കാലടി: അച്ചൻ ജില്ലാ പഞ്ചായത്തിൽ സ്ഥാനാർത്ഥി, മകൻ പഞ്ചായത്തിൽ സ്ഥാനാർത്ഥി. കാലടി പഞ്ചായത്തിലാണ് അച്ചനും മകനും മത്‌സരരംഗത്തുളളത്. മാത്യൂസ് കോലഞ്ചേരിയും, മകൻ ഷിൻ മാത്യുവും ആണ് മത്‌സരിക്കുന്നത്. ഇരുവരും എൽഡിഎഫ് സ്ഥാനാർത്ഥികളാണ്. മാത്യൂസ് ജില്ലാപഞ്ചായത്ത് തുറവൂർ ഡിവിഷനിൽ നിന്നും, ഷിൻ കാലടി പഞ്ചായത്തിലെ പത്താം വാർഡിൽ നിന്നുമാണ് ജനവിധി തേടുന്നത്. ഇരുവരും വിവിധ പാർട്ടികളിൽ നിന്നാണ് മത്‌സരിക്കുന്നത്. മാത്യൂസ് കോൺഗ്രസ് (എസ്) ഉും, ഷിൻ സിപിഎമ്മും.
മാത്യൂസ് കോലഞ്ചേരി 2005-2010 ൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, 1995-2000ൽ കാലടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. കെഎസ്ആർടിസി ഡയറക്ടർ, കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി, കാലടി എൽഡിഎഫ് കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഷിൻ മാത്യു ഡിവൈഎഫ്‌ഐ കാലടി മേഖലാ ട്രഷററാണ്. എസ്എഫ്‌ഐയിലൂടെയാണ് ഷിൻ രാഷ്ട്രീയത്തിലേക്ക് വരുന്നത്. 2011 മുതൽ ഡിവൈഎഫ്‌ഐയിലൂടെ സജീവമായി പൊതുപ്രവർത്തനം. 2016 മുതൽ സിപിഐ (എം) മെമ്പർ. ഫിസാറ്റ് ബിസിനസ്സ് സ്‌കൂളിൽ നിന്ന് എംബിഎ പൂർത്തിയാക്കി. കാലടിയിൽ ഇൻഷുറൻസ് കൺസൽട്ടൻസി സ്ഥാപനം നടത്തുന്നു.



