തിരുവനന്തപുരം: ഗവേഷണം, വിദ്യാർഥി വിനിമയം എന്നിവയ്ക്കായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏഷ്യാ പസഫിക്, യുറോപ്പ് മേഖലയിലെ സർവകലാശാലകളുമായി ബന്ധിപ്പിക്കുന്നതിന് ധാരണയായി. ഏഷ്യയിലേയും യുറോപ്പിലേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക ശൃംഖലയായ എഎസ്ഇഎം ലൈഫ് ലോങ് ലേണിങ് ഹബ് അധ്യക്ഷൻ പ്രൊഫ. ഡോ. സീമസ് ഓ തുവാമ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ ബിന്ദുവുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ സാധ്യതകൾ ഏഷ്യ പസഫിക്, യൂറോപ്യൻ മേഖലകളിൽ പ്രചരിപ്പിക്കുന്നതിനുള്ള […]
5 ദിവസം കനത്ത മഴയ്ക്ക് സാധ്യത; യെലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, പാലക്കാട് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കുകിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദം ചക്രവാതച്ചുഴിയായി ദുർബലമായി. ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്‍റെ ഫലമായി അടുത്ത 5 ദിവസം കേരളത്തിൽ മിതമായ, ഇടത്തരം […]
അങ്കമാലിയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിടിച്ച് സഹോദരങ്ങൾക്ക് ഗുരുതര പരിക്ക്
അങ്കമാലി: എംസി റോഡിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിടിച്ച് കാൽനട യാത്രക്കാരായ സഹോദരങ്ങൾക്ക് ഗുരുതര പരിക്ക്. അഷ്ടമിച്ചിറ സ്വദേശികളായ പാലരിൽ വീട്ടിൽ ശ്രീജിത്ത്, സുമേഷ് എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ എൽഎഫ് ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടയിൽ ആയിരുന്നു അപകടം ഉണ്ടായത്. ഇവരെ ഉടൻ എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കടലിൽ നീന്തി പവിഴപ്പുറ്റുകൾ കണ്ട് മോദി; ലക്ഷദ്വീപിന്റെ ശാന്തത മാസ്മരികമെന്ന് മോദി
കവരത്തി: ലക്ഷദ്വീപിലെ കടലിൽ സ്നോർകെല്ലിങ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദർശിക്കുന്നതിനിടെയാണ് മോദി കടലിൽ നീന്തുകയും പവിഴപ്പുറ്റുകൾ കാണുകയും ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ‘‘സാഹസികത ഇഷ്ടപ്പെടുന്നവർ ലക്ഷദ്വീപിനെ തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണം. ഞാൻ അവിടെ തങ്ങിയപ്പോൾ സ്നോർകെല്ലിങ് നടത്തി. വളരെ ആനന്ദം നൽകുന്ന അനുഭവം ആയിരുന്നു അതെന്നും അദ്ദേഹം കുറിച്ചു. മറ്റൊരു പോസ്റ്റിൽ കടൽത്തീരത്ത് ഇരിക്കുന്ന ചിത്രവും പങ്കുവച്ചു. പോസ്റ്റിൽ ലക്ഷദ്വീപിന്റ ശാന്തത മാസ്മരികതയുള്ളതാണെന്ന് അദ്ദേഹം കുറിച്ചു. […]
ഒന്നാം ക്ലാസുകാരുടെ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു
മലയാറ്റൂർ: മലയാറ്റൂരിൽ ഗവൺമെന്റ് എൽപി സ്‌കൂളിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ തെരഞ്ഞെടുത്ത് ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു. കിളിമൊഴികൾ എന്ന് പേര് നൽകിയ ഡയറി കുറിപ്പുകളുടെ സമാഹാരം പ്രധാന അധ്യാപകൻ ഒ.പി ജോയ് പ്രകാശനം ചെയ്തു.കുട്ടികൾ നൂറിൽ കൂടുതൽ ഡയറികൾ എഴുതുകയും ചെയ്തിരുന്നു. ഡയറി എഴുത്തിലൂടെ കുട്ടികളുടെ ചിന്തയും ഭാഷയും സർഗ്ഗാത്മകതയും വർദ്ധിക്കുന്നു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഒന്നാം ക്ലാസ് അധ്യാപിക ശ്രീജ എം എസ് നേതൃത്വം നൽകി. പിടിഎ അംഗങ്ങൾ, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
നടക്കാം, കുട്ടികൾക്ക് കളിക്കാം; നാട്ടുകാർക്കായി നടപ്പാതയും പാർക്കും ഒരുക്കി തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ്
കാലടി:: പ്രഭാത,സായാഹ്ന നടത്തം ശീലമാക്കിയവർക്കായി തിരുവൈരാണിക്കുളത്ത് വിവിധ സംവിധാനങ്ങളോടെ നടപ്പാതയും, കുട്ടികൾക്കായി പാർക്കും ഒരുങ്ങി. തിരുവൈരാണിക്കുളം മഹദേവക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുളള കൈലാസം ഗ്രൗണ്ടിലാണ് ക്ഷേത്ര ട്രസ്റ്റ് ലക്ഷങ്ങൾ ചിലവഴിച്ച് നടപ്പാതയും പാർക്കും സജ്ജമാക്കിയിരിക്കുന്നത്. പ്രകാശ സംവിധാനങ്ങളോടെ നിർമ്മിച്ചിരിക്കുന്ന നടപ്പാതയും പാർക്കും പൂർണമായും ആധുനിക നിലവാരത്തിൽ ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്. നടപ്പാതയിൽ റേഡിയോ കോർണർ ഉണ്ട്. അവിടെ വിവിധ റേഡിയോ നിലയങ്ങളിൽ നിന്ന് സംപ്രേക്ഷണം ചെയ്യുന്ന ഗാനങ്ങളും, വാർത്തകളും ശ്രവിക്കാം. കുട്ടികൾക്ക് വിവിധ വിനോദങ്ങളിൽ ഏർപ്പെടുന്നതിനുള്ള ഉപകരണങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, […]
കെഎസ്ആർടിസി ഡ്രൈവറെ ആക്രമിച്ച പ്രതി അറസ്റ്റിൽ
പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പെരുമ്പാവൂർ പാറപ്പുറം പാളിപ്പറമ്പിൽ അൽത്താഫ് ഇബ്രാഹിം (26) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കാർ യാത്രികനായിരുന്നു പ്രതി. ബസ് ഡ്രൈവറായ നൗഷാദലി (50) യ്ക്കാണ് മർദ്ദനമേറ്റത്. ഹോണടിച്ചതിന്‍റെ ദേഷ്യത്തിൽ കാലടിക്കവലയിലെ സിഗ്നൽ ജംഗ്ഷനിൽ വച്ച് ബസ് തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ് ബസിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ് ഐമാരായ ജോസി.എം.ജോൺസൻ, എം.ടി.ജോഷി, എ എസ് ഐ ജയചന്ദ്രൻ തുടങ്ങിയവരാണുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ […]
അങ്കമാലി അര്‍ബൻ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്; ബാങ്ക് കാണാത്തവരുടെ പേരിലും ലോൺ
അങ്കമാലി : അങ്കമാലി അര്‍ബൻ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി. വ്യാജ ലോണിന്‍റെ മറവില്‍ ഭരണസമിതിയും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കോടികളുടെ തട്ടിപ്പ് നടത്തിയതെന്നാരോപിച്ച് നിക്ഷേപകരും ലോണെടുക്കാതെ ബാധ്യതയിലായവരും രംഗത്തെത്തി. പരാതിയില്‍ സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി. 20 വർഷം മുൻപുണ്ടായ ഒരു അപകടത്തിൽ അരക്ക് താഴെ തളർന്ന് കിടപ്പിലാണ് പീച്ചാനിക്കാട് സ്വദേശി പ്രവീൺ. അങ്കമാലി സഹകരണ അര്‍ബൻ ബാങ്ക് പ്രവീണ്‍ ഇത് വരെ കണ്ടിട്ട് തന്നെയില്ല. വായ്പ്പയെടുത്ത 25 ലക്ഷം രൂപ ഉടൻ അടക്കണമെന്ന് കാണിച്ച് […]
കുട്ടിക്കര്‍ഷകന് ആശ്വാസവുമായി നടന്‍ ജയറാം; 5 ലക്ഷം രുപ നല്‍കി
കൊച്ചി: ഇടുക്കിയില്‍ കുട്ടി കര്‍ഷകരുടെ പശുക്കള്‍ വിഷബാധയേറ്റ് ചത്ത സംഭവത്തില്‍ കുട്ടികളെ സഹായിക്കാന്‍ നടന്‍ ജയറാം എത്തി. പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിന് വേണ്ടി മാറ്റിവച്ച 5 ലക്ഷം രുപ കുട്ടി കര്‍ഷകര്‍ക്ക് ജയറാം നല്‍കി. ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടികളുടെ വീട്ടിലെത്തിയാണ് ജയറാം തുക കൈമാറിയത്. 2005ലും 2012 ലും ക്ഷീര കര്‍ഷകനുള്ള പുരസ്കാരം ലഭിച്ചയാളാണ് ഞാന്‍. ആറേഴ് വര്‍ഷം മുന്‍പ് സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട്. എന്‍റെ 24 പശുക്കള്‍ ഒരു ദിവസം […]
ഓൺലൈൻ റമ്മി കളിക്കാൻ 80-കാരിയുടെ മാല പിടിച്ചുപറിച്ചു; യുവാവ് പിടിയിൽ
പത്തനംതിട്ട :ഓൺലൈൻ റമ്മി കളിക്കാനുള്ള പണത്തിന് വേണ്ടി കവർച്ച നടത്തിയ യുവാവ് പിടിയിൽ. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് പിടിയിലായത്. ഓൺലൈൻ റമ്മി കളിച്ച് അമലിന്റെ 3 ലക്ഷം രൂപ നഷ്ടമായി. ആ പണം വീണ്ടെടുക്കാൻ പത്തനംതിട്ട നെടിയകാല സ്വദേശിയായ 80 വയസ്സുകാരിയുടെ കഴുത്തിൽ കത്തി വെച്ച് മാല പിടിച്ചു പറിക്കുകയായിരുന്നു. പത്തനംതിട്ട ഇലവുംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്. സ്ത്രീകൾ ഒറ്റയ്ക്ക് കഴിയുന്ന വീടുകളും കടകളും ഇയാൾ ലക്ഷ്യം വെച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങി; മൂന്ന് എസ് ഐമാര്‍ക്ക് സസ്പെൻഷൻ
ഇടുക്കി: പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പെരുവന്താനം പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍. മൂന്ന് എസ് ഐമാര്‍ക്കാണ് സസ്പെൻഷൻ. എസ് ഐ ബിജു, പി ജോർജ് ഗ്രേഡ് എസ്ഐ മാരായ സാലി പി, ബഷീര്‍ പി എച്ച് ഹനീഷ്, എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജി പുട്ട വിമാദിത്യയാണ് മൂന്ന് പേർക്കെതിരെയും നടപടിയെടുത്തത്.
ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം; കൈക്ക് പൊട്ടൽ
ആലപ്പുഴ : ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനെയാണ് അമ്മ ദീപയുടെ ആൺസുഹൃത്ത് മർദ്ദിച്ചത്. ഒന്നര വയസ്സുകാരൻ കൃഷ്ണജിത്തിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി തിരുവിഴ സ്വദേശി കൃഷ്ണകുമാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. അമ്മ ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് താമസിച്ചിരുന്നത്. കുട്ടിയെ മർദ്ദിച്ച ശേഷം കൃഷ്ണകുമാർ ദീപയുടെ ഭർത്താവിന്റെ വീട്ടിൽ കുട്ടിയെ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു. കുട്ടിയുടെ ദേഹമസകലം ചൂരലുകൊണ്ട് അടിച്ച […]
തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം; ദർശന പുണ്യവുമായി ഭക്തർ
കാലടി: നടതുറപ്പ് മഹോത്സവം ആഘോഷിക്കുന്ന തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ പ്രധാന വിശേഷ ദിനമായ ശനിയാഴ്ച്ച ആയിരക്കണക്കിന് ഭക്തർ ദർശനം നടത്തി. നടതുറപ്പ് ഉത്സവവും ആയില്യം നാളും ശനിയാഴ്ചയും ഒത്തുചേർന്ന അപൂർവ ദിനത്തിൽ ക്ഷേത്രത്തിൽ വിവിധ പൂജകൾ നടന്നു. ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠയായ നാഗരാജാവിന്റെ നടയിൽ വിശേഷാൽ ആയില്യംപൂജ ഉണ്ടായി. സർപ്പ പ്രീതിക്കായി നൂറും പാലും നൽകി മഞ്ഞൾപൊടി ,കരിക്ക് എന്നിവ കൊണ്ട് അഭിഷേകവും നടത്തി. ക്ഷേത്രം മേൽശാന്തി നടുവം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു പൂജകൾ. ശ്രീധർമ്മശാസ്താവിന്റെ വിശേഷാൽ […]
യുവതി വിഴുങ്ങിയ ‘പപ്പടക്കോൽ’ ശ്വാസകോശം തുളച്ച് ആമാശയത്തിലെത്തി; ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് ഡോക്റ്റർമാർ
കോഴിക്കോട്: മാനസികാസ്വാസ്ഥ്യമുള്ള യുവതി വിഴുങ്ങിയ ഇരുമ്പു കൊണ്ടു നിർമിച്ച പപ്പടക്കോൽ മൂന്നു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ ശസ്ത്രക്രിയ കൂടാതെ തന്നെ പുറത്തെടുത്ത് കോഴിക്കോട് ഗവൺമെന്‍റ് മെഡിക്കൽ കോളെജിലെ ഡോക്റ്റർമാർ. മലപ്പുറം സ്വദേശിയായ യുവതിയാണ് പപ്പടക്കോൽ വിഴുങ്ങിയതു മൂലം സംസാരിക്കാൻ ആകാതെ ആശുപത്രിയിൽ ചികിത്സ തേടിയത്. യുവതി ഭക്ഷണം കഴിക്കാഞ്ഞതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് എന്തോ വിഴുങ്ങിയതായി ഇവർ ആംഗ്യത്തിലൂടെ അറിയിച്ചത്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് എക്സ് റേ എടുത്തപ്പോഴാണ് പപ്പടക്കോൽ കണ്ടെത്തിയത്. ഇതോടെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് […]
പറന്നുയർന്ന് കേരള ടൂറിസം; ഹെലി ടൂറിസം പദ്ധതിക്ക് തുടക്കമായി
നെടുമ്പാശ്ശേരി: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി ഹെലി ടൂറിസം പദ്ധതിയ്ക്ക് തുടക്കമായി. നെടുമ്പാശ്ശേരിയിൽ നടന്ന ചടങ്ങിൽ ഹെലി ടൂറിസത്തിൻറെ ആദ്യ യാത്രക്കാർക്ക് ടിക്കറ്റ് നൽകിക്കൊണ്ട് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പദ്ധതിയ്ക്ക് ഔദ്യോഗിക തുടക്കമിട്ടു. രാജ്യത്താദ്യമായി ഹെലി ടൂറിസം നയം സംസ്ഥാന സർക്കാർ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു. ഹെലി ടൂറിസം സംബന്ധിച്ച സർക്കാരിൻറെ സമഗ്ര കാഴ്ചപ്പാട് ഇതിലൂടെ മുന്നോട്ടു വയ്ക്കാനാകും. ഈ മേഖലയിൽ സ്വകാര്യ നിക്ഷേപം വലിയ തോതിൽ ആകർഷിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. […]
മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്തു. സഗൗരവ പ്രതിജ്ഞയെടുത്ത് രാമചന്ദ്രൻ കടന്നപ്പള്ളി ചുമതലയേറ്റെടുത്തപ്പോൾ ദൈവനാമത്തിലായിരുന്നു കെ ബി ഗണേഷ്കുമാർ സത്യപ്രതിജ്ഞ ചെയ്തത്. ഗണേഷ് കുമാറിന് ഗതാഗത വകുപ്പായിരിക്കും നൽകുക. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നൽകുമെന്നുമാണ് ഇതുവരെയുള്ള വിവരം.
മണൽ നിറച്ച് കൊണ്ടിരുന്ന രണ്ട് വാഹനങ്ങൾ പോലീസ് പിടികൂടി
ആലുവ:പോലീസ് പെരിയാറിന്‍റെ തീരംകേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മണൽ നിറച്ച് കൊണ്ടിരുന്ന രണ്ട് വാഹനങ്ങൾ പിടികൂടി. ആലുവ തുരുത്ത്, കുഞ്ഞുണ്ണിക്കര എന്നിവിടങ്ങളിലെ കടവുകളിൽ നിന്നാണ് മണൽക്കയറ്റിക്കൊണ്ടിരുന്ന വാഹനങ്ങൾ പിടികൂടിയത്. ഉളിയന്നൂർ ഭാഗത്തെ കടവിൽ വാരിക്കൂട്ടിയിരുന്ന ഒരു ലോഡ് മണലും കണ്ടെടുത്തു. കൊല്ലം ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനാണ് മണൽകയറ്റിക്കൊണ്ടിരുന്നത്. ഡി.വൈ.എസ്.പി എ.പ്രസാദിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എസ്.ശ്രീലാൽ, കെ.നന്ദകുമാർ സി.പി.ഒ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എൻ.മനോജ് തുടങ്ങിയവരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്.



