അപകീർത്തിപ്പെടുത്തിയെന്ന്‌ ടൊവിനോ; പൊലീസ്‌ കേസെടുത്തു

ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തിപ്പെടുത്തിയ വ്യക്തിക്കെതിരെ നടൻ ടൊവിനോ തോമസിന്റെ പരാതിയിൽ പനങ്ങാട്‌ പൊലീസ്‌ കേസെടുത്തു. നിരന്തരം മോശം പരാമർശം നടത്തി അപമാനിക്കുന്നുവെന്നാണ്‌ പരാതിയെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. പൊലീസ്‌ നടത്തിയ അന്വേഷണത്തിൽ വ്യക്തിയുടെ സ്വദേശം ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചു. പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇൻസ്റ്റഗ്രാം ലിങ്കും കൊടുത്തിട്ടുണ്ട്.ഉടൻ നടപടിയുണ്ടാകുമെന്നും പൊലീസ്‌ വ്യക്തമാക്കി. കൊച്ചി സിറ്റി പൊലീസ് കമീഷണർക്കാണ്‌ ടൊവിനോ പരാതി നൽകിയത്‌. പരാതി അന്വേഷണത്തിനായി പനങ്ങാട്‌ പൊലീസിന്‌ കൈമാറുകയായിരുന്നു.

താനൂര്‍ കസ്റ്റഡി മരണം; കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

താനൂർ: താനൂര്‍ കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തി. കേസ് സിബിഐയ്ക്ക് കൈമാറാൻ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ക്രൈബ്രാഞ്ച് നടപടി. അതേ സമയം മൊഴികളിൽ കൂടുതല്‍ വ്യക്തത വരുത്തിയതിനു ശേഷമേ ആരെയൊക്കെ പ്രതി ചേര്‍ക്കണമെന്ന് അന്വേഷണ സംഘം തീരുമാനിക്കൂ. താമിര്‍ ജിഫ്രിയുടെ മരണത്തിൽ അസ്വാഭാവികമരണത്തിന് കേസെടുത്തായിരുന്നു സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചിരുന്നത്. പൊ​ലീ​സി​ന്റെ മ​ർ​ദ​നം കാ​ര​ണ​മാ​യാ​ണ് താ​മി​ർ മ​രി​ച്ച​തെ​ന്ന നി​ല​യി​ലാ​ണ് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​ത്. ഇ​ത് പൊ​ലീ​സി​നെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി​യെ​യും വ​ലി​യ രീ​തി​യി​ൽ […]

അമ്മയുടെ ചികിത്സക്ക് പണമില്ല; ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കൊച്ചി : നെടുമ്പാശേരിയിൽ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. മലപ്പുറം സ്വദേശി നിസാമുദീനാണ് 50 ലക്ഷം രൂപ വരുന്ന ഒരു കിലോ സ്വർണവുമായി പിടിയിലായത്. 13 വർഷമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ മാതാവിന് ഡയാലിസിസ് ചെയ്യുന്നതിന് പണം കണ്ടെത്താനാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് കസ്റ്റംസിനോട് പറഞ്ഞത്. ശരീരത്തിലൊളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടകത്ത് ദിവസേനെ വർധിക്കുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിൽ പൊലീസ് വീണ്ടും സ്വർണ്ണം പിടികൂടിയിരുന്നു. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് ഇറങ്ങിയ […]

6 മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തി

പത്തനംതിട്ട: തിരുവല്ലയിൽ പുഴയോരത്തെ ചതുപ്പിൽ 6 മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് അനുഭവപ്പെട്ട ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുള്ളിക്കീഴ് പള്ളിക്ക് സമീപത്തെ കടവിലാണ് 2 ദിവസം പഴക്കുള്ള മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ കാലിൽ നായ കടിച്ചതിന് സമാനമായ പാടുകളുണ്ട്. സമീപത്ത് ഒരു ചാക്കും കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്‍ക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും സംഭവത്തിൽ തിരുവല്ല ഡിവൈഎസ്പിയുടെ […]

ഓണത്തിരക്ക്: മുംബൈയിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിന്‍

തിരുവനന്തപുരം: ഓണക്കാലത്തെ മലയാളികളുടെ യാത്രാ ദുരിതം പരിഹരിച്ച് കേന്ദ്രത്തിന്‍റെ ആദ്യ നീക്കം. ഓണത്തിരക്ക് പരിഗണിച്ച് കേരളത്തിലൂടെ പ്രത്യേക ട്രെയിന്‍ അനുവദിച്ചു. കേരളത്തിന്‍റെ അവർത്തിച്ചുള്ള ആവശ്യം പരിഗണിച്ച് മുംബൈയിൽ നിന്നുമാണ് സ്പെഷ്യൽ ട്രെയിന്‍. പന്‍വേലിൽ നിന്നും നാഗർവേലിലേക്കും 24ന് തിരിച്ചുമായിരിക്കും സർവീസ്. സെപ്റ്റംബർ 7 വരെയാണ് സർവീസ് ഒരിക്കിയിരിക്കുന്നത്. തിരിച്ചും 3 സർവീസുകളുണ്ടായിരിക്കുന്നതാണ്.

സിദ്ദിഖിന്‍റെ വീട്ടിലെത്തി നടന്‍ സൂര്യ

കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ വീട്ടിലെത്തി നടന്‍ സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദിഖിന്റെ വീട്ടിലെത്തിയാണ് സൂര്യ അനുശോചനമറിയിച്ചത്. സിദ്ദിഖിന്റെ കുടുംബത്തോടൊപ്പം ഏറെ സമയം ചിലവഴിച്ചതിന് ശേഷമാണ് താരം മടങ്ങിയത്. നിർമാതാവ് രാജശേഖറും സൂര്യയ്‌ക്കൊപ്പമുണ്ടായിരുന്നു. ഫ്രണ്ട്സ് എന്ന സിനിമയുടെ തമിഴ് പതിപ്പിൽ സൂര്യയും വിജയ്‌യുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ കഥാപാത്രം നടന് ഒരു തിരിച്ചുവരവിന് വഴിയൊരുക്കിയിരുന്നു. പല കാരണങ്ങളാൽ തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് ഫ്രണ്ട്സ് എന്ന ചിത്രമെന്നും സൂര്യ കുറിച്ചിരുന്നു. ”ചെറിയ സീനില്‍ […]

പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ച അഞ്ചുയുവാക്കള്‍ അറസ്റ്റില്‍

ലൈക്ക് കൂടുതല്‍ കിട്ടാന്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ച അഞ്ചുയുവാക്കള്‍ അറസ്റ്റില്‍. മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്നതായാണ് സിനിമാ ഡയലോഗിനൊപ്പം ചേര്‍ത്ത് നിര്‍മിച്ചത്. കുരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയന്‍, മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്. അടുത്തിടെയിറങ്ങിയ പൃഥ്വിരാജ് ചിത്രത്തിലെ സംഭാഷണ ശകലത്തിനൊപ്പം ചേര്‍ത്താണ് യുവാക്കള്‍ വീഡിയോ നിര്‍മിച്ചത്. വീഡിയോയുടെ അവസാനം പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്നതും കൃത്രിമമായി സൃഷ്ടിച്ചിരുന്നു. […]

രക്ത പരിശോധനക്കെത്തിയ കുട്ടിക്ക് പേവിഷബാധയ്ക്ക് കുത്തിവയ്പ്പ്!

അങ്കമാലി: പനിയെ തുർന്ന് രക്ത പരിശോധനക്കെത്തിയ ഏഴു വയസുകാരിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ് നല്‍കി.  അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ചയുണ്ടായത്. പനിയെ തുടർന്ന് രക്തപരിശോധനയ്ക്ക് വേണ്ടി അമ്മയ്ക്ക് ഒപ്പം ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. അമ്മ ഒ പി ടിക്കറ്റെടുക്കാൻ പോയ സമയത്താണ് നഴ്സ് കുട്ടിയ്ക്ക് കുത്തിവച്ചത്. അങ്കമാലി കോതകുങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവെപ്പ് മാറി നല്‍കിയത്. പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവെപ്പെടുത്തതെന്നാണ് നഴ്സിന്‍റെ വിശദീകരണം. രക്ഷിതാവിനോട് ചോദിക്കാതെ കുട്ടിക്ക് കുത്തിവെപ്പെടുത്തതിൽ നഴ്സിന്‍റെ ഭാഗത്ത് […]

സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ

നെടുമ്പാശേരി: സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയിൽ. കൊല്ലം ചവറ കൊറ്റൻ കുളങ്ങര അരുൺ ഭവനിൽ അപർണ്ണ (34), നീണ്ടകര പുത്തൻ തുറ മേടയിൽ വീട്ടിൽ ആരോമൽ (24), പുത്തൻ തുറ വടക്കേറ്റത്തിൽ വീട്ടിൽ അനന്ദു (24), പുത്തൻ തുറ കടുവിങ്കൽ വീട്ടിൽ ഗൗതം കൃഷ്ണ (23) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. നെടുമ്പാശേരി സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം പതിനെട്ട് ലക്ഷം രൂപയാണ് നാൽവർ സംഘം തട്ടിയത്. വീടുപണിയുടെ ആവശ്യം എന്നു […]

എസി കോച്ചുകളിൽ വൈദ്യുതി നിലച്ചു, ടിടിഇയെ ട്രെയിനിലെ ശുചിമുറിയിൽ പൂട്ടിയിട്ട് യാത്രക്കാർ

ദില്ലി: സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലെ രണ്ട് എസി കോച്ചുകളിൽ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് കുപിതരായ യാത്രക്കാർ ടിക്കറ്റ് എക്സാമിനറെയും സഹായിയെയും ട്രെയിനിലെ ശുചിമുറിയിൽ പൂട്ടിയിട്ടു. ടിടിഇ ഹരീഷ് ചന്ദ്ര യാദവിനെയും മറ്റൊരു ജീവനക്കാരനെയുമാണ് പൂട്ടിയിട്ടത്.  ദില്ലി ആനന്ദ് വിഹാർ ടെർമിനലിൽ നിന്ന് ഉത്തർപ്രദേശിലെ ഗാസിപൂരിലേക്ക് പോകുകയായിരുന്ന സുഹൈൽദേവ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലാണ് വെള്ളിയാഴ്ച സംഭവം നടന്നത്. വാർത്താ ഏജൻസിയ പിടിഐയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ആനന്ദ് വിഹാർ ടെർമിനലിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെ ട്രെയിനിലെ ബി 1, ബി […]

‘വീയപുരം ചുണ്ടൻ’ ജലരാജാവ്

ആലപ്പുഴ:  ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജലരാജാവ്. ആവേശം വാനോളമെത്തിയ ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ കിരീടത്തിൽ മുത്തമിട്ടത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ തുടർച്ചയായ നാലാമത്തെ കിരീടമാണ്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാമതായി ഫിനിഷ് ചെയ്തത്. കെടിബിസി കുമരകമാണ് ചമ്പക്കുളം തുഴഞ്ഞത്. യുബിസി തുഴഞ്ഞ നടുഭാഗം ചുണ്ടൻ മൂന്നാമതും  കേരള പൊലീസ് തുഴഞ്ഞ കാട്ടിൽ തെക്കെതിൽ നാലാമതും ഫിനിഷ് ചെയ്തു. ഹീറ്റ്സ് മത്സരങ്ങളിൽ മികച്ച സമയം കുറിച്ച നാല് ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ […]

ഓണത്തിന്റെ വരവരിയിച്ച് പൂ വസന്തം

പെരുമ്പാവൂർ: രായമംഗലം കൂട്ടുമഠം ക്ഷേത്ര മുറ്റത്ത് ചെണ്ടുമല്ലി പൂത്തു നിൽക്കുന്നത് ഭക്തജനങ്ങൾക്ക് കൗതുകം ആകുന്നു. ക്ഷേത്രത്തിന്റെ മുൻവശത്തുള്ള പാടശേഖരത്തിൽ ആണ് ചെണ്ടുമല്ലി പൂക്കളുടെ ഈ കാഴ്ച വസന്തം. ഓണത്തിന് ഒരു മുറം പൂവ് എന്ന ആശയത്തെ പിൻപറ്റിയാണ് ക്ഷേത്ര ഭരണസമിതി ചെണ്ടുമല്ലി പൂക്കൾ കൃഷി ചെയ്തത്. മഞ്ഞ ഓറഞ്ച് എന്നീ രണ്ട് നിറങ്ങളിലുള്ള പൂക്കൾ ഇവിടെയുണ്ട്. രായമംഗലം കൃഷിഭവൻ, ഇരിങ്ങാലക്കുട സൊസൈറ്റി എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച രണ്ടായിരത്തോളം ചെണ്ടുമല്ലി തൈകൾ ആണ് നട്ട് പരിപാലിച്ചത്. ഈ ചണ്ട്മല്ലി […]

കണ്ണില്ലാത്ത ക്രൂരത; കാഴ്ച്ചയില്ലാത്ത ലോട്ടറി വിൽപനക്കാരന്റെ ടിക്കറ്റുകൾ കവർന്നു

കാലടി: കാലടി മറ്റൂരിൽ അന്ധനായ ലോട്ടറി വിൽപനക്കാരന്റെ കയ്യിൽ നിന്നും ലോട്ടറിടിക്കറ്റുകൾ മോഷ്ട്ടിച്ചു. കാലടി പിരാരൂർ സ്വദേശി അപ്പുവിന്റെ ലോട്ടറികളാണ് സൈക്കിളിലെത്തിയ ആൾ മോഷ്ട്ടിച്ചത്. ഇന്നലെ രാവിലെ 6 മണിയോടെ മറ്റൂർ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. മറ്റൂരിലാണ് സ്ഥിരമായി അപ്പു ലോട്ടറി വിൽക്കുന്നത്. അപ്പുവിന്റെ ഭാര്യ രമയ്ക്ക് ഒപ്പമാണ് വിൽപ്പന നടത്താറ്. രമയും അന്ധയാണ്. ഇന്ന് അപ്പുമാത്രമാണ് വിൽപ്പനക്കെത്തിയിുരന്നത്. ലോട്ടറി വാങ്ങാനെന്ന പേരിൽ എത്തിയ ആളാണ് ലോട്ടറികളുമായി കടന്ന് കളഞ്ഞത്. 24 ലോട്ടറികളാണ് നഷ്ട്ടമായത്. സംഭവമറിഞ്ഞ് സമീപത്ത് […]

പുലി ചത്ത നിലയില്‍; കൊന്നതെന്ന് നിഗമനം

മംഗലംഡാം : ഓടംതോട് പട്ടങ്ങിട്ടത്തോടിനു സമീപമുള്ള റബ്ബർ തോട്ടത്തിൽ ഇടതുപിൻകാൽ അറ്റ നിലയിൽ പുലിയുടെ ജഡം കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നെഞ്ചിലേറ്റ അടിയാണ് മരണകാരണമെന്ന് തെളിഞ്ഞതോടെ, പുലിയെ കൊന്നതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. പുലി ചത്ത ശേഷമാണ് പുലിയുടെ കാലറ്റതെന്നും പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. മറ്റേതെങ്കിലും മൃഗം കടിച്ചതുമൂലമല്ല കാലറ്റതെന്നും തെളിഞ്ഞതോടെ മുറിച്ചുമാറ്റിയതാകാമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ചുങ്കപ്പുര സജിയുടെ റബ്ബർത്തോട്ടത്തിലാണ് രണ്ട് വയസ്സുള്ള ആൺപുലിയുടെ ജഡം കണ്ടെത്തിയത്. ടാപ്പിങ് തൊഴിലാളിയായ രാധാകൃഷ്ണനാണ് പുലിയെ ആദ്യം […]

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും; വ​യ​നാ​ട് ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം ന​ല്‍കും

എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തിലെത്തും. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി എം.​പി​ക്ക് ക​ല്‍പ​റ്റ​യി​ല്‍ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം ന​ല്‍കും. കെ.​പി.​സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കാ​ൽ ല​ക്ഷ​ത്തോ​ളം പ്ര​വ​ര്‍ത്ത​ക​ര്‍ അ​ണി​നി​ര​ക്കും. വൈ​കീ​ട്ട് മൂ​ന്ന​ര​ക്ക് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന പൗ​ര​സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ കൈ​ത്താ​ങ്ങ് പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ദാ​നം രാ​ഹു​ൽ ഗാ​ന്ധി എം.​പി നി​ര്‍വ​ഹി​ക്കും. സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്‍, […]

പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർത്ഥി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി  ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനാണ് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെ ജെയ്ക് സി തോമസ് നേരിടും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിന് ഇറക്കാനുള്ള തീരുമാനത്തിലാണ് സിപിഎം. ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിയെന്ന വികാരം പരമാവധി മുതലെടുത്ത് ഉപതെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കോൺഗ്രസിനെ നേരിടാൻ 2021 ലെ തെരഞ്ഞടുപ്പിൽ […]

ലോകത്തിലെ ഏറ്റവും വിലയേറിയ ടീപ്പോട്ട് ; വില 24.84 കോടി രൂപ

ചായയിഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും. രാവിലെത്തെ ചായയോടൊപ്പമാണ് നമ്മളില്‍ ഭൂരിഭാഗം പേരും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ. ഉറക്കക്ഷീണത്തില്‍ നിന്നുന്മേഷം പകരാനാണ് പലരും രാവിലെ ചായ പതിവാക്കുന്നത്. കട്ടന്‍ ചായ, മസാല ചായ, പാല്‍ച്ചായ തുടങ്ങി വ്യത്യസ്തങ്ങളായ ചായകള്‍ നമ്മള്‍ കുടിക്കാറുണ്ട്. ചായ ഒഴിക്കാനായി ഒരു കപ്പ്, സോസര്‍, ടീപോട്ട് എന്നിവയും നമ്മുടെ ടേബിളുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ആ ടീപോട്ട് കുറച്ച് വിലപിടിപ്പുള്ളതായാലോ എന്നു ചിന്തിച്ചിട്ടുണ്ടോ. 2016 മുതല്‍ ലോകത്തിലെ ഏറ്റവും വിലക്കൂറിയ ടീ പോട്ടെന്ന ഗിന്നസ് റെക്കോഡ് […]

സിദ്ദിഖിന്റെ മരണം: അംഗീകൃത യൂനാനി ഡോക്ടർമാർ ചികിത്സിച്ചിട്ടില്ലെന്ന് കെയുഎംഎ

കൊച്ചി ∙ സംവിധായകൻ സിദ്ദിഖിന്റെ മരണത്തിൽ, അദ്ദേഹത്തിനു നൽകിയ ചികിത്സയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ (കെയുഎംഎ) രംഗത്ത്. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ റജിസ്റ്റർ ചെയ്ത അംഗീകൃത യൂനാനി ഡോക്ടർമാർ സിദ്ദിഖിനെ ചികിത്സിച്ചിട്ടില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് യൂനാനി വൈദ്യശാഖയെ പ്രതിക്കൂട്ടിൽ നിർത്തിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെതിരെ നിയമ നടപടിയെടുക്കുമെന്നും കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി. സിദ്ദിഖിന്റെ മരണകാരണം ശാസ്ത്രീയമായി അറിയുന്നതിനു മുൻപേ യൂനാനി വൈദ്യശാഖയെ […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികൾക്ക് വധശിക്ഷ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടി മാറ്റം കൊണ്ടുവരുന്ന ബില്ലുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ സംഹിത 2023, ക്രിമിനല്‍ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായ ഭാരതീയ സാക്ഷ്യ സംഹിത എന്നീ ബില്ലുകളാണ് അമിത് ഷാ അവതരിപ്പിച്ചത്. 1860 മുതല്‍ 2023 വരെ രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാറ്റം. പുതിയ […]

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കെട്ടിട നിർമാണ കരാറുകാരനായ മുസ്തഫയാണ് പിടിയിലായത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ അഞ്ച് പരാതികളാണ് താമരശ്ശേരി പൊലീസിന് ലഭിച്ചത്. മുസ്തഫയ്ക്കൊപ്പം മറ്റൊരാൾ കൂടി പീഡിപ്പിച്ചതായും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഇയാളെയും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സാക്ഷര കേരളത്തെ നാണിപ്പിച്ചുകൊണ്ട് കുഞ്ഞുങ്ങൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകൾ കുതിച്ചുയരുകയാണ് എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കേരളത്തില്‍ ഈ വർഷം മാത്രം രണ്ടായിരത്തിലധികം കേസുകൾ രജിസ്റ്റർ […]