വർത്തമാന ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ ; സെമിനാർ നടത്തി
അങ്കമാലി: അങ്കമാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏ പി.കുര്യൻ പഠന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയുടെ 50-ാം വർഷത്തിൽ “വർത്തമാന ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി. കറുകുറ്റി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ ദേശാഭിമാനി ചീഫ് എഡിറ്ററും സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗവുമായ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം ചെയർമാൻ കെ.പി. റെജീഷ് അധ്യക്ഷത വഹിച്ച സെമിനാറിൽ സെക്രട്ടറി കെ.പി.ബിനോയ് സ്വാഗതം പറഞ്ഞു. അഡ്വ: കെ.കെ.ഷിബു ,സി.കെ.സലിം കുമാർ, ജീമോൻ കുര്യൻ, […]
നിരവധി കേസുകളിലെ പ്രതി കാലടിയിൽ പിടിയിൽ
കാലടി: സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ. കൊല്ലം ഭൂതംകുളം ഉളിയനാട് കുളത്തൂർകോണം നന്ദു ഭവനത്തിൽ ബാബു (60) വിനെയാണ് കാലടി പോലീസ് പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് കാലടി ജംഗ്ഷന് സമീപമുള്ള ജ്വല്ലറിയുടെ മുൻവശം പാർക്കിംഗ് ഏരിയയിൽ നിന്ന് സ്കൂട്ടർ മോഷണം പോയിരുന്നു. കൈപ്ര സ്വദേശിനിയുടെ 75000 രൂപ വില വരുന്ന സ്കൂട്ടറായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാബു പിടിയിലാകുന്നത്. മോഷണം ചെയ്തെടുത്ത സ്കൂട്ടർ ഓടിച്ചു വരുന്ന വഴി […]
കഞ്ചാവുമായി യുവാവ് കാലടി പോലീസിന്റെ പിടിയിൽ
കാലടി: 620 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ചൊവ്വര ശ്രീമൂലനഗരം തേവര് പറമ്പിൽ നിയാസ് (31) നെയാണ് കാലടി പോലീസ് പിടികൂടിയത്. അകനാട് കനാൽ ബണ്ട് റോഡ് ഭാഗത്ത് വച്ച് സ്ക്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്നു. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം നടക്കുന്നു. എ എസ് പി ശക്തി സിംഗ് ആര്യ യുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളി, എസ്.ഐമാരായ ജോസി എം ജോൺസൺ ,മുഹമ്മദ് ആഷിക്ക് എഎസ്ഐ […]
സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം; സർവ്വകലാശാല പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അച്ചടക്കം ഉറപ്പുവരുത്തുന്നതിനും ലഹരി വിമുക്ത ക്യാമ്പസാക്കി മാറ്റുന്നതിനുമായി കാലടി മുഖ്യ കാമ്പസിൽ നടപ്പിലാക്കിയ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തി വരുന്ന സമരത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി സർവ്വകലാശാല പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കത്ത് നൽകി. ജില്ല പോലീസ് മേധാവിയ്ക്കും കാലടി പോലീസ് എസ് എച്ച് ഒയ്ക്കുമാണ് സർവ്വകലാശാല രജിസ്ട്രാർ കത്ത് നൽകിയിരിക്കുന്നത്. ജൂലൈ ഒന്നിലെയും എട്ടിലെയും ഉത്തരവുകൾ കൃത്യമായി നടപ്പിലാക്കുവാനാണ് സർവ്വകലാശാലയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സർവ്വകലാശാലയ്ക്കും ഉദ്യോഗസ്ഥർക്കും […]
ഇരുചക്ര വാഹന മോഷ്ടാവിനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു
കാലടി: ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. പാലക്കാട് ഓങ്ങല്ലൂർ പട്ടാമ്പി ആത്താരത്തൊടി വീട്ടിൽ പൊന്നു (47) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നാം തീയതി കാലടി ഭാഗത്തുള്ള ഹോട്ടലിൻ്റെ പിറകുവശം പാർക്കിംഗ് ഏരിയയിൽ വച്ചിരുന്ന മാണിക്യമംഗലം സ്വദേശിയുടെ ബൈക്കാണ് മോഷണം പോയത്. അന്വേഷണത്തിനൊടുവിൽ ആലപ്പുഴ – പത്തനംതിട്ട അതിർത്തിയിലെ ആദിക്കാട്ടുകുളങ്ങര ഭാഗത്ത് നിന്നുമാണ് വാഹനവും, പ്രതിയെയും കണ്ടെത്തിയത്. പൊന്നുവിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വേറെയും കേസുകളുണ്ട്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ അനിൽ റ്റി മേപ്പിള്ളി, എസ്. […]
സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ
കോതമംഗലം : കോതമംഗലം നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷനും സിപിഎം മലയൻകീഴ് ബ്രാഞ്ച് സെക്രട്ടറിയുമായ കുടിയാട്ട് കെ.വി. തോമസ് പോക്സോ കേസിൽ അറസ്റ്റിൽ. പത്താം ക്ലാസ് വിദ്യാർഥിനിയോട് കഴിഞ്ഞ മാർച്ച് മുതൽ വിവിധ ഇടങ്ങളിലായി നേരിട്ടും ഫോൺ വഴിയും തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടി അമ്മാവനോടു വിവരങ്ങൾ പങ്കുവച്ചു. പെൺകുട്ടി കോതമംഗലം പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുൻസിപ്പൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗവും എട്ടാം വാർഡ് കൗൺസിലറുമാണ്. തുടർച്ചയായി മൂന്നാം വട്ടമാണ് കൗൺസിലറായി തുടരുന്നത്. […]
നെടുമ്പാശ്ശേരിയിൽ പിടിയിലായ ബ്രസീലിയൻ ദമ്പതികൾ ലഹരി ഗുളികകൾ വിഴുങ്ങി
നെടുമ്പാശ്ശേരി: മയക്കുമരുന്ന് കേസിൽ പിടിയിലായതോടെ നെടുമ്പാശ്ശേരിയിൽ എത്തിയ ബ്രസീലിയൻ ദമ്പതികൾ ലഹരി ഗുളികകൾ വിഴുങ്ങി. 50 ഓളം ക്യാപ്സ്യൂളുകളാണ് ഒരാൾ മാത്രം വിഴുങ്ങിയത്. ബ്രസീലിലെ സാവോപോളോയിൽ നിന്നാണ് ഇവർ കൊച്ചിയിലെത്തിയത്. ലഹരി ഗുളികകൾ വിഴുങ്ങി ഡിആർഐ കൊച്ചി യൂണിറ്റ് ആണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ലഹരി ഗുളികകൾ പുറത്തെടുക്കുന്നതിനായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാ ഉദ്യോഗസഥരുടെ പിടിയിലായതോടെ രക്ഷപ്പെടുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ദമ്പതികൾ ഗുളിക വിഴുങ്ങിയത്. എന്നാൽ ഇത്രയധികം ഗുളികൾ ഒരുമിച്ച് വിഴുങ്ങിയത് കൊണ്ട് തന്നെ ഇരുവരുടെയും […]
സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്കാരം
കൊച്ചി: തൃശൂര്‍ സഹൃദയവേദി ഏര്‍പ്പെടുത്തിയ മേനാച്ചേരി എരിഞ്ഞേരി തോമ മീഡിയ അവാര്‍ഡിന് ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത് അര്‍ഹനായി. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്കാരം. ജൂലൈ 16ന് തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പുരസ്കാരം സമര്‍പ്പിക്കുമെന്നു ഭാരവാഹികള്‍ കൊച്ചിയിൽ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ സന്നദ്ധ അവയവദാനം നടത്തിയവരുടെയും സ്വീകരിച്ചവരുടെയും ജീവിതങ്ങളെക്കുറിച്ചു 2024 ജൂണ്‍ 25 മുതല്‍ 29 വരെ ദീപികയില്‍ പ്രസിദ്ധീകരിച്ച ‘പകുത്തേകിയ ജീവിതങ്ങള്‍’, […]



