പാലക്കാട് ട്രെയിൻ തട്ടി അച്ഛനും രണ്ട് വയസുള്ള മകനും ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് ലക്കിടിയില്‍ ട്രെയിൻ തട്ടി രണ്ട് മരണം. 24 വയസുള്ള യുവാവും രണ്ട് വയസുള്ള കുഞ്ഞുമാണ് മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ലക്കിടി ഗേറ്റിന് സമീപത്ത് വൈകീട്ട് 4.30 നാണ് അപകടം ഉണ്ടായത്. യുവാവും കുഞ്ഞും പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ചെനക്കത്തൂർ പൂരം കാണാനെത്തിയതായിരുന്നു ഇവര്‍. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കാലടിയിൽ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം : സ്വകാര്യ ബസുകൾക്ക് പകരം സംവിധാനമൊരുക്കും
കാലടി: കാലടി ഗ്രാമപഞ്ചായത്തിലെ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോപ്ലംക്സിന്റെ നിര്‍മ്മാണത്തോടനുബന്ധിച്ച് ബസ് സ്റ്റാന്റും, സ്റ്റാളുകളും മാറ്റേണ്ടി വരുമ്പോൾ പകരം സംവിധാനമൊരുക്കാൻ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് കാലടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് പ്രസിഡന്റ് ഷൈജന്‍ തോട്ടപ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന യോഗത്തിലാണ് വിവിധ നിർദ്ദേശങ്ങൾ ഉയർന്നത്. ബസ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും, ബസ് തൊഴിലാളി യൂണിയന്‍ നേതാക്കളും, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് അധികാരികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് നിർദ്ദേശങ്ങൾ ഉയർന്നത്. ഷോപ്പിംഗ് […]
മസ്തിഷ്‌ക ജ്വരം: കളമശേരിയിലെ 5 കുട്ടികളുടെയും നില മെച്ചപ്പെട്ടു
കൊച്ചി: കളമശേരിയിൽ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച 5 കുട്ടികളുടെ നില മെച്ചപ്പെട്ടു. കളമശേരി സെന്‍റ് പോൾസ് ഇന്‍റർനാഷണൽ പബ്ലിക് സ്കൂളിലെ 1,2 ക്ലാസുകളിലെ കുട്ടികളാണ് ചികിത്സ തേടിയത്. എറണാകുളത്തെ 2 സ്വകാര്യ ആശുപത്രിളിലായാണ് കുട്ടികൾ ചികിത്സ തേടിയത്. കുട്ടികളെ ഐസിയുവിൽ നിന്നും മാറ്റിയതായാണ് വിവരം. സമാന രോഗലക്ഷണങ്ങളോടുകൂടി ഇതേ സ്‌കൂളിലെ 3 വിദ്യാര്‍ഥികളും ചികിത്സയിലുള്ളതായി അനൗദ്യോഗിക വിവരവുമുണ്ട്. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുട്ടികൾ കടുത്ത പനിയും ഛർദിയും തലവേദനയുമായാണ് കുട്ടികൾ ആശുപത്രികളിൽ ചികിത്സ തേടിയത്. […]
എഴുന്നള്ളത്തിന് ആനയ്ക്കുപകരം രഥം. ‘അഴകിയലൈല’ പാട്ട് വേണ്ട; തിരുവിതാംകൂർ ദേവസ്വം
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ആനയിടഞ്ഞ് മരണങ്ങൾ ആവർത്തിക്കുന്നതോടെ ഉത്സവനയത്തിൽ മാറ്റംവരുത്താൻ ദേവസ്വംബോർഡിന്റെ തീരുമാനം. എഴുന്നള്ളത്തിന് ആനയ്ക്കുപകരം രഥം ഉപയോഗിച്ചാൽ മതിയെന്നാണ് തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ നിർദേശം. ഉത്സവഘോഷയാത്രയിൽ ഡിജെയും നാസിക്‌ഡോളും ലേസർഷോയും ഉപയോഗിക്കുന്നതും ബോർഡ് വിലക്കും. ആചാരപരമായകാര്യങ്ങളിൽ ആനയെഴുന്നള്ളത്തിന് വിലക്കില്ല. എന്നാൽ, പള്ളിവേട്ട, ആറാട്ട് ചടങ്ങുകൾക്കുമാത്രമായി ആനയെ ചുരുക്കാനാണ് തീരുമാനം. സ്ഥലപരിമിതിയുള്ള ക്ഷേത്രങ്ങളിൽ ആനയെഴുന്നള്ളത്തിന് കടുത്തനിയന്ത്രണങ്ങൾവരും. ഓരോക്ഷേത്രത്തിലെയും ആചാരത്തിനും ചടങ്ങിനുമൊത്ത് എഴുന്നള്ളത്തിന് രഥമാകാം. അല്ലെങ്കിൽ ദേവസങ്കല്പത്തിലുള്ള മറ്റുരീതിയിൽ എഴുന്നള്ളത്തുനടത്തണം. രഥത്തിൽ ദേവീദേവന്മാരെ എഴുന്നള്ളിക്കുന്നതിനോട് യോഗക്ഷേമസഭ അടുത്തിടെ അനുകൂലനിലപാടെടുത്തിട്ടുണ്ട്. ഡിജെയിൽ ‘അഴകിയലൈല’പോലുള്ള […]
യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ
കൊച്ചി: യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ. ഒന്നേകാൽ കിലോഗ്രാമോളം കഞ്ചാവുമായി പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ ലിറ്റൻ മണ്ഡൽ (24), മുണ്ഡജ് ബിശ്വാസ് (25), ദെലോവർ മണ്ഡൽ (20) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് പിടികൂടിയത്. പാലപ്രശ്ശേരി തേറാട്ടുകുന്ന് ഭാഗത്ത് വാടകവീട്ടിൽ മുറിക്കകത്ത് പ്രത്യേകം പാക്ക് ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. മുർഷിദാബാദിൽ നിന്നും കൊണ്ടുവന്ന് ഇവിടെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിലാണ് വിൽപ്പന നടത്തിയിരുന്നത്. വീട്ടിൽ നിരന്തരം ആളുകൾ വന്നു പോകുന്നത് കണ്ട് വീട്ടുടമസ്ഥൻ സംശയം […]
ഗുരുവായൂരിൽ കുട്ടിയെ കാറിലിരുത്തി ദമ്പതികളുടെ ക്ഷേത്ര ദർശനം; കാറിനുള്ളിൽ കുടുങ്ങി 6വയസുകാരി
തൃശ്ശൂർ : ഗുരുവായൂരിൽ ആറുവയസ്സുകാരി കാറിൽ കുടുങ്ങി. കർണാടക സ്വദേശികളായ ദമ്പതികളാണ് 6 വയസ്സുള്ള പെൺകുട്ടിയെ കാറിൽ ലോക് ചെയ്ത് ക്ഷേത്ര ദർശനത്തിന് പോയത്. ഒരു മണിക്കൂറിന് ശേഷമാണ് ക്ഷേത്ര ദർശനത്തിന് പോയ രക്ഷിതാക്കൾ തിരിച്ചെത്തിയത്. ഈ സമയം കരഞ്ഞ് നിലവിളിച്ച പെൺകുട്ടിയെ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ദമ്പതികൾ തങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് മക്കളുമായി ക്ഷേത്രത്തിലേക്ക് ദർശനത്തിന് പോകുകയായിരുന്നു. കുട്ടി കുടുങ്ങിയ വിവരം ഉച്ചഭാഷിണിയിൽ വിളിച്ചു പറഞ്ഞതിന് പിന്നാലെ ദമ്പതികൾ എത്തി. കുട്ടി ഉറങ്ങിയതിനാലാണ് കാറിൽ ഇരുത്തിയതെന്നാണ് ദമ്പതികളുടെ […]
വനിതാ ദിനത്തില്‍ വനിതകൾക്കായി സ്‌പെഷ്യല്‍ ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജുമായി അപ്പോളോ
അങ്കമാലി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുമ്പന്ധിച്ച് വനിതകള്‍ക്കായി സ്‌പെഷ്യല്‍ ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജ് അവതരിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റല്‍. ഇഎസ്ആര്‍ ഉള്‍പ്പെടെയുള്ള കംപ്ലീറ്റ് ഹീമോഗ്രാം ടെസ്റ്റ്, ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ ടെസ്റ്റ്, എച്ച്.ബി.എ.1.സി, ഇലക്ട്രോ കാര്‍ഡിയോഗ്രാം ടെസ്റ്റ്, ഗൈനക്കോളജി കണ്‍സള്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ള 13 ഓളം പരാമീറ്റര്‍ ചെക്കപ്പുകള്‍ 1500 രൂപയ്ക്ക് ലഭ്യമാകും. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു മാര്‍ച്ച് 08 മുതല്‍ ആരംഭിക്കുന്ന സ്‌പെഷ്യല്‍ ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജ് മാര്‍ച്ച് 31 വരെ ലഭ്യമാകും. കൂടാതെ […]
കാലടി മറ്റൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
കാലടി മറ്റൂരിൽ വീട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പേലിക്കുടി മണി (54) യെ ആണ് മരിച്ച നിലയിൽ കണ്ടത്. രാവിലെ മണിയെ പുറത്തു കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. ഭർത്താവ് കുശൻ നേരത്തെ മരിച്ചതാണ്. ഒറ്റയ്ക്കാണ് താമസിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളിയാണ്.



