നിത്യ ഇടതും നിവ്യ വലതും; ഇടത് വലത് സ്ഥാനാർഥികളായി സഹോദരിമാർ
കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിൽ സഹോദരിമാർ ഒരേ പഞ്ചായത്തിൽ 2 മുന്നണി കൾക്കായി മത്സരിക്കുന്നു. 15-ാം വാർഡിൽ മത്സരിക്കുന്ന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി നിത്യ ഷിനുവും, 2-ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന നിവ്യ ബിജുവുമാണ് സഹോദരിമാർ. നിത്യ ജ്യേഷ്ഠത്തിയും, നിവ്യ അനിയത്തിയുമാണ്. ഇരുവരും കൊറ്റമം ശാന്തിപുരം സ്വദേശികളാണ്. ശാന്തിപുരം കോയിക്കര ഷിനുവാണ് നിത്യയുടെ ഭർത്താവ്. കൊറ്റമം സെന്റ് ജോസഫ് പള്ളിയിലെ ഗായക സംഘാംഗമാണ് നിത്യ. നടുവട്ടം കുന്നില ങ്ങാടി തേലക്കാടൻ ബിജുവാണ് നിവ്യയുടെ ഭർത്താവ്. ഓട്ടോറിക്ഷ ഡ്രൈവറാണ് […]
ഗുരുവായൂർ ക്ഷേത്ര ദർശനം; സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി,
കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. തന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കണമെന്നും ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്കാരങ്ങൾ വരുത്തണം, നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നും കോടതി വ്യക്തമാക്കി. കൂടാതെ ക്ഷേത്രത്തിൽ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുന്ന ഭക്തരുടെ പരമാവധി എണ്ണം കണക്കാക്കണമെന്നും ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ ബുക്കിങ് വഴി വരുന്നവർക്ക് മാത്രമായി മാറ്റിവെക്കണം. സ്പോട്ട് ബുക്കിങ്ങിന് തിരിച്ചറിയൽ രേഖ നിർബന്ധമാക്കണം. പ്രായമായവർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, ശിശുക്കളോടൊപ്പമുള്ള അമ്മമാർ എന്നിവർക്ക് പ്രത്യേക […]
ദുബായിൽ എയർ ഷോയ്ക്കിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു; പൈലറ്റിന് വീരമൃത്യു
ദുബായ്: ദുബായിലെ എയർ ഷോയിൽ പ്രകടനത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് പൈലറ്റിന് വീര മൃത്യു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10 ഓടെയാണ് ജെറ്റ് തകർന്നുവീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദുബായ് എയർ ഷോ നിര്‍ത്തിവെച്ചു. അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. എയര്‍ഷോയുടെ ഭാഗമായ അഭ്യാസപ്രകടനത്തിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.
വിവാഹ ദിനത്തിൽ അപകടത്തിൽ വധുവിന് പരുക്ക്, ആശുപത്രിയിലെത്തി താലി ചാർത്തി വരൻ
കൊച്ചി: പരുക്കിനെ പ്രണയം കൊണ്ട് തോൽപ്പിച്ചൊരു വിവാഹം. എറണാകുളം ലേക് ഷോർ ആശുപത്രിയാണ് ഈ വിവാഹ മുഹൂർത്തത്തിന് സാക്ഷിയായത്. വിവാഹ ദിവസം തന്നെ വധുവിന് അപകടം സംഭവിക്കുകയും, അതേ മുഹൂർത്തത്തിൽ തന്നെ കല്യാണം നടക്കാനുമായിരുന്നു ആവണിയുടെ യോഗം. ആലപ്പുഴ കൊമ്മാടി മുത്തലശേരി വീട്ടില്‍ എം. ജഗദീഷ്- ജ്യോതി ദമ്പതികളുടെ മകളും ചേര്‍ത്തല ബിഷപ് മൂര്‍ സ്‌കൂള്‍ അധ്യാപികയുമായ ആവണിയുടെയും, തുമ്പോളി വളപ്പില്‍ വീട്ടില്‍ മനുമോന്‍- രശ്മി ദമ്പതികളുടെ മകനും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് […]
ആലുവയിൽ വൻ കഞ്ചാവ് വേട്ട; 25 കിലോഗ്രാമോളം കഞ്ചാവുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
ആലുവ: ആലുവയിൽ വൻ കഞ്ചാവ് വേട്ട, വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഇരുപത്തിയഞ്ച് കിലോഗ്രാമോളം കഞ്ചാവുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ഒഡീഷാ സുരധ സ്വദേശികളായ ക്രിഷ്ണ നായക് (20), രാജ നായക് (25), സഞ്ജീബ് നായക് (20), കണ്ടമാൽ സ്വദേശി നന്ദമാലിക് (35) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആലുവ റയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കടത്തുകാരെ […]
മകനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചു; അമ്മയ്ക്കും ഭർത്താവിനുമെതിരെ യുഎപിഎ
തിരുവനന്തപുരം: പതിനാറുകാരനായ മകനെ ഐഎസിൽ (ഇസ്‌ലാമിക് സ്റ്റേറ്റ്) ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതിയില്‍ അമ്മയ്ക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ട പത്തനാപുരം സ്വദേശിനിക്കും രണ്ടാം ഭര്‍ത്താവായ വെമ്പായം സ്വദേശിക്കുമെതിരെയാണ് കേസെടുത്തത്. രണ്ടാം വിവാഹത്തിനു ശേഷം യുവതി മതപരിവര്‍ത്തനം നടത്തിയിരുന്നു. അതിനു ശേഷം ഇവര്‍ യുകെയിലായിരുന്നു. മകന്‍ യുകെയില്‍ എത്തിയപ്പോള്‍ ഐസുമായി ബന്ധമുള്ള വിഡിയോ ദൃശ്യങ്ങള്‍ കാട്ടി കുട്ടിയെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്നാണ് […]
നടി ഊർമ്മിള ഉണ്ണി ബിജെപിയിൽ; ഷാൾ അണിയിച്ച് എ.എൻ രാധാകൃഷ്ണൻ
കൊച്ചി: നടി ഊർമ്മിള ഉണ്ണി ബിജെപിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ഊർമ്മിള ഉണ്ണി ഔദ്യോഗികമായി പാർട്ടിയിൽ അംഗത്വം എടുത്തത്. എ.എൻ രാധാകൃഷ്ണൻ ഊർമ്മിള ഉണ്ണിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ചലച്ചിത്ര നിർമാതാവ് ജി.സുരേഷ് കുമാർ ചടങ്ങിനെത്തിയിരുന്നു.താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധികയാണെന്ന് അവർ പ്രതികരിച്ചു
ശബരിമല തീർഥാടക കുഴഞ്ഞുവീണു മരിച്ചു
പത്തനംതിട്ട: ശബരിമല ദർശനത്തിന് കോഴിക്കോടു നിന്നെത്തിയ തീർഥാടക കുഴഞ്ഞുവീണു മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനടുത്തുള്ള നിർമാല്യം വീട്ടിൽ സതിയാണ് മരിച്ചത്. 60 വയസായിരുന്നു. മലകയറ്റത്തിനിടെ അപ്പാച്ചിമേട്ടിൽ വച്ചാണ് സതി കുഴഞ്ഞുവീണത്. ഭർത്താവിനും മറ്റു ബന്ധുക്കൾക്കും ഒപ്പമാണ് ശബരിമല തീർഥാടനത്തിനെത്തിയത്. ചൊവ്വാഴ്ച അനിയന്ത്രിതമായ തിരക്കാണ് ശബരിമല തീർഥാടന പാതയിലും സന്നിധാനത്തും അനുഭവപ്പെട്ടത്. ആറ് മുതൽ ഏഴ് മണിക്കൂർ വരെ സമയമാണ് പമ്പ മുതൽ നടപ്പന്തൽ വരെയെത്താൻ എടുത്തത്. അവിടെയും മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് പലർക്കും […]
കാലടി പഞ്ചായത്ത് : യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കാലടി പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥികൾ വാർഡ് 1 മെർളി ആന്റണി വാർഡ് 2 കെ.ഡി വർക്കി വാർഡ് 3 വിൽസൻ വട്ടപ്പറമ്പൻ വാർഡ് 4 പ്രിൻസി ഡൊമിനി വാർഡ് 5 ജെസി വർഗ്ഗീസ് വാർഡ് 6 ലേഖ വൽസൻ വാർഡ് 7 ഹർഷ മനോജ് വാർഡ് 8 പി.ആർ. മോഹനൻ വാർഡ് 9 സ്മിന ഷൈജു വാർഡ് 10 റെന്നി പാപ്പച്ചൻ വാർഡ് 11 അമ്പിളി ശ്രീകുമാർ വാർഡ് 12 ഷൈജൻ തോട്ടപ്പിള്ളി […]



