ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 119 ആയി
കൽപ്പറ്റ: വയനാട് ചൂരൽമല. മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 119 ആയി ഉയർന്നു. എത്ര വീടുകൾ ഒലിച്ചു പോയെന്ന് കൃത്യമായ കണക്കുകൾ പുറത്തു വിട്ടിട്ടില്ല. തോട്ടം തൊഴിലാളികളുടെ 9 ലായങ്ങൾ ഒലിച്ചു പോയിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ പുഴ ദിശ മാറിയൊഴുകുകയാണ്. താത്കാലിക പാലത്തിലൂടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഉരുൾപൊട്ടലിൽ അക്ഷരാർഥത്തിൽ നാമാവശേഷമായി മുണ്ടക്കൈയും ചൂരൽമലയും. മുണ്ടക്കൈയേയും ചൂരൽമലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം തകർന്നതോടെ 300 കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. 24 മണിക്കൂറിനിടെ 300 മില്ലീമീറ്ററിൽ അധികം മഴയാണ് വയനാട്ടിൽ പെയ്തത്. […]
പാരിസ് ഒളിംപിക്‌സില്‍ രണ്ടാം മെഡല്‍ നേടി മനു ഭാകര്‍
പാരിസ്: പാരിസ് ഒളിംപിക്‌സില്‍ രണ്ടാം മെഡല്‍ നേടി ഇന്ത്യ. മിക്‌സഡ് 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ മനു ഭാകര്‍- സരഭ്ജോദ് സിംഗ് സഖ്യം ദക്ഷിണ കൊറിയന്‍ ജോഡിയെ തോല്‍പിച്ച് വെങ്കലം നേടി. ഇതോടെ പാരിസില്‍ ഇരട്ട മെഡല്‍ മനു ഭാകര്‍ സ്വന്തമാക്കി. ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് മനു ഭാകര്‍ സ്വന്തം പേരിലെഴുതി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഇനത്തില്‍ മനു ഭാകര്‍ വെങ്കലം നേടിയിരുന്നു. […]
ആലുവയിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന പത്ത് വയസുകാരൻ മരിച്ചു
ആലുവ: ആലുവയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരൻ മരിച്ചു. ഏലുക്കര ചാലക്കൽ വീട്ടിൽ ഫ്രെഡി , സൗമിന ദമ്പതികളുടെ മകൻ ഹിലാറിൻ (10)ആണ്ണ് മരിച്ചത് കഴിഞ്ഞ രണ്ട് ദിവസമായി പനി ബാധിച്ചു ആലുവ താലുക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ പനി കൂടി അബോദ അവസ്ഥയിലായ ഹിലറിനെ മാതാപിതാക്കൾ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചപ്പോഴെക്കും മരിച്ചിക്കുകയായിരുന്നു. ആലുവ പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ച്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കളമശേരി മെഡിക്കൽ കോളെജിലേക്ക് മാറ്റി . മുപ്പത്തടം ഗവ: […]
സംസ്ഥാനത്ത് അതിശക്തമഴ തുടരും, 8 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. ഇന്ന് 8 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ടിടത്ത് യെലോ അലര്‍ട്ടുമാണ്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മൺസൂൺ പാത്തി സജീവമായി തുടരുകയാണ്. കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ […]
വയനാട് ദുരന്തം: 5 കോടി അനുവദിച്ച് സ്റ്റാലിൻ
ചെന്നൈ ∙ വയനാടിനു ദുരിതാശ്വാസ സഹായമായി അഞ്ച് കോടി രൂപ അടിയന്തരമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അനുവദിച്ചു. മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ വയനാട്ടിലെത്തും. ഇവർക്കൊപ്പം രക്ഷാപ്രവർത്തകരും വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകരുമുണ്ടാകും. അവശ്യവസ്തുക്കളും സംഘം വയനാട്ടിലെത്തിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
വിറങ്ങലിച്ച് വയനാട്; മരിച്ചവരുടെ എണ്ണം 73 ആയി
വയനാട്∙ മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 73 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മേപ്പാടി ഹെൽത്ത് സെന്ററിൽ 35 മൃതദേഹങ്ങളും വിംസ് ആശുപത്രിയിൽ 8 മൃതദേഹങ്ങളുമുണ്ട്. ചാലിയാറിൽ ഒഴുകിയെത്തിയ 20 മൃതദേഹങ്ങളാണ് നിലമ്പൂരിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് കണ്ടെത്തിയത്. ഇവ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈത്തിരി താലൂക്ക് ആശുപത്രിയിലും മലപ്പുറം ചുങ്കത്തറ ആശുപത്രിയിലും ഒരു മൃതദേഹം വീതവുമുണ്ട്. എഴുപതിലേറെപ്പേർ വിവിധ ആശുപത്രിയിലായി ചികിത്സയിലാണ്. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒരു […]
മഴ; പോലീസ് സ്റ്റേഷനുകളിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായി
ആലുവ: കാലവസ്ഥാ കേന്ദ്രങ്ങളുടെ മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് റൂറൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായി. ഇതിന്‍റെ ഭാഗമായി ജില്ലാ പോലീസ് ആസ്ഥാനത്ത് മൺസൂൺ കൺടോൾ റൂമിന്‍റെ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു. ഇത് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കും. സ്റ്റേഷനുകളിലെ സംവിധാനങ്ങൾ ഇതുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക. വെള്ളം കയറുന്നു എന്ന അവസ്ഥയുണ്ടായാല്‍ നേരിടുന്നതിന് ജില്ലാ പോലിസ് ആസ്ഥാനത്ത് ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിൽ എമർജൻസി റെസ്പോൺസ് ടീം […]
വിവിധ ഡാമുകൾ തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം
തൃശൂര്‍: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകൾ തുറന്നതായും ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട് ഡാമുകള്‍ തുറന്നു. അതിശക്തമായ മഴയെ തുടര്‍ന്ന് അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രം അടച്ചു. പീച്ചി ഡാമിന്‍റെ 4 സ്പില്‍വേ ഷട്ടറുകള്‍ 150 സെ.മീ വീതവും, വാഴാനി ഡാമിന്‍റെ 4 ഷട്ടറുകള്‍ 90 സെ.മീ വീതമാണ് തുറന്നത്. പൂമല ഡാമിന്‍റെ 4 ഷട്ടറുകള്‍ 15 സെ.മീ വീതവും പത്താഴക്കുണ്ട് […]
ചെളിയിൽ പുതഞ്ഞ് ജീവനുവേണ്ടി മണിക്കൂറുകൾ നീണ്ട പോരാട്ടം; ഒടുവിൽ സാഹസിക രക്ഷപ്പെടുത്തല്‍
മാനന്തവാടി: വയനാട്ടിൽ ഉരുൾപൊട്ടലിൽ പെട്ട് ചെളിയിൽ പുതിഞ്ഞ നിലയിൽ കണ്ടെത്തിയ ആളെ രക്ഷപ്പെടുത്തി. കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയില്‍ ചെളിയില്‍ പുതുഞ്ഞു കിടക്കുന്ന ആളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കരയ്‌ക്കെത്തിച്ചു. അരുണ്‍ കുമാര്‍ എന്നയാളാണ് മണിക്കൂറുകളോളം ചെളിയില്‍ പുതഞ്ഞു കിടന്നത്. ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ മേഖല പൂര്‍ണമായി ഒറ്റപ്പെട്ടുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്താന്‍ വളരെ പ്രയാസമായിരുന്നു. ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നതും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. നിരവധി വീടുകള്‍ ഉണ്ടായിരുന്ന സ്ഥലത്താണിപ്പോള്‍ ചെളിയും മണ്ണും കല്ലും നിറഞ്ഞിരിക്കുന്നത്. ഇതിനിടയിലാണ് ഒരാള്‍ കുടുങ്ങിയിരുന്നത്. […]



