ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത റിമാന്‍ഡിൽ
കോഴിക്കോട്: ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത റിമാന്‍ഡിൽ. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് ഷിംജിത മുസ്തഫയെ റിമാന്‍ഡ് ചെയ്തത്. ജാമ്യം നൽകണമെന്ന് ഷിംജിത കോടതിയിൽ ആവശ്യപ്പെട്ടു. റിപ്പോർട്ട് വരുമ്പോൾ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. ഷിംജിതയെ മഞ്ചേരി ജയിലിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി […]
കൊല്ലത്ത് ക്ഷേത്ര പരിസരത്ത് വളർത്ത് നായയുമായി ഗുണ്ടാ നേതാവിന്റെ പരാക്രമം, ജീപ്പുകൊണ്ട് പൊലീസ് വാഹനം ഇടിച്ചിട്ടു
കൊല്ലം: വളർത്തു നായയുമായി എത്തി ക്ഷേത്ര പരിപാടിയ്ക്കിടെ ഗുണ്ടാ നേതാവിന്റെ പരാക്രമം. പത്തനാപുരം പിടവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിനിടെയാണ് മണ്ണ് മാഫിയ സംഘത്തിലെ തലവനായ ഗുണ്ടാ നേതാവ് പരാക്രമം കാട്ടിയത്. പത്തനാപുരം സ്വദേശി സജീവ് ആണ് ക്ഷേത്രത്തിൽ തന്റെ അൽസേഷ്യൻ നായയുമായി എത്തി സംഘർഷം സൃഷ്ടിച്ചത്. സംഘർഷാവസ്ഥയിലേക്ക് കടന്നതോടെ ക്ഷേത്ര ഭരണ സമിതി പൊലീസിൽ വിവരം അറിയിച്ചു. പത്തനാപുരം പോലീസ് സ്ഥലത്തെത്തി സജീവിനെ വീട്ടിലേക്ക് മടക്കി അയച്ചു. എന്നാൽ പൊലീസ് തിരികെപ്പോയതോടെ സജീവ് വീണ്ടും വാഹനവുമായി സ്ഥലത്തെത്തി […]
ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്‌ടദിക് പാലകർ സ്ട്രോങ് റൂമിൽ
തിരുവനന്തപുരം: ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്‌ടദിക് പാലകൻമാരെ കണ്ടെത്തി. ഇന്നലെ നടത്തിയ എസ്ഐടി പരിശോധനയിൽ സ്ട്രോങ് റൂമിൽ നിന്നുമാണ് അഷ്‌ടദിക് പാലകൻമാരെ കണ്ടെത്തിയത്. ചാക്കിൽകെട്ടിയ നിലയിലായിരുന്നു. കൊല്ലം കോടതിയിൽ വിശദമായ റിപ്പോർട്ട് എസ്ഐടി നൽകും. അതേസമയം, സ്വർണക്കൊള്ളയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. ഇതുസംബന്ധിച്ച ശുപാർശ എസ്ഐടി സർക്കാരിന് നൽകി. തൃശൂർ സ്വദേശി അഡ്വ. ഉണ്ണികൃഷ്ണൻ ആണ് പരിഗണനയിൽ ഉള്ളത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് സന്നിധാനത്ത് എസ്ഐടി പരിശോധന പൂർത്തിയാക്കിയത്. കൊടിയിൽ സ്ഥാപിച്ചിരുന്ന ചെറിയ ശിൽപങ്ങളാണ് അഷ്‌ടദിക് […]
ദീപക്കിന്റെ കുടുംബത്തിന് പിന്തുണയുമായി മെൻസ് അസോസിയേഷൻ; 3 ലക്ഷം കൈമാറി
കോഴിക്കോട്: കോഴിക്കോട് ലൈംഗികാതിക്രമ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന് പിന്തുണയുമായി മെൻസ് അസോസിയേഷൻ. കുടുംബത്തിന് വിവിധ സംഘടനകളിൽ നിന്നും സമാഹരിച്ച 3.70 ലക്ഷം രൂപ നൽകി. ദീപക്കിന്റെ ഓർമ്മക്ക് ജനുവരി 17 പുരുഷാവകാശ ദിനമായി ആചരിക്കുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. രാഹുൽ ദീപക്കിന്റെ വീട്ടിൽ എത്തുകയും കുടുംബാംഗങ്ങളെ കാണുകയും ചെയ്തു. ലൈംഗികാതിക്രമ അധിക്ഷേപം നടത്തിയ യുവതിയെ ഉടൻ അറസ്റ്റ് ചെയ്യണം. പുരുഷന്മാർക്ക് നീതി ലഭ്യമാക്കാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന പുരുഷ സഹായഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങും. […]
മൂവാറ്റുപുഴയിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വൻ മയക്കുമരുന്ന് വേട്ട, പതിനഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ റാണിനഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പള്ളിത്താഴത്ത് നിന്നു മാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബംഗാളിൽ നിന്ന് തീവണ്ടിയിൽ ആലുവയിൽ ഇറങ്ങി അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് […]
കാലടിയെ ഭക്തിസാന്ദ്രമാക്കി പുത്തന്‍കാവ് മകരച്ചൊവ്വ
കാലടി: പുത്തന്‍കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്‌സവത്തിന്റെ പൊങ്കാലയിലും മകരയൂട്ടിലും താലഘോഷയാത്രയിലും പങ്കെടുക്കാന്‍ പതിനായിരക്കണക്കിന് ഭക്തര്‍ കാലടിയിലെത്തി. രാവിലെ എട്ടരയോടെ മേല്‍ശാന്തി കിരണ്‍ കൃഷ്ണന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്നും കൊളുത്തിയ ദീപം പൊങ്കാല അടുപ്പുകളി ലേക്ക് പകര്‍ന്നു നല്‍കി. ക്ഷേത്രപറമ്പിലും പുത്തന്‍കാവ് റോഡിന്റെ ഇരുവശങ്ങളിലുമായി അഞ്ഞൂറിലേറെ പൊങ്കാല അടുപ്പുകള്‍ സജ്ജമാക്കിയിരുന്നു. പ്രാര്‍ഥനയോടെ സ്ത്രീകള്‍ പൊങ്കാല തയ്യാറാക്കി. വെളിച്ചപ്പാടിന്റെ അകമ്പടിയോടെ പൊങ്കാലയടുപ്പുകളില്‍ മേല്‍ശാന്തി തീര്‍ഥം തളിച്ചതോടെ പൊങ്കാല പൂര്‍ത്തിയായി. തുടര്‍ന്ന് ക്ഷേത്രനടയില്‍ വിവാഹം നടന്നു. ഉത്‌സവാഘോഷസമിതിയുടെ നേതൃത്വത്തിലുള്ള വിവാഹമാണ് […]
ശബരിമല സ്വര്‍ണക്കൊള്ള; മുഴുവൻ പ്രതികളുടെയും വീടുകളിൽ ഇഡി റെയ്ഡ്
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി വ്യാപക റെയ്ഡുമായി ഇഡി. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിലാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. കേരളം, തമിഴ്നാട്, കര്‍ണാടക അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ മുതൽ ഇഡി പരിശോധന ആരംഭിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എൻ വാസു തുടങ്ങിയവരുടെ വീടുകളിലും സ്വര്‍ണ വ്യാപാരി ഗോവര്‍ധൻ, സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് […]
ശാസ്താംപൂവം ഗോത്രവർഗ മേഖലയിൽ അപ്പോളോ അഡ്ലക്സ് ആശുപത്രിയും റോട്ടറി ക്ലബ്ബും സംയുക്തമായി സി.പി.ആർ പരിശീലനം സംഘടിപ്പിച്ചു
അങ്കമാലി: പൊതുജനാരോഗ്യ സംരക്ഷണത്തിന്റെയും അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷാ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതിന്റെയും പ്രാധാന്യം കണക്കിലെടുത്ത്, അപ്പോളോ അഡ്ലക്സ് ആശുപത്രിയും അങ്കമാലി റോട്ടറി ക്ലബ്ബും സംയുക്തമായി ശാസ്താംപൂവം ഗോത്രവർഗ സെറ്റിൽമെന്റിൽ വെച്ച് സി.പി.ആർ (CPR) പരിശീലനവും ലൈഫ് സേവിങ് സ്കിൽ ക്ലാസ്സും സംഘടിപ്പിച്ചു. 2026 ജനുവരി 17 ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് നടന്ന ചടങ്ങിൽ വെള്ളിളിക്കുളങ്ങര റേഞ്ച് ഓഫീസർ ഷിനോജ് കെ.എസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. അങ്കമാലി റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. കിറോഷ് രാജൻ പൊന്നമ്പിൽ ചടങ്ങിൽ […]
കാലടി പുത്തന്‍കാവ് മകരച്ചൊവ്വ ഉത്‌സവത്തിന് കൊടിയേറി
കാലടി: പുത്തന്‍കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്‌സവത്തിന് തുടക്കമായി. തന്ത്രി പ്രതിനിധി നരമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റി. ഞായറാഴ്ച രാവിലെ ഏഴു മുതല്‍ സൗന്ദര്യലഹരി പാരായണം. വൈകീട്ട് നാലിന് പുത്തന്‍കാവ് പൂരത്തില്‍ തിരുവല്ല രാധാകൃഷ്ണന്റെ പ്രമാണത്തില്‍ നടക്കുന്ന മേജര്‍സെറ്റ് പാണ്ടിമേളത്തില്‍ 71 കലാകാരന്‍മാര്‍ അണിനിരക്കും. വൈകീട്ട് 7.30-ന് നാട്ടരങ്ങ്. തിങ്കളാഴ്ച വൈകീട്ട് 5.30 മുതല്‍ കര്‍ണാടിക് ഹിന്ദുസ്ഥാനി ജുഗല്‍ബന്ദി, 6.30 മുതല്‍ ശാസ്ത്രീയ നൃത്തം, ഗാനോപഹാരം. ചൊവ്വാഴ്ച രാവിലെ 5.30-ന് 101 കരിക്ക് അഭിഷേകം, 8.30-ന് പൊങ്കാല, […]



