1500 പേർക്ക് തൊഴിൽ; 150 കോടിയുടെ അവിഗ്ന ലോജിസ്റ്റിക്സ് പാർക്ക് മന്ത്രി പി. രാജീവ് നാടിന് സമർപ്പിച്ചു
അങ്കമാലി: കേരളത്തിന്റെ ലോജിസ്റ്റിക്സ് രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി അവിഗ്ന ഗ്രൂപ്പിന്റെ ലോജിസ്റ്റിക്സ് പാർക്ക് അങ്കമാലിയിൽ പ്രവർത്തനം തുടങ്ങി. 150 കോടി രൂപ മുതൽമുടക്കി അങ്കമാലി പാറക്കടവ് പുളിയനത്ത് നിർമ്മിച്ച പാർക്ക് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പുതിയ ലോജിസ്റ്റിക്സ് പാർക്കുകൾ വരുമ്പോൾ കുടുംബശ്രീ പോലുള്ള പ്രാദേശിക കൂട്ടായ്മകൾക്ക് ആവശ്യമായ നൈപുണ്യ പരിശീലനം ഉറപ്പാക്കാൻ സർക്കാർ പിന്തുണ നൽകുമെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ പ്രദേശവാസികൾക്ക് സ്വന്തം നാട്ടിൽ തന്നെ ജോലി നേടാൻ കഴിയും. […]
യുവാവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മോതിരവും, മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ മൂന്ന് പേർ പിടിയിൽ
ആലുവ: റെയിൽവേ സ്റ്റേഷനിൽ കൂട്ടുകാരനെ കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മോതിരവും, മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ മൂന്ന് പേർ പിടിയിൽ. തൃശൂർ വടക്കഞ്ചേരി വാരടത്തിൽ അനുരാഗ് (25), കൊല്ലം കാരിക്കോട് പുത്തൻവീട്ടിൽ മുഹമ്മദ് സാജുദീൻ (33), ഗുരുവായൂർ ഒരു മനയൂർ വലിയ വീട്ടിൽ പ്രവീൺ (34) എന്നിവരാണ് ആലുവ പോലീസിൻ്റെ പിടിയിലായത്. പള്ളിപ്പുറം സ്വദേശി അഖിലിനെയാണ് ഭീഷണിപ്പെടുത്തിയത്. 2 ന് സന്ധ്യക്കാണ് സംഭവം. പാലക്കാട് നിന്ന് ട്രയ്നിൽ വരുന്ന സുഹൃത്തിനെ കൂട്ടിക്കൊണ്ട് പോകുന്നതിന് എത്തിയതാണ്. സ്റ്റേഷനിൽ […]
നഗരസഭ ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്ത വാഹനം ഉദ്ഘാടനത്തിനിടെ പുഴയിലേക്ക് വീണു, ഒഴിവായത് വൻ ദുരന്തം
തൃശ്ശൂർ: വടക്കാഞ്ചേരി നഗരസഭ ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്ത വാഹനം ഉദ്ഘാടനത്തിനിടെ പുഴയിലേക്ക് വീണു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടു. നഗരസഭയുടെ പുനരുപയോഗിക്കാവുന്ന സാധന സാമഗ്രികളുടെ കൈമാറ്റക്കടയുടെ ആവശ്യങ്ങൾക്കായി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനിടെയാണ് വാഹനം പുഴയിലേക്ക് വീണത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അരവിന്ദാക്ഷനും ഷോപ്പ് വാഹനം ഡ്രൈവർ ബിന്ദുവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രനാണ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തത്. തുടർന്ന് വാഹനം മുന്നോട്ട് എടുത്തപ്പോൾ […]
ഏഴു കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
ഏഴു കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശി മലയ്ക്കുൽ ഷേയ്ക്ക് (23), ജലാംഗി സ്വദേശി മുകലേശ്വര റഹ്മാൻ (24) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. റൂറൽ ജില്ല പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ബാഗിലെ പ്രത്യേക അറയിൽ പായ്ക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ബംഗാളിൽ നിന്നും […]
മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു
തൃശ്ശൂർ: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്. മികച്ച നടിയായി ഷംല ഹാസയെ തെരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനമാണ് […]
ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയെ ചവിട്ടി വീഴ്ത്തി; പ്രതി പിടിയിൽ
വർക്കല; മദ്യപിച്ച് ട്രെയിനിൽ കയറിയയാൾ യാത്രക്കാരിയെ ആക്രമിച്ചു പുറത്തേക്കു ചവിട്ടിത്തെറിപ്പിച്ചു. നട്ടെല്ലിനു പരുക്കേറ്റ പാലോട് സ്വദേശിനി സോനയെ(19) അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കേരള എക്സ്പ്രസിലാണു സംഭവം. സംഭവത്തിൽ പ്രതി പനച്ചിമൂട് വടക്കുംകര സുരേഷ്കുമാറിനെ (48) റെയിൽവേ പൊലീസ് കൊച്ചുവേളിയിൽ നിന്നു പിടികൂടി. . ഞായറാഴ്ച രാത്രി 8.30ന് ആണു സംഭവം. ട്രെയിൻ വർക്കല സ്റ്റേഷനിൽ എത്തിയപ്പോൾ സുരേഷ് ജനറൽ കംപാർട്മെന്റിൽ കയറി. സുരേഷ്കുമാർ മദ്യലഹരിയിൽ പെരുമാറിയത് […]
പാർട്ടി ഓഫീസ് കെട്ടിടം അങ്കണവാടിയാക്കി പഞ്ചായത്തിനു നൽകി മാതൃകയായി ഐഎൻടിയുസി തൊഴിലാളികൾ
കാഞ്ഞൂർ: കാഞ്ഞൂർ ആറങ്കാവിലെ ഐഎൻടിയുസി മണൽത്തൊഴിലാളി യൂണിയന്റെ ഓഫീസ് പുതുമോടിയോടെ അങ്കണവാടിയായി. അങ്കണവാടിക്കായി നിലവിലുള്ള പാർട്ടി ഓഫീസ് കെട്ടിടത്തിനൊപ്പം, വിശാലായ ഹാളും ശുചിമുറികളും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയാണ് ഗ്രാമപഞ്ചായത്തിനു കൈമാറിയത്. സമീപത്തെ ഭൂമി വാങ്ങിയാണ് കെട്ടിടം വിപുലമാക്കിയത്. നേരത്തെ പാർട്ടി ഓഫീസ് നിർമാണത്തിനും യൂണിയൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ അന്തരിച്ച മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഉണ്ണിമേനോന്റെ സ്മാരകമായാണ് അങ്കണവാടി അറിയപ്പെടുക.ഏഴാം വാർഡ് മെമ്പർ സിമി ടിജോയുടെയും യൂണിയൻ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കെട്ടിടത്തിന്റെ നവീകരണ ജോലികൾ പൂർത്തിയാക്കിയത്. അങ്കണവാടിക്കു […]
ഓൺലൈൻ ട്രെഡിംഗ് തട്ടിപ്പിലൂടെ വീട്ടമ്മയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
കാലടി: ഓൺലൈൻ ട്രെഡിംഗ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പെരുമ്പാവൂർ വെങ്ങോല തണ്ടേക്കാട് ഭാഗത്ത് താമസിക്കുന്ന ഒന്നാം മൈൽ കരുമക്കാട്ട് വീട്ടിൽ ആഷിക് (27) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ വിവിധ ദിവസങ്ങളിലായി കാലടി നീലീശ്വരം സ്വദേശിയായ വീട്ടമ്മയിൽ നിന്നും 43,87,000 രൂപയാണ് ഓൺലൈൻ ട്രെഡിംഗ് ബിസിനസിന്റെ മറവിൽ തട്ടിപ്പ് സംഘം കൈക്കലാക്കിയത്. ഓൺലൈൻ ട്രേഡിംഗ് നടത്തി വലിയ ലാഭം നേടാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വാട്ട്സ് […]
മിണ്ടാപ്രാണിയോട് കൊടും ക്രൂരത; പൂച്ചയെ കൊന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിട്ട് യുവാവ്
പാലക്കാട്: പാലക്കാട് ചെറുപ്പളശ്ശേരിയിൽ മിണ്ടാപ്രാണിയോട് കൊടും ക്രൂരത. യുവാവ് പൂച്ചയെ കൊന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിട്ടു. ഷജീർ ടൂൾ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിലാണ് സ്റ്റോറി പ്രത്യക്ഷപ്പെട്ടത്. പൂച്ചയ്ക്ക് ആദ്യം ഭക്ഷണം കൊടുക്കുന്നതും പിന്നീട് അതിനെ കൊന്ന് തലയും ശരീര അവയവങ്ങളും വേർതിരിച്ച് വെച്ചിരിക്കുന്നതുമാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാലക്കാട് ചെറുപ്പളശ്ശേരി സ്വദേശിയായ ലോറി ഡ്രൈവർ ഷജീറാണ് കൊടും ക്രൂരത ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ചെറുപ്പളശ്ശേരി പൊലീസ് അറിയിച്ചു.



