സിസ്റ്റർ തെരേസ പീറ്റർ വാരിയംപുറത്തിന്‍റെ സുവർണജൂബിലി ആഘോഷം 24ന്
കാലടി: സിസ്റ്റേഴ്സ് ഓഫ് ഫാത്തിമ സന്യാസിനി സമൂഹത്തിന്‍റെ അസി. സുപ്പീരിയർ ജനറാൾ (പൂനെ) സിസ്റ്റർ തെരേസ പീറ്റർ വാരിയംപുറത്തിന്‍റെ സമർപ്പിതജീവിതത്തിന്‍റെ സുവർണജൂബിലി ആഘോഷം മാതൃ ഇടവകയായ വെള്ളാരപ്പള്ളി സെന്‍റ് ജോസഫ്സ് പള്ളിയിൽ 24നു നടക്കും. രാവിലെ പത്തിന് കൃതജ്ഞതാ ദിവ്യബലി. അനുമോദന സമ്മേളനത്തിൽ വികാരി ഫാ. പോൾ കോലഞ്ചേരി അധ്യക്ഷത വഹിക്കും. സഭയുടെയും ഇടവകയുടെയും പ്രതിനിധികൾ പ്രസംഗിക്കും. വെള്ളാരപ്പള്ളി വാരിയംപുറം പരേതരായ പത്രോസിന്‍റെയും ഏല്യയുടെയും മകളാണ് സിസ്റ്റർ തെരേസ.
ലഹരിയാകാം കളി കളങ്ങളോട്; ഫുട്‌ബോൾ മത്‌സരം നടന്നു
കാഞ്ഞൂർ: യുവധാര ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബും ചെങ്ങൽ വനിത വായനശാലയും സംയുക്തമായി ഒരുക്കിയ ഫുട്‌ബോൾ പരിശീലന ക്യാമ്പ് ഫ്രീ കിക്ക് 2025നെ തുടർന്ന് ലീഗ് മത്സരങ്ങൾ സംഘടിപ്പിച്ചു.അണ്ടർ 15കാറ്റഗറിയിലും സീനിയർ വിഭാഗത്തിലുമാണ് പ്രധാനമായ മത്സരങ്ങൾ നടന്നത്. ലഹരിയാകാം കളി കളങ്ങളോട് എന്ന സന്ദേശം ഉയർത്തിയാണ് ഫുട്‌ബോൾ ക്യാമ്പ് സംഘടിപ്പിച്ചത്. 15 വയസ്സിൽ താഴെയുള്ള 30 ഓളം കുട്ടികൾക്ക് പരിശീലനം നൽകി. ഡോക്ടർ ഡെന്നി ദേവസ്സി കുട്ടി ജേഴ്‌സിയും നൽകി.സെൻട്രൽ എക്‌സൈസ് പ്ലെയർ ശ്യാം സുന്ദറാണ് കുട്ടികൾക്ക് […]
സ്ത്രീകൾക്കും കുട്ടികൾക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി
അങ്കമാലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പിസിഒഡി) കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനുമായി പിസിഒഡി വെല്‍നസ് പാക്കേജ് ഇപ്പോൾ 65 ശതമാനം ഇളവിൽ 1999 രൂപയ്ക്കാണ് ലഭ്യമാകുക. അള്‍ട്രാസൗണ്ട് പെല്‍വിസ്, യൂറിന്‍ പരിശോധന, തൈറോയിഡ്, എഫ്എസ്എച്ച് പരിശോധന, ല്യൂട്ടിനൈസിംഗ് ഹോർമോൺ, ഹീമോഗ്രാം, HbA1C തുടങ്ങിയ സേവനങ്ങളാണ് ഈ പാക്കേജിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ സ്ത്രീകൾക്കായി 75 ശതമാനം ഇളവിൽ 1500 രൂപക്ക് […]
പുതിയ മാർപാപ്പയുടെ ആശിർവാദം ലഭിച്ചതിന്റെ സന്തോഷത്തിൽ അന്ന മരിയ
വത്തിക്കാൻ: പുതിയ മാർപാപ്പയുടെ ആശിർവാദം കിട്ടിയതിന്റെ സന്തോഷത്തിലാണ് അന്ന മരിയ. പോപ്പ് ആശിർവാദിക്കുന്ന ആദ്യ മലയാളി കുട്ടിയാണ് അന്ന മരിയ. കാഞ്ഞൂർ പുതുശ്ശേരി ആൽബിൻ – ആശാ ദമ്പതികളുടെ ഇളയ മകളാണ് അന്ന. കഴിഞ്ഞ ദിവസമാണ് പോപ്പ് അന്നാ മരിയയെ തലയിൽ കൈവച്ച് ആശിർവദിച്ചത്. ജർമ്മനിയിലാണ് ആൽബിനും ആശയും ജോലിചെയ്യുന്നത്. കുടുംബവുമായി റോം സന്ദർശിക്കാൻ എത്തിയതാണ്. സെൻറ് പോൾ ബസലിക്ക സന്ദർശിക്കാൻ എത്തിയപ്പോഴാണ് പോപ്പ് അവിടെ വരുന്ന കാര്യം ദമ്പതികൾ അറിയുന്നത്. ഒരു മലയാളി വൈദീകന്റെ സഹായത്തോടെ […]
കഞ്ചാവും, നട്ടുവളർത്തിയ കഞ്ചാവു ചെടികളുമായി ഇതര സംസ്ഥന തൊഴിലാളികൾ പിടിയിൽ
ആലുവ: കഞ്ചാവും, നട്ടുവളർത്തിയ കഞ്ചാവു ചെടികളുമായി ഇതര സംസ്ഥനതൊഴിലാളികൾ പോലീസ് പിടിയിൽ. ആസ്സാം ഹോജായ് സ്വദേശി യാഹിയ അഹമ്മദ് (21), എക്കോറാണി സ്വദേശി സ്വരാജ് ബോറ (19), നൗഗാവ് സ്വദേശി സിറാജുൾ ഹഖ് (28) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് ഏഴു കിലോയോളം കഞ്ചാവ് കണ്ടെടുത്തു. നട്ടുവളർത്തിയ നാല് കഞ്ചാവ് ചെടികളും പിടികൂടി. ജില്ലാ പോലീസ് മേധാവി എം.ഹേമലതക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആലുവ പോലീസ് […]
3 വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി
ആലൂവ: നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. പാറക്കടവ് കുറുമശ്ശേരി മാക്കോലിത്താഴത്ത് മക്കോലി വീട്ടിൽ സന്ധ്യ (36) യെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് മൂന്ന് വയസുകാരി കല്യാണിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്നത്. ഭർതൃവീട് സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് മറ്റക്കുഴി ഭാഗത്തുള്ള അങ്കണവാടിയിൽ നിന്നും തിങ്കളാഴ്ച വൈകിട്ട് കുട്ടിയെ കൂടെകൂട്ടി സന്ധ്യയുടെ വീടായ ചെങ്ങമനാട് കുറുമശ്ശേരി ഭാഗത്തേക്ക് പോരുകയായിരുന്നു. തുടർന്ന് കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ഇടുകയായിരുന്നെന്ന് സന്ധ്യ പോലീസിന് […]
ജനകീയ തയ്യൽ പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
കാലടി: മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിലെ 9 )ം വാർഡിൽ ജനകീയ തയ്യൽ പരിശീലന കേന്ദ്രം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോയി അവോക്കാരൻ ഉത്ഘാടനം ചെയ്തു. തയ്യൽ മിഷനും, ഫർണിച്ചറുകളും ഫാനും, ഇലട്രിക്ക്, പ്ലബിക്ക് വർക്കുകളും എല്ലാം പൂർത്തിയാക്കിയത് ജനങ്ങൾ നൽകിയ സംഭാവന കൊണ്ട് ആണ്. ഇതിന്റെ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കൂടാതൊ സംഭാവന നൽകിയവർക്ക് കണക്കിന്റെ കോപ്പിയും നൽകി. 27 പേര് തയ്യൽ പരീശിലനത്തിന് ചേർന്നു. ഇഷ്ടമുള്ള സമയം തെരഞ്ഞെടുക്കാം ഇഷ്ടമുള്ള വസ്ത്രം തയ്യിക്കാൻ […]
ബിരിയാണിക്ക് സാലഡ് കിട്ടിയില്ല, കൊല്ലത്ത് കാറ്ററിങ് തൊഴിലാളികൾ ചേരി തിരിഞ്ഞ് അടി
കൊല്ലം: വിവാഹ സൽക്കാരത്തിന് ബിരിയാണി വിളമ്പിയപ്പോൾ സാലഡ് ലഭിച്ചില്ലെന്ന കാരണത്താൽ കാറ്ററിങ് തൊഴിലാളികൾ തമ്മിലടിച്ചു. കൊല്ലം തട്ടാമലയിലാണ് സംഭവം. ഇന്നലെ ഉച്ചയോടെ പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. വിവാഹത്തിൽ പങ്കെടുത്ത അതിഥികൾക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികൾ ഭക്ഷണം കഴിക്കാനായി ഇരുന്നപ്പോഴാണ് പ്രശ്നമുണ്ടായത്. ബിരിയാണി വിളമ്പിയപ്പോൾ ചിലർക്ക് സാലഡ് ലഭിച്ചില്ല. ചോദ്യം ചെയ്തതോടെ തർക്കമുണ്ടാകുകയും അടിപിടിയിലെത്തുകയും ചെയ്തു. ഇരു വിഭാഗങ്ങളായി തിരിഞ്ഞു യുവാക്കൾ പാത്രങ്ങളുമായി ഏറ്റുമുട്ടി. സംഘർഷത്തിന്റെ ഭാഗമായ രണ്ടു കൂട്ടരും ഇരവിപുരം പൊലീസിൽ പരാതിയുമായി […]
മൂന്ന് വയസുകാരിയുടെ കൊലപാതകം; അമ്മ സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി
കൊച്ചി: തിരുവാങ്കുളത്ത് കാണാതായ മൂന്നര വയസ്സുകാരിയുടെ മരണത്തിൽ അമ്മ സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി. കൊലപാതകത്തിനു പിന്നിൽ ഭർതൃവീട്ടിലെ പീഡനമാണോയെന്നും പൊലീസ് അന്വേഷിക്കും. ബന്ധുക്കളോടും പൊലീസിനോടും സന്ധ്യ കുറ്റസമ്മതം നടത്തിയിരുന്നു. ബസിൽ നിന്നും കാണാതായെന്ന് ആദ്യം മൊഴി നൽകിയെങ്കിലും കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് പിന്നീട് തിരുത്തി പറയുകയായിരുന്നു. യുവതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും ഒപ്പം കുടുംബ പ്രശ്നങ്ങളുണ്ടെന്നും ആണ് ബന്ധുക്കൾ പറയുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് സന്ധ്യ സ്വന്തം വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് […]



