നവ കേരള സദസ്സ്: എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് രണ്ട് ദിവസങ്ങളിൽ അവധി

കൊച്ചി: നവകേരള സദസ് നടത്തിപ്പിനായി എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് രണ്ട് ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ഈ മാസം ഏഴാം തീയതി അങ്കമാലി, ആലുവ, പറവൂർ നിയോജക മണ്ഡലങ്ങളിലാണ് നവ കേരള സദസ്സ് നടക്കുന്നത്. ഈ മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് ഏഴാം തീയതിയാണ് അവധി നൽകിയിരിക്കുന്നത്. എട്ടാം തീയതി എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലാണ് നവ കേരള സദസ്സ് നടക്കുന്നത്. ഈ ദിവസം ഈ മണ്ഡലങ്ങളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നവ […]

നവകേരള സദസ്; പെരുമ്പാവൂരിൽ സ്കൂൾ മതിൽ പൊളിച്ചു

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു. നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊള്ളിച്ചത് .പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ മൈതാനിയുടെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്താണ് മതിൽ പൊളിച്ചത്.

ധനപ്രതിസന്ധിയിൽ കേരളത്തിന് മാത്രം പ്രത്യേക ഇളവ് നൽകില്ല; നിർമലാ സീതാരാമൻ

ധനപ്രതിസന്ധിയിൽ കേരളത്തിന് മാത്രം പ്രത്യേക ഇളവു നൽകാൻ ആകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്താകമാനം പ്രാബല്യത്തിലുളള പൊതു നിബന്ധനകളില്‍ ഇളവു വരുത്താന്‍ കഴിയില്ലെന്ന് നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ക്കാണ് പാർലമെന്‍റില്‍ മറുപടി നല്‍കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്‍റെ മൊത്ത വായ്പാ പരിധി 47762.58 കോടി രൂപയാണ്. അതില്‍ 29136.71 കോടി രൂപ പൊതു വിപണി വായ്പ പരിധിയാണ്. ബാക്കി തുക മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വായ്പാ പരിധിയാണെന്നും നിര്‍മല […]

സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്ലസ്ടു അധ്യാപകന് 7 വർഷം കഠിനതടവും പിഴയും

സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്ലസ്ടു അധ്യാപകന് 7 വർഷം കഠിനതടവും 50,000 രൂപ പിഴയും. നാദാപുരം അതിവേഗ കോടതിയുടേതാണ് വിധി. മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ലാലുവിനെയാണ് ശിക്ഷിച്ചത്. 2023 ഫെബ്രുവരി 22 നാണ് സംഭവം. അഴിയൂർ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനിയെ ഇൻവിജിലേറ്ററായ ലാലു കടന്ന് പിടിക്കുകയായിരുന്നു. പരീക്ഷയ്ക്കിടെയായിരുന്നു ലൈംഗികാതിക്രമം. ചോമ്പാല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ശിവൻ ചോടോത്താണ് കുറ്റം പത്രം സമർപ്പിച്ചത്. നാദാപുരം ഫാസ്റ്റ് […]

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്‍റെ അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം നടത്തുക. റൂറൽ‌ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്‍റെ നേതൃത്തത്തിലാവും അന്വേഷണ ചുമതല. ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂർ സ്വദേശി പദ്മകുമാർ, ഭാര്യ അനിതാകുമാരി, മകൾ അനുപമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ മൂന്നുപേർക്ക് പങ്കുള്ളതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. എന്നാൽ കേസന്വേഷണത്തിൽ പല തരത്തിലുള്ള പൊരുത്തക്കേടുകളും ദുരൂഹതയും നിലനിൽക്കുന്നുണ്ടെന്ന് കെ.ബി ഗണേഷ്കുമാർ എംഎൽഎയടക്കം […]

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൈലറ്റ് വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്. അത്തിക്കപ്പറമ്പ് പുത്തൻവീട്ടിൽ റഷീദിനാണ് (36) പരുക്കേറ്റത്. നവകേരള സദസിന്‍റെ ഭാഗമായി മന്ത്രിമാർ സഞ്ചരിച്ചിരുന്ന ബസിന്‍റെ പൈലറ്റ് വാഹനമാണ് ബൈക്ക് യാത്രികനെ ഇടിച്ചത്. ചേലക്കരയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെറഉതുരുത്തിൽവച്ച് തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലേഡീസ് ടൈലറിംഗ് കടയിൽ കയറി മൂന്ന് പവൻ സ്വർണവും 5000 രൂപയും മോഷണം നടത്തിയ പ്രതി പിടിയിൽ

പെരുമ്പാവൂർ: ലേഡീസ് ടൈലറിംഗ് കടയിൽ കയറി മൂന്ന് പവൻ സ്വർണവും 5000 രൂപയും മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. ആസാം നൗഗൗവ് സ്വദേശി മെഹ്ഫൂസ് അഹമ്മദ് (23) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 30 ന് പട്ടാൽ ഭാഗത്തെ ലേഡീസ് ടൈലറിംഗ് കടയിലാണ് മോഷണം നടന്നത്. രാവിലെ 8 30ന് കട തുറന്നു സ്വർണവും പണവും അടങ്ങിയ ബാഗ് കടയിൽ വച്ചതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് പോയ സമയം ഇയാൾ മോഷണം നടത്തുകയായിരുന്നു. തിരിച്ചെത്തിയതിനു ശേഷം […]

കൊൽക്കത്തയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് തുണയായി ആരിഫ്ഖാനും, ആനന്ദ് ബോസും; വിദ്യാർത്ഥികൾ ഇന്ന് മടങ്ങും

കൊൽക്കത്ത: സൈക്ളോൺ മുന്നറിയിപ്പിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതോടെ യാത്ര മുടങ്ങി കൊൽക്കത്തയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും തുണയായി ബംഗാൾ ഗവർണർ ഡോ സി വി ആനന്ദബോസ്. സംസ്‌കൃത സർവകലാശാലയുടെ കാലടി, തിരൂർ കേന്ദ്രങ്ങളിലെ 58 സോഷ്യൽവർക്ക് വിദ്യാർത്ഥികളും ആറ് അധ്യാപകരുമടങ്ങുന്ന സംഘമാണ് ട്രെയിൻ റദ്ദാക്കിയതോടെ കൊൽക്കത്തയിൽ കുടുങ്ങിയത്. അവർ കേരള രാജ്ഭവനിൽ ബന്ധപ്പെട്ടു. തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ബംഗാൾ ഗവർണർ ഡോ സി വി ആനന്ദബോസിനെ വിളിച്ചു. ആനന്ദബോസ് നേരിട്ട് ഇടപെട്ട് ട്രെയിനിൽ പ്രത്യേക […]

കാട്ടുപന്നിക്ക് വെച്ച കെണിയിൽ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മലപ്പുറം കിഴിശ്ശേരിയിൽ കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. കാട്ടു പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്. സിനാന്റെ സുഹൃത്ത് 17 കാരൻ ഷംനാദ് ഇതേ വൈദ്യുത വേലിയിൽ നിന്ന് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം. സിനാന്റെ മൃതദേഹം മെഡിക്കൽ കോളേജ് […]

നടക്കാൻ ഇറങ്ങിയവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി; രണ്ട് മരണം

തിരുവനന്തപുരം: പേരൂര്‍ക്കട വഴയിലയിൽ കാറിടിച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് പേര്‍ മരിച്ചു. ബേക്കറി കട ഉടമ ഹരിദാസ്, സുഹൃത്ത് വിജയൻ എന്നിവരാണ് മരിച്ചത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ വാഹനമാണ് ഇവരെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഹരിദാസും വിജയനും റോഡിന് സമീപത്തെ താഴ്ചയിലേക്ക് വീണു. പിന്നാലെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ചുനിന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. എന്നാൽ ഹരിദാസനും വിജയനും വീണുകിടക്കുന്ന കാര്യം അറിഞ്ഞില്ല. ഏറെ വൈകി വെളിച്ചം […]

മിഷോങ് ചുഴലിക്കാറ്റ്; വിദ്യാർത്ഥിളും അധ്യാപകരും കൊൽക്കത്തയിൽ കുടുങ്ങി

കാലടി:മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് സംസ്‌കൃത സർവകലാശാലയിൽ നിന്നും കൊൽക്കത്തയിലേക്ക് പഠനയാത്ര പോയ വിദ്യാർത്ഥിളും അധ്യാപകരും കൊൽക്കത്തയിൽ കുടുങ്ങി. എംഎസ്ഡബ്‌ളിയു വിദ്യാർത്ഥികളും അധ്യാപകരുമാണ് കുടുങ്ങിയത്. കാലടി, തുറവൂർ സെന്ററുകളിലെ 60 വിദ്യാർത്ഥികളും 6 അധ്യാപകരുമാണ് പഠനയാത്രയ്ക്ക് പോയത്. ശനിയാഴ്ച്ച കൊൽക്കത്തയിൽ നിന്നും മടങ്ങാൻ ഇരിക്കെഴാണ് ട്രെയിനുകൾ റദ്ദാക്കിയത്. വിദ്യാർത്ഥികളും, അധ്യാപകരും രണ്ട് കോൺവെന്റുകളിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇവരെ തിരിച്ചുകൊണ്ടുവരാനുളള ശ്രമത്തിലാണ് സർവകലാശാല. സർവകലാശാല വൈസ്ചാൻസിലർ ബംഗാൾ ഗവർണുമായി ബന്ധപ്പെട്ടിണ്ട്. തിങ്കളാഴ്ച്ച ഇവർക്ക് മടങ്ങാനാകുമെന്നാണ് […]

കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ്‌ മരിച്ചത്‌. 78 വയസായിരുന്നു. നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചകിത്സയിലാണ്‌. ഇതോടെ ആകെ മരണം 7 ആയി. നാടിനെ നടുക്കിയ കളമശ്ശേരി സ്ഫോടനം നടന്നിട്ട് ഒരു മാസം കഴിഞ്ഞു. ഒക്ടോബര്‍ 29 ന് കളമശ്ശേരി സാമറ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയായിരുന്ന സ്ഫോടനമുണ്ടായത്. 7 പേർ കൊല്ലപ്പെടുകയും […]

ഗിഫ്റ്റ് സിറ്റി ഭൂവുടമകൾക്ക് അടിയന്തിരമായി പണം നൽകണം; റോജി എം ജോൺ എം.എൽ.എ

അങ്കമാലി: അയ്യമ്പുഴ ഗ്രാമപഞ്ചായത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരഭമായ നിർദ്ദിഷ്ട ഗിഫ്റ്റ് സിറ്റിയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെ വില അടിയന്തിരമായി ഭൂവുമകൾക്ക് കൈമാറണമെന്ന് റോജി എം. ജോൺ എം.എൽ.എ ആവശ്യപ്പെട്ടു. മൂന്ന് വർഷമായി പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിൻറെ നടപടി ക്രമങ്ങൾ നടക്കുന്നു. ഭൂമി ഏറ്റെടുക്കാനുള്ള നോട്ടിഫിക്കേഷൻ റവന്യൂ വകുപ്പ് പുറപ്പെടുവിച്ചതോടുകൂടി സാധാരണക്കാരായ ഭൂവുടമകൾ അവരുടെ വസ്തു വിൽക്കാനോ, പണയപ്പെടുത്താനോ, വായ്പ എടുക്കാനോ പോലും സാധിക്കാതെ പ്രയാസപ്പെടുകയാണ്. ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് വസ്തുവിന് കൊടുക്കേണ്ടുന്ന വില ഉടമകൾക്ക് […]

കുട്ടിയെ തട്ടിയെടുത്ത കേസ് ‘അനുപമ പത്മൻ’ യൂട്യൂബ് താരം

കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പി.അനുപമ (20) യൂട്യൂബ് താരം. പിടിയിലായ കേസിൽ മുഖ്യ കണ്ണി ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാറിന്റെ (52) മകളാണ് അനുപമ. പത്മകുമാറിന്റെ ഭാര്യ എം.ആർ.അനിതകുമാരിയെയും (45) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ‘അനുപമ പത്മൻ’ എന്ന പേരിൽ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, 4.99 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വിഡിയോകളുടെ റിയാക്‌ഷൻ വിഡിയോയും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇംഗ്ലിഷിലാണ് അവതരണം. ഇതുവരെ 381 വിഡിയോ […]

മുറുക്ക് തൊണ്ടയില്‍ കുടുങ്ങി, ഒന്നര വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. പാലക്കാട് പുതുക്കോട് തെക്കേപൊറ്റ ഇരട്ടക്കുളമ്പില്‍ വിജീഷിന്റെയും തഴക്കര പഞ്ചായത്ത് എട്ടാംവാര്‍ഡില്‍ മാങ്കാംകുഴി മലയില്‍ പടീറ്റതില്‍ ദിവ്യയുടെയും ഇരട്ടക്കുഞ്ഞുങ്ങളിലെ മകന്‍ വൈഷ്ണവ് ആണ് മരിച്ചത്. ദിവ്യയുടെ മാങ്കാംകുഴിയിലെ വീട്ടില്‍ ഇന്ന് രാവിലെയാണ് സംഭവം. കുഞ്ഞിന് കഴിക്കാന്‍ കൊടുത്ത മുറുക്ക് തൊണ്ടയില്‍ കുടുങ്ങി. ഉടന്‍ തന്നെ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. വൈഷ്ണവിന്റെ സഹോദരി വൈഗ. ദിവ്യയുടെ അച്ഛന്‍ മോഹന്‍ദാസ് പക്ഷാഘാതം വന്ന് കിടപ്പിലാണ്. അമ്മ പ്രസന്ന.

കുട്ടിയുടെ അച്ഛനോട് വൈരാഗ്യമുണ്ടായിരുന്നു, മകളുടെ നഴ്‌സിംഗ് പഠനത്തിന് പണം കൈമാറി; പ്രതിയുടെ മൊഴി വിവരങ്ങള്‍

കൊല്ലം: കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. കുട്ടിയുടെ അച്ഛന്‍ റെജിയോട് തനിക്ക് തോന്നിയ വൈരാഗ്യമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പത്മകുമാര്‍ ഇപ്പോള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. മകളുടെ നഴ്‌സിംഗ് പഠനത്തിന് റെജിക്ക് പണം നല്‍കിയിരുന്നു. തിരികെ ചോദിച്ചപ്പോള്‍ ധാര്‍ഷ്ട്യം കാണിച്ചു. ഇത് തിരികെ പിടിക്കാനുള്ള ശ്രമമായിരുന്നു തട്ടിക്കൊണ്ടുപോകലെന്നും പത്മകുമാര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ പത്മകുമാര്‍ പറഞ്ഞത് പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പത്മകുമാര്‍ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി പൊലീസ് അന്വേഷിച്ചുവരികയാണ്. അഞ്ച് ലക്ഷം […]

തട്ടുപ്പാറ ബൈബിൾ കൺവെൻഷൻ ആരംഭിച്ചു

കാലടി:ചരിത്രപ്രസിദ്ധമായ മേരിഗിരി തട്ടുപ്പാറ പള്ളിയിലെ മൂന്നാമത് ബൈബിൾ കൺവെൻഷൻ മോൺസിഞ്ഞോർ ഫാ. വർഗ്ഗീസ് ഞാളിയത്ത് ഉദ്ഘാടനം ചെയ്തു.വികാരി ഫാ ജോൺസൺ ഇലവുംകുടി അധ്യക്ഷത വഹിച്ചു. മൂന്ന് ദിവസങ്ങളിലായ് നടക്കുന്ന കൺവെൻഷൻ നാളെ സമാപിക്കും. ഗുഡ് നെസ് ടീമിന്റെ നേതൃത്വത്തിൽ പ്രശസ്ത ധ്യാനഗുരുക്കന്മാരായ ഫാ മാത്യു നായക്കാംപറമ്പിൽ, ഫാ ഡെന്നി മണ്ഡപത്തിൽ, ഫാ ഡെർബിൻ ജോസഫ് എന്നിവരാണ് നയിക്കുന്നത്. വൈകിട്ട് 5 മുതൽ 9 വരെയാണ് ധ്യാനം. കൺവെൻഷന് മുന്നോടിയായി ഫാ.സെബാസ്റ്റ്യൻ നെല്ലിശ്ശേരി,ഫാ.സിന്റോ വടക്കുംമ്പാടൻ എന്നിവരുടെ കാർമികത്വത്തിൽ ദിവ്യബലി […]

6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: 3 പേർ കസ്റ്റഡിയിൽ

കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ 3 പേർ കസ്റ്റഡിയില്‍. ചാത്തന്നൂർ സ്വദേശികളാണ് പിടിയിലായത്. തമിഴ്നാട് തെങ്കാശി പുളിയറയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് പിടിയിലായിരിക്കുന്നത്. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. കേസുമായി നേരിട്ട് ബന്ധമുള്ള 3 പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. പ്രതികൾ ഒരു കുടുംബത്തിലുള്ളവരെന്നുമാണ് സൂചന പുറത്തു വന്നിട്ടുള്ളത്. പിടിയിലായ 3 പേരിൽ ഒരാൾക്ക് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. […]

മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

ആലപ്പുഴ : ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ വീട് തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട് അന്വേഷിച്ചെത്തിയ അയൽവാസികളാണ് മരണവിവരമറിഞ്ഞത്. വീട്ടിലെ ഹാളിൽ നിലത്ത് മരിച്ച നിലയിലായിരുന്നു കുട്ടികൾ. മാതാപിതാക്കൾ തൊഴിലുറപ്പ് തൊഴിലാളികളാണ്. കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് വിവരം.

നവകേരള സദസ്സിന് ആശംസകളുമായി കാലടി ഗ്രാമപഞ്ചയത്തറിയാതെ പഞ്ചായത്തിന്റെ ആശംസാബോർഡ്; സിപിഎം വച്ചതെന്ന് പഞ്ചായത്ത്‌

കാലടി: പഞ്ചായത്തറിയാതെ നവകേരള സദസ്സിന് പഞ്ചായത്തിന്റെ ആശംസകളുമായി കാലടിയിൽ പഞ്ചായത്തിന്റെ പേരിൽ ഫ്‌ളെക്‌സ് ബോർഡ്. നവ കേരള സദസ്സുമായി യു.ഡി.എഫ്. ഭരിക്കുന്ന കാലടി ഗ്രാമപഞ്ചായത്ത് സഹകരിക്കാതിരിക്കുമ്പോഴാണ് പഞ്ചായത്ത് പ്രസിഡന്റോ, ഭരണ സമിതിയോ അറിയാതെ പഞ്ചായത്തിന്റെ പേരിൽ ആശംസകൾ അറിയിച്ചു കൊണ്ടുള്ള ബോർഡ് പഞ്ചായത്തിന്റെ മുറ്റത്ത് വച്ചത്. പിന്നീട് വിവാദമായപ്പോൾ ബോർഡ് കൊണ്ടുവന്നവർ തന്നെ എടുത്ത് അയ്യപ്പ ശരണ കേന്ദ്രത്തിന് മുൻപിലുള്ള നടപ്പാതയിൽ ലൈറ്റിന്റെ കാലിൽ വച്ച് കെട്ടി സ്ഥലം വിട്ടു. സിപിഎം ആണ് ബോർഡ് വച്ചതെന്നും, ബോർഡ് […]