
കാലടി: മലയാറ്റൂർ നീലീശ്വരത്തെ പെട്രോൾ പമ്പിൽ ആക്രമണം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. മേക്കാലടി സ്വദേശി ബിനു, മറ്റൂർ സ്വദേശികളായ സജിത്ത്, പ്രമോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. ശനിയാഴ്ച്ച വൈകീട്ട് 6.15 ഓടെയായിരുന്നു ഇവർ സംഘം ചേർന്ന് പമ്പിൽ ആക്രമണം നടത്തിയത്. ബിനുവിന്റെ കുട്ടുകാരന്റെ ഭാര്യയെ പമ്പിലെ ജോലിയിൽ നിന്നും പിരിച്ച് വിട്ടതാണ് ആക്രമണത്തിന് കാരണം. പ്രതികൾ സംഘം ചേർന്നെത്തി പമ്പിലെ ജീവനക്കാരായ മുരുകൻ, കൃപൻ, ചന്ദൻ എന്നിവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പ്രതികളെ ജാമ്യത്തിൽ വിട്ടു.