മലയാറ്റൂർ: അങ്കമാലി വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി പ്രവൃത്തി പരിചയമേള 19, 20 തിയതികളിൽ മലയാറ്റൂർ സെൻറ്. തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടക്കും. ഉപജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള മൂവായിരത്തോളം പ്രതിഭകൾ അണിനിരക്കും. 19 ന് രാവിലെ 10:30ന് ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. റോജി എം ജോൺ എം.എൽ.എ അധ്യക്ഷത വഹിക്കും.
രാവിലെ 9.30 മുതൽ എൽ.പി, യുപി, എച്ച് എസ്, ,എച്ച്എസ്എസ് വിഭാഗങ്ങളിലെ ഓൺ ദി സ്‌പോട്ട് പ്രവർത്തി പരിചയമേള, ഐ.ടി മേള എന്നിവ നടക്കും. 20 ന് രാവിലെ 9.30 മുതൽ എൽ പി, യു.പി, എച്ച്.എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി ഗണിതശാസ്ത്ര മേളയും ഗണിതശാസ്ത്ര സെമിനാറുകളും ശാസ്ത്രമേളയും നടക്കുന്നു. എൽ പി, യു.പി, എച്ച്.എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലെ സാമൂഹ്യശാസ്ത്രമേള സെൻ്.മേരിസ് എൽപി സ്‌കൂളിൽ വച്ച് നടക്കും.