FEATURED

അങ്കമാലിയിൽ ബാറിൽ അടിപിടി; നിരവധി കേസിലെ പ്രതിയെ കുത്തിക്കൊന്നു

അങ്കമാലി: അങ്കമാലി ഹിസ്പാർക്ക് ബാറിൽ ഉണ്ടായ അടിപിടിയിൽ നിരവധി കേസിലെ പ്രതിയായ ആഷിക് മനോഹറിനെ (30) കുത്തിക്കൊന്നു. ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. പ്രതികളെക്കുളിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ആഷിക്കിനെതിരെ വധശ്രമമടക്കം കേസുണ്ട്. രണ്ട് തവണ കാപ്പ ചുമത്തിയിട്ടുമുണ്ട്.    

FEATURED

അങ്കമാലി നിയോജകമണ്ഡലത്തിലെ വന്യമ്യഗശല്യം തടയുന്നതിന് സൗരോര്‍ജ്ജവേലി സ്ഥാപിക്കുന്ന പദ്ധതി നിര്‍വ്വഹണം ത്വരിതപ്പെടുത്തുമെന്ന് വനം വകുപ്പ് മന്ത്രി

അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തില്‍ അയ്യമ്പുഴ, മലയാറ്റൂര്‍-നീലീശ്വരം, മൂക്കന്നൂര്‍, കറുകുറ്റി ഗ്രാമപഞ്ചായത്തുകളില്‍ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഇല്ലിത്തോട്, മുളംങ്കുഴി, കാടപ്പാറ, കണ്ണിമംഗലം, പാണ്ടുപാറ, അയ്യമ്പുഴ പ്ലാന്‍റേഷന്‍, പോര്‍ക്കുന്ന് പാറ, ഒലിവേലി, മാവേലിമറ്റം, കട്ടിംഗ്, ഏഴാറ്റുമുഖം പ്രദേശങ്ങളില്‍ വന്യജീവിശല്യം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ മനുഷ്യ-വന്യമ്യഗ സംഘര്‍ഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി വനാതിര്‍ത്തിയില്‍ തൂക്ക് സൗരോര്‍ജ്ജ വേലികളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്തുമെന്ന് വനംവകുപ്പ് മന്ത്രി എം.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി. കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തില്‍ റോജി എം. ജോണ്‍ എം.എല്‍.എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് […]

FEATURED

ബാങ്കിൽ മോഷണശ്രമം; ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

കുന്നത്തുനാട്: ബാങ്കിൽ മോഷണശ്രമം, ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ആസാം ഖേറോനി സ്വദേശി ധോൻബർ ഗവോൻഹുവ (27) നെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. മണ്ണൂർ ജംഗ്ഷനിലുള്ള ദേശസാൽകൃത ബാങ്കിലാണ് മോഷണശ്രമം നടത്തിയത്. ഞായറാഴ്ച രാത്രിയാണ് ഇയാൾ ബാങ്ക് വളപ്പിൽ കയറിയത്. ജനൽപ്പാളി കുത്തിതുറന്ന് അഴികൾ അറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ സമയം പട്രോളിംഗ് നടത്തുന്ന പോലീസ് വാഹനം കണ്ട് പ്രതി ഓടിക്കളഞ്ഞു. പിറ്റേന്ന് മാനേജരെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. തുടർന്ന് പരാതി നൽകി. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ […]

FEATURED

നിർമല സീതാരാമനുമായുള്ള ‘മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്’സിൽ ശ്രീ ശാരദാ വിദ്യാലയത്തിന് പുരസ്കാരം

കാലടി: പ്രഫ. കെ. വി. തോമസ് വിദ്യാധാനം ട്രസ്റ്റ് സംഘടിപ്പിച്ച കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനുമായുള്ള ചോദ്യോത്തര പരിപാടി ‘മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്’സിൽ മികച്ച ചോദ്യത്തിനുള്ള പുരസ്കാരം കാലടി ശ്രീ ശാരദാ വിദ്യാലയത്തിന്. വിദ്യാഭ്യാസ നിലവാരത്തിലും സാങ്കേതിക വൈദഗ്ദ്ധ്യത്തിലും മുന്നിട്ടു നില്ക്കുന്ന കേരളത്തിലെ യുവാക്കൾ ജോലി തേടി കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നത് എങ്ങനെ തടയാൻ പറ്റും എന്ന ചോദ്യമാണ് പുരസ്കാരത്തിന് അർഹമായത്. വിജയികൾക്ക് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പതിനായിരം രൂപയും ഫലകവും സർട്ടിഫിക്കറ്റും നൽകി. മികച്ച […]

FEATURED

മഞ്ഞപ്ര പഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത്

കാലടി: മഞ്ഞപ്ര പഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചു. കാലടി ശ്രീ ശങ്കരാ കോളേജ് എൻഎസ്എസ് വളണ്ടിയേഴ്‌സ് പഞ്ചായത്തിലെ കുടുംബശ്രീയുടെ സഹകരണത്തോടെ 14 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവരെ കണ്ടെത്തി അവരിൽ ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവരെ കണ്ടെത്തി പഠിപ്പിച്ചാണ് ഈ നേട്ടം കൈവരിക്കാൻ ആയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡണ്ട് ബിനോയ് ഇടശ്ശേരി അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ സൗമിനി ശശീന്ദ്രൻ മെമ്പർമാരായ അൽഫോൻസാ […]

FEATURED

പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13-ന്

ന്യൂദല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13-ന് നടക്കും. ഇതിനൊപ്പം പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും. എല്ലായിടങ്ങളിലും വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും. മാഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 13-നും 20-നുമായാണ് രണ്ട് ഘട്ടങ്ങള്‍ നടക്കുന്നത്. നവംബര്‍ 20ന് ആയിരിക്കും മഹാരാഷ്‌ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുക. 288 മണ്ഡങ്ങളിലേക്ക് ഒറ്റഘട്ടമായായിരിക്കും ഇവിടെ തിരഞ്ഞെടുപ്പ് നടക്കുക. രണ്ട് […]

FEATURED

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡിൽ നിന്നും താഴേക്ക് മറിഞ്ഞു

ഇടുക്കി : അടിമാലിക്ക് സമീപം കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. അടൂരിലേക്ക് പോകുകയായിരുന്ന ബസ് വാളറയ്ക്കും നേര്യമംഗലത്തിനുമിടയിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രണ്ടുപേരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ് അടിമാലിക്ക്  സമീപം വെച്ച് പെട്ടന്ന് താഴേക്ക് മറിയുകയായിരുന്നു. ബസിൽ 18 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

FEATURED

ശബരിമലയിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ; സ്പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ. വരുന്ന മണ്ഡലകാലം മുതൽ ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതിയെന്ന നിലപാടാണ് സർക്കാർ തിരുത്തിയത്. ശബരിമലയിൽ സ്പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വി.ജോയ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകവേയാണ് മുഖ്യമന്ത്രി ശബരിമലയിലെ നിലപാട് മാറ്റം പ്രഖ്യാപിച്ചത്. ഓൺലൈനായി ബുക്ക് ചെയ്യാതെ വരുന്നവർക്കും ദർശനത്തിന് സൗകര്യമൊരുക്കും. തീർഥാടകർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ സൗകര്യം ഉറപ്പാക്കാൻ അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

FEATURED

അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം; പൊലീസ് കേസെടുത്തു

തൃശൂർ: തൃശൂരില്‍ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലാണ് സംഭവം. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്കൂൾ മാനേജ്മെന്‍റിന്‍റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് ആരോപിക്കുന്നത്. […]