയും ഷിപ്പ് മാസ്റ്ററിനെ രണ്ടാം പ്രതിയുമാക്കിയാണ് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസ് വേണ്ടെന്ന സർക്കാർ തീരുമാനം വിവാദമായതിനു പിന്നാലെയാണ് നടപടി. മനുഷ‍്യജീവന് അപകടമുണ്ടാക്കും വിധം കപ്പൽ കൈകാര‍്യം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നായിരുന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞിരുന്നത്.

പിതാവ് കരൾ പകുത്ത് നൽകിയെങ്കിലും കുഞ്ഞ് ഹെസയുടെ ജീവൻ നിലനിർത്താനായില്ല

അങ്കമാലി: പിതാവ് കരൾ പകുത്ത് നൽകിയെങ്കിലും കുഞ്ഞ് ഹെസാ മറിയത്തിന്റെ ജീവൻ നിലനിർത്താനായില്ല. അങ്കമാലി തുറവൂർ സ്വദേശി സാൻന്റോയുടെ എട്ടുമാസം പ്രായമായ മകൾ ഹെസാ മറിയം മരണത്തിന് കീഴടങ്ങി. ഇന്നലെ വൈകിട്ടാണ് ഹെസ മരിച്ചത്. ജന്മനാ തന്നെ കരൾ സംബന്ധമായ അസുഖം ആയിരുന്നു ഹെസക്ക്. കഴിഞ്ഞമാസം പിതാവ് കരൾ പകുത്ത് നൽകി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ചികിത്സയ്ക്ക് നാട്ടുകാരുടെ സഹായവും ഉണ്ടായിരുന്നു. മെല്ലെ ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു ഹെസ. ഇന്നലെ അസുഖം മൂർച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. […]