29

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
509 views 0 sec 0 Comment

നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്, പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കി

admin - November 6, 2024

കോതമംഗലം: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നടൻ നിവിന്‍ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. ആരോപണം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍, കൃത്യം നടന്ന സമയത്തോ ദിവസമോ നിവിന്‍ പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതിനാല്‍ കേസിലെ ആറാം പ്രതിയായ നിവിന്‍പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച ഡിവൈഎസ്പി കോതമംഗലം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മറ്റ് പ്രതികൾക്കെതിരായ അന്വേഷണം തുടരും.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിവിന്‍ പോളി ഉള്‍പ്പടെ ആറുപേരുടെ പേരിലാണ് ഊന്നുകല്‍ പോലീസ് കേസെടുത്തത്. ദുബായിയില്‍ ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. യുവതിയെ ദുബായില്‍ ജോലിക്കുകൊണ്ടുപോയ ശ്രേയ എന്ന യുവതിയാണ് ഒന്നാംപ്രതി. നിവിന്‍ പോളിയുടെ സുഹൃത്ത് തൃശ്ശൂര്‍ സ്വദേശി സുനില്‍, ബഷീര്‍, കുട്ടന്‍, ബിനു തുടങ്ങിയവരാണ് മറ്റു പ്രതികള്‍.

പരാതി അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി നിവിന്‍ പോളി മാധ്യമങ്ങളെ കണ്ടിരുന്നു. മുമ്പ് ഇതുമായി ബന്ധപ്പെട്ട് യുവതി പരാതി നല്‍കിയിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് തന്റെ മൊഴിയെടുത്തിരുന്നുവെന്നും നിവിന്‍ പോളി അന്ന് വെളിപ്പെടുത്തിയിരുന്നു. കഴമ്പില്ലെന്ന് കണ്ടെത്തി അന്ന് കേസ് അവസാനിപ്പിച്ചതാണ്. പരാതിക്കുപിന്നില്‍ പണം തട്ടാനുള്ള ശ്രമമാണെന്നാണ് സംശയം. പെണ്‍കുട്ടിയെ തനിക്ക് അറിയില്ല. ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

PREVIOUS

സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡമ്മി നോട്ടുകൾ നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ.

NEXT

മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
Related Post
November 7, 2024
കാലടി മരോട്ടിചുവടിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം
October 31, 2023
ഒരേ ദിവസം മൂന്നു പേരുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതിയ്ക്ക് ആറ് വർഷം കഠിന തടവും പിഴയും
October 29, 2023
കളമശ്ശേരി സ്ഫോടനം; പൊട്ടിയത് ടിഫിൻ ബോക്സ് ബോംബ്
December 18, 2025
കാഞ്ഞൂർ തിരുനാൾ; ഭക്തജന തിരക്ക് നിയന്ത്രിക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ
Comments are closed.
പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
August 28, 2026
അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
August 28, 2026
“തെരഞ്ഞെടുപ്പ് കാലത്ത് എയിംസ് എന്നൊരു വാക്ക് ഉച്ചരിച്ചിട്ടേയില്ല”; സംശയമുള്ളവർക്ക് പരിശോധിക്കാമെന്ന് സുരേഷ് ഗോപി
August 28, 2026
വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
August 27, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
News Vision
News Vision
അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ
News Vision
“തെരഞ്ഞെടുപ്പ് കാലത്ത് എയിംസ് എന്നൊരു വാക്ക് ഉച്ചരിച്ചിട്ടേയില്ല”;
News Vision
വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത്

Recent Posts

  • പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
  • അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
  • “തെരഞ്ഞെടുപ്പ് കാലത്ത് എയിംസ് എന്നൊരു വാക്ക് ഉച്ചരിച്ചിട്ടേയില്ല”; സംശയമുള്ളവർക്ക് പരിശോധിക്കാമെന്ന് സുരേഷ് ഗോപി
  • വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
  • ബൈക്കുകൾ കൂട്ടിയിടിച്ച് ശ്രീമൂലനഗരത്ത് യുവാവിന് ദാരുണാന്ത്യം
© Copyright 2025 - Newsvision. All Rights Reserved