07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
616 views 0 sec 0 Comment

ശ്രീശങ്കരാചാര്യ പ്രതിമയ്ക്കു മുന്നിലെ കൊടികൾ മാറ്റാത്തതെന്ത്; സംസ്‌കൃത സർവകലാശാലയോട് ഹൈകോടതി

admin - October 25, 2023

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ആസ്ഥാന കേന്ദ്രത്തിൽ മുഖ്യ കവാടത്തിലെ ശ്രീശങ്കരാചാര്യ പ്രതിമയ്ക്കു മുന്നിലെ കൊടിതോരണങ്ങൾ മാറ്റാത്തതെന്തെന്ന് ഹൈകോടതി സർവകലാശാലയോട് ചോദിച്ചു. കാലടി സായി ശങ്കര ശാന്തികേന്ദ്രത്തിലെ പി.എൻ ശ്രീനിവാസൻ നൽകിയ ഹർജിയിലാണ് കോടതി സർവകലാശാലയോട് വിശദീകരണം തേടിയത്. കൊടികൾ മാറ്റിയതായി സർവകലാശാല കോടതിയിൽ അറിയിച്ചു. എന്നാൽ അത് രേഖാമൂലം എഴുതി നൽകാൻ സർവകലാശാലയോട് കോടതി പറഞ്ഞു.രാഷ്ട്രീയ സംഘടനകളുടെ കൊടികളും മറ്റും വച്ച് ശ്രീശങ്കരാചാര്യ പ്രതിമമയ മറക്കുന്നത് ശങ്കരനെ അവഹേളിക്കുന്നതിന് തുല്ല്യമാണെന്ന് ശ്രീനിവാസൻ ഹർജിയിൽ ചൂണ്ടികാട്ടിയിരുന്നു. അഡ്വ. ജോസ് ജെ മാതിയേക്കൽ ഹർജിക്കാരന് വേണ്ടി കോടതിയിൽ ഹാജരായി.

എന്നാൽ ഹർജി പരിഗണിക്കുന്നതിന് തൊട്ട് മുമ്പ് പ്രതിമയ്ക്കു മുന്നിലെ കൊടികൾ സർവകലാശാല മാറ്റുകയും ചെയതിരുന്നു. ശ്രീശങ്കരാചാര്യ പ്രതിമയ്ക്കു മുന്നിൽ കൊടിതോരണങ്ങളും ബാനറുകളും വയ്ക്കുന്നതു നിരോധിച്ച് കഴിഞ്ഞ 12ന് വൈസ് ചാൻസലർ ഉത്തരവ് എറക്കിയിരുന്നു. എന്നാൽ ഉത്തരവ് ഇറങ്ങിയിട്ടും കൊടികൾ മാറ്റിയിരുന്നില്ല. എസ്എഫ്ഐ ആയിരുന്നു കൊടികൾ വച്ചിരുന്നത്.

ശ്രീശങ്കരന്റെ പ്രതിമയെ അവഹേളിക്കുന്ന തരത്തിൽ കൊടികളും ബാനറുകളും നിറഞ്ഞതിനെതിരെ ഒട്ടേറെ പരാതി ഉയർന്നിരുന്നു. കൊടി തോരണങ്ങൾ ഇവിടെ സ്ഥാപിക്കുന്നതു ക്രമസമാധാനപ്രശ്നം ആകുമെന്നു കാലടി പൊലീസ് ഇൻസ്പെക്ടർ വൈസ് ചാൻസലറെ അറിയിച്ചിരുന്നു. ഇതെല്ലാം വ്യക്തമാക്കിയാണു വൈസ് ചാൻസലർ ഉത്തരവിറക്കിയത്.

പ്രതിമയ്ക്കു മുന്നിലെ കൊടികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു ശ്രീശങ്കര ധർമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 4നു നടത്തിയ മാർച്ചിനിടെ സംഘർഷാവസ്ഥയുണ്ടായി. സർവകലാശാല കവാടത്തിനു മുന്നിൽ പ്രകടനം എത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ പ്രതിമയ്ക്കു മുന്നിൽ കൊടികളുമായി നിന്നു പ്രതിരോധിച്ചു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. പൊലീസ് ഇടപെട്ടാണു സംഘർഷം ഒഴിവാക്കിയത്.

PREVIOUS

പൊലീസ് സ്റ്റേഷനിഷനിൽ ബഹളമുണ്ടാക്കിയ നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു

NEXT

ഷവർമ കഴിച്ച് ​ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു
Related Post
May 20, 2026
സഹോദരനുമായി വാക്കുതർക്കം; 10 വയസ്സുകാരൻ തൂങ്ങിമരിച്ചു
October 21, 2025
സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം; ഒരാൾ കൂടി മരിച്ചു
April 21, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
December 12, 2025
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവ് 20 ലക്ഷം
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved