FEATURED

വ്യാജരേഖകൾ ചമച്ച് ദീർഘകാലമായി തങ്ങിയ ബംഗ്ലാദേശ് ദമ്പതികൾ പിടിയിൽ

ആലുവ: വ്യാജരേഖകൾ ചമച്ച് കേരളത്തിൽ ദീർഘകാലമായി തങ്ങിയ ബംഗ്ലാദേശ് ദമ്പതികൾ പിടിയിൽ. ബംഗ്ലാദേശ് സ്വദേശി ദശരഥ് ബാനർജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരെയാണ് ഞാറക്കൽ പോലീസ് പിടികൂടിയത്. ഇന്ത്യക്കാരനെന്ന രീതിയിൽ വർഷങ്ങളായി ഇവിടെ തങ്ങുകയായിരുന്നു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി എടവനക്കാട് വടക്കേ മേത്തറ ഭാഗത്ത് പരിശോധന നടത്തിയപ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് പശ്ചിമബംഗാളിൽ […]

FEATURED

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുറന്ന് വെച്ച മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുറന്ന് വെച്ച മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു.റിതൻ ജാജു ആണ് മരിച്ചത് .രാജസ്ഥാനില്‍ നിന്നും എത്തിയ യാത്രാക്കാരുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയാണ് മാലിന്യക്കുഴിയിലേക്ക് വീണത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡൊമസ്റ്റിക് ആഗമന ടെര്‍മിനലിനടുത്ത് വെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

FEATURED

നാല് കിലോഗ്രാമോളം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി ഉൾപ്പടെ രണ്ട് പേർ പിടിയിൽ

പെരുമ്പാവൂർ: നാല് കിലോഗ്രാമോളം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ മുർഷിദാബാദ് സ്വദേശി റോക്കി ദാസ് (25), ഒന്നരക്കിലോയോളം കഞ്ചാവുമായി പുക്കാട്ടുപടി തോട്ടുങ്ങൽ പറമ്പിൽ യദുകൃഷ്ണൻ (24) എന്നിവരേയാണ് പെരുമ്പാവൂർ എ എസ്പിയുടെ പ്രത്യേക അന്വേഷണസംഘവും, തടിയിട്ട പറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. ബുധനാഴ്ച രാത്രി സൗത്ത് വാഴക്കുളം ഭാഗത്ത് വെച്ചാണ് റോക്കി ദാസിനെ പിടികൂടിയത്. പെരുമ്പാവൂർ ഭാഗത്തേക്ക് സ്കൂട്ടറിൽ കഞ്ചാവ് കടത്തുകയായിരുന്നു.. രാത്രികാലങ്ങളിലാണ് ഇയാൾ കഞ്ചാവ് കടത്തിയിരുന്നത്.. […]

FEATURED

മംഗല്യം -2025; വിവാഹത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിവരുന്ന മംഗല്യം -2025 വിവാഹത്തിന് നിർധനരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ ഫോറങ്ങൾ ഫെബ്രുവരി 10 തിങ്കളാഴ്ച മുതൽ ക്ഷേത്രട്രസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറങ്ങൾ ഫെബ്രുവരി 25 നുള്ളിൽ ക്ഷേത്രട്രസ്റ്റ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ക്ഷേത്രട്രസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക 0484-2600182, 2601182.  

FEATURED

അഡ്വ. ഷിയോ പോൾ അങ്കമാലി നഗരസഭ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു

അങ്കമാലി: നഗരസഭ ചെയർമാനായി കെ.പി.സി.സി അംഗവും, നായത്തോട് വാർഡ് കൗൺസിലറുമായ അഡ്വ.ഷിയോ പോൾ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിൽ പാർട്ടിയുമായുള്ള മുൻധാരണ പ്രകാരം ചെയർമാനായിരുന്ന മാത്യു തോമസ് രാജിവച്ച ഒഴിവിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഷിയോ പോൾ ഒൻപതിനെതിരെ 16 വോട്ടുകൾ നേടി തെരഞ്ഞെടുക്കപ്പെട്ടത്. 30 അംഗ കൗൺസിലിൽ കോൺഗ്രസ്-15, എൽ.ഡി.എഫ്-10, സ്വതന്ത്രർ-മൂന്ന്, എൻ.ഡി.എ-രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മുൻ ചെയർമാൻമാരായ മാത്യു തോമസ് ഷിയോ പോളിൻ്റെ പേര് നിർദ്ദേശിക്കുകയും, റെജി മാത്യു പിന്താങ്ങുകയും […]

FEATURED

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ്; പണം തിരിച്ച് നൽകി എ.എൻ. രാധാകൃഷ്ണന്‍റെ സൊസൈറ്റി

കൊച്ചി: പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും വീട്ടുപകരണങ്ങളും നൽകുമെന്ന തരത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്ന സംഭവത്തിൽ അഡ്വാൻസ് തുക തിരിച്ച് നൽകി എ.എൻ. രാധാകൃഷ്ണൻ ചെയർമാനായ സൊസൈറ്റി. നിലവിലെ ഇടപ്പള്ളിയിലെ ഓഫീസിലെത്തുന്നവർക്ക് ചെക്കാണ് നൽകുന്നത്. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ‍്യപ്രതി അനന്തു കൃഷ്ണന് എ.എൻ. രാധാകൃഷ്ണനുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. എ.എൻ. രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സൈൻ സൊസൈറ്റി വഴിയാണ് ഇരുചക്രവാഹനങ്ങളും വീട്ടുപകരണങ്ങളും വിതരണം ചെയ്തിരുന്നത്. ഇതിനായി ജനങ്ങളിൽ നിന്നും അഡ്വാൻസായി തുക വാങ്ങിയിരുന്നു. ഈ തുകയാണ് […]

FEATURED

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവ്വേകൾ

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവ്വേകൾ. വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നുതുടങ്ങി. ബിജെപിക്ക് മുൻതൂക്കം നൽകുന്ന കണക്കുകളാണ് പുറത്തുവരുന്നത്. പീപ്പിൾ പൾസ് എന്ന ഏജൻസി ബിജെപിക്ക് 51 മുതൽ 60 വരെ സീറ്റുകളാണ് രേഖപ്പെടുത്തുന്നത്. ആംആദ്മി പാർട്ടിക്ക് 10 മുതൽ 19 വരേയും കോൺ​ഗ്രസിന് സീറ്റ് ലഭിക്കില്ലെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു. ദില്ലിയിൽ അഞ്ചുമണി വരെ 57.7 ശതമാനമാണ് രേഖപ്പെടുത്തിയ പോളിം​ഗ്. മേട്രിസ് പോൾ എക്സിറ്റ് […]

FEATURED

വയനാട്ടിൽ 3 കടുവകളെ ചത്ത നിലയിൽ കണ്ടെത്തി; അന്വേഷണം പ്രഖ്യാപിച്ച് വനം മന്ത്രി

കൽപ്പറ്റ: വയനാട്ടിലെ കുറിച്യാട് കാടിനുള്ളിൽ 2 കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. ഒരു ആൺകടുവയും ഒരു പെൺകടുവയുമാണ് ചത്തത്. കടുവകൾ പരസ്പരം ഏറ്റുമുട്ടി ചത്തതാണെന്ന് സംശയം. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പട്രോളിങ്ങിനിടെ കടുവകളുടെ ജഡം കണ്ടെത്തിയത്. വൈകിട്ടോടെയാണ് ജഡങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിൽ വനം വകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി. നോർത്തേൺ സർക്കിൾ സിസിഎഫിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. ഇതിൻ്റെ ഭാഗമായി കടുവകളുടെ ജ‍ഡങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തും. ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. മേപ്പാടി ഭാഗത്ത് […]

FEATURED

ഉപേക്ഷിക്കപ്പെട്ട ബാഗിൽ കണ്ടെത്തിയത് 197 കിലോ കഞ്ചാവ്

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. തൃശൂരിലെത്തിയ വിവേക് എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ട്രെയിനിന്‍റെ ജനറൽ കംപാർട്മെന്‍റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നല്ല ഭാരമുള്ള ബാഗിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. വിവരമറിഞ്ഞെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിനിനുള്ളിൽ കയറി പരിശോധിച്ചു. 197 കിലോയോളം ഭാരമാണ് കഞ്ചാവ് നിറച്ച ബാഗിനുണ്ടായിരുന്നത്.