23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
678 views 0 sec 0 Comment

തൃശൂരിൽ റോജി, കണ്ണൂരിൽ സുധാകരൻ, കോർപറേഷനുകൾ പിടിക്കാൻ ഒരുങ്ങി കോൺഗ്രസ്

admin - July 17, 2024

കൊച്ചി: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷനുകളുടെ ഭരണം പിടിക്കാൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ കോൺഗ്രസ് രംഗത്തിറക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കൊച്ചിയിലും എഐസിസി പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയ്ക്കു കോഴിക്കോട്ടും കെപിസിസി പ്രസിഡന്റ് കെ.സുധാകരനു കണ്ണൂരിലും ചുമതല നൽകി. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കാനുള്ള ചുമതല എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥിനെയും തൃശൂർ എഐസിസി സെക്രട്ടറി റോജി എം.ജോണിനെയും ഏൽപിച്ചു. കൊല്ലത്തു രാഷ്ട്രീയകാര്യ സമിതിയംഗം വി.എസ്.ശിവകുമാറിനാണു ചുമതല.

2 ദിവസമായി വയനാട്ടിൽ ചേർന്ന നേതൃക്യാംപിലാണു തീരുമാനം. നിലവിൽ കണ്ണൂർ കോർപറേഷനിൽ മാത്രമാണു കോൺഗ്രസിനു ഭരണം. തൃശൂരും കൊച്ചിയും കഴിഞ്ഞ തവണ ചെറിയ വ്യത്യാസത്തിനാണു നഷ്ടമായത്. അരനൂറ്റാണ്ടായി ഭരണം ലഭിക്കാത്ത കോഴിക്കോട് കോർപറേഷനിൽ ഏറ്റവും പ്രധാനപ്പെട്ട നേതാവ് തന്നെ വേണമെന്ന തീരുമാനമാണു ചെന്നിത്തലയെ ചുമതലക്കാരനാക്കാൻ കാരണം.

സംസ്ഥാന ഭരണം പിടിക്കാൻ മുന്നിൽ നിൽക്കേണ്ട നേതാക്കളെ കോർപറേഷൻ പിടിക്കാൻ ഇറക്കുന്നതിലൂടെ കോൺഗ്രസിന്റെ സന്ദേശം വ്യക്തമാണ്. തീരുമാനം പ്രവർത്തകരിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഗൗരവം വർധിപ്പിക്കുമെന്നും അവരെ സജീവമാക്കുമെന്നും നേതൃത്വം കരുതുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ യോഗത്തിൽ വച്ച നിർദേശം നേതാക്കൾ മടി കൂടാതെ ഏറ്റെടുക്കുകയായിരുന്നു.

 

PREVIOUS

മഹാഗണിത്തോട്ടം മൂന്ന് ദിവസം അടച്ചിടും

NEXT

ആലുവയിൽ 3 പെൺകുട്ടികളെ കാണാതായി
Related Post
October 6, 2025
തെരുവുനായയ്ക്കെതിരായ നാടകത്തിനിടെ കലാകാരനെ നായ കടിച്ചു; നാടകത്തിന്‍റെ ഭാഗമെന്ന് കരുതി പ്രതികരിക്കാതെ കാണികൾ
January 5, 2024
ഉന്നത വിദ്യാഭ്യാസം : യൂറോപ്യൻ സർവകലാശാലകളുമായി ഗവേഷണത്തിനും വിദ്യാർഥി വിനിമയത്തിനും ധാരണ
August 30, 2023
വീടിനുള്ളിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
November 21, 2025
ഗുരുവായൂ‌ർ ക്ഷേത്ര ദർശനം; സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി,
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved