FEATURED

അങ്കമാലി-കാലടി കോടതി സമുച്ചയം: 21.048 കോടി രൂപ അനുവദിച്ചു

അങ്കമാലി: അങ്കമാലി-കാലടി ഒന്നാംക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുവാന്‍ 21.048 കോടി രൂപ അനുവദിച്ചതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു.  അങ്കമാലിയില്‍ കോടതി സമുച്ചയ പദ്ധതി എം.എല്‍.എ മുന്‍കയ്യെടുത്ത് സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ കാണുകയും ചെയ്തിരുന്നു. ജലസേചന വകുപ്പുമായും, റവന്യു വകുപ്പ്മായും എം.എല്‍.എ നടത്തിയ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറിഗേഷന്‍ വകുപ്പിന്‍റെ കൈവശമുണ്ടായിരുന്ന 43 സെന്‍റ് സ്ഥലം കോടതിക്കായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പ്രസ്തുത സ്ഥലത്താണ് […]

FEATURED

ബിഹാറിൽ ഇടിമിന്നലേറ്റ് 19 മരണം; 7 പേർക്ക് പരുക്ക്

പട്ന: ബിഹാറിൽ 24 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് 19 മരണം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലേറ്റാണ് മരണം. 7 പേർക്ക് പരുക്കേറ്റിട്ടുണ്ട്. വയലിൽ പണിയെടുക്കുന്നതിനിടെയാണ് കൂടുതൽ പേരും മരിച്ചിരിക്കുന്നത്. ജെഹനാബാദ്, മാധേപുര, ഈസ്റ്റ് ചംപാരൻ, റോഹ്താസ്, സാരൻ, സുപൌൾ എന്നിങ്ങനെ ആറ് ജില്ലകളിലായാണ് 19 പേർ മരിച്ചത്. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ട്പരിഹാരം അനുവദിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും വ്യക്തമാക്കി.  

FEATURED

5 വയസുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്‍റേഷൻ വിജയം

കോട്ടയം: കോട്ടയം മെഡിക്കൽ കോളെജിൽ 5 വയസുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. കുഞ്ഞിന്‍റെ 25 വയസുള്ള അമ്മയാണ് കരൾ നൽകിയത്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ് നടന്നത്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളെജുകളിൽ അത്യപൂർവമാണ് പീഡിയാട്രിക് ലിവർ ലൈവ് ട്രാൻസ്പ്ലാന്‍റേഷൻ. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാന്‍റേഷൻ നടത്തിയത്. അതിസങ്കീർണമായിട്ടുള്ള ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യ മന്ത്രി വീണാ ജോർജ് […]

FEATURED

താരങ്ങളുടെ പ്രതിഫലം കുത്തനെ കൂടി, സിനിമ ഷൂട്ടിങ്ങുകൾ നിർത്താൻ നിർമാതാക്കൾ

കൊച്ചി: സിനിമയിൽ യുവതാരങ്ങളടക്കം പ്രതിഫലം കുത്തനെ ഉയർത്തിയതോടെ നിർമാതാക്കൾ പ്രതിസന്ധിയിൽ. പ്രമുഖ താരങ്ങളും യുവതാരങ്ങളും കൂടാതെ സാങ്കേതിക വിദഗ്‌ധരും പ്രതിഫലം ഉയർത്തിയിരിക്കുകയാണ്. അതിനാൽ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ താര സംഘടനയായ ‘അമ്മ’യ്ക്ക് കത്തു നൽകി. വലിയ തുക പ്രതിഫലം ചോദിക്കുന്നതു കാരണം ചില നിർമാതാക്കൾ സിനിമകൾ പോലും ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് കടക്കുകയാണ്. നാല് കോടിക്കു മുകളിലാണ് എല്ലാ മുൻനിര താരങ്ങളുടെയും പ്രതിഫലം. ഒരു മലയാള സിനിമയ്ക്ക് യുവതാരം ആവശ്യപ്പെട്ടത് അഞ്ച് കോടി രൂപയാണ്. ഇതോടെ സിനിമയുടെ […]

FEATURED

നാലമ്പല തീർഥാടന സൗകര്യവുമായി കെഎസ്ആര്‍ടിസി

കൊല്ലം: കര്‍ക്കിടക മാസത്തില്‍ കോട്ടയം, തൃശൂര്‍ ജില്ലകളിലെ നാലമ്പലങ്ങളിലേക്ക് യാത്രകള്‍ ഒരുക്കി കൊല്ലം കെഎസ്ആര്‍ടിസി. ബജറ്റ് ടൂറിസം സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ കൊല്ലത്തു നിന്നും നാല് കോട്ടയം നാലമ്പല യാത്രയും ഒരു തൃശൂര്‍ നാലമ്പലം യാത്രയുമാണ് ജൂലൈ മാസത്തില്‍. കൊല്ലത്തുനിന്നു രാവിലെ അഞ്ചിന് തിരിച്ച് കോട്ടയം പാലാ താലൂക്കിലെ രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരതക്ഷേത്രം, കൂടപ്പുലം ലക്ഷ്മണക്ഷേത്രം, മേതിരി ശത്രുഘ്‌നന്‍ ക്ഷേത്രം എന്നീ നാല് ക്ഷേത്രങ്ങളിലും ഉച്ചയ്ക്ക് മുമ്പ് ദര്‍ശനം പൂര്‍ത്തിയാക്കുന്നതാണ് യാത്ര. ഒരാള്‍ക്ക് 650 രൂപയാകും. 23ന് […]

FEATURED

കെഎസ്ആർടിസിക്ക് 30 കോടി രൂപ അനുവദിച്ചു; ആദ്യ ഗഡു ശമ്പളം വൈകാതെ കിട്ടും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതോടെ ജീവനക്കാർക്ക് ആദ്യ ഗഡു ശമ്പളം വൈകാതെ കിട്ടും. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സ‍ര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5747 കോടി രൂപ കോർപറേഷന്‌ സഹായമായി […]

FEATURED

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാൻ ഉത്തരവിട്ട് വിവരാവകാശ കമ്മീഷൻ; സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്ന് നിർദേശം

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാണമെന്ന് ഉത്തരവിട്ട് വിവരാവകാശ കമ്മീഷൻ. വിലക്കപ്പെട്ട വിവരം ഒഴിച്ച് മറ്റൊന്നും മറച്ചുവയ്ക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. 2019 ലാണ് കമ്മീഷൻ റിപ്പോർട്ട് സമര്‍പ്പിച്ചത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഹേമ കമ്മിറ്റി രൂപീകരണം വലിയ ക്രെഡിറ്റായാട്ടാണ് ഒന്നാം പിണറായി സർക്കാർ പ്രചരിപ്പിച്ചത്. പക്ഷെ 2019 ഡിസംബർ 31 ന് റിപ്പോർട്ട് കിട്ടിയശേഷം പിന്നെ ഉടനീളം കണ്ടത് ഒളിച്ചുകളിയായിരുന്നു. മൊഴി നൽകിയവരുടെ സ്വകാര്യതാ പ്രശ്നം, […]

FEATURED

ഗുരുദേവ കോളെജ് പ്രിൻസിപ്പൽ ചെയ്തത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമെന്ന് പൊലീസ്; എസ്എഫ്ഐക്കെതിരേ കേസില്ല

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളെജിലെ സംഘർഷത്തിൽ കോളെജ് പ്രിൻസിപ്പൽ തെറ്റു ചെയ്തുവെന്ന് പൊലീസ്. മൂന്നു വർഷം വരെ തടവ് കിട്ടാനുള്ള കുറ്റമാണ് ഡോ. സുനിൽ ഭാസ്കരന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും എപ്പോൾ വിളിച്ചാലും ഹാജരാകണമെന്നും വ്യക്തമാക്കി പൊലീസ് നോട്ടീസയച്ചു. തുടരന്വേഷണത്തില്‍ സാന്നിധ്യം ആവശ്യമുണ്ടെന്നു തോന്നിയാലോ, തെളിവുനശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കുന്നുവെന്ന് ബോധ്യപ്പെട്ടാലോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാം. അതേസമയം, പ്രിന്‍സിപ്പലിനെ മര്‍ദിച്ചു എന്ന പരാതിയില്‍ നടപടിയില്ല. തന്നെ മർദിച്ചെന്നുകാട്ടി കണ്ടാല്‍ അറിയുന്ന പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പ്രിന്‍സിപ്പല്‍ പരാതില്‍ നല്‍കിയത്. […]

FEATURED

മാന്നാർ കൊലക്കേസ്; അനിലിനായി ലുക്ക് ഓട്ട് നോട്ടീസ്

കോട്ടയം: മാന്നാർ കൊലക്കേസിൽ ഒന്നാം പ്രതിയായ അനിലിനായി ലുക്ക് ഓട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തിലെത്തിയാലും പിടികൂടാനാണ് പൊലീസ് നീക്കം. ഇന്‍റർപോൾ മുഖേന റെഡ് കോർണർ നോട്ടിസും ഉടൻ പുറപ്പെടുവിക്കും. പൊലീസിന്‍റെ കസ്റ്റഡിയിലുള്ള 3 പ്രതികളുടെയും കസ്റ്റഡി കാലാവധി ഇനി മൂന്നു ദിവസം കൂടി മാത്രമാണുള്ളത്. ശാസ്ത്രീയ തെളിവുകളുടെ അഭാവവും മൊഴികളിൽ വൈരുദ്ധ്യവും ഉള്ളതിനാൽ അനിലിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നത്. വിവരശേഖരണത്തിന്‍റെ ഭാഗമായി പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താൻ തുടങ്ങി. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാനുള്ള […]