പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് കയർത്ത് സംസാരിക്കുകയും തടയാൻ ചെന്ന സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിക്കുകയും, ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെങ്ങോല അല്ലപ്ര കുളങ്ങരിയിൽ വീട്ടിൽ ബിബിൻ ബിജു (28), തോട്ടപ്പാടൻ കവലയ്ക്ക് സമീപം പാത്തിക്കമാലിൽ വീട്ടിൽ അബി രാഹുൽ (33) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 6 ന് രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. ആശുപത്രിയിൽ ചീട്ട് എടുക്കണമെന്ന് ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, […]
മധ്യവയസ്ക്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
പെരുമ്പാവൂർ: കോടനാട് കല്ലുമലഭാഗത്ത് മധ്യവയസ്ക്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ കൊമ്പനാട് പാണിയേലി മാനാംകുഴി ലിന്റൊ (26), ഓലിപ്പാറ ഈസ്റ്റ് ഐമുറി പുളിയാമ്പിള്ളി സഞ്ജു (22) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. മുടക്കുഴ സ്വദേശി വേലായുധനെയാണ് കൊലപ്പെടുത്തിയത്. ഒരു വർഷം മുമ്പ് നടന്ന കേസിലെ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ […]
ലൈംഗികപീഡനം നടന്നിട്ടില്ല. പരസ്പരസമ്മതത്തോടെയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്; ഷിയാസ് കരീം
കാസര്‍കോട്: പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന്റെ മൊഴി. എന്നാല്‍, വിവാഹിതയാണെന്നും ഒരുകുട്ടിയുടെ മാതാവാണെന്നുമുള്ള വിവരം മറച്ചുവെച്ചാണ് പരാതിക്കാരി അടുപ്പം സ്ഥാപിച്ചതെന്നും ഷിയാസ് കരീം പോലീസിനോട് പറഞ്ഞു. ലൈംഗികപീഡനം നടന്നിട്ടില്ല. പരസ്പരസമ്മതത്തോടെയാണ് പരാതിക്കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. മൂന്നുവര്‍ഷത്തോളം യുവതിയുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍, വിവാഹിതയാണെന്നും മകനുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചു. മാത്രമല്ല, സഹോദരനാണെന്ന് പറഞ്ഞാണ് പരാതിക്കാരി മകനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും ഷിയാസ് കരീം പോലീസിനോട് പറഞ്ഞിട്ടുണ്ട്. പോലീസിന്റെ ചോദ്യംചെയ്യലില്‍ പരാതിക്കാരി ഉന്നയിച്ച […]
ഞായറാഴ്ച്ച കാലടിയിൽ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും
കാലടി: കാലടി പഞ്ചായത്ത് അതിർത്തിയിൽ താമസിച്ച് തൊഴിൽ ചെയ്തു വരുന്ന അതിഥി തൊഴിലാളികളുടെ വിവര ശേഖരണാർത്ഥം ഞായറാഴ്ച്ച (08-10-2023) രാവിലെ 7 മുതൽ വൈകിട്ട് 5 വരെ കാലടി പോലീസ് സ്റ്റേഷനിൽ വച്ച് അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും. കാലടി പഞ്ചായത്ത് അതിർത്തിയിൽ താമസിച്ച് തൊഴിൽ ചെയ്തു വരുന്ന അതിഥി തൊഴിലാളികളും, അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നവരും സ്ഥാപന ഉടമസ്ഥരും ഞായറാഴ്ച്ച ഈ അവസരം ഉപയോഗിച്ച് അതിഥി തൊഴിലാളികളുടെ വിവരങ്ങൾ പൂർണ്ണമായും നൽകേണ്ടതാണ്. അതിഥി തൊഴിലാളികൾ ആധാർ […]
എംഡിഎംഎയുമായി യുവാവ് പിടിയിൽ; തൂക്കം കൂട്ടാൻ ചില്ലും ബൾബും അരച്ച് ചേർക്കും
തൃശൂർ: തൃശൂർ ജില്ലയിലെ ചേർപ്പ് വല്ലച്ചിറയിൽ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ. വല്ലച്ചിറ കാരമുക്ക് സ്വദേശി അഭിരാഗ് (20) നെയാണ് 4.5ഗ്രാം എംഡിഎംഎയുമായി ചേർപ്പ് എക്സൈസ് ഇൻസ്പെക്ടർ മുരുകദാസും സംഘവും പിടികൂടിയത്. ടെലഗ്രാം ആപ്പ് ഉപയോഗിച്ചു ലഹരി വില്പന നടത്തിയിരുന്ന പ്രതി സ്വന്തം അക്കൗണ്ട് വഴി പണം വാങ്ങാതെ മറ്റു പല അക്കൗണ്ടുകളിലൂടെ ആണ് പണമിടപാട് നടത്തിയിരുന്നത്. മയക്കുമരുന്നിൽ തൂക്കം കൂട്ടുന്നതിനായി ചില്ലുകൾ, ബൾബ് എന്നിവ അരച്ച് ചേർത്തിരുന്നുന്നെന്നും പ്രതി മൊഴി നൽകി. ലഹരി വിറ്റു കിട്ടുന്ന പണം […]
പി.ടി പോളിന്റെ മരണ കാരണം ഹൃദയാഘാതം
അങ്കമാലി: പി.ടി പോളിന്റെ മരണകാരണം ഹൃദയാഘാതം. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം ഹൃദയാഘാതമെന്ന് മനസിലായത്. ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി കുടുംബാംഗങ്ങൾക്ക് അറിയില്ലായിരുന്നു. എന്നാൽ മൂന്ന് തവണ സൈലന്റ് അറ്റാക്ക് ഉണ്ടായെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദ്ദവും ഉള്ളത് വീട്ടുകാർ സ്ഥിരീകരിച്ചു. ആലുവയിൽ ഹോട്ടൽ മുറിയിൽ ഇന്നലെയാണ് കോൺഗ്രസ് നേതാവ് പി.ടി. പോളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30നു ഹോട്ടലിൽ മുറിയെടുത്ത അദ്ദേഹത്തെ കാണാൻ 3.15ന് അങ്കമാലിയിൽ നിന്ന് ഒരാൾ എത്തിയിരുന്നു. പോൾ […]
മദ്യപിക്കാന്‍ വിളിച്ചിട്ട് പോകാത്തതിന് സുഹൃത്തിനെ മര്‍ദിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം: മദ്യപിക്കാൻ വിളിച്ചിട്ട് പോകാത്തതിന്റെ പേരിൽ യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. യുവാവിന്റെ സുഹൃത്തുക്കളായ വെള്ളാർ വാർഡിൽ കൈതവിള ഹരിജൻ കോളനിയിൽ രതീഷ് (39 ), ജിത്തുലാൽ (23 ) എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാനൂർ നെല്ലിവിള മേലെ തട്ടുവീട്ടിൽ സുഗതരാജിന്റെ മകൻ സ്വരാജിനെ യാണ്(24) അറസ്റ്റിലായ പ്രതികൾ മർദ്ദിച്ച് പരിക്കേല്പിച്ചത്. സ്വരാജിന് നട്ടെല്ലിനും കാലിനും പൊട്ടലുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഒന്‍പതാം തീയ്യതി വെള്ളാർ ഭാഗത്ത് വെച്ചാണ് […]
പി.ടി. പോളിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും
അങ്കമാലി: ആലുവയിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോൺഗ്രസ് നേതാവ് പി.ടി. പോളിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ രാവിലെ പൊലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മരണ കാരണം വ്യക്ത്തമാകു. ഇന്നലെ ഉച്ചയ്ക്ക് 12.30നു ഹോട്ടലിൽ മുറിയെടുത്ത അദ്ദേഹത്തെ കാണാൻ 3.15ന് അങ്കമാലിയിൽ നിന്ന് ഒരാൾ എത്തിയിരുന്നു. പോൾ മുറിയിൽ ചലനമറ്റു കിടക്കുന്നതു കണ്ട സന്ദർശകൻ സ്വന്തം വാഹനത്തിൽ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തന്നെ കാണാൻ ഒരാൾ […]
10 ലക്ഷം രൂപയ്ക്ക് നിർമിച്ച ബസ് സ്റ്റോപ്പ് മോഷണം പോയി
ബംഗളൂരുവിൽ ബസ് സ്റ്റോപ്പ് മോഷണം പോയി. 10 ലക്ഷം രൂപയ്ക്ക് ബംഗളൂരു കന്നിംഗ്ഹാം റോഡിൽ നിർമ്മിച്ച ബസ് സ്റ്റോപ്പാണ് പണിതീർത്ത് ഒരാഴ്ചയ്ക്കുള്ളിൽ മോഷണം പോയത്. ഈ മാസം ആദ്യമാണ് മോഷണം പോയത്. ബസ് സ്റ്റോപ്പിന്റെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ളതായിരുന്നു. ബസ് സ്റ്റോപ്പിലെ കസേരകളും തൂണുകളും മേൽക്കൂരയുമെല്ലാം കള്ളന് പൊക്കിക്കൊണ്ട് പോയി. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിലാണ് ബസ് ഷെൽട്ടറിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ബസ് സ്റ്റോപ്പ് മോഷണം പോയതിനു പിന്നാലെ ബസ് ഷെൽട്ടറിന്റെ നിർമാണച്ചുമതലയുള്ള […]
പ്രായപൂര്‍ത്തായാകാത്ത കുട്ടിയെ പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം തടവ്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 20 വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. മാറനല്ലൂർ കരിങ്കുളം പൊഴിയൂർ കോണം ചിറയിൽ വീട്ടിൽ മഹേഷിനെയാണ്(30) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. ബലാത്സംഗ കുറ്റത്തിന് 10 വർഷം കഠിന തടവും പോക്സോ നിയമപ്രകാരം പത്തുവർഷ കഠിനതടവിനും പ്രതി അനുഭവിക്കണം. ഇതിനു പുറമേ 50,000 രൂപ പിഴ ഒടുക്കണമെന്നും ഈ തുക അതിജീവിതയ്ക്ക് നൽകണം എന്നും കോടതി ഉത്തരവിട്ടു. പിഴ തുക […]
അറുപത്തഞ്ചുകാരനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പെരുമ്പാവൂർ: അറുപത്തഞ്ചുകാരനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കിഴക്കേ ഐമുറി തേരോത്തുമല വീട്ടിൽ വേലായുധൻ (65 )ആണ് കൊല്ലപ്പെട്ടത്. പെട്ടമലയിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്നും ചോരവാർന്ന നിലയിൽ വൈകിട്ട് ആറ് മണിയോടെ കണ്ടെത്തിയ വേലായുധനെ നാട്ടുകാർ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന പാണിയേലി സ്വദേശി ലിന്റോ ഒളിവിലാണ്. മാസങ്ങൾക്ക് മുൻപ് ലിന്റോയും വേലായുധനും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നുവെന്ന് കോടനാട് പൊലിസ് പറഞ്ഞു. വേലായുധൻ ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് നേരത്തേ ലിന്റോയെ […]
മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കോട്ടയം: മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി കോട്ടയം വൈക്കത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍. 32 ഗ്രാം എംഡിഎംഎയാണ് യുവാക്കളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ഈരാറ്റുപേട്ട പത്താഴപ്പടി സ്വദേശി മുഹമ്മദ് മുനീറും, തലനാട് സ്വദേശി അക്ഷയ് സോണിയുമാണ് അറസ്റ്റിലായത്. 25 വയസ് മാത്രമാണ് ഇരുവരുടെയും പ്രായം. ഇരുവരും ഏറെ നാളായി നിരീക്ഷണത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. വൈക്കം തോട്ട് വാക്കം ഭാഗത്ത് ഇരുവരും എത്തിയെന്ന് മനസിലാക്കിയാണ് പൊലീസ് സംഘം ഇരുവരെയും വളഞ്ഞത്. പ്രാഥമിക പരിശോധനയില്‍ ഇരുവരില്‍ നിന്നും ലഹരി […]
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
അങ്കമാലി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കറുകുറ്റി പുത്തൻപുരയ്ക്കൽ വീട്ടിൽ റിധിൻ ബേബി (25) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അങ്കമാലി, ചെങ്ങമനാട്, ഫോർട്ട്കൊച്ചി, കൊരട്ടി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ മോഷണം, തുടങ്ങിയ കേസുകളിൽ പ്രതിയാണ്. അങ്കമാലി എക്സൈസ് റേഞ്ച് പരിധിയിൽ മയക്ക്മരുന്ന് കൈവശം വച്ചതിന് കേസുണ്ട്. കഴിഞ്ഞ […]
പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന യുവാവിന്റെ വീട്ടിൽ പോലീസ് പരിശോധന; കണ്ടെത്തിയത് എംഡിഎംഎ
ആലുവ: അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന യുവാവിൻറെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് തൊണ്ണൂറ്റിയേഴ് ഗ്രാം എം.ഡി.എം.എ. വെളിയത്ത് നാട് പൊയ്യപ്പറമ്പിൽ സബിൻനാഥ് (28) ൻറെ മുറിയിൽ ഇയാളുടെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് രാസലഹരി ആലുവ വെസ്റ്റ് പോലീസ് കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കുറച്ചു ദിവസങ്ങളായി ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇൻസ്പെക്ടർ എസ്.സനൂജ്, എസ്.ഐ എം.വി.അരുൺ ദേവ്, എ.എസ്.ഐമാരായ സി.ജി.ബനഡിക്ട്, മനോജ് കുമാർ, സി.പി.പ്രദീഷ്, സി.പി ഒ മാരായ ഫിലോമിന […]
രണ്ട് നിരന്തര മോഷ്ടാക്കളെ കാപ്പ ചുമത്തി നാട് കടത്തി
കോതമംഗലം: കോതമംഗലത്ത് രണ്ട് നിരന്തര മോഷ്ടാക്കളെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം കോഴിപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃക്കാരിയൂർ, കരിങ്ങഴ തേർത്തനാക്കുടി വീട്ടിൽ രമേശൻ (പപ്പാലു 56) , ഇരമല്ലൂർ നെല്ലിക്കുഴി ഇടപ്പാറ ഇബ്രാഹിം (ഊറായി 48) എന്നിവരെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. […]
പി.ടി പോളിനെ മരിച്ച നിലയിൽ കണ്ടെത്തി
അങ്കമാലി: കോൺഗ്രസ് നേതാവും, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.ടി. പോളിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ മഹനാമി ഹോട്ടലിലെ മുറിയിലാണ് മൃതദേഹം കണ്ടത്. ഉച്ചയ്ക്ക് 12.30 നാണ് പി.ടി പോൾ മുറി എടുത്തത്. വൈകിട്ട് ഇയാളെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് മുറിയിൽ ചലനമറ്റു കിടക്കുന്ന നിലയിൽ കണ്ടത്. പോലീസെത്തി മുറി പരിശോധിച്ചു. ബാഗും മൊബെലും കണ്ടെത്തി. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ബിവറേജസ് ഔട്ട്ലെറ്റിനു മുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ബിവറേജസ് ഔട്ട്ലെറ്റിനു മുന്നില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണ് സംശയം. ലഹരിയുടേയും മദ്യത്തിന്റെയും അമിത ഉപയോഗമാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പാടശേഖരത്ത് നിന്നും മൃതദേഹം പൊലീസ് എത്തി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ദുർമന്ത്രവാദം അന്വേഷിച്ച പൊലീസിനെ ആക്രമിച്ചു; അമ്മയും മകളുമടക്കം 3 പേർക്ക് 13 വർഷം കഠിനതടവ്
മാവേലിക്കര ∙ നൂറനാട്ട് വീട് കേന്ദ്രീകരിച്ചു ദുർമന്ത്രവാദം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ വനിത സ്റ്റേഷൻ ഹൗസ് ഓഫിസറെയും വനിത സിവിൽ പൊലീസിനെയും ഇരുമ്പു വടി കൊണ്ട് ആക്രമിച്ച കേസിൽ അമ്മയും മകളും ഉൾപ്പെടെ 3 പേരെ 13 വർഷം കഠിനതടവിനും അര ലക്ഷം രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചു. നൂറനാട് ഉളവുക്കാട് വന്മേലിത്തറയിൽ ആതിര (ചിന്നു–26), അമ്മ ശോഭന(50), ഇവരുടെ സഹോദരി രോഹിണി (48) എന്നിവർക്കാണ് അഡിഷനൽ ജില്ലാ സെഷൻസ് കോടതി-3 ജഡ്ജി എസ്.എസ്. സീന ശിക്ഷ […]
ലൈസന്‍സില്ലാതെ വാഹനം ഓടിച്ച് അപകടം; ഉടമയ്ക്കും ഡ്രൈവറിനും ലക്ഷങ്ങള്‍ പിഴയിട്ട് കോടതി
പാലാ: ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ ഡ്രൈവര്‍, വാഹന ഉടമ എന്നിവരില്‍നിന്ന് 3.31 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കാന്‍ കോടതിവിധി. ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ച തിരുമാറാടി സ്വദേശി കുളക്കാട്ടുമറ്റത്തില്‍ ഷിന്റോ ജെയിംസ്, വാഹന ഉടമ വേങ്ങല്ലൂര്‍ ചിറകണ്ടത്തില്‍ ജബ്ബാര്‍ എന്നിവരില്‍നിന്നുമായി 3.32 ലക്ഷം രൂപയാണ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി റവന്യൂ റിക്കവറി നിയമപ്രകാരം ഈടാക്കിയത്. 2015 നവംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ ഹര്ജിക്കാരന് കൂവപ്പള്ളി മരുതുങ്കല്‍ അജ്മല്‍ ബഡാറുദ്ദീന്‍ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിലൂടെ […]
ന്യൂജഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ
അമേരിക്ക: അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാൽ പരിഹർ (42) എന്നിവരും അവരുടെ 10 വയസ്സുള്ള ആൺകുട്ടിയും 6 വയസ്സുള്ള പെൺകുട്ടിയുമാണ് മരിച്ചത്. ന്യൂജേഴ്സിയിലെ പ്ലെയിൻസ്ബോറോയിലാണ് ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകീട്ടാണ് പൊലീസിന് വിവരം ലഭിച്ചത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ചു […]