
കാലടി: ദളിത് യുവാവിനെ മർദ്ദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ചെങ്ങൽ കാച്ചപ്പിള്ളി ഷിന്റോ (39), ചെങ്ങൽ തളിയൻ ബിൻസ് (40), മാഞ്ഞാലിക്കുടി പ്രവീൺ (38) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. 26 ന് പകൽ ഒന്നരയോടെയാണ് സംഭവം. ചെങ്ങൽ ട്രൈബൽ കോളനിയിലെ ഉണ്ണിയെയാണ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തത്. കോളനിയിലെ പെൺകുട്ടിയെ ഷിന്റോ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. ഡിവൈഎസ്പി എ.ജെ.തോമസ്, ഇൻസ്പെക്ടർ കെ.ഷിജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.