വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
അങ്കമാലി: എളവൂർ കവലയിൽ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു. ശ്രീമൂലനഗരം സ്വദേശി കെ.എസ് കിഷോർ (20) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കിഷോറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.
കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി നൗഫൽ കുറ്റക്കാരൻ, ശിക്ഷ നാളെ
പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി വിധി. കായംകുളം സ്വദേശി നൗഫലിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2020 സെപ്റ്റംബർ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലൻസിൽ യുവതി പീഡിപ്പിക്കപ്പെട്ടത്. കൊവിഡ് കെയർ സെന്ററിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പീഡനം. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കനിവ് 108 ആംബുലൻസ് ഡ്രൈവറായിരുന്നു നൗഫൽ. 19കാരിയായ പെൺകുട്ടിയുമായി ഇയാൾ ഒറ്റയ്ക്കാണ് അടൂരിലേക്ക് പോയത്. വഴിമധ്യേ ആംബുലൻസ് ആറന്മുളയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് തിരിച്ചുവിട്ടു. ഇവിടെ വച്ചായിരുന്നു പീഡനം. പിന്നീട് […]
ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്
കൊച്ചി: പൃഥിരാജിനൊപ്പം ആന്‍റണി പെരുന്പാവൂരിനും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 2022ലെ റെയ്ഡിന്‍റെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത് .ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം എന്നീ സിനിമകളുടെ കാര്യത്തിലാണ് വ്യക്തത വരുത്തേണ്ടത്. ഈ സിനിമകളുടെ ഓവർസീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്. മോഹൻലാലിന് ദുബായിൽ വെച്ച് രണ്ടരക്കോടി രൂപ കൈമാറിയതിലും വ്യക്തത നേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്‍റെ ആശീർവാദ് ഫിലിംസിൽ 2022ൽ റെഡ് […]
പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്, 30നകം മറുപടി നൽകണം
കൊച്ചി:. പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ നടൻ പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു, മുൻപ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നേടിയത്, കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു, അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി. ആദായ നികുതി അസസ്മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഈ മാസം മുപ്പതിനകം മറുപടി നൽകാനാണ് നിർദേശം. മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തേതെന്നാണ് ആദായനികുതി വിഭാഗം വിശദമാക്കുന്നത്. എമ്പുരാൻ വിവാദത്തിന് മുമ്പാണ് നോട്ടീസ് […]
മലയാറ്റൂർ ബൈബിൾ കൺവെൻഷൻ ആരംഭിച്ചു
മലയാറ്റൂർ: അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിൽ 42 മത് ബൈബിൾ കൺവെൻഷൻ ആരംഭിച്ചു. കാഞ്ഞൂർ ഫൊറോനാ വികാരി ഫാ. ജോയ് കണ്ണമ്പുഴ ഉത്ഘാടനം ചെയ്തു. തുടർന്ന് ‘കുടുംബ ജീവിത വിശുദ്ധീകരണം’ എന്ന വിഷയത്തിൽ ആലുവ മംഗലപുഴ മേജർ സെമിനാരി പ്രൊഫസർ റെവ. ഡോ. അഗസ്റ്റിൻ കല്ലേലി സംസാരിച്ചു. എല്ലാ ദിവസവും വൈകീട്ട് 4.45 മണിക്ക് ജപമാലയും, 5.15 മണിക്ക് വി.കുർബാനയും, തുടർന്ന് തിരുവചന സന്ദേശവും, പരിശുദ്ധ കുർബാനയുടെ ആരാധനയും ആശീർവാദവും ഉണ്ടാകും. കൺവെൻഷൻ ദിവസങ്ങളിൽ കാലടി, ഇല്ലിത്തോട് […]
ഫെസ്റ്റിനൊരുങ്ങി തിരുവൈരാണിക്കുളം; തിരുവൈരാണിക്കുളം ഫെസ്റ്റ് 6 മുതൽ 12 വരെ
കാലടി: ഏപ്രിൽ 6 മുതൽ 12 വരെ തിരുവൈരാണിക്കുളം കൈലാസം വെൽനസ് പാർക്കിൽ നടക്കുന്ന തിരുവൈരാണിക്കുളം ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റിന്റെ നേതൃത്വത്തിൽ ശ്രീമൂലനഗരം, കാഞ്ഞൂർ, വാഴക്കുളം പഞ്ചായത്തുകളുടെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്. അമ്യൂസ്‌മെൻറ് പാർക്ക്, വിവിധ കലാപരിപാടികൾ, വ്യാപാരമേള, ഭക്ഷ്യമേള, സാംസ്‌കാരിക സദസുകൾ, വടംവലി, തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും. 6ന് വൈകീട്ട് 6:30ന് സിനിമാ സംവിധായകൻ വിനയൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്ത സിനിമ […]
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ
കൊച്ചി: കൊച്ചി കായലിലേക്ക് വീട്ടില്‍ നിന്നും മാലിന്യം വലിച്ചെറിഞ്ഞതിന് ഗായകൻ എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ. മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്നും മാലിന്യപ്പൊതി കായലിലേക്ക് തള്ളുന്ന ദൃശ്യങ്ങൾ ഒരു വിനോദസഞ്ചാരി പകര്‍ത്തുകയായിരുന്നു. പിന്നീട് ഇത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ, വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുകയായിരുന്നു. ഗായകന്‍റെ വീട്ടില്‍ നിന്നാണെന്ന് മാലിന്യം വലിച്ചെറിയുന്നതെങ്കിലും ആരാണ് ഇത് ചെയ്തതെന്ന് തിരിച്ചറിയാനായിട്ടില്ല. വീട്ടിലെ ജോലിക്കാരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്നുമാണ് അറിയാന്‍ സാധിച്ചതെന്ന് മുളവുകാട് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കുന്നത്. […]
ഇടിമിന്നലും ശക്തമായ മഴയ്ക്കും മുന്നറിയിപ്പ്; 8 ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ. വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. യെലോ അലർട്ടുള്ള വിവിധ ജില്ലകൾ വ്യാഴം : പത്തനംതിട്ട, ഇടുക്കി, […]