തിരുവൈരാണിക്കുളം ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
തിരുവൈരാണിക്കുളം ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഏപ്രിൽ 6 മുതൽ 12 വരെ തിരുവൈരാണിക്കുളം കൈലാസം വെൽനസ് പാർക്കിലാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിന്റെ ഭാഗമായുള്ള സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം അൻവർ സാദത്ത് എംഎൽഎ നിർവഹിച്ചു. ഫെസ്റ്റ് കൺവീനർ കെ.എ പ്രസൂൺകുമാർ. ജോയിൻ്റ് കൺവീനർ സി.എച്ച് റസാഖ്, വൈസ് ചെയർമാൻ ടോമി വെളുത്തേപ്പിള്ളി, തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളായ എൻ ഷാജൻ, എം എസ് അശോകൻ, എ മോഹൻകുമാർ,ബ്ലോക്ക് പഞ്ചായത്ത് മുൻഅംഗം പി സി സുരേഷ് കുമാർ തുടങ്ങിയവർ […]
തിരുവൈരാണിക്കുളം ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
തിരുവൈരാണിക്കുളം ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഏപ്രിൽ 6 മുതൽ 12 വരെ തിരുവൈരാണിക്കുളം കൈലാസം വെൽനസ് പാർക്കിലാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിന്റെ ഭാഗമായുള്ള സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം അൻവർ സാദത്ത് എംഎൽഎ നിർവഹിച്ചു. ഫെസ്റ്റ് കൺവീനർ കെ.എ പ്രസൂൺകുമാർ. ജോയിൻ്റ് കൺവീനർ സി.എച്ച് റസാഖ്, വൈസ് ചെയർമാൻ ടോമി വെളുത്തേപ്പിള്ളി, തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളായ എൻ ഷാജൻ, എം എസ് അശോകൻ, എ മോഹൻകുമാർ,ബ്ലോക്ക് പഞ്ചായത്ത് മുൻഅംഗം പി സി സുരേഷ് കുമാർ തുടങ്ങിയവർ […]
ഷാരോൺ വധക്കേസിൽ ഇന്ന് കോടതി വിധി പറയും
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ഇന്ന് കോടതി വിധി പറയും. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതിയാണ്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറയുക. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്. ഷാരോണും ഗ്രീഷ്മയുമായി വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗദമായി പാരാസെറ്റാമോൾ കലർത്തിയ ജൂസ് ഷാരോണിനെ […]
ഒരു വീട്ടിലെ 3 പേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി
എറണാകുളം: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി. വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. അതിക്രമത്തില്‍ പരിക്കേറ്റ് വിനീഷയുടെ ഭര്‍ത്താവ് ജിതിന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. റിതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പറവൂർ താലുക്ക് ആശുപത്രിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പ്രതി […]
സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റ് വിൽപ്പന നടത്തിയയാൾ പിടിയിൽ
പെരുമ്പാവൂർ ; സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റ് വിൽപ്പന നടത്തിയയാൾ പിടിയിൽ. എടത്തല പഴയിടത്ത് വീട്ടിൽ റിയാസ് (44) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പെരുമ്പാവൂരിലെ സിറ എന്ന വ്യാപാര സ്ഥാപനത്തിലെ മാനേജരാണ് ഇയാൾ. പെരുമ്പാവുർ ഭാഗത്തെ പ്രമുഖ സ്ക്കുളിലെ വിദ്യാർത്ഥിക്ക് മൂന്ന് ഇ-സിഗരറ്റ് വിറ്റതിനാണ് അറസ്റ്റ്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ നിരവധി വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റ് വിൽപ്പന നടത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു.അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ റ്റി.എം. സുഫി, സബ് ഇൻസ്പെക്ടർമാരായ പി.എം.റാസിഖ്, റിൻസ് എം തോമസ് എന്നിവരാണ് ഉണ്ടായിരുന്നത്.
500 രൂപ ഗൂഗിൾ പേ ചെയ്യൻ പണമായി ചോദിച്ചു. ആക്രമിച്ച് 2000 രൂപ കവർച്ച; മൂന്ന് പേർ പിടിയിൽ
പെരുമ്പാവൂർ; ആക്രമിച്ച് പണം തട്ടിയ കേസിൽ മൂന്ന് പേർ പിടിയിൽ. കാഞ്ഞിരക്കാട് ചെറുപിള്ളി വീട്ടിൽ ഹുസൈൻ (26), പുത്തൻകുരിശ് വാരിക്കോലി ചേലാ മഠത്തിൽ മനോഹ സാജു (23), കാഞ്ഞിരക്കാട് കൊന്നംകുടി ആസിഫ് (27) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. തിരുന്നാവായ സ്വദേശി അബ്ദുൽ ഷമീറിനെയാണ് കാഞ്ഞിരക്കാട് വച്ച് ആക്രമിച്ചത്. രാത്രി 8.30 ന് ആണ് സംഭവം. വാഹനം ഒതുക്കി ഭക്ഷണം കഴിക്കാൻ തയ്യാറെടുത്ത യാത്രക്കാരൻ്റെ സമീപത്ത് എത്തിയ സംഘം 500 രൂപ ഗൂഗിൾ പേ ചെയ്യൻ പണമായി […]
മതമൈത്രിയുടെ സംഗമ ഭൂമിയായി തിരുവൈരാണിക്കുളം
കാലടി: മതമൈത്രിയുടെയും സാഹോദര്യത്തിൻ്റെയും മണ്ണായ തിരുവൈരാണിക്കുളത്തെ നടതുറപ്പ് മഹോത്സവത്തിൻ്റെ പ്രവർത്തനങ്ങളും ഒരുക്കങ്ങളും വീക്ഷിക്കുന്നതിനായി ക്രൈസ്തവ പുരോഹിതൻമാർ ക്ഷേത്രത്തിലെത്തി.കാഞ്ഞൂർ സെൻ്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.ജോയ് കണ്ണമ്പുഴയും ട്രസ്റ്റിമാരുമാണ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് പി യു രാധാകൃഷ്ണൻ, സെക്രട്ടറി എ എൻ മോഹനൻ എന്നിവർ സ്വീകരിച്ചു. നടതുറപ്പ് മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളെ കുറിച്ച് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വിവരിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങളാണ് ക്ഷേത്ര ട്രസ്റ്റ് നടത്തുന്നതെന്നും തുടർന്നും കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റടുത്ത് […]
തിരുവൈരാണിക്കുളത്ത് നടതുറപ്പ് മഹോത്സവം; ഭക്തൻ ചുമർചിത്രം സമർപ്പിച്ചു
കാലടി: തിരുവൈരാണിക്കുളത്ത് നടതുറപ്പ് മഹോത്സവത്തിന് എത്തിയ ഭക്തൻ ശ്രീപാർവ്വതിദേവിയുടെ നടയിൽ ചുമർചിത്രം സമർപ്പിച്ചു. അങ്കമാലി വേങ്ങൂർ സ്വദേശി രവിശങ്കർ മേനോനാണ് വഴിപാടായി ചിത്ര സമർപ്പണം നടത്തിയത്. കഴിഞ്ഞ വർഷത്തെ നട തുറപ്പുത്സവത്തിനെത്തിയപ്പോൾ അഭീഷ്ട കാര്യസാദ്ധ്യത്തിനായി നടയിൽ നിന്ന് പ്രാർത്ഥിക്കുകയും ഒരു വർഷത്തിനുള്ളിൽ അത് സാദ്ധ്യമാവുകയും ചെയ്തു. തുടർന്ന് ദേവിയുടെ അനുഗ്രഹഫലം ലഭിച്ചെന്ന വിശ്വാസത്തിൽ മനസ്സിൽ നിനച്ച വഴിപാട് നടത്തുകയായിരുന്നന്ന് അദ്ദേഹം പറഞ്ഞു. കേരളീയ ചുവർച്ചിത്ര രചനാ സംമ്പ്രദായത്തിൽ രചിച്ച പാർവതി സ്വയംവരം(ഗിരിജ കല്യാണം) ആലേഖനം ചെയ്ത ചിത്രമാണ് […]
കാലടി പുത്തന്‍കാവില്‍ മകരച്ചൊവ്വ ഭക്തിസാന്ദ്രമായി
കാലടി: പുത്തന്‍കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ മകരച്ചൊവ്വ ഉത്സവത്തിനായി പതിനായിരങ്ങള്‍ അദ്വൈതഭൂമിയിലെത്തി. ക്ഷേത്രപരിസരത്തും പുത്തന്‍കാവ് റോഡിലുമായി ഒരുക്കിയ അറുനൂറിലേറെ അടുപ്പുകളില്‍ രാവിലെ ഭക്തര്‍ ദേവിക്ക് പൊങ്കാലയര്‍പ്പിച്ചു. സമൂഹപൊങ്കാലയിലും നിരവധി സ്ത്രീകള്‍ പങ്കാളികളായി. ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി കിരണ്‍ കൃഷ്ണന് നമ്പൂതിരി ദീപം പകര്‍ന്നു നല്കി. ദീപം അടുപ്പുകളില്‍ തെളിച്ചതോടെ പൊങ്കാലയര്‍പ്പണത്തിന് തുടക്കമായി. സംസ്കൃത സര്‍വകലാശാല സംഗീത വിഭാഗം മുന്‍ മേധാവി പ്രീതി സതീഷ് സംഗീതാരാധന നടത്തി. വെളിച്ചപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പൊങ്കാലയടുപ്പുകളില്‍ തീര്‍ഥം തളിച്ചതോടെ പൊങ്കാലയര്‍പ്പണം പൂര്‍ത്തിയായി. തുടര്‍ന്ന്, […]