FEATURED

റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്; യുവഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്

കൊച്ചി∙ റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്. യുവഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ചുവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചതെന്നും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നു തൃക്കാക്കര എസിപി ഷിജു പി.എസ്. മനോരമ ഓൺലൈനോട് പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കോഴിക്കോട് ഫ്ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തിൽനിന്ന് അകന്നതോടെയാണ് യുവതി […]

FEATURED

വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി: വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്നു രാവിലെ 5.30ന് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചത്. മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിൽ ഈ സമയം ആരുമുണ്ടായിരുന്നില്ല. ഇടയ്ക്കിടെ വ്യായാമം ചെയ്യാൻ ജിമ്മിലെത്തിയിരുന്ന ആളായിരുന്നു രാജ്. സാധാരണ രാവിലെ 6 മണിയോടെയാണ് ജിമ്മിൽ എത്താറുള്ളത്. എന്നാൽ മറ്റാവശ്യങ്ങൾ ഉള്ളതിനാൽ ഇന്നു രാവിലെ 5 മണിയോടെ എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. 5.26ന് കുഴഞ്ഞു വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ […]

FEATURED

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ

ആലുവ: കാലടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളിയെ കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡൻ്റായി തിരഞ്ഞെടുത്തു.. സെക്രട്ടറി എം.വി. സനിൽ (അസി. സബ് ഇൻസ്പെക്ടർ , കൺട്രോൾ റൂം ആലുവ).. ‘ഖജാൻജി ടി. ടി ജയകുമാർ (എ.എസ്. ഐ. എസ് ബി ) വൈസ് പ്രസിഡൻ്റ് എ.കെ പ്രവീൺ കുമാർ (എസ്.ഐ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്) ) ജോയിൻ്റ് സെക്രട്ടറി പ്രമീള രാജൻ (എ. എസ്.ഐ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച്. ബുധനാഴ്ച […]

FEATURED

കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി, കേസ് എൻഐഎ കോടതിയിലേക്ക്

ഛത്തീസ്ഗഡ് : ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരി​ഗണിക്കാതിരുന്ന ചത്തീസ്​ഗഡ് സെഷൻസ് കോടതി, അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരുമെന്ന് വ്യക്തമായി. അഞ്ചു ദിവസം മുമ്പാണ് ചത്തീസ്​ഗഡിൽ വെച്ച് മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്. അതിനിടെ, അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രം​ഗ്ദൾ പ്രവർത്തകർ രംഗത്തെത്തി. കോടതിക്ക് മുന്നില്‍ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. ഛത്തീസ്​ഗഡ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരി​ഗണിക്കുന്ന സാഹചര്യത്തിലായിരുന്നു […]

FEATURED

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയിൽ കാ‌ട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തനമാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്. പെരുവന്താനം പഞ്ചായത്തിൽപെട്ട മതമ്പ എന്ന സ്ഥലത്താണ് ആക്രമണമുണ്ടായിരിക്കുന്നത്. റബർതോട്ടം പാ‌ട്ടത്തിനെടുത്ത് ടാപ്പിം​ഗ് നടത്തുന്ന ആളാണ് പുരുഷോത്തമൻ. മകനും ഒപ്പമുണ്ടായിരുന്നു. രണ്ട് പേരും കൂടെ ടാപ്പിം​ഗ് നടത്തുന്നതിനിടെ കാട്ടാനക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു. ആദ്യം മകന്റെ നേരെയാണ് കാട്ടാന പാഞ്ഞ‌ടുത്തത്. മകൻ ഓടിരക്ഷപ്പെ‌‌ട്ടു. അതിനിടെ ആനക്കൂട്ടം പുരുഷോത്തമന്റെ നേരെ തിരിയുകയായിരുന്നു. ആന പുരുഷോത്തമനെ തട്ടി താഴെയിട്ടതിനെ തുടർന്ന് ​ഗുരുതരമായി […]

FEATURED

അയ്യമ്പുഴയിൽ ആംബുലൻസിന്റെ ടയറുകൾ തകർത്ത് സാമൂഹ്യ വിരുദ്ധർ

അങ്കമാലി : അയ്യമ്പുഴയിൽ ആംബുലൻസിന്റെ ടയറുകൾ തകർത്ത് സാമൂഹ്യ വിരുദ്ധർ. ചുള്ളി സർക്കാർ ആശുപത്രി പരിസരത്ത് പാർക്ക് ചെയ്ത ആംബുലൻസിന്റെ ടയറുകളാണ് തകർത്തത്. ആംബുലൻസിന്റെ രണ്ട് മുൻ ടയറുകളിലെ വാൽട്യൂബുകളും ഊരിയെടുത്ത നിലയിലാണ്. രാത്രികാലങ്ങളിൽ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ശനിയാഴ്ച രാത്രി ഏഴിന് ഓട്ടം കഴിഞ്ഞ് പാർക്ക് ചെയ്തതാണ് ആംബുലൻസ്. ഞായറാഴ്ച്ച രാത്രി എട്ട് മണിവരെ സ്ഥലത്ത് ജീവനക്കാരുണ്ടായിരുന്നു. ഇവർ മുറികളിലേക്ക് മടങ്ങിയതിന് ശേഷമാണ് അതിക്രമം. ആശുപത്രിയിലെ സിസിടിവികൾ പ്രവർത്തനരഹിതമാണ്. അയ്യമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തെ […]

FEATURED

ആലുവയിൽ വൻ ലഹരി വേട്ട

ആലുവ: ആലുവയിലും എടത്തലയിലുമായി പതിമൂന്ന് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ആലുവ റയിൽവേ സ്റ്റേഷനിൽ ഏഴുകിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ ജാലംഗി മുർഷിദാബാദ് മുരാഡ്‌പുർ സ്വദേശി സാഹിനുൽ ഇസ്ലാം (27), എടത്തലയിൽ ആറ് കിലോ കഞ്ചാവുമായി മൂർഷിദാബാദ് ഉത്തർഘോഷ് പാറ സ്വദേശി അജ്റുൾ (22) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും ആലുവ, എടത്തല പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ടു പേരും ബംഗാളിൽ […]

FEATURED

ബിരുദാനന്തര ബിരുദത്തിൽ സഹോദരിമാരുടെ റാങ്ക് തിളക്കം നാടിനും അഭിമാനമായി

കാലടി: ബിരുദാനന്തര ബിരുദത്തിൽ സഹോദരിമാരുടെ റാങ്ക് തിളക്കം നാടിനും അഭിമാനമായി. മഹാത്മഗാന്ധി യൂനിവേഴ്സിറ്റി പരീക്ഷയിലാണ്  കാലടി സൗത്ത് വെള്ളാരപ്പിള്ളി തൃക്കണിക്കാവ്, പടായത്തുക്കുടിയിൽ ജലാലിന്റെയും(കുവൈറ്റ്), ഷഹർബാന്റെയും മക്കളായ അഹ്സന ഫാത്തിമയും (എം.എസ്.സി സുവോളജി), ഹുസ്ന ഹവ്വയും (എം.എസ്.സി സൈക്കോളജി) ഒന്നാം റാങ്കുകൾ നേടി നാടിൻ്റെയും, വീടിൻ്റെയും അഭിമാനമായത്. മൂത്ത മകൾ അഹ്സന മുവ്വാറ്റുപുഴ നിർമ്മല കോളജ് വിദ്യാർഥിനിയും, ഇളയവൾ ഹുസ്ന ആലുവ യു.സി. കോളജ് വിദ്യാർഥിനിയുമാണ്. ബിരുദതലത്തിലും ഇരുവർക്കും  രണ്ടാം റാങ്കുകൾ ലഭിച്ചിരുന്നു.

FEATURED

ഓസ്ട്രേലിയയിൽ വൈസ് ചാൻസലേഴ്സ് സ്‌കോളർഷിപ് ശ്രീമൂലനഗരം സ്വദേശിനിക്ക്; സ്‌കോളർഷിപ് ലഭിക്കുന്ന ഏക ഇന്ത്യക്കാരിയാണ്

കാലടി: ഓസ്ട്രേലിയയിലെ ചാൾസ് സ്റ്റർട്ട് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലേഴ്സ് ഇന്റർനാഷണൽ എക്സലൻസ് സ്‌കോളർഷിപ് മലയാളി വിദ്യാർഥിനിക്ക്. ശ്രീമൂലനഗരം സ്വദേശിനി നിയ ലാലുവിനാണ് 21.24 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് ലഭിച്ചത്. ഈ വർഷം വൈസ് ചാൻസലേഴ്സ് ഇന്റർനാഷണൽ എക്സലൻസ് സ്‌കോളർഷിപ് ലഭിക്കുന്ന ഏക ഇന്ത്യക്കാരിയാണ് നിയ. ചാൾസ് സ്റ്റർട്ട് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർഥിനിയായ നിയ, ശ്രീമൂലനഗരം പെരുമായൻ ലാലുവിന്റെയും (ഗോൾഡൻ സ്റ്റുഡിയോ കാലടി) ലീനയുടെയും മകളാണ്.