FEATURED

അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി

കൊച്ചി: അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിച്ച് ഹൈക്കോടതി. 12 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ശംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി കുരിക്കൾ സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, 12ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു എന്നിവരുടെ ശിക്ഷയാണ് വർധിപ്പിച്ചത്. മണ്ണാർക്കാട് […]

FEATURED

വീട്ടിലെ അഴയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കാലടി: ഒക്കൻ താനിപ്പുഴയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. പെലപ്പിള്ളി വീട്ടിൽ നിഖിൽ (39) ആണ് മരിച്ചത്. രാവിലെ 10 മണിയോടെ വീട്ടിലെ അഴയിൽ തുണി വിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കമ്പി ഉപയോഗിച്ച് നിർമ്മിച്ച അഴയിൽ സർവീസ് വയർ മുട്ടിനിന്നതിനാൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിഖിലിനെ രക്ഷിക്കാൻ ശ്രമിച്ച വല്ല്യച്ചൻ രാജുവിനും ഷോക്കേറ്റു. ഡ്രൈവറായ നിഖിൽ, ഓട്ടം പോകാൻ വേണ്ടി വാഹനം കഴുകിയ ശേഷം കുളിച്ച് വസ്ത്രങ്ങൾ അലക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

FEATURED

വീട്ടിലെ അഴയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കാലടി: ഒക്കൻ താണിപ്പുഴയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. പെലപ്പിള്ളി വീട്ടിൽ നിഖിൽ (39) ആണ് മരിച്ചത്. രാവിലെ 10 മണിയോടെ വീട്ടിലെ അഴയിൽ തുണി വിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കമ്പി ഉപയോഗിച്ച് നിർമ്മിച്ച അഴയിൽ സർവീസ് വയർ മുട്ടിനിന്നതിനാൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിഖിലിനെ രക്ഷിക്കാൻ ശ്രമിച്ച വല്ല്യച്ചൻ രാജുവിനും ഷോക്കേറ്റു. ഡ്രൈവറായ നിഖിൽ, ഓട്ടം പോകാൻ വേണ്ടി വാഹനം കഴുകിയ ശേഷം കുളിച്ച് വസ്ത്രങ്ങൾ അലക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

FEATURED

“മലയിടം തുരുത്തിൽ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ല”; രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മലയിടം തുരുത്തിൽ പാര്യത്തുകാവിലെ കുടിയൊഴിപ്പിക്കലിൽ സുപ്രീം കോടതി അന്തിമമെന്ന് ഹൈക്കോടതി. സുപ്രീം കോടതി വിധി പ്രകാരം ആളുകളെ അവിടെ നിന്ന് ഒഴിപ്പിക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗങ്ങളില്ലെന്നും കുടിയൊഴിപ്പിക്കാൻ 2 ആഴ്ച സമയം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ അധികാരമേറ്റതിനു പിന്നാലെ യുഡിഎഫ് സർക്കാരിന് ഇത് വലിയ വെല്ലുവിളിയായി മാറി. ഹൈക്കോടതി 2 ആഴ്ചത്തെ സമയം അനുവദിച്ച് സർക്കാരിന് താത്ക്കാലിക ആശ്വാസമാണ്. ഇവിടെ താമസിക്കുന്ന കുടുംബങ്ങളുമായും കോടതിയിൽനിന്ന് അനുകൂല ഉത്തരവ് നേടിയവരുമായും ചർച്ചകൾ നടത്തി പ്രശ്‌ന പരിഹാരം […]

FEATURED

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ആദരം, ഓണററി ഡോക്‌ടറേറ്റ് നൽകി

കോട്ടയം: മലയാളത്തിന്‍റെ സൂപ്പർതാരം മമ്മൂട്ടിയെ ആദരിച്ച് എംജി സർവകലാശാല. ഓണററി ഡോക്ടറേറ്റ് നടകിയാണ് മമ്മൂട്ടിയെ ആദരിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് മമ്മൂട്ടിക്ക് ഡോക്ടറേറ്റ് നൽകിയത്. ഇന്ത്യൻ സിനിമയ്ക്ക്‌ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകിയത്.നേരത്തേ, കേരള സർവകലാശാലയുടെയും കാലിക്കറ്റ് സർവകലാശാലയുടെയും ഡോക്ടറേറ്റും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്‌. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്കുലർ സർജൻ ഡോ.എൻ. രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ബിരുദം നൽകി.

FEATURED

അട്ടപ്പാടി മധു കൊലപാതകം: ഒന്നാം പ്രതിയെ വെറുതെവിട്ടു; മറ്റ് 13 പ്രതികളും കുറ്റക്കാർ

പാലക്കാട്: അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഹുസൈനെയാണ് കോടതി വെറുതെവിട്ടത്. മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് കോടതി പറഞ്ഞു. നേരത്തെ മണ്ണാർക്കാട് കോടതി വെറുതെവിട്ട രണ്ട് പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തി.

FEATURED

ജീവനെടുത്ത് കാട്ടാന; കോതമംഗലത്ത് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആള്‍ കൊല്ലപ്പെട്ടു

കൊച്ചി: കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം പൊങ്ങൻചുവട് ഉന്നതിയിലെ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിൽ പോയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാട്ടാന ആക്രമണം ഉണ്ടായതറിഞ്ഞ് കൂടെയുണ്ടായിരുന്നവർ ഫോൺ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ പുഷ്പാകരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമാവുകയായിരുന്നുവെന്ന് പൊങ്ങൻചുവട് ഉന്നതിയിലെ മൂപ്പൻ ശേഖരൻ പറഞ്ഞു.

FEATURED

തൃശ്ശൂര്‍ നഗരത്തില്‍ ആനയിടഞ്ഞു; വാഹനങ്ങള്‍ തകര്‍ത്തു

തൃശ്ശൂര്‍: നഗരത്തില്‍ ആനയിടഞ്ഞു. വിയ്യൂരിലാണ് ജനവാസ മേഖലയില്‍ ആന ഇടഞ്ഞത്. ശിവം ലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞത്. കുളികഴിഞ്ഞ് പോകുമ്പോഴായിരുന്നു ഇടഞ്ഞത്. ഇടയാനുള്ള കാരണം വ്യക്തമല്ല. ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്കേറ്റു. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും തകര്‍ത്തു.  ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ്റെ വീടിന് സമീപമാണ് ആന ഇടഞ്ഞത്. പ്രദേശത്തുണ്ടായിരുന്ന ഓട്ടോ റിക്ഷയും കാറും ആന തകർത്തു. വീടുകളുടെ ഗേറ്റുകളും തകർത്തിട്ടുണ്ട്. കൊല്ലത്ത് നിന്നെത്തിച്ച ആനയാണ് ഇടഞ്ഞത്. ചെമ്പുക്കാവ് മ്യൂസിയം ഭാഗത്തുനിന്ന് ഇടഞ്ഞോടിയ ജനവാസമേഖലയിലൂടെ ഏതാണ്ട് രണ്ടുകിലോമീറ്ററിലേറെ വഴിയിലുള്ളതെല്ലാം […]

FEATURED

എബോള വൈറസ്; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

കൊച്ചി: എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, സിയാൽ, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ കൊച്ചി വിമാനത്താവളത്തിൽ അടിയന്തിര യോഗം ചേർന്നു. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. വിമാനത്താവളത്തിൽ 24 മണിക്കൂറും സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ, 21 ദിവസത്തെ ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവ ഏർപ്പെടുത്തും. അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും നിർദേശമുണ്ട്. സിയാൽ എയർപോർട്ട് […]