കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. എളമക്കര കറുകപ്പിള്ളി ഭാഗത്ത് നിന്നും 69.12 ഗ്രാം എംഡിഎംഎയുമായി കാസര്‍ഗോഡ് സ്വദേശി പിടിയിലായി. ഉദുമ ബോറ ഫാത്തിമ മന്‍സിലില്‍ അബ്ദുല്‍ സലാം (27) ആണ് പിടിയിലായത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ അക്ബറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും എളമക്കര പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കാറില്‍ എളമക്കര കറുകപ്പള്ളി ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പനയ്ക്കായി എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് […]
ആലുവ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി നാട്ടുകാരൻ, ആളെ തിരിച്ചറിഞ്ഞു
ആലുവ: ആലുവ ചാത്തൻ പുറത്ത് ഏട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി നാട്ടുകാരൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞുവെന്നും ആളെ ഉടൻ പിടികൂടുമെന്നും എറണാകുളം റൂറൽ എസ് പി വിവേക് കുമാർ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് രക്തത്തിൽ കുളിച്ച നിലയിൽ, കുട്ടിയെ കണ്ടെത്തിയത്. […]
ഒരു വീട്ടിലെ മൂന്ന് പേർ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ
അങ്കമാലി: കുറുമശ്ശേരിയിൽ ഗൃഹനാഥനും, ഭാര്യയും, 36കാരനായ മകനുമടക്കം ഒരു വീട്ടിലെ മൂന്ന് പേർ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മകൻ്റെ വൻ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. പാറക്കടവ് എൻ.എസ്.എസ് സ്കൂളിന് സമീപം കുറുമശ്ശേരി അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി ( 64 ), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് മരിച്ചത്. വിദേശത്ത് ജോലിക്ക് കൊണ്ടുപോകാൻ പലരിൽ നിന്നായി ഷിബിൻ വാങ്ങിയ പണം ഏജൻ്റിന് കൈമാറിയെങ്കിലും യഥാസമയം ജോലിക്ക് കൊണ്ടുപോകുവാനോ, […]
ആലുവയിൽ വീണ്ടും പീഡനം; എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
ആലുവ: കേരളത്തെ ഞെട്ടിച്ച് വീണ്ടും പീഡനം. ആലുവയിൽ ഇതര സംസ്ഥാന ജിവനക്കാരുടെ എട്ടു വയസസുകാരിയെയാണ് ക്രൂര പീഡനത്തിന് ഇരയാക്കിയത്. അതിക്രൂര പീഡനമാണ് നടന്നത്. ഉറങ്ങി കടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ചാത്തൻപുറത്താണ് ഉപക്ഷേച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പാടത്ത് നിന്നും രക്തം വാർന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തു. ഇതര സംസ്ഥാന തൊഴിലാളിയാണ് പീഡനത്തിന് പിന്നിലെന്നാണ് സൂചന. സമീപത്തെ സി.സി.ടി.വികളിൽ നിന്ന് പ്രതിയുടെതെന്ന് […]
നെടുമ്പാശേരിയിൽ നിരോധിച്ച കറൻസികൾ വിദേശത്തേക്ക് കടത്താൻ ശ്രമം: ഒരാൾ പിടിയിൽ
കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ചയാൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിൽ. അങ്കമാലി മഞ്ഞപ്ര സ്വദേശി വർഗീസ് പോളാണ് പിടിയിലായത്. സിംഗപ്പൂർ വഴി ഓസ്ട്രേലിയയിലേക്ക് പോകാനെത്തിയ ഇയാളുടെ ബാഗേജിൽ നിന്നുമാണ് 29, 41,000 രൂപ മൂല്യം വരുന്ന 4, 4 2060 ഇന്ത്യൻ കറൻസികൾ പിടിച്ചെടുത്തത് ഇയാളുടെ യാത്രയും തടസപ്പെട്ടു. നിരോധിത നോട്ടുകൾ എവിടെ നിന്നുമാണ് ലഭിച്ചതെന്നും വിദേശത്ത് ആർക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും കസ്റ്റംസ് വിശദമായി അന്വേഷിക്കും. നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾക്കുുറമേ, 50 രൂപയുടേയും 20 രൂപയുടേയും […]
കൊലപാതക ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
കാലടി: പുതുപ്പളളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ ഒരാൾക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ വീട്ടിൽ ദേവസി (70) യെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. പൊതിയക്കര ജോൺസൻ (52) എന്നയാൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ജോൺസന് തലയ്ക്കും, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ പൊതിയക്കര കോർപ്പറേഷൻ കവല ഭാഗത്ത് വച്ചായിരുന്നു സംഭവം. സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ജോൺസനെ, ദേവസി വാക്കത്തിക്ക് […]
മമ്മൂട്ടിയുടെ പിറന്നാൾ ദിന സ്പെഷ്യൽ രക്തദാനം; പങ്കാളികളായി എംഎൽഎ മുതൽ എസിപി വരെ
അങ്കമാലി: മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘കാൽ ലക്ഷം രക്തദാനം’ കാംപെയിനിന് വലിയ പിന്തുണ. ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിൽ തുറന്ന പ്രത്യേക ബ്ലഡ് ബാങ്കിലെത്തി അങ്കമാലി എംഎൽഎ റോജി എം ജോൺ, ചലച്ചിത്ര സംവിധായകൻ അജയ് വാസുദേവ്, എറണാകുളം എസിപി രാജ്കുമാർ തുടങ്ങിയവർ പങ്കാളികളായി. നാളെയാണ് മമ്മൂട്ടിയുടെ പിറന്നാൾ. മമ്മൂട്ടി തനിക്ക് ഇഷ്ട നടൻ മാത്രമല്ല അദ്ദേഹത്തിലെ സഹനുഭൂതിയുള്ള മനുഷ്യനെയും താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നു എം എൽ എ പറഞ്ഞു. […]
വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; വിവരമറിഞ്ഞ് അമ്മ കിണറ്റിൽ ചാടി മരിച്ചു
സുൽത്താൻ ബത്തേരി: വയനാട്ടിൽ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. വൈത്തിരി പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ക്യാമ്പസിനുള്ളിലുണ്ടായ വാഹനാപകടത്തിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദാണ് (28) മരിച്ചത്. മകന്റെ മരണ വാർത്ത അറിഞ്ഞ് മാതാവ് ഷീജ കിണറ്റിൽ ചാടി മരിച്ചു. ഫേസ്ബുക്കിലൂടെ മകന്റെ മരണ വാർത്ത അറിഞ്ഞതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
യുവാവിനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടത്താണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറ്റത്താണ് കുഴിച്ചുമൂടിയത്. രാജ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ സഹോദരനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളുടെ സഹോദരൻ ബിനുവിനെയാണ് പൊലീസ് പിടികൂടി. പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ് പറഞ്ഞു.
കാലടിയിൽ ഒരാൾക്ക് വെട്ടേറ്റു; സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ
കാലടി: പുതുപ്പളളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം ആക്രമണത്തിൽ കലാശിച്ചു. ഒരാൾക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് വെട്ടിയത്. ദേവസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തലക്ക് ഗുരുതര പരിക്കേറ്റ ജോൺസനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പൊതിയക്കരയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകീട്ട് പുതുപ്പിളളി ഇലക്ഷനിലെ വിജയിക്ക് ലഭിക്കുന്ന ഭൂരിപക്ഷത്തെക്കുറിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.
ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം പരസ്യം; മുകേഷ് നായര്‍ക്കെതിരെ വീണ്ടും കേസ്
തിരുവനന്തപുരം: യൂട്യൂബർ മുകേഷ് എം നായർക്കെതിരെ രണ്ട് എക്സൈസ് കേസുകൾ കൂടി. ബാറുകളിലെ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയതിനാണ് കേസ്. ബാർ ലൈസൻസികളെയും പ്രതി ചേർത്തു. കൊട്ടാരക്കര, തിരുവനന്തപുരം ഇൻസ്പെക്ടർമാരാണ് ഇയാൾക്കെതിരെ കേസെടുത്തത്. നേരത്തെ കൊല്ലത്തും മുകേഷ് നായർക്കെതിരെ കേസെടുത്തിരുന്നു. കൊല്ലത്തെ ഒരു ബാറിലെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നൽകിയതിനാണ് ഇന്നലെ എക്സൈസ് കേസെടുത്തത്. കൊല്ലത്തെ ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സമൂഹ്യമാധ്യമങ്ങളിൽ പരസ്യം നൽകിയതിനായിരുന്നു കേസ്. ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. […]
വാഹനാപകടത്തിൽ 6 മരണം
സേലം: തമിഴ്നാട്ടിലെ സേലം ജില്ലയിലെ ശങ്കരിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ആറ് പേര് മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.സെല്‍വരാജ് (50), എം അറുമുഖം (48), ഭാര്യ മഞ്ജുള (45), പളനിസാമി (45), ഭാര്യ പാപ്പാത്തി (40), ആര് സഞ്ജന (1) എന്നിവരാണ് മരിച്ചത്. ഈറോഡ് ജില്ലയിലെ പെരുന്തുരയ്ക്കടുത്ത് കുട്ടംപാളയത്തുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനിവാന്‍ ഇടിക്കുകയായിരുന്നു.
സംസ്ഥാനത്ത് മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 11 തീയതി വരെ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ മധ്യകേരളത്തിലും കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുാണ് ഒറ്റപ്പെട്ട മഴ ലഭിച്ചത്. എന്നാല്‍ കാലാവര്‍ഷത്തില്‍ ലഭിക്കുന്ന […]
വാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ
കൊല്ലം: പരവൂരിൽ വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ. കീരിപ്പുറം സ്വദേശി സിബിനാണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന യുവതിയുമായി 2012ൽ ഫേസ്ബുക്ക് വഴിയാണ് സിബിൻ പരിചയത്തിലായത്. 2013 ഡിസംബറിൽ യുവതി നാട്ടില്‍ എത്തിയപ്പോള്‍ വിവാഹ ആലോചനയുമായി യുവതിയുടെ വീട്ടില്‍ എത്തി വിശ്വസം പിടിച്ച് പറ്റി. പിന്നീട് പല ആവശ്യങ്ങള്‍ പറഞ്ഞ് പലപ്പോഴായി 25 ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ സാധനങ്ങളും യുവതിയില്‍ നിന്ന് കൈക്കലാക്കി. […]
ഭാര്യ പിതാവിനെ കുത്തിക്കൊന്ന് മരുമകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
മലപ്പുറം: എടക്കരയില്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസില്‍ കീഴടങ്ങി. വഴിക്കടവ് മരുത ആനടിയില്‍ പ്രഭാകരന് ആണ് കൊല്ലപ്പെട്ടത്. പ്രതിയും പ്രഭാകരന്റെ മരുമകനുമായ മനോജ് കൃത്യത്തിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിുകയായിരുന്നു. കുടുംബ വഴക്കിനെത്തുടര്‍ന്ന് മദ്ദളപ്പാറയിലെ പ്രഭാകരന്റെ വീട്ടില്‍ വച്ച് ഇയാളെ മരുമകനായ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മനോജിന്റെ ഭാര്യയും മക്കളും പ്രഭാകരനൊപ്പം അവരുടെ കുടുംബവീട്ടിലായിരുന്നു കുറച്ച് ദിവസമായി കഴിഞ്ഞിരുന്നതെന്നും ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ച നടന്നിരുന്നതായും അധികൃതര്‍ അറിയിച്ചു. […]
പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നസിമുദ്ദീനെയാണ് കാണാതായത്. പൂന്തുറ കോട്ടേഴ്സിൽ നിന്ന് ഇന്നലെ മുതലാണ് നസീമുദ്ദീനെ കാണാതായത്. സംഭവത്തിൽ പൂന്തുറ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. നസീമുദ്ദീന് കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
ബിവറേജസിന് മുന്നിൽ 20 രൂപയെ ചൊല്ലി തർക്കം, ക്രൂരമർദ്ദനത്തിൽ ഒരാൾ കൊല്ലപ്പെട്ടു
കൽപ്പറ്റ: കൽപ്പറ്റ ബിവറേജസിനു മുന്നിൽ മദ്യലഹരിയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുത്തൂർവയൽ സ്വദേശി നിഷാദ് ബാബുവാണ് മരിച്ചത്. ഇയാൾക്ക് കല്ലുകൊണ്ട് തലയ്ക്ക് അടിയേൽക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേരെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച നിഷാദ് ബാബുവിൻ്റെ സുഹൃത്തുക്കളായ ചക്കര ശമീർ, കൊട്ടാരം ശരീഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. മരിച്ച നിഷാദ് ബാബു സുഹൃത്തുക്കളായ ചക്കര ശമീർ, കൊട്ടാരം ശരീഫ് എന്നിവർക്കൊപ്പമിരുന്നു മദ്യപിച്ചിരുന്നു. ശേഷം കൽപ്പറ്റ ബിവറേജസിന് സമീപത്തെത്തി വീണ്ടും മദ്യം വാങ്ങാൻ […]
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എ സി മൊയ്തീൻ 11 ന് ഹാജരാകണം
തൃശൂര്‍ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ മന്ത്രിയുമായ എ സി മൊയ്തീൻ 11 ന് ഇഡിക്ക് മുന്നിൽ ഹാജരാകണം. ചോദ്യം ചെയ്യലിനെത്താൻ കൂടുതൽ സാവകാശം നൽകണമെന്ന മൊയ്തീന്റെ ആവശ്യം ഇ ഡി തള്ളി. രാവിലെ 11 ന് കൊച്ചി ഓഫിസിൽ ഹാജരാകാനാണ് നിർദ്ദേശം. കരുവന്നൂര്‍ ബാങ്കിൽ നിന്നും ബെനാമി ലോൺ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഇത് മൂന്നാം തവണയാണ് ഇ ഡി മൊയ്തീന് നോട്ടീസ് നൽകുന്നത്. രണ്ട് വട്ടം അസൗകര്യം […]
ആദിശങ്കരയിൽ സ്പോട്ട് അഡ്മിഷൻ
കാലടി: ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്റ് ടെക്നോളജില്‍ ബിടെക്, എംടെക് (കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്ങ്, പവര്‍ ഇലട്രോണിക്സ് ആന്റ് പവര്‍ സിസ്റ്റംസ്, വിഎല്‍എസ്ഐ ആന്റ് എംബഡഡ് സിസ്റ്റംസ്), എംബിഎ, എംസിഎ എന്നീ ഡിപ്പാര്‍ട്ട്മെന്റുകളിലേക്ക് സെപ്റ്റബര്‍ 7, 8 9 തിയതികളില്‍ സ്പ്പോട്ട് അഡ്മിഷന് നടക്കും. താത്പര്യമുളളവര്‍ www.admissions.adishankara.ac.in എന്ന വെബ്സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995533744, 9446523599
പെൺകുട്ടിയെയും മാതാപിതാക്കളെയും വെട്ടിയ ശേഷം പ്രതി ജീവനൊടുക്കി
പെരുമ്പാവൂരിൽ പെൺകുട്ടിയെയും മാതാപിതാക്കളെയും വെട്ടിയ ശേഷം പ്രതി ജീവനൊടുക്കി. രായമംഗലത്താണ് വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് മൂന്നു പേരെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത്. രായമംഗലം കാണിയാട്ട് ഔസേപ്പ്, ഇദ്ദേഹത്തിന്റെ ഭാര്യ ചിന്നമ്മ, മകൾ നഴ്സിംഗ് വിദ്യാർഥിനി അൽക്ക എന്നിവർക്കാണ് പരിക്കേറ്റത്, ആൽക്കയുടെ പരിക്ക് ഗുരുതരമാണ്. ഇവർക്ക് കഴുത്തിനും തലക്കും പരിക്കേറ്റുണ്ട്. ഉച്ചയ്ക്ക് 12 മുക്കാലിനായിരുന്നു സംഭവം. മാരകായുധവുമായി എത്തിയ ഇരിങ്ങോൾ സ്വദേശി എൽദോസ് ആണ് വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം എൽദോസ് വീടിനുളളിൽ തൂങ്ങിമരിക്കുകയായാരുന്നു. […]